04/06/2026
നെടുമങ്ങാട് നഗരസഭ പൂജപ്പുര ആയുർവ്വേദ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കമായി.
ക്യാമ്പിൻ്റെ മുനിസിപ്പൽ തല ഉദ്ഘാടനം പൂവത്തൂർ HSS ആഡിറ്റോറിയത്തിൽ ചെയർപേഴ്സൺ അഡ്വ: R ജയദേവൻ നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ SS ബിജു അധ്യക്ഷനായി. പൂവത്തൂർ, കലല്ലുവരമ്പ് , ടവർ വാർഡുകളിലെ ജനങ്ങളും പൂവത്തൂർ HSS ലെ കൗമാരപ്രായക്കാരായ കുട്ടികളുമാണ് ക്യാമ്പിൽ പങ്കെടുത്തത്.
വനിതാ -ബാല്യ ആരോഗ്യ രക്ഷാ പദ്ധതിപ്രകാരമാണ് ക്യാമ്പുകൾ നടക്കുന്നത്.
ക്യാമ്പുകളിൽ രക്തപരിശോധന, ആയുർവേദ രോഗപരിശോധന, ചികിത്സ, ബോധവൽക്കരണ ക്ലാസുകൾ, അനീമിയ സ്‌ക്രീനിംഗ് എന്നിവ നടക്കുന്നു. വിരുദ്ധാഹാരവും റുമാറ്റോയിഡ് ആർത്രൈറ്റിസും തമ്മിലുള്ള ബന്ധം, വിരുദ്ധാഹാരവും സോറിയാസിസും തമ്മിലുള്ള ബന്ധം, കൗമാരക്കാരായ പെൺകുട്ടികളിൽ വിളർച്ചയ്ക്ക് ആയുർവേദ ചികിത്സയുടെ ഫലപ്രാപ്‌തി തുടങ്ങിയ ഗവേഷണ പഠനങ്ങളും നടക്കുന്നു.
ഉദ്ഘാടന യോഗത്തിൽ ക്യാമ്പ് ഡയറക്ടർ ഡോ: ഷഹനാസ് സ്വാഗതം പറഞ്ഞു. എല്ലാ വ്യാഴാഴ്ച ദിവസങ്ങളിലുമാണ് ക്യാമ്പ് നടക്കുന്നത്. തുടർച്ചയായ 3 ആഴ്ചകളിൽ പരിശോധന നടത്തിയാണ് രോഗനിർണയം നടത്തുന്നത്. നഗരസഭയിലെ മുഴുവൻ വാർഡുകളിലും നടക്കുന്ന ക്യാമ്പ് 2027 ഫെബ്രുവരിയിൽ സമാപിക്കും. കൗൺസിലർമാരായ ലേഖ വിക്രമൻ , ട സന്ധ്യ , നീതു സുരേഷ്, PTA പ്രസിഡൻ്റ് സുനിൽ ശങ്കര, അധ്യാപകരായ ജുനൈദ, ബീന , എന്നിവർ ആശംസകൾ അർപ്പിച്ചു. JPHN PK ഇന്ദു നന്ദി പറഞ്ഞു.
camp