CPIM Pazhayakari

CPIM Pazhayakari CPIM നെടുമുടി ലോക്കല്‍ കമ്മറ്റിയിൽ ഉൾപ്പെട്ട പഴയകരി ബ്രാഞ്ചിന്‍റെ ഒഫിഷ്യല്‍ ഫേസ് ബുക്ക്‌ പേജ്

അഭിവാദ്യങ്ങൾ
30/12/2025

അഭിവാദ്യങ്ങൾ

11/11/2025

#ഇടതുപക്ഷസർക്കാർ

LDF നെടുമുടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നവകേരള സന്ദേശ കാൽനട ജാഥ യുടെ ഉദ്ഘാടനം പുളിയ്ക്കൽ കാവ് ജംഗ്ഷനിൽ CPI(M)...
11/11/2025

LDF നെടുമുടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നവകേരള സന്ദേശ കാൽനട ജാഥ യുടെ ഉദ്ഘാടനം പുളിയ്ക്കൽ കാവ് ജംഗ്ഷനിൽ CPI(M) തകഴി ഏരിയാ കമ്മിറ്റി അംഗവും ജാഥ ക്യാപ്റ്റനും ആയ സഖാവ് : A D കുഞ്ഞച്ചൻ ഉദ്ഘാടനം ചെയ്തു .

#തുടരും
#ഇടതുപക്ഷസർക്കാർ
#ഇടതുപക്ഷം
#ഹൃദയപക്ഷം

10/11/2025
07/09/2025

ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസം എത്തിക്കുകയും വേണം. പഞ്ചാബ്‌, ഹിമാചൽപ്രദേശ്‌, ഉത്തരാഖണ്ഡ്‌, ഹരിയാന, ജമ്മു–കശ്‌മീർ, ഹിമാചൽപ്രദേശ്‌, രാജസ്ഥാൻ, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ പേമാരിയും പ്രളയവും മണ്ണിടിച്ചിലും ആശങ്കജനകമായി തുടരുകയാണ്‌. അഭൂതപൂർവമായ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

പഞ്ചാബിലാണ്‌ ഏറ്റവും മോശം സ്ഥിതി; 23 ജില്ല പ്രളയബാധിതമാണ്‌. 1655 ഗ്രാമത്തിലായി മൂന്ന്‌ ലക്ഷം ഏക്കറിൽ വിളകൾ നശിച്ചു. മുങ്ങുകയോ ഭാഗികമായി വെള്ളം കയറുകയോ ചെയ്‌ത പ്രദേശങ്ങളിൽ നാലു ലക്ഷത്തോളം പേർ ദുരിതബാധിതരാണ്‌. കനത്ത മഴ തുടരുകയും അണകൾ തുറന്നുവിട്ടതോടെ രവി, ബിയാസ്‌, സത്‌ലജ്‌, ഛഗ്ഗർ നദികൾ കര കവിയുകയും ചെയ്‌തയോടെ പഞ്ചാബിലും ഹരിയാനയിലും വ്യാപക നാശനഷ്ടം നേരിടുന്നു.

ഹരിയാനയിൽ 12 ജില്ലയിൽ 1,402 ഗ്രാമത്തിലായി 2.5 ലക്ഷം ഏക്കർ കൃഷി വെള്ളത്തിൽ മുങ്ങി. ജമ്മു–കശ്‌മീരിൽ ആയിരക്കണക്കിന്‌ ഏക്കർ നെൽകൃഷി ഒലിച്ചുപോയി. 170 പേർ മരിച്ചു. ഡൽഹിയിലും രാജസ്ഥാനിലും പല ഭാഗങ്ങളിലും പ്രളയസ്ഥിതി രൂക്ഷമാണ്‌. 320ൽപരം പേർ മരിക്കുകയും ഒട്ടേറെപ്പേരെ കാണാതാവുകയും ചെയ്‌ത ഹിചചൽപ്രദേശിലും സ്ഥിതി ദയനീയമാണ്‌. റോഡുകൾ, പാലങ്ങൾ, വീട്‌, ഭൂമി, കന്നുകാലികൾ, വിളകൾ എന്നിവ വൻതോതിൽ നശിച്ചു. ഷിംലയിലും കുള്ളുവിലും ആപ്പിൾതോട്ടങ്ങൾ നാമാവശേഷമായി. 25,000ഓളം ഏക്കറിലെ ഫലവൃക്ഷതോട്ടങ്ങൾ നശിച്ചു. മേഘവിസ്‌ഫോടനവും ഉരുൾപൊട്ടലും ആവർത്തിച്ച ഉത്തരാഖണ്ഡിലും സ്ഥിതി വഷളായി തുടരുന്നു.

ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ നിഷ്‌ക്രിയത്വം പാലിക്കുകയാണ്‌. ദുരിതാശ്വാസം എത്തിക്കാൻ എല്ലായിടത്തും സിപിഐ എം പ്രവർത്തകർ സജീവമാണ്‌. അതത്‌ സംസ്ഥാനങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ആവശ്യമായ ഫണ്ട്‌ ശേഖരിക്കാനും പാർടി പ്രവർത്തകരോട്‌ ആഹ്വാനം ചെയ്യുന്നു.

സിപിഐ എം പോളിറ്റ് ബ്യുറോ

CPIM പഴയകരി ബ്രാഞ്ചിലെ സഖാക്കൾ ലോക്കൽ സമ്മേളനവുമായി ബന്ധപ്പെട്ടുള്ള ഫണ്ട് ശേഖരണത്തിനായി ബ്രാഞ്ചിലെ വീടുകൾ സന്ദർശിച്ചു.
20/10/2024

CPIM പഴയകരി ബ്രാഞ്ചിലെ സഖാക്കൾ ലോക്കൽ സമ്മേളനവുമായി ബന്ധപ്പെട്ടുള്ള ഫണ്ട് ശേഖരണത്തിനായി ബ്രാഞ്ചിലെ വീടുകൾ സന്ദർശിച്ചു.

സെപ്റ്റംബർ 23ന് ആരംഭിക്കുന്ന ദേശാഭിമാനി പത്ര പ്രചാരണ പ്രവർത്തനങ്ങളിൽ മുഴുവൻ സഖാക്കളും പങ്കെടുക്കുക. സ. അഴീക്കോടൻ രക്തസാക...
18/09/2024

സെപ്റ്റംബർ 23ന് ആരംഭിക്കുന്ന ദേശാഭിമാനി പത്ര പ്രചാരണ പ്രവർത്തനങ്ങളിൽ മുഴുവൻ സഖാക്കളും പങ്കെടുക്കുക. സ. അഴീക്കോടൻ രക്തസാക്ഷി ദിനത്തിലാരംഭിക്കുന്ന പ്രചാരണ പ്രവർത്തനം ഒക്ടോബർ 18നാണ് അവസാനിക്കുന്നത്.

ജനതാൽപ്പര്യത്തിനും വസ്തുതയ്‌ക്കും പ്രാധാന്യം നൽകുന്ന ‘ദേശാഭിമാനി’ ദിനപ്പത്രത്തിന് പുതിയ വരിക്കാരെ കണ്ടെത്തുന്ന പ്രവർത്തനങ്ങളിൽ പാർടിയുടെ എല്ലാ ഘടകങ്ങളും സജീവമായി പങ്കുചേരണം. യാഥാർഥ്യത്തെ നുണകൊണ്ട്‌ മറച്ച്‌ പുകമറ സൃഷ്ടിക്കുന്ന വലതുപക്ഷ മാധ്യമ കുത്തകകൾക്കിടയിൽ തലയുയർത്തിനിൽക്കുന്ന പത്രമാണ്‌ ദേശാഭിമാനി. വയനാട്‌ ദുരന്തപശ്ചാത്തലത്തിലും അർഹതപ്പെട്ട കേന്ദ്രസഹായത്തിന്‌ തടസ്സംനിൽക്കുന്ന തരത്തിൽ മാധ്യമങ്ങൾ ദുഷ്‌പ്രചാരണം നടത്തുമ്പോൾ ദേശാഭിമാനി പ്രചാരണം കൂടുതൽ അർഥവത്താകുന്നു.

മലയാളത്തിലെ മൂന്നാമത്തെ പത്രവും വായനക്കാരുടെ വളർച്ചാനിരക്കിൽ ഐആർഎസ്‌ പ്രകാരം ഒന്നാമതുമാണ്‌ ദേശാഭിമാനി.

17/09/2024

ഇതിൽ കൂടുതൽ വിശദീകരണം ആവശ്യമുണ്ടോ?

Address

Pazhayakari
Nedumudy
688505

Telephone

+919895440546

Website

Alerts

Be the first to know and let us send you an email when CPIM Pazhayakari posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share