DIGITAL SEVA CSC NADUVIL

Directions

DIGITAL SEVA CSC NADUVIL CSCs are the access points for delivery of essential public utility services, social welfare schemes Under Central Government Scheme.

Renault, Mahindra, Tata Authorized Booking Center.

16/08/2026
FASTAGIndian Highways Management Company Limited (IHMCL) നാഷണൽ ഇലക്ട്രോണിക് ‌ടോൾ കളൿഷൻ പദ്ധതിയുടെ ഭാഗമായി National Payme...
16/08/2026

FASTAG

Indian Highways Management Company Limited (IHMCL) നാഷണൽ ഇലക്ട്രോണിക് ‌ടോൾ കളൿഷൻ പദ്ധതിയുടെ ഭാഗമായി National Payment Corporation of India യുടെ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കിയ ടോൾ പിരിവു സംവിധാനം ആണ്‌ ഫാസ്റ്റ്ടാഗ്.

Radio Frequency Identification (RFID) സാങ്കേതിക വിദ്യയാണ്‌ ഇതിലും ഉപയോഗിച്ചിരിക്കുന്നത്. അതായത് ഓഫീസുകളിൽ അറ്റൻഡൻസിനും മെട്രോ ട്രെയിനുകളിൽ യാത്രയ്ക്കുമൊക്കെ ഉപയോഗിക്കുന്ന RFID കാർഡുകളെ ഇവിടെ ഫാസ്റ്റാഗ് എന്ന പേരിട്ട് വിളിക്കുന്നു. വാഹനങ്ങൾ ടോൾ ബൂത്തിലൂടെ കടന്നു പോകുമ്പോൾ മുൻവശത്ത് ഒട്ടിച്ചിരിക്കുന്ന ഫാസ്റ്റ്ടാഗ് കാർഡുകൾ ടോൾ ബൂത്തുകളിലെ റീഡറുകൾ സെൻസ് ചെയ്യുകയും നിമിഷ നേരങ്ങൾ കൊണ്ട് തന്നെ കാർഡിലെ ബാലൻസും കാർഡിൻ്റെ ആധികാരികതയുമൊക്കെ വിലയിരുത്തി ടോൾ ടാക്സ് ഓട്ടോമാറ്റിക് ആയിത്തന്നെ കാർഡ് ബാലൻസിൽ നിന്നും കുറയ്ക്കുകയും ചെയ്യുന്നതാണ്‌ ഈ സാങ്കേതിക വിദ്യ.

ആർ സിയുടെയും ഐഡി പ്രൂഫിൻ്റെയും പകർപ്പും ഉടമയുടെ ഒരു പാസ്പോട്ട് സൈസ് ഫോട്ടോയും സമർപ്പിച്ചാൽ കേന്ദ്ര സർക്കാർ അംഗീകൃത പൊതു സേവന കേന്ദ്രങ്ങളായ സി.എസ്.സി-കൾ, വിവിധ ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്ന് ഫാസ്ടാഗ് ലഭ്യമാകും.

ഒരു വാഹനത്തിന് ഒരു ടാഗ് മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ. അതുപോലെ ഒരു ടാഗ് ഒന്നിലധികം വാഹനങ്ങളിൽ ഉപയോഗിക്കുവാനും അനുവാദമില്ല.

അപേക്ഷ സമർപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ അംഗീകൃത DIGITAL SEVA CSC NADUVIL സന്ദർശിക്കുക.

TELE LAWസാധാരണക്കാർക്കു സിവിൽ, ക്രിമിനൽ കേസുകൾ നടത്തുന്നതിനു സൗജന്യ മാർഗനിർദേശം നൽകാൻ കേന്ദ്ര നിയമ മന്ത്രാലയത്തിൻ്റെ ടെല...
16/08/2026

TELE LAW

സാധാരണക്കാർക്കു സിവിൽ, ക്രിമിനൽ കേസുകൾ നടത്തുന്നതിനു സൗജന്യ മാർഗനിർദേശം നൽകാൻ കേന്ദ്ര നിയമ മന്ത്രാലയത്തിൻ്റെ ടെലി ലോ. ഐടി മന്ത്രാലയത്തിൻ്റെ അനുമതിയോടെ പ്രവർത്തിക്കുന്ന ഡിജിറ്റൽ സേവാ കേന്ദ്രങ്ങളിലെത്തി റജിസ്റ്റർ ചെയ്താൽ കേസിൻ്റെ വിവിധ ഘട്ടങ്ങളിൽ നിയമോപദേശം ലഭിക്കും

പാനലിലുള്ള അഭിഭാഷകർ ഫോണിലോ വിഡിയോ കോളിലോ ബന്ധപ്പെട്ടാകും നിർദേശങ്ങൾ നൽകുക. എന്നാൽ, സ്വന്തമായി അഭിഭാഷകനെ നിയമിച്ചു കേസ് നടത്തണം.

നിയമോപദേശം ഇവർക്ക്

സ്ത്രീകൾ, കുട്ടികൾ, പട്ടിക വിഭാഗങ്ങൾ, തൊഴിലാളികൾ, പ്രകൃതിദുരന്ത ബാധിതർ, ഭിന്നശേഷിക്കാർ, മനുഷ്യക്കടത്ത് ഇരകൾ, വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവർ, കേസുകളിൽ അറസ്റ്റിലാകുന്നവർ, കസ്റ്റഡിയിലുള്ളവർ എന്നിവർക്കാണു ടെലി ലോ സഹായം ലഭിക്കുക. സ്ത്രീകൾക്കും കുട്ടികൾക്കും പട്ടികവിഭാഗക്കാർക്കും സേവനം സൗജന്യം. മറ്റുള്ളവർക്ക് 30 രൂപ ഫീസ്.

ഏതൊക്കെ കേസുകളിൽ?

സ്ത്രീധനം, കുടുംബപ്രശ്നം, തലാഖ്, ഗാർഹിക പീഡനം, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം, ഭൂമിതർക്കം, തുല്യവേതനം, ശൈശവ വിവാഹം, ബാലവേല, വിദ്യാഭ്യാസ അവകാശം, അറസ്റ്റ്, ജാമ്യം, പട്ടിക വിഭാഗക്കാർക്കെതിരായ അതിക്രമം തുടങ്ങിയവ.

അപേക്ഷ സമർപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ അംഗീകൃത DIGITAL SEVA CSC NADUVIL സന്ദർശിക്കുക.

MVD SERVICESവാഹൻ (വാഹന സംബന്ധമായ സേവനങ്ങൾ)സാരഥി (ലൈസൻസ് സംബന്ധമായ സേവനങ്ങൾ)ഇചലാൻ (ഗതാഗതനിയമലംഘന സംബന്ധമായ സേവനങ്ങൾ)അപേക്...
16/08/2026

MVD SERVICES
വാഹൻ (വാഹന സംബന്ധമായ സേവനങ്ങൾ)
സാരഥി (ലൈസൻസ് സംബന്ധമായ സേവനങ്ങൾ)
ഇചലാൻ (ഗതാഗതനിയമലംഘന സംബന്ധമായ സേവനങ്ങൾ)
അപേക്ഷ സമർപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ അംഗീകൃത DIGITAL SEVA CSC NADUVIL സന്ദർശിക്കുക.

എന്താണ് ഡിജിറ്റൽ സേവ കോമൺ സർവ്വീസ് സെൻ്റർ (CSC)ബിസിനസ് ടു സിറ്റിസൺ (B2C), ഗവണ്മെൻ്റ്  ടു സിറ്റിസൺ (G2C) സർവ്വീസുകൾ പൊതു ...
16/08/2026

എന്താണ് ഡിജിറ്റൽ സേവ കോമൺ സർവ്വീസ് സെൻ്റർ (CSC)

ബിസിനസ് ടു സിറ്റിസൺ (B2C), ഗവണ്മെൻ്റ് ടു സിറ്റിസൺ (G2C) സർവ്വീസുകൾ പൊതു ജനങ്ങൾക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടി ഇലക്ട്രോണിക്സ് ആൻ്റ് ഐടി മന്ത്രാലയത്തിന് കീഴിൽ ഭാരത സർക്കാർ ആരംഭിച്ച ഒരു ബൃഹത്പദ്ധതിയാണ് കോമൺ സർവ്വീസ് സെൻ്റർ സ്കീം. വൈവിധ്യങ്ങളായ ഇലക്ട്രോണിക്സ് ആൻ്റ് ഐ ടി സേവനങ്ങളുടെ ഒരു സംഗമ വേദിയാണ് സി.എസ്.സി എന്നു പറയുന്നത്. ഇന്ത്യയിലെ പൊതു സമൂഹത്തിൻ്റെ ഡിജിറ്റൽ ശാക്തീകരണം ലക്ഷ്യം വെച്ചാണ് പ്രവർത്തിക്കുന്നത്.
ഈ പ്രൊജക്റ്റ് അതാത് പ്രദേശങ്ങളിലെ വി.എൽ.ഇ-കൾ (VLE-Village Level Entrepreneurs) മുഖേനയാണ് നടത്തി കൊണ്ട് പോകുന്നത്.വി.എൽ.ഇ-കൾക്ക് ഏറ്റവും കുറഞ്ഞത് എസ്.എസ്.എൽ.സി യോഗ്യതയും 18 വയസ്സിന് മുകളിൽ പ്രായവും നിർബന്ധമാണ്. വി.എൽ.ഇ-കൾക്ക് ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം ആവശ്യമാണ്.

അതുപോലെ വി.എൽ.ഇ ആകാനുള്ള യോഗ്യതാ പരീക്ഷയായ TEC, കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിനു വേണ്ട യോഗ്യതാ പരീക്ഷയായ BCC, ബാങ്കിംഗ് സർവ്വീസുകൾ ചെയ്യുന്നതിനു വേണ്ട ബാങ്കിംഗ് എക്സാം IIBF എന്നിവ എല്ലാ വി.എൽ.ഇ-കളും പൂർത്തീകരിച്ചാൽ മാത്രമേ CSC അനുവദിച്ചു കിട്ടുകയുള്ളൂ. നിലവിലെ സാഹചര്യത്തിൽ‍ പുതുതായി സി.എസ്.സി.ഐഡി നൽ‍കുന്നില്ല.

ഗ്രാമങ്ങളിൽ ഡിജിറ്റൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും, ഗ്രാമീണ സംരംഭകത്വവും ജീവിത നിലവാരവും ഉയർത്തിക്കൊണ്ട് വരികയും ചെയ്യുക എന്നതാണ് കോമൺ സർവ്വീസ് സെൻ്ററുകളുടെ യഥാർത്ഥ കർത്തവ്യം.
പ്രധാന സേവന മേഖലകൾ:
ഇ-കോമേഴ്സ്, പാസ്പോർട്ട്, പാൻ കാർഡ്, വിദ്യാഭ്യാസ പ്രോഗ്രാമുകൾ , കാർഷിക പദ്ധതികൾ, ബാങ്കിംഗ് സേവനങ്ങൾ, തുടങ്ങി ഒട്ടനവധി സേവന പദ്ധതികൾ CSC വഴി നടപ്പിലാക്കുന്നുണ്ട്. കൂടാതെ കേന്ദ്ര സർക്കാരിൻ്റെ പ്രധാന പദ്ധതിയായ പെർമനൻ്റ് ആധാർ എൻറോൾമെൻറ് ഏജൻസിയായി പ്രവർത്തിക്കുന്നു.

രാജ്യത്തെ ജനങ്ങളുടെ ഡിജിറ്റൽ ശാക്തീകരണം ലക്ഷ്യം വെച്ചുകൊണ്ട് കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത ഒരു ബൃഹത്പദ്ധതിയാണ് ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാം. 2015 ജൂലൈ 1-ാം തിയതി പ്രധാനമന്ത്രിയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഡിജിറ്റൽ സാങ്കേതികതയും ഡിജിറ്റൽ സേവനങ്ങളും രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും പ്രാപ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഹൈസ്പീഡ് ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാക്കുക, ഓരോ പൗരനും ഡിജിറ്റൽ ഐഡി ലഭ്യമാക്കുക, കോമൺ സർവ്വീസ് സെൻററുകൾ വ്യാപിപ്പിക്കുക, സുരക്ഷിതമായ സൈബർ ലോകം എന്നിവയാണ് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ കൊണ്ട് ഉദ്ദശിച്ചിരിക്കുന്നത്.

ലോക്ക്ഡൌൺ സമയത്ത് ആരംഭിച്ച പുതിയ ഒരു പ്രൊജക്റ്റാണ് സി.എസ്.സി-ഗ്രാമീൺ ഇസ്റ്റോർ. മൊബൈലിൽ സി.എസ്.സി-ഗ്രാമീൺ ഇസ്റ്റോർ (https://play.google.com/store/apps/details...) എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഓപ്പണാക്കുമ്പോൾ അടുത്തുള്ള സി.എസ്.സി-ഗ്രാമീൺ ഇസ്റ്റോർ എവിടെയാണെന്നും പ്രൊഡക്റ്റുകൾ എന്തൊക്കെയാണെന്നും കാണിക്കുന്നു. അതിൽ വേണ്ട സാധനങ്ങൾ ബുക്ക് ചെയ്യാവുന്നതാണ്. സാധനങ്ങൾ വീട്ടിലെത്തുമ്പോൾ പണം കൊടുത്താൽ മതി.

ഏഴാമത് സാമ്പത്തിക സെൻസസ് നടത്തുന്നതിനു വേണ്ടി സർക്കാർ ഏൽപിച്ചത് സി.എസ്.സി കേന്ദ്രങ്ങളെയാണ്.
ഇതുപോലുള്ള പുതിയ പുതിയ പദ്ധതികളിലൂടെ സമൂഹത്തിൽ തൊഴിലവസരം സൃഷ്ടിക്കാൻ‍ സി എസ് സി ക്ക് സാധിക്കുന്നു.

സി-ഡാക്, കോമൺ സർവ്വീസ് സെൻറർ (CSC), ഡിപ്പാർട്ട്മെൻറ് ഓഫ് ഇൻഡസ്ട്രിയൽ പോളിസി ആൻറ് പ്രമോഷൻ, ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആന്റ് ടെക്നോളജി, എൻ.ഐ.സി, നീലിറ്റ്, ആധാർ തുടങ്ങി ധാരാളം ഗവണ്മെൻ്റ് ഏജൻസികൾ ഈ പദ്ധതിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്.

ഡിജിറ്റൽ ഇന്ത്യ: സി.എസ്.സി സേവനങ്ങൾ
ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ പ്രധാനപ്പെട്ട കാര്യകർത്താക്കളായി പ്രവർത്തിക്കുന്ന സി.എസ്.സി ക്ക് ധാരാളം പ്രധാന കാര്യങ്ങളുടെ ചുമതലകൾ നൽകിയിട്ടുണ്ട്. അതിൽ പ്രാധാനപ്പെട്ടവ താഴെ കൊടുക്കുന്നു.

കാർഷിക മേഘലയിലെ ഡിജിറ്റൽ സേവനങ്ങൾ കർഷകർക്ക് വേണ്ടി കൃഷി ഉപകരണങ്ങളും വിത്തുകളും വളവും എന്നുവേണ്ട എല്ലാ സേവനങ്ങളും ഇപ്പോൾ ഓൺലൈൻ വഴി ലഭ്യമാക്കാവുന്നതാണ്. കിസാൻ ക്രെഡിറ്റ് കാർ‍ഡ് അപേക്ഷ, വിള ഇൻഷൂറൻസ് എന്നിവ കർ‍ഷകർക്ക് സി.എസ്.സി മുഖേന നല്കാൻ‍ സാധിക്കുന്നതാണ്.

സി.എസ്.സി ഡിജിറ്റൽ വിദ്യാഭ്യാസ പരിപാടികൾ സീമെൻസ് ആട്ടോകാഡ്, സിഡാക്ക്, നീലിറ്റ്, ടാലി, ബ്രിട്ടീഷ് കൗൺസിൽ, എൽ ആൻ്റ് ടി, ഖാൻ അക്കാഡമി മുതലായ ഏജൻസികളുമായി സഹകരിച്ച് ഡിജിറ്റൽ വിദ്യാഭ്യാസ വിപ്ലവത്തിൽ ഒരു വലിയ പങ്കുവഹിക്കുന്നു ഇവയിൽ മിക്ക കോഴ്സുകളും വിദ്യാർത്ഥികൾക്ക് സ്വന്തം വീട്ടിലിരുന്ന് തന്നെ പഠിച്ച് സർട്ടിഫിക്കേഷൻ നേടാവുന്നതുമാണ്.
കൂടാതെ അപ്പോളോ ഹോസ്പിറ്റലുമായി സഹകരിച്ച് ഡോക്ടർമാരുടെ സേവനം എല്ലായിടത്തും എത്തിക്കുന്നതിനായി ടെലി-മെഡിസിൻ സംവിധാനവും സി.എസ്.സികളിൽ ഒരുക്കിയിരിക്കുന്നു.

ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിശീലനവും സൗകര്യവും രാജ്യത്തെ 250000 സി.എസ്.സികളിലും ഒരുക്കിയിരിക്കുന്നു.HDFC, ICICI, SBI തുടങ്ങിയ രാജ്യത്തെ മുൻനിര ബാങ്കുകളുടേതുൾപ്പെടെ ബാങ്കിംഗ് കിയോസ്കുകളായും സി.എസ്.സികൾ പ്രവർത്തിക്കുന്നതിനാൽ സാധാരണക്കാർക്കും ബാങ്കിംഗ് സേവനങ്ങൾ വേഗത്തിൽ ലഭ്യമാകുന്നു.
ടാലി, ജി.എസ്.ടി, സ്പോക്കൺ ഇംഗ്ലീഷ് എന്നിവയിൽ വിവിധ ഓൺലൈൻ കോഴ്സുകളും സർട്ടിഫിക്കേഷനുകളും സി.എസ്.സി വഴി ഏർപ്പെടുത്തിയിട്ടുണ്ട്.



CSCVLE Society Kannur
കോമൺ സർവീസ് സെൻ്റർ
Dinesh Tyagi
Csc Kerala
Digital Seva CSC Naduvil
CSCKERALA
Csc_SPV_Kannur_Official
Common Service Center

എന്താണ് ക്രെഡിറ്റ് സ്കോർ (Credit Score) അഥവാ സിബിൽ സ്കോർ (CIBIL Score)?അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ലോൺ എടുക്കുന്ന സമയം ഒ...
16/08/2026

എന്താണ് ക്രെഡിറ്റ് സ്കോർ (Credit Score) അഥവാ സിബിൽ സ്കോർ (CIBIL Score)?

അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ലോൺ എടുക്കുന്ന സമയം ഒരു വ്യക്തിയുടെ ലോൺ തിരിച്ചടക്കാൻ ഉള്ള കഴിവിനെ അളക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു അളവുകോൽ ആണ് ക്രെഡിറ്റ് സ്കോർ. 300 മുതൽ 900 ഇടയിൽ ആയിരിക്കും ഒരാളുടെ ക്രെഡിറ്റ് സ്കോർ. തൊള്ളായിരത്തിനടുത്ത് സ്കോർ ഉണ്ടെങ്കിൽ മികച്ച സ്കോർ ആണെന്നും 300 നടുത്ത് ആണെങ്കിൽ വളരെ മോശമാണെന്നും ആണ് വെപ്പ്. ക്രെഡിറ്റ് സ്കോർ കൂടുന്നതനുസരിച്ച് ലോൺ കിട്ടാനും ക്രെഡിറ്റ് കാർഡുകളിൽ ഉയർന്ന ബാലൻസ് കിട്ടുവാനും സാധ്യത കൂടും. ക്രെഡിറ്റ് സ്കോർ താഴുന്നതനുസരിച്ച് ലോൺ കിട്ടുന്ന തുകയും കുറയും.

ഇന്ത്യയിൽ പൊതുവേ പാൻകാർഡ് നമ്പർ വെച്ചാണ് ക്രെഡിറ്റ് സ്കോർ കണക്കുകൂട്ടുന്നത്. ലോൺ അടവുകൾ കൃത്യമായി തിരിച്ചടയ്ക്കുകയും ക്രെഡിറ്റ് കാർഡ് ഉപയോഗങ്ങൾ മിതമായി നടത്തുമ്പോഴും ക്രെഡിറ്റ് സ്കോർ കൂടും. എന്നാൽ അടവുകൾ മുടങ്ങിയാലും ക്രെഡിറ്റ് കാർഡുകളിലെ മുഴുവൻ തുകയും ഉപയോഗിക്കുമ്പോഴും എല്ലാം ക്രെഡിറ്റ് സ്കോർ കുറയും. അതുപോലെ എത്രകൊല്ലം മുൻപ് അക്കൗണ്ട് തുടങ്ങി എന്നുള്ളത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കും.

നല്ല ക്രെഡിറ്റ് സ്കോർ കാത്തുസൂക്ഷിക്കുന്നത് സാമ്പത്തികമായി വളരെ നല്ലകാര്യമാണ്. അത്യാവശ്യങ്ങൾക്ക് വായ്പ കിട്ടുവാനും വായ്പയ്ക്ക് കിട്ടുന്ന തുകയുടെ വലിപ്പം കൂട്ടുവാനും ക്രെഡിറ്റ് സ്കോർ ഉപകരിക്കും. നല്ല ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് ബാങ്കിൽനിന്ന് പേർസണൽ ലോൺ കിട്ടുവാൻ വളരെയധികം സാധ്യതയുണ്ട് . അപ്പോൾ പെട്ടെന്ന് പണത്തിനു ആവശ്യം വന്നാൽ ബ്ലേഡ് പലിശയ്ക്ക് പോകാതെ ബാങ്കിൽനിന്ന് മിതമായ നിരക്കിൽ ലോൺ കിട്ടും.

അപ്പോൾ കൊള്ളപ്പലിശയ്ക്ക് പണം കടം എടുക്കാതെയും ഉള്ള നിക്ഷേപങ്ങൾ വിറ്റ് കാര്യങ്ങൾ നടത്താതിരിക്കാനും നല്ല ക്രെഡിറ്റ് സ്കോർ ആവശ്യമാണ് . ഇതിനായി എത്രയും നേരത്തെ അക്കൗണ്ട് തുടങ്ങുകയും തുടങ്ങിയ അക്കൗണ്ടുകൾ കൃത്യമായി തിരിച്ചടച്ച് നല്ല ഉപഭോക്താവ് ആണെന്ന് നമ്മൾ തെളിയിക്കുകയും വേണം.

സിബിൽ സ്കോർ പരിശോധിക്കുന്നതിനും റിപ്പോർട്ട് ലഭിക്കുന്നതിനും കേന്ദ്ര സർക്കാർ അംഗീകൃത DIGITAL SEVA CSC NADUVIL സന്ദർശിക്കുക.

DIGITAL SEVA C I S I C NADUVILഭാരത സർക്കാർ സംരംഭംhttps://chat.whatsapp.com/1wMqfig4wEND8UPPRoDBRpജനന സർട്ടിഫിക്കറ്റ് അടി...
16/08/2026

DIGITAL SEVA C I S I C NADUVIL
ഭാരത സർക്കാർ സംരംഭം
https://chat.whatsapp.com/1wMqfig4wEND8UPPRoDBRp
ജനന സർട്ടിഫിക്കറ്റ് അടിസ്ഥാന രേഖ

2023 ഒക്‌ടോബർ 1 മുതൽ ജനിക്കുന്നവരുടെ സ്‌കൂൾ പ്രവേശം, ആധാർ രജിസ്‌ട്രേഷൻ, പാസ്‌പോർട്ട്‌, ഡ്രൈവിങ്‌ ലൈസൻസ്‌ തുടങ്ങിയവയ്‌ക്ക്‌ ജനന സർട്ടിഫിക്കറ്റ്‌ നിർബന്ധം. വോട്ടർപട്ടികയിൽ രജിസ്റ്റർ ചെയ്യാനും സർക്കാർ ജോലികൾക്കും ജനന സർട്ടിഫിക്കറ്റ്‌ തന്നെ വേണ്ടിവരും.

ഇനി മുതൽ വിവിധ സേവനങ്ങള്‍ക്ക് അപേക്ഷ നല്‍കാന്‍ രേഖയായി ജനന സര്‍ട്ടിഫിക്കറ്റ് നിർബന്ധം. രാജ്യത്തെ എല്ലാ ജനന–-മരണ രജിസ്‌ട്രേഷൻ രേഖകളും രജിസ്‌ട്രാർ ജനറൽ ഓഫ്‌ ഇന്ത്യ ഡാറ്റാശേഖരത്തിന്റെ ഭാഗമാകും. സംസ്ഥാനതലത്തിലും തദ്ദേശസ്ഥാപന തലത്തിലും ലഭ്യമാകുന്ന വിവരങ്ങൾ കേന്ദ്രവുമായി പങ്കിടേണ്ടത്‌ നിർബന്ധമാക്കുന്ന നിയമമാണ്‌ നിലവിൽ വന്നത്.

2023 ഒക്ടോബർ ഒന്നിന് ശേഷം ജനിക്കുന്ന വ്യക്തിയുടെ ജനനത്തീയതിയും സ്ഥലവും തെളിയിക്കാൻ ഒരൊറ്റ രേഖയായി ജനന സർട്ടിഫിക്കറ്റ് മാത്രം ഉപയോഗിക്കുന്നതിനാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. അതായത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിന്, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, വിവാഹ രജിസ്‌ട്രേഷന്‍ എന്നിവയ്‌ക്കെല്ലാം പ്രായം തെളിയിക്കുന്ന രേഖയായി ജനനസര്‍ട്ടിഫിക്കറ്റ് മാത്രം നല്‍കിയാല്‍ മതി.

രജിസ്റ്റര്‍ ചെയ്യപ്പെട്ട ജനനങ്ങള്‍, മരണങ്ങള്‍ എന്നിവയെക്കുറിച്ച് ദേശീയ, സംസ്ഥാനതല ഡാറ്റകള്‍ സൃഷ്ടിക്കാന്‍ ഇത് സഹായിക്കും. ഇത് പൊതുസേവനങ്ങളുടെയും സാമൂഹിക ആനുകൂല്യങ്ങളുടെയും കാര്യക്ഷമവും സുതാര്യവുമായ വിതരണം, ഡിജിറ്റല്‍ രജിസ്‌ട്രേഷന്‍ എന്നിവ ഉറപ്പാക്കും. ദത്തെടുക്കപ്പെട്ട, അനാഥ, ഉപേക്ഷിക്കപ്പെട്ട, അല്ലെങ്കില്‍ താത്ക്കാലികമായി കൂടെക്കഴിയുന്ന കുഞ്ഞുങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും നിയമനിര്‍മാണം വ്യവസ്ഥ ചെയ്യുന്നു. പുതിയ നിയമത്തിനുകീഴില്‍ മരണകാരണം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് മെഡിക്കല്‍ സ്ഥാപനങ്ങള്‍ രജിസ്ട്രാര്‍ക്ക് നല്‍കേണ്ടത് നിര്‍ബന്ധമാക്കുന്നു.

ഞങ്ങളുടെ ചാനൽ ഫോളോ ചെയ്യുക.👇
https://whatsapp.com/channel/0029VaAcxM1CcW4qZsBcDi2U
🔙🔛🔛🔛🔛🔛🔛🔛🔛🔜
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും സമീപിക്കുക
ഡിജിറ്റൽ സേവ കോമൺ സർവീസ് സെൻ്റർ C l S l C
ഹയർസെക്കണ്ടറി സ്കൂളിനു സമീപം നടുവിൽ
നടുവിൽ പി.ഒ, കണ്ണൂർ ജില്ല
ഭാരത സർക്കാർ സംരംഭം
(CSC Under the Ministry of Electronics and Information Technology Government of India)

Address

HSS Junction, Naduvil PO, Naduvil
Naduvil

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Website

Alerts

Be the first to know and let us send you an email when DIGITAL SEVA CSC NADUVIL posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share