എന്റെ ഗ്രാമം അരുവിക്കര

എന്റെ ഗ്രാമം അരുവിക്കര Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from എന്റെ ഗ്രാമം അരുവിക്കര, Public Service, Aruvikkara, Nedumangad.

13/08/2026

സ്ട്രോങ്ങ് ആണ് പ്രസിഡൻ്റ് ! കർക്കടക വാവുബലിയും കാർഷിക വ്യവസായിക പ്രദർശനവും മേൽനോട്ട തിരക്കിൽ. #അരുവിക്കരഗ്രാമപഞ്ചായത്ത്

07/08/2026
എഫ്‌ ഡി ആർ സാങ്കേതിക വിദ്യയിൽ വെള്ളനാട്‌ കുളക്കോട്‌ അരുവിക്കര റോഡ്‌ ഒരുങ്ങുന്നു. ട്രയൽ ജോലികൾക്ക്‌ തുടക്കമായി....8.80 കോ...
11/12/2024

എഫ്‌ ഡി ആർ സാങ്കേതിക വിദ്യയിൽ വെള്ളനാട്‌ കുളക്കോട്‌ അരുവിക്കര റോഡ്‌ ഒരുങ്ങുന്നു. ട്രയൽ ജോലികൾക്ക്‌ തുടക്കമായി....

8.80 കോടി രൂപ ചിലവഴിച്ച്‌ ഏഴ്‌ മീറ്റർ വീതിയിൽ മൂന്നര കിലോമീറ്റർ കുളക്കോട്‌ അരുവിക്കര റോഡിന്റെ, ഏറ്റവും ആധുനിക നിർമ്മാണ സാങ്കേതിക വിദ്യയായ എഫ്‌ ഡി ആർ സാങ്കേതിക രീതി ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ തുടക്കമായി. ആദ്യ ഘട്ടമായി അറുപത്‌ മീറ്ററിൽ ആണ്‌ ട്രയൽ നിർമ്മാണം ആരംഭിച്ചത്‌. നിർമ്മാണത്തിന്‌ മുന്നോടിയായി ഇലക്ട്രിക്‌ പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്‌. വാട്ടർ അതോറിറ്റിയുടെ അടക്കം യൂട്ടിലിറ്റി ഷിഫ്റ്റിംഗ്‌ ജോലികൾ ‌ പൂർത്തിയാകുന്ന മുറയ്ക്ക്‌ ബാക്കി നിർമ്മാണ ജോലികൾ ആരംഭിക്കും.

ഉപരിതലം ഇളക്കിമാറ്റി അതേ വസ്തുക്കൾ ഉപയോഗിച്ച് റോഡുകൾ പുനർനിർമിക്കുന്ന പരിസ്ഥിതി സൗഹൃദനിർമാണ രീതിയാണ്‌ ഫുൾ ഡെപ്ത് റിക്ലമേഷൻ ( FDR Technology).നിർമാണവസ്തുക്കൾ തീരെ കുറവായതിനാൽ പ്രകൃതിചൂഷണം വലിയ അളവോളം കുറയും.പ്രവർത്തി വേഗത്തിൽ തീർക്കാനാവുന്നതിനൊപ്പം ചെലവും കുറയും. അറ്റകുറ്റപണി കുറവെന്ന മെച്ചവുമുണ്ട്. ഇളക്കിമാറ്റുന്ന ഉപരിതലം സിമന്റ്,സ്റ്റെബിലൈസർ എന്നിവ ചേർത്ത് പുനരുപയോഗിച്ചു, അതിനു മുകളിൽ ബിറ്റുമിൻ കോൺക്രീറ്റ് പാളി നൽകുന്നതാണ് ഈ പുതിയ സാങ്കേതിക വിദ്യ.

നിർമ്മാണം പൂർത്തിയാകുന്നതോടെ അരുവിക്കര നിയോജക മണ്ഡലത്തിലെ ഏറ്റവും പ്രധാന റോഡുകളിൽ ഒന്ന് കൂടി മികവിന്റെ റോഡായി ഉയരുകയാണ്‌

Address

Aruvikkara
Nedumangad

Website

Alerts

Be the first to know and let us send you an email when എന്റെ ഗ്രാമം അരുവിക്കര posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category