LDF Vanimal

LDF Vanimal വരും എൽഡിഎഫ് വളരും വാണിമേൽ

29/12/2025
27/12/2025

എന്താണ് എം എസ് സിയുടെ ജേഡ് സർവീസ്..?

ലോകത്തിലെ പ്രമുഖ കണ്ടെയ്നർ ഷിപ്പിംഗ്, ലോജിസ്റ്റിക്സ് കമ്പനികളിൽ ഒന്നാണ് എം എസ് സി. സ്വിറ്റ്സർലാൻഡിലെ ജനീവയിൽ ആസ്ഥാനമുള്ള ഈ ഷിപ്പിംഗ് കമ്പനിക്ക് 155-ലധികം രാജ്യങ്ങളെ 260-ത്തിലധികം ട്രേഡ് റൂട്ടുകളിലൂടെ ബന്ധിപ്പിക്കുന്ന ചരക്ക് ഗതാഗത സംവിധാനം ഉണ്ട്.

എം എസ് സിയുടെ പ്രധാന ചരക്ക് ഗതാഗത പാതയായ ദക്ഷിണാഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പിനെ ചുറ്റി യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്ക് പോകുന്ന ഒരു കപ്പൽ പാതയിലെ പ്രധാന സർവീസുകളിൽ ഒന്നാണ് ജേഡ് സർവീസ്.

ഈ സർവീസിൽ ചൈനയിലെ ക്വിങ്‌ദാവോ തുറമുഖം, ദക്ഷിണ കൊറിയയിലെ ബുസാൻ തുറമുഖം, ചൈനയിലെ നിങ്‌ബോ-ഷൗഷാൻ തുറമുഖം, ചൈനയിലെ ഷാങ്ഹായ് തുറമുഖം, ചൈനയിലെ യാന്റിയൻ തുറമുഖം, സിംഗപ്പൂർ തുറമുഖം സ്പെയിനിലെ വലൻസിയ പോർട്ട്,
സ്‌പെയിനിലെ ബാഴ്‌സലോണ തുറമുഖം, ഇറ്റലിയിലെ ജിയോയ ടൗറോ തുറമുഖം എന്നീ തുറമുഖങ്ങളെയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഈ വൻകിട തുറമുഖങ്ങളുടെ കൂട്ടത്തിലേക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും വന്നു എന്നത് നമ്മുടെ വളര്‍ച്ചയുടെ സാധ്യതകളാണ് കാണിക്കുന്നത്.

ഈ സർവീസ് തുടങ്ങുന്നതിനു മുമ്പ് വരെ ഇന്ത്യയിലേക്കും നമ്മുടെ അയൽ രാജ്യങ്ങളിലേക്കും വരുന്ന കണ്ടെയ്നറുകൾ സിംഗപ്പൂർ തുറമുഖത്ത് നിന്ന് ചെറുകപ്പലുകളിൽ ആക്കി വിവിധ തുറമുഖങ്ങളിൽ എത്തിച്ചേരുന്ന രീതിയിലായിരുന്നു ക്രമീകരിച്ചിരുന്നത്. ജേഡ് സർവീസിൽ വിഴിഞ്ഞം ഉൾപ്പെടുന്നതോടെ ഇന്ത്യയിലേക്കും ഇന്ത്യയുടെ അയൽ രാജ്യങ്ങളിലേക്കും വരുന്ന കണ്ടെയ്നറുകൾ വിഴിഞ്ഞത്ത് വന്ന് ഇവിടെ കേന്ദ്രീകരിച്ച് നിന്ന് ചെറു കപ്പലുകളായി മറ്റു തുറമുഖങ്ങളിലേക്ക് എത്തിച്ചേരുന്ന രീതിയിലേക്ക് മാറുകയാണ്. ഈ സർവീസ് ആരംഭിക്കുന്നതോടെ ദക്ഷിണ ഏഷ്യയുടെ ചരക്ക് ഗതാഗത മുഖമായി വിഴിഞ്ഞവും മാറുകയാണ്. ദക്ഷിണ ഏഷ്യയിലേക്ക് എത്തുന്ന ചരക്കുകളുടെ കൈമാറ്റം സുരക്ഷിതവും സമയബന്ധിതവുമായി പൂർത്തീകരിക്കാൻ ജേഡ് സർവീസ് വഴി സാധിക്കും.

27/12/2025

ആശുപത്രികൾ ഇനി സൂപ്പർ സ്പെഷ്യൽ
72 സർക്കാർ ആശുപത്രികളിൽ 202 സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ തസ്തികകൾ;
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

27/12/2025
27/12/2025

കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ഒന്നരപ്പതിറ്റാണ്ടിനിടെ മൂന്നരമടങ്ങോളം വളർന്നെന്ന് റിസർവ് ബാങ്ക് കണക്കുകൾ. 2011–12 ൽ കേരളത്തിലെ മൊത്തം ആഭ്യന്തര ഉൽപാദനം (ജിഎസ്ഡിപി) 3.64 ലക്ഷം കോടി രൂപയായിരുന്നത് 2024–25ൽ 12.49 ലക്ഷം കോടി രൂപയായി ഉയർന്നു.
2011–12ൽ 3.64 ലക്ഷം കോടിയായിരുന്ന സമ്പദ്‍വ്യവസ്ഥ 2016–17ൽ 6.35 ലക്ഷം കോടിയായി.കോവിഡ് ബാധിച്ച 2020–21ൽ മാത്രമാണ് 14 വർഷത്തിനിടെ സമ്പദ്‍വ്യവസ്ഥയിൽ ഇടിവുണ്ടായത്. 2019–20 ൽ 8.31 ലക്ഷം കോടി രൂപയായിരുന്നത് 7.72 ലക്ഷം കോടിയായി കുറഞ്ഞു. എന്നാൽ, അടുത്ത വർഷം ഇത് 9.24 ലക്ഷം കോടിയായി ഉയർച്ചയുടെ പാതിയിലേക്ക് തിരിച്ചെത്തി. കൊവിഡും പ്രകൃതി ദുരന്തങ്ങളും കേരളത്തെ തളർത്തിയില്ല എന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ടുകൾ.

വാണിമേൽ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആയി തെരഞ്ഞെടുക്കപ്പെട്ട എൻ കെ മുർഷിനയ്ക്ക് അഭിവാദ്യങ്ങൾ
27/12/2025

വാണിമേൽ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആയി തെരഞ്ഞെടുക്കപ്പെട്ട
എൻ കെ മുർഷിനയ്ക്ക് അഭിവാദ്യങ്ങൾ


വാണിമേൽ ഗ്രാമപഞ്ചായത്ത്‌  പ്രസിഡന്റ്‌ ആയി തെരഞ്ഞെടുക്കപ്പെട്ട സ. ടി. പ്രദീപ്കുമാറിന് അഭിവാദ്യങ്ങൾ
27/12/2025

വാണിമേൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയി തെരഞ്ഞെടുക്കപ്പെട്ട
സ. ടി. പ്രദീപ്കുമാറിന് അഭിവാദ്യങ്ങൾ


20/12/2025

Address

Vanimel
Nadapuram

Website

Alerts

Be the first to know and let us send you an email when LDF Vanimal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share