IUML Nadapuram Constituency

IUML Nadapuram Constituency Official page of Indian Union Muslim League Nadapuram Constituency Committee

26/01/2023

പതാക ഉയർന്നു...

മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ സമ്മേളന നഗരിയിൽ പതാക ഉയർത്തുന്നു

24/01/2023

കൊടിമര പതാക ജാഥകൾ നാളെ വൈകുന്നേരം 4 മണിക്ക് ആരംഭിക്കും

24/01/2023

സാമൂഹികനീതിക്ക്
#സംഘബോധത്തിന്റെ_കരുത്ത്

നാദാപുരം നിയോജകമണ്ഡലം
മുസ്‌ലിം ലീഗ്
സമ്മേളനം
2023 ജനുവരി 26-30
ശാദുലി സാഹിബ്‌ നഗർ -
നാദാപുരം

#പത്ര_സമ്മേളനത്തിന്റെ
#പ്രസക്ത_ഭാഗങ്ങൾ

പതാക ജാഥ വാണിമേൽ വാളാംതോടിൽ നിന്നും നാളെ വൈകുന്നേരം പ്രയാണമാരംഭിക്കും....
24/01/2023

പതാക ജാഥ വാണിമേൽ വാളാംതോടിൽ നിന്നും നാളെ വൈകുന്നേരം പ്രയാണമാരംഭിക്കും....

24/01/2023

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി ജനുവരി 29 ന് നാദാപുരത്ത് സംസാരിക്കുന്നു

കൊടിമര ജാഥ തൊട്ടിൽപാലം കൂടലിൽ നിന്നും ആരംഭിക്കും
21/01/2023

കൊടിമര ജാഥ തൊട്ടിൽപാലം കൂടലിൽ നിന്നും ആരംഭിക്കും

21/01/2023

നാദാപുരത്തിന്റെ മണ്ണ് ഹരിത പടയുടെ കാലൊച്ചകൾക്കായി കാതോർക്കുകയാണ്...



ജനുവരി 26 മുതൽ 30 വരെനാദാപുരം ശാദുലി സാഹിബ്‌ നഗറിൽ....
17/12/2022

ജനുവരി 26 മുതൽ 30 വരെ
നാദാപുരം ശാദുലി സാഹിബ്‌ നഗറിൽ....

നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം : കലാകായിക മത്സരങ്ങൾ നടത്തുംനാദാപുരം : "സാമൂഹ്യ നീതിക്ക് സംഘ ബോധത്തിന്റെ കര...
17/12/2022

നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം : കലാകായിക മത്സരങ്ങൾ നടത്തും

നാദാപുരം : "സാമൂഹ്യ നീതിക്ക് സംഘ ബോധത്തിന്റെ കരുത്ത്"
എന്ന പ്രമേയത്തിൽ 2023 ജനുവരി 26 മുതൽ 30 വരെ നാദാപുരത്ത് നടക്കുന്ന നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സമ്മേളനത്തിന്റെ മുന്നോടിയായി കലാ കായിക മത്സരങ്ങൾ നടത്താൻ പബ്ലിസിറ്റി കമ്മിറ്റി യോഗം തീരുമാനിച്ചു.പ്രസംഗം, പ്രാസ്ഥാനിക ഗാനം, ഗാനം, മെഹന്തി,ക്വിസ് മത്സരങ്ങൾ വാണിമേലിലും ഷട്ടിൽ ടൂർണമെന്റ് ദേവർ കോവിലും, ഷൂടൗട്ട് മത്സരം ഉമ്മത്തുരിലുമാണ് നടക്കുന്നത്. പ്രചരണ ഗാനം, പോസ്റ്റർ ഡേ തുടങ്ങിയ വ്യത്യസ്ത പരിപാടികൾ നടക്കും. യോഗത്തിൽ പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബംഗ്ലത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ എം.കെ അഷ്‌റഫ്‌ സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ സൂപ്പി നരിക്കാട്ടേരി യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ എൻ കെ മൂസ മാസ്റ്റർ,
ട്രഷറർ അബ്ദുല്ല വയലോളി, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ
മണ്ടോടി ബഷീർ, ഇ കെ കരണ്ടോട്, നജ്മു സാഖിബ്, മുഹമ്മദലി തിനൂർ, ബഷീർ എടച്ചേരി എന്നിവർ സംസാരിച്ചു.

സാമൂഹ്യ നീതിക്ക് സംഘബോധത്തിന്റെ കരുത്ത്...
17/12/2022

സാമൂഹ്യ നീതിക്ക് സംഘബോധത്തിന്റെ കരുത്ത്...

രജിസ്ട്രേഷൻ ഉദ്ഘാടനം ഡിസംബർ 20ന് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല നിർവ്വഹിക്കും.
17/12/2022

രജിസ്ട്രേഷൻ ഉദ്ഘാടനം ഡിസംബർ 20ന് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല നിർവ്വഹിക്കും.

നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം :15000 പ്രതിനിധികൾ പങ്കെടുക്കും.'സാമൂഹ്യ നീതിക്ക് സംഘബോധത്തിന്റെ കരുത്ത്' എ...
17/12/2022

നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം :
15000 പ്രതിനിധികൾ പങ്കെടുക്കും.

'സാമൂഹ്യ നീതിക്ക് സംഘബോധത്തിന്റെ കരുത്ത്' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന് ഒരുക്കമായി.വിദ്യാർത്ഥി യുവജന സംഗമം,തൊഴിലാളി സംഗമം,പ്രവാസി സംഗമം,കർഷക സംഗമം,വനിത സംഗമം,സെമിനാർ,സ്മൃതി സായാഹ്നം,പുസ്തക പ്രകാശനം,കലാനിശ,പ്രകടനം,പൊതു സമ്മേളനം എന്നീ സെഷനുകളിലായി പതിനയ്യായിരം പ്രതിനിധികൾ സമ്മേളനത്തിന്റെ ഭാഗമാവും. നവീകരിച്ച നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ജനുവരി 26 ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും.ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദർ മൊയ്തീൻ, ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ്‌ ബഷീർ എം പി, പി എം എ സലാം, ഡോ. എം കെ മുനീർ, പി വി അബ്ദുൽ വഹാബ് എം പി , പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ,കെ എം ഷാജി, പി കെ ഫിറോസ് തുടങ്ങിയ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.സമ്മേളത്തിന്റെ ഭാഗമായി കല്ലാച്ചി ലീഗ് ഹൗസിൽ ചേർന്ന രജിസ്ട്രേഷൻ കമ്മിറ്റി യോഗം സ്വാഗതസംഘം ചെയർമാൻ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ രജിസ്ട്രേഷൻ കമ്മിറ്റി ചെയർമാൻ ടി കെ ഖാലിദ് മാസ്റ്റർ അധ്യക്ഷം വഹിച്ചു.സമ്മേളന വിശദീകരണം എൻ കെ മൂസ്സ മാസ്റ്റർ നിർവഹിച്ചു.രജിസ്ട്രേഷൻ ഉദ്ഘാടനം ഡിസംബർ 20 ചൊവ്വ വൈകുന്നേരം 4 മണിക്ക് കല്ലാച്ചി ലീഗ് ഹൗസിൽ വെച്ച് ജില്ല പ്രസിഡന്റ് ഉമ്മർ പാണ്ടികശാല നിർവഹിക്കും.കൺവീനർ ഇ. ഹാരിസ് സ്വാഗതവും നജ്മുസാഖിബ് നന്ദിയും പറഞ്ഞു.

Address

League House Nadapuram
Nadapuram

Website

Alerts

Be the first to know and let us send you an email when IUML Nadapuram Constituency posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to IUML Nadapuram Constituency:

Share