Mancombu KSEB Office

Mancombu KSEB Office Kerala State Electricity Board,
KSEB Office Moncombu official.

06/12/2023

പള്ളം സബ് സ്റ്റേഷനിലെ മെയിന്റനൻസ് വർക്കിന്റെ ഭാഗമായി കുട്ടനാട് 66 Kv സബ് സ്റ്റേഷനിലേയ്ക്ക് വൈദ്യുതി ലഭിക്കാത്തതിനാൽ 07/12/23 വ്യാഴം രാവിലെ 8 മണി മുതൽ 10 മണി വരെ മങ്കോമ്പ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉള്ള ഉപഭോക്താക്കൾക്ക് വൈദ്യൂത തടസ്സം നേരിടുന്നതാണ്

12/10/2023

പള്ളം സബ് സ്റ്റേഷനിലെ മെയിന്റനൻസ് വർക്കിന്റെ ഭാഗമായി കുട്ടനാട് 66 Kv സബ് സ്റ്റേഷനിലേയ്ക്ക് വൈദ്യുതി ലഭിക്കാത്തതിനാൽ 13/10/23 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ 11 മണി വരെ മങ്കോമ്പ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉള്ള ഉപഭോക്താക്കൾക്ക് വൈദ്യൂത തടസ്സം നേരിടുന്നതാണ്.

23/03/2023

ഇന്ന് നടത്താൻ തീരുമാനിച്ചിരുന്ന,
പള്ളം - കുട്ടനാട് 66kV ലൈനിലെ അറ്റകുറ്റപ്പണികൾ പ്രത്യേകകാരണങ്ങളാൽ നാളെ (24-3-23) ,
7:00AM മുതൽ 9:00AM
വരെ ചെയ്യുന്നതിന് പുനക്രമീകരിച്ചിരിക്കുന്നു.
ആയതിനാൽ മങ്കൊമ്പ് സെക്ഷനിലെ എല്ലാ കൺസ്യൂമേഴ്സിനും 24-3-23 7AM-9AM വരെ വൈദ്യുതി തടസ്സം നേരിടുന്നതാണ്. ഉപഭോക്താക്കൾ ദയവായി സഹകരിക്കുക.

എന്ന്
ടീംകെഎസ്ഇബി,മങ്കൊമ്പ്

23/03/2023

പള്ളം -കുട്ടനാട് 66kV ലൈനിൽ അടിയന്തിര അറ്റകുറ്റപ്പണികൾ ആവശ്യമായി വന്നതിനാൽ ഇന്ന് (23-3-23) 23/3/2023,
3:30PM മുതൽ 5:30 PM വരെ മങ്കൊമ്പ് സെക്ഷനിലെ എല്ലാ കൺസ്യൂമേഴ്സിനും വൈദ്യുതി തടസ്സം നേരിടുന്നതാണ്.
ഉപഭോക്താക്കൾ ദയവായി സഹകരിക്കുക.
എന്ന്
ടീംകെഎസ്ഇബി,മങ്കൊമ്പ്

28/10/2022

വൈദ്യുതി ബിൽ തുക ഓൺലൈൻ അടയ്ക്കാൻ UPI സൗകര്യവും ലഭ്യമാണ്.

കെ എസ് ഇ ബിയുടെ ഉപഭോക്തൃ സേവന വെബ് പോർട്ടലായ wss.kseb.in വഴിയോ KSEB എന്ന ഔദ്യോഗിക ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ വഴിയോ പണമടയ്ക്കുമ്പോൾ UPI സൗകര്യം ഉപയോഗിക്കാം.
പെയ്മെന്റ് ഓപ്ഷൻസ് എന്നതിൽ UPI തിരഞ്ഞെടുത്താൽ മതിയാകും.

നിലവിൽ Tech Process എന്ന പെയ്മെന്റ് ഗേറ്റ് വേ വഴിയായിരിക്കും ഈ സേവനം ലഭ്യമാവുക.

ഇതു കൂടാതെ നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, NEFT/RTGS തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ വൈദ്യുതി ബിൽ അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്.

18/10/2022

വൈദ്യുതി ബിൽ തികച്ചും അനായാസമായി, ഒരധികച്ചെലവുമില്ലാതെ, വീട്ടിലിരുന്ന് അടയ്ക്കാനുള്ള നിരവധി ഓൺലൈൻ മാർഗ്ഗങ്ങളാണ് കെ എസ് ഇ ബി ഒരുക്കിയിരിക്കുന്നത്.

KSEB എന്ന ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷനിലോ wss.kseb.in എന്ന വെബ്സൈറ്റിലോ പ്രവേശിച്ച് ഡയറക്റ്റ് നെറ്റ്ബാങ്കിംഗ് അല്ലെങ്കിൽ Rupay ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ബിൽ അടയ്ക്കുമ്പോൾ യാതൊരുവിധ ട്രാൻസാക്ഷൻ ഫീസും ഈടാക്കുന്നില്ല.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക് എന്നിവിടങ്ങളിൽ അക്കൗണ്ട് ഉള്ളവർക്ക് ഡയറക്റ്റ് നെറ്റ്ബാങ്കിംഗ് സൗകര്യം ലഭ്യമാകും

BHIM, PayTM, Amazon Pay, Google Pay, PhonePay തുടങ്ങിയ BBPS ആപ്ലിക്കേഷനുകൾ വഴിയും അധികച്ചെലവില്ലാതെ ബില്ലടയ്ക്കാം.

ലോ ടെൻഷൻ വൈദ്യുത ഉപഭോക്താക്കൾക്ക് തങ്ങളുടെ 13 അക്ക കൺസ്യൂമർ നമ്പർ വിർച്വൽ അക്കൗണ്ട് നമ്പരായി ഉപയോഗിച്ച് NEFT/RTGS വഴി ബില്ലടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Virtual Account Number : KEB
Beneficiary Name : Kerala State Electricity Board Ltd.
Bank & Branch : South Indian Bank, Trivandrum Corporate
IFSC Code : SIBL0000721

ഇവ കൂടാതെ, UPI/Online Banking/ Debit Card/ Credit Card എന്നീ മാർഗ്ഗങ്ങളുപയോഗിച്ചും വൈദ്യുതി ബിൽ അടയ്ക്കാം.

10/10/2022

വൈദ്യുതി ബിൽ വിവരങ്ങളും വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകളും SMS മുഖാന്തിരം ഉപഭോക്താവിനെ യഥാസമയം അറിയിക്കാനുള്ള സംവിധാനമാണ് "ബിൽ അലർട്ട് & ഔട്ടേജ് മാനേജ്‌മെന്റ് സിസ്റ്റം".

13 അക്ക കൺസ്യൂമർ നമ്പറും, ബിൽ നമ്പരും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഉപഭോക്താവിന് ഈ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാം.

ലിങ്ക് ഇതാണ് :
https://wss.kseb.in/selfservices/registermobile

05/10/2022

വൈദ്യുതി ബിൽ സംബന്ധിച്ച് സംശയമുണ്ടോ?

കെ എസ് ഇ ബിയുടെ വെബ്സൈറ്റായ www.kseb.in ലെ Electricity Bill Calculator എന്ന സൗകര്യം ഉപയോഗപ്പെടുത്തി വൈദ്യുതി ബിൽ തുക സ്വയം കണക്കാക്കി ബോധ്യപ്പെടാം.
www.kseb.in/bill_calculator_v14/ ലൂടെ നേരിട്ടും ഇവിടേക്കെത്താം.

വൈദ്യുതി താരിഫും, ആകെ ഉപഭോഗവും രേഖപ്പെടുത്തി തികച്ചും അനായാസമായി വൈദ്യുതി ബിൽ തുക കണക്കാക്കാം. വൈദ്യുതി ചാർജ് എങ്ങനെ കണക്കാക്കി എന്ന് വിശദമായി അറിയാനും കഴിയും.

👍
22/09/2022

👍

വീട്ടിൽ RCCB സ്ഥാപിക്കാം; വൈദ്യുതി അപകടം ഒഴിവാക്കാം
വൈദ്യുത ഉപകരണങ്ങളുടെ ലോഹഭാഗങ്ങളില്‍ ഇൻസുലേഷൻ തകരാറുകൊണ്ടോ മറ്റോ അവിചാരിതമായി വൈദ്യുതപ്രവാഹമുണ്ടായാല്‍ (Earth Leakage), ആ ഉപകരണം പ്രവർത്തിപ്പിക്കുന്ന വ്യക്തിക്ക് വൈദ്യുതാഘാതമേല്ക്കാൻ (Electric Shock) വലിയ സാദ്ധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പ്രസ്തുത ഉപകരണത്തിലേക്കും സർക്യൂട്ടിലേക്കുമുള്ള വൈദ്യുതി പ്രവാഹം ഉടനടി നിർത്തി വൈദ്യുതാഘാതം ഒഴിവാക്കുന്നതിനുള്ള സംരക്ഷണോപാധിയാണ് RCCB അഥവാ Residual Current Circuit Breaker. നമ്മുടെ നാട്ടിൽ പൊതുവെ ELCB (Earth Leakage Circuit Breaker) എന്നറിയപ്പെടുന്നത് യഥാർഥത്തിൽ RCCB എന്ന ഉപകരണമാണ്. ELCB എന്ന വോൾട്ടേജ് ഓപ്പറേറ്റഡ് ഉപകരണം ഇപ്പോൾ പ്രചാരത്തിലില്ല.

ഒരു വൈദ്യുത സർക്യൂട്ടിൽ സ്ഥാപിച്ചിരിക്കുന്ന RCCB ഫെയ്സിലൂടെയും, ന്യൂട്രലിലൂടെയും വരുന്നതും പോകുന്നതുമായ വൈദ്യുത പ്രവാഹം ഒരുപോലെയാണോ എന്ന് സദാ സമയവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. ഇതിൽ റിംഗ് രൂപത്തിലുള്ള കോറിലായി മൂന്ന് കോയിലുകൾ ചുറ്റിയിരിക്കുന്നു. ഒരു കോയിൽ ഫേസ് ലൈനിന് ശ്രേണിയായും (Series Connection) അടുത്തത് ന്യൂട്രൽ ലൈനിന് ശ്രേണിയായും, മൂന്നാമത്തെ കോയിൽ (Tripping coil) ട്രിപ്പിംഗ് മെക്കാനിസവുമായും ബന്ധിപ്പിച്ചിരിക്കുന്നു. ഫേസ് കോയിലും ന്യൂട്രൽ കോയിലും വിപരീതദിശകളിൽ ചുറ്റിയതിനാൽ‍, സാധാരണഗതിയിൽ‍ (ലീക്കേജില്ലെങ്കിൽ ഫേസ് കറണ്ടും ന്യൂട്രൽ കറണ്ടും തുല്ല്യമായിരിക്കും) ഇരുകോയിലുകളും സൃഷ്ടിക്കുന്ന കാന്തികമണ്ഡലങ്ങൾ പരസ്പരം നിർവീര്യമാക്കപ്പെടുന്നു. പരിണിത കാന്തികമണ്ഡലം (Resultant magnetic feild) പൂജ്യമായതിനാൽ റിലേ പ്രവർത്തിക്കുന്നില്ല.
സർക്കീട്ടിൽ എവിടെയെങ്കിലും കറണ്ട് ലീക്കേജ് ഉണ്ടായാൽ, ന്യൂട്രൽ കറണ്ടിൽ‍ വ്യത്യാസം ഉണ്ടാവുകയും പരിണിത കാന്തികമണ്ഡലം (Resultant magnetic feild) വർദ്ധിക്കുകയും ചെയ്യുന്നു. തല്ഫലമായി റിലേ കോയിലിൽ ഒരു പൊട്ടൻഷ്യൽ വ്യതിയാനം അനുഭവപ്പെടുകയും കോയിൽ‍ ഉത്തേജിപ്പിക്കപ്പെട്ട് ട്രിപ്പിംഗ് മെക്കാനിസം പ്രവർത്തിച്ച് വൈദ്യുതബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്യുന്നു. Residual Magnetic Flux-നാല്‍ ട്രിപ്പിംഗ് മെക്കാനിസം പ്രവർത്തിക്കുന്നതുകൊണ്ടാണ് ഇതിനെ Residual Current Device എന്ന് വിളിക്കുന്നത്.

വൈദ്യുതി അപകടങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ RCCB വയറിംഗിന്റെ തുടക്കത്തിൽ തന്നെ‍ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. മികച്ച സുരക്ഷിതത്വത്തിനായി എനർജി മീറ്റർ - കട്ടൗട്ട് ഫ്യൂസ് - RCCB വഴി മെയിൻ സ്വിച്ചിലൂടെ DBയിലേക്ക് പ്രധാന വയർ പോകുന്ന തരത്തിൽ വേണം വയറിംഗ് ചെയ്യാൻ.

30mA റേറ്റിംഗുള്ള RCCB ആണ് വീടുകളിൽ ഉപയോഗിക്കേണ്ടതെന്നും ഓർക്കുക. RCCB യുടെ ടെസ്റ്റ് ബട്ടൺ മാസത്തിലൊരിക്കൽ അമർത്തി, ഉപകരണം നന്നായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്.

👇
19/08/2022

👇

വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന്

1. അപേക്ഷകൻ്റെ ഫോട്ടോ പതിപ്പിച്ച ID കാർഡ്.
2. ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖ.

3. ഉടമസ്ഥാവകാശം മാറ്റുന്നതിന് (സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉൾപ്പടെ), പഴയ ഉടമസ്ഥൻ വെള്ളപേപ്പറിൽ എഴുതി നൽകിയ അനുമതി പത്രം.

OR

അനുമതി പത്രം കിട്ടിയില്ലെങ്കിൽ, പുതിയ ഉടമസ്ഥന്, സെക്യൂരിറ്റി ഡെപ്പോസിറ്റ് പുതിയതായി അടക്കാവുന്നതാണ്. അപ്പോൾ നിലവിലുണ്ടായിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ്, പഴയ ഉടമസ്ഥന് ഉടമസ്ഥാവകാശം മാറ്റുന്നതായുള്ള അറിയിപ്പോടെ, ബോർഡ് മടക്കി നൽകുന്നതുമാണ്.

OR

അതുമല്ലെങ്കിൽ, ഒരു വെള്ളപേപ്പറിൽ, ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ട എല്ലാ കഷ്ട നഷ്ടങ്ങളിൽ നിന്നും, വ്യവഹാരങ്ങളിൽ നിന്നും KSEB യെ ഒഴിവാക്കികൊണ്ടും, പഴയ ഉടമസ്ഥൻ, അദ്ദേഹം നിക്ഷേപിച്ച സെക്യൂരിറ്റി ഡെപ്പോസിറ്റിൽ അവകാശം ഉന്നയിക്കുന്നപക്ഷം, ഉടമസ്ഥാവകാശം മാറ്റുമ്പോഴുണ്ടായിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് പലിശ സഹിതം തിരികെ നല്കാമെന്നുമുള്ള ഒരു ഉറപ്പ് എഴുതി നൽകാവുന്നതാണ്.

രജിസ്റ്റർ ചെയ്തിരിക്കുന്ന ഉപഭോക്താവിൻ്റെ നിര്യാണത്തെ തുടർന്ന് ഉടമസ്ഥാവകാശം മാറ്റുന്നതിന്, വില്പത്രമോ, പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റോ, മരണ സർട്ടിഫിക്കറ്റിനൊപ്പം നൽകിയാൽ മതിയാകും.

ഉടമസ്ഥാവകാശം മാറ്റുന്നതിന്, സ്ഥല പരിശോധന ആവശ്യമില്ല.

Note:- ഉടമസ്ഥാവകാശം മാറ്റുന്നതിനൊപ്പം, കണക്ടഡ് ലോഡിലോ, കോൺട്രാക്ട് ഡിമാൻഡിലോ വ്യത്യാസമുണ്ടെങ്കിൽ, Connected ലോഡ് / Contract ഡിമാൻഡ് മാറ്റുന്നതിനുള്ള അപേക്ഷ കൂടി സമർപ്പിക്കേണ്ടതാണ്.

Address

Kerala State Electricity Board, KSEB Office Moncompu
Nedumudy
688503

Alerts

Be the first to know and let us send you an email when Mancombu KSEB Office posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Mancombu KSEB Office:

Share