CPIM നെല്ലിമൂട് ലോക്കൽ കമ്മിറ്റി

  • Home
  • India
  • Nellimoodu
  • CPIM നെല്ലിമൂട് ലോക്കൽ കമ്മിറ്റി

CPIM നെല്ലിമൂട് ലോക്കൽ കമ്മിറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM നെല്ലിമൂട് ലോക്കൽ കമ്മിറ്റി, Public & Government Service, Nellimoodu.

27/05/2026

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന
____________________________
സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗവും, പ്രതിപക്ഷനേതാവുമായ സ. പിണറായി വിജയനെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ രാഷ്ട്രീയ വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ്‌ പിണറായി വിജയന്റെ വീട്ടിലെ റെയ്‌ഡ്‌. ഈ നടപടികളിലൂടെ പിണറായി വിജയനെയോ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയോ ഇടതുപക്ഷത്തെയോ തകര്‍ക്കാമെന്ന വ്യാമോഹം ബിജെപിക്ക്‌ വേണ്ട. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്‌മ ചെയ്യാന്‍ കേന്ദ്ര ഏജന്‍സികളെ ആയുധവത്‌കരിക്കുക എന്നതാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ നയസമീപനം. ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരിക തന്നെ ചെയ്യും.

പിണറായിയെ വേട്ടയാടുന്നതില്‍ ബിജെപിക്ക്‌ കോണ്‍ഗ്രസിന്റെ സഹായവും, സഹകരണവും ഉണ്ടെന്ന കാര്യം വിസ്‌മരിക്കാന്‍ പാടില്ല. ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുല്‍ ഗാന്ധി നിരന്തരമായി കേരളത്തില്‍ വന്നു പ്രസംഗിച്ചത്‌, എന്തുകൊണ്ട്‌ പിണറായി വിജയനെ ഇഡി അറസ്റ്റ്‌ ചെയ്യുന്നില്ല എന്നായിരുന്നു. മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രധാനമന്ത്രിയേയും, കേന്ദ്ര മന്ത്രിമാരേയും സന്ദര്‍ശിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ്‌ ഈ നടപടികള്‍ എന്നതും ഇതിനൊപ്പം കൂട്ടിവായിക്കണം. ഡല്‍ഹിയില്‍ അരവിന്ദ്‌ കെജരിവാളിന്‌ നേരെ കോണ്‍ഗ്രസ്‌ പിന്തുണയോടെ ബിജെപിയും, കേന്ദ്ര ഏജന്‍സികളും നടത്തിയ കടന്നാക്രമണങ്ങളും ഇതിന്‌ സമാനമായിരുന്നു.

പിണറായിയെ ശാരീരികമായും, രാഷ്ട്രീയമായും ഇല്ലായ്‌മ ചെയ്യാന്‍ കോണ്‍ഗ്രസും, ബിജെപിയും മാറിമാറി ശ്രമിച്ചിട്ടുണ്ട്‌. അടിയന്തരാവസ്ഥാകാലം മുതല്‍ അദ്ദേഹത്തിന്‌ നേര്‍ക്ക്‌ നടന്ന എണ്ണിയാലൊടുങ്ങാത്ത രാഷ്ട്രീയ പകപ്പോക്കലുകളുടെ പുതിയ ഏടാണ്‌ ഇത്‌. ആ നീക്കങ്ങളെ തകര്‍ത്ത്‌ മുന്നേറിയ പിണറായി വിജയനും, അദ്ദേഹത്തിന്റെ പ്രസ്ഥാനവും ഈ വെല്ലുവിളിയും അതിജീവിക്കുമെന്ന്‌ ഉറപ്പാണ്‌.

സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട ഏത്‌ കേസും ഏത്‌ രൂപത്തില്‍ വേണമെങ്കിലും അന്വേഷിക്കുന്നതിന്‌ ഒരു തടസ്സവുമില്ല. എന്നാല്‍, രാഷ്ട്രീയ പ്രേരണയോടെയാണ്‌ നിരന്തരമായ ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന്‌ ഉന്നത കോടതികളില്‍ പോലും വെളിപ്പെട്ടതാണ്‌. വിജിലന്‍സ്‌ കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിവയെല്ലാം ഇത്‌ പറഞ്ഞതാണ്‌. അതേസമയം, ഇന്ന്‌ സംസ്ഥാന മന്ത്രിസഭയില്‍ അംഗങ്ങളായ രണ്ട്‌ പേര്‌ സിഎംആര്‍എല്ലില്‍ നിന്ന്‌ പണം പറ്റിയെന്ന്‌ ആ കമ്പനി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌, അവരും സമ്മതിച്ചിട്ടുണ്ട്‌. എന്നിട്ടും ഒരു നടപടിയും ഇവര്‍ക്കെതിരെ സ്വീകരിച്ചിട്ടില്ല.

രാഷ്ട്രീയ എതിരാളികള്‍ക്ക്‌ നേരെയുള്ള പകപോക്കലിനായി കേന്ദ്ര ഏജന്‍സികളെ ബിജെപി ഉപയോഗിക്കുന്നത്‌ സുപ്രീം കോടതി തന്നെ പലതവണ ചൂണ്ടിക്കാട്ടിയതാണ്‌. ഇന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ എടുത്ത കേസുകളില്‍ ഒരു ശതമാനത്തില്‍ പോലും ശിക്ഷ ലഭിക്കുന്നില്ല എന്ന വസ്‌തുതയും ഈ രാഷ്ട്രീയവേട്ടയ്‌ക്ക്‌ അടിവരയിടുന്നു. ഈ സമീപനം തന്നെയാണ്‌ കോണ്‍ഗ്രസ്‌ പിന്തുണയോടെ കേരളത്തില്‍ സിപിഐ എമ്മിനെതിരെ ബിജെപി ഇപ്പോള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്‌.

കേന്ദ്ര ഏജന്‍സികളുടെ വേട്ടയാടല്‍ നടക്കുമ്പോള്‍ ബിജെപി പാളയത്തില്‍ അഭയം തേടുന്ന കോണ്‍ഗ്രസ്‌ ഉന്നതനേതാക്കളെയാണ്‌ രാജ്യമെങ്ങും കണ്ടത്‌. ഹിമന്ത ബിശ്വ ശര്‍മയും, അശോക്‌ ചവാനും, നവീന്‍ ജിന്‍ഡാലും, ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിംഗും, ദിഗംബര്‍ കാമത്തും മുതല്‍ കേന്ദ്ര ഏജന്‍സികള്‍ക്ക്‌ മുന്നിലെത്തിയ ഏതാണ്ട്‌ എല്ലാ കോണ്‍ഗ്രസ്‌ നേതാക്കളും ബിജെപിയിലെത്തി. ഇത്തരം ഭീഷണികള്‍ ഒരുകാലത്തും പക്ഷേ, സിപിഐ എമ്മിന് മുന്നില്‍ വിലപ്പോയിട്ടില്ല. സംഘപരിവാറിന്റെ ഭീഷണിക്ക്‌ മുന്നില്‍ ജീവന്‍ കൊടുത്ത്‌ പോരാടിയവരാണ്‌ സിപിഐ എം പ്രവര്‍ത്തകര്‍. സംഘപരിവാറിനെതിരെയുള്ള പോരാട്ടങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോവും.

പിണറായി വിജയന്‌ നേരെയുള്ള ഈ കടന്നാക്രമണത്തെ പാര്‍ടിക്ക്‌ നേരെയുള്ള ആക്രമണമായാണ്‌ സിപിഐ എം കാണുന്നത്‌. ഒരു ആഹ്വാനവുമില്ലാതെ ആയിരക്കണക്കിന്‌ പൊതുജനങ്ങളാണ്‌ ഇതിനകം തന്നെ പ്രതിഷേധിച്ച്‌ തെരുവിലിറങ്ങിയത്‌. പാര്‍ടിയുടെ എല്ലാ ജില്ലാ-ഏരിയ-ലോക്കല്‍ കേന്ദ്രങ്ങളിലല്‍ പ്രതിഷേധ പ്രകടനം നടക്കുകയാണ്‌. എല്ലാ ബ്രാഞ്ചിലും ഇന്ന്‌ വൈകിട്ട്‌ പന്തം കൊളുത്തി പ്രകടനം നടത്തും.

സിപിഐ എമ്മിന് എതിരെയുള്ള ഈ കടന്നാക്രമണത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന്‌ ആഹ്വാനം ചെയ്യുന്നു.

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയനെ ലക്ഷ്യമാക്കിയുള്ള എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ (ഇഡി) ഹീനമായ ആക്രമണത്തില്‍ നാടെങ...
27/05/2026

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയനെ ലക്ഷ്യമാക്കിയുള്ള എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ (ഇഡി) ഹീനമായ ആക്രമണത്തില്‍ നാടെങ്ങും പ്രതിഷേധം. കേന്ദ്ര ഏജൻസിയുടെ വേട്ടയാടലിനെതിരെ ജനങ്ങൾ തെരുവിലിറങ്ങി. ഇഡി റെയ്ഡ് നടക്കുന്ന സ. പിണറായി വിജയന്റെ കണ്ണൂർ പിണറായിയിലെ വീടിന് മുന്നിൽ നേതാക്കളടക്കം റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.

23/04/2026

സംസ്ഥാനത്ത് പലയിടങ്ങളിലായി പാമ്പുകടിയേറ്റ് മൂന്ന് വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരമാണ്. ഇതിൽ രണ്ടുപേർ കുഞ്ഞുങ്ങളാണെന്നത് ആ ദുഃഖത്തിന്റെ ആഴം കൂട്ടുന്നു.

ചൂട് വളരെ രൂക്ഷമായ ഈ കാലാവസ്ഥയിൽ പാമ്പുകടി ഏൽക്കാനുള്ള സാധ്യത സാധാരണയുള്ളതിനേക്കാൾ കൂടുതലാണ്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.

കടുത്ത ചൂട് സഹിക്കാൻ കഴിയാതെ പാമ്പുകളും നവജാതരായ പാമ്പിൻ കുഞ്ഞുങ്ങളും മാളങ്ങൾ വിട്ട് പുറത്തിറങ്ങാൻ സാധ്യത കൂടുതലാണ്. വീടുകൾക്ക് സമീപമുള്ള മാളങ്ങൾ, വിള്ളലുകൾ, പൊത്തുകൾ, കുറ്റിക്കാടുകൾ എന്നിവിടങ്ങളിലേക്ക് ഇവ എളുപ്പത്തിൽ ആകർഷിക്കപ്പെടും.

എന്തൊക്കെ ശ്രദ്ധിക്കണം?

പരിസര ശുചീകരണം: വീടിനും ചുറ്റുമുള്ള കുറ്റിക്കാടുകൾ, ചപ്പുചവറുകൾ, പൊത്തുകൾ, മാളങ്ങൾ, വലിയ കല്ലുകൾ എന്നിവ നീക്കം ചെയ്യുക.

ഇരകളെ ആകർഷിക്കാതിരിക്കുക: ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ച് എലികൾ എത്തുന്നതും, വീടുകളിൽ പക്ഷികളെ വളർത്തുന്നതും പാമ്പുകളെ ആകർഷിക്കാൻ കാരണമാകും. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക.

കുട്ടികളുടെ സുരക്ഷ: അവധിക്കാലമായതിനാൽ കുട്ടികൾ പറമ്പുകളിലും മൈതാനങ്ങളിലും കളിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. കളിയിടങ്ങളിലെ കുറ്റിക്കാടുകളും മറ്റും ഒഴിവാക്കണം.

വീടിനുള്ളിലെ ജാഗ്രത: വേനൽക്കാലത്ത് ജനലുകളും വാതിലുകളും തുറന്നിടുമ്പോൾ പാമ്പുകൾ ഉള്ളിൽ കടക്കാതിരിക്കാൻ ശ്രദ്ധിക്കുക. വീടിനുള്ളിലേക്ക് പാമ്പുകൾ എത്താൻ സാധ്യതയുള്ള വിടവുകൾ, പൈപ്പുകൾ എന്നിവ അടക്കുകയും വള്ളിച്ചെടികൾ, മരച്ചില്ലകൾ എന്നിവ നീക്കം ചെയ്യുകയും വേണം.

പാമ്പുകടിയേറ്റാൽ എന്ത് ചെയ്യണം?

ഒട്ടും വൈകാതെ, ആന്റിവെനം (Anti-venom) ചികിത്സാ സൗകര്യമുള്ള ഏറ്റവും അടുത്ത ആശുപത്രിയിൽ രോഗിയെ എത്തിക്കുക.

രോഗിയെ പരിഭ്രാന്തരാക്കാതെ സമാധാനിപ്പിക്കുകയും, ശാരീരികായാസം ഒഴിവാക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്.

സഹായത്തിന് വനം വകുപ്പ് സജ്ജം:

സർപ്പ വോളന്റീയർമാർ: പാമ്പുകളെ സുരക്ഷിതമായി പിടികൂടി കാട്ടിലേക്ക് വിടുന്നതിനായി വനം വകുപ്പ് പരിശീലിപ്പിച്ച 3600-ഓളം 'സർപ്പ' വോളന്റീയർമാർ സംസ്ഥാനത്ത് 24 മണിക്കൂറും സജ്ജമാണ്.

സർപ്പ ആപ്പ് (SARPA App): ഈ സേവനം എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി വനം വകുപ്പിന്റെ 'SARPA' മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്തുക.

വിദ്യാർത്ഥികൾക്കായി 'സർപ്പപാഠം' എന്ന പേരിൽ ബോധവൽക്കരണ പരിപാടികളും, വിദ്യാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ 'സർപ്പസുരക്ഷ' പദ്ധതിയും വനം വകുപ്പ് നടപ്പിലാക്കി വരുന്നു.

2020-ൽ ആരംഭിച്ച 'സർപ്പ' പദ്ധതിയിലൂടെ പാമ്പുകടി മൂലമുള്ള മരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തരം മരണങ്ങൾ പൂർണ്ണമായും ഒഴിവാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇതിനായി എല്ലാവരുടെയും പൂർണ്ണ സഹകരണവും ജാഗ്രതയും അഭ്യർത്ഥിക്കുന്നു.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്താവന _____________________________ഏപ്രില്‍ 9-ന്‌ നടക്കുന്ന നി...
08/04/2026

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്താവന
_____________________________
ഏപ്രില്‍ 9-ന്‌ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക. 2011-2016 കാലഘട്ടത്തില്‍ കേരളം ഭരിച്ച യു.ഡി.എഫ്‌ സര്‍ക്കാര്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ അതേപോലെ നടപ്പിലാക്കാനാണ്‌ ശ്രമിച്ചത്‌. അതിന്റെ ഫലമായി നാടിന്റെ സമസ്‌ത മേഖലകളും തകര്‍ന്നു. പാഠപുസ്‌തകങ്ങള്‍ പോലും ലഭ്യമായില്ല, വര്‍ഗ്ഗീയ ധ്രുവീകരണം രൂപപ്പെട്ടു, പൊതുമേഖലാ സ്ഥാപനങ്ങള്‍ പലതും അടച്ചുപൂട്ടി, കാര്‍ഷിക മേഖല തകര്‍ന്നു, ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചില്ലെന്ന്‌ മാത്രമല്ല, അവയെല്ലാം കുടിശ്ശികയാക്കി. ജീവനക്കാര്‍ക്ക്‌ പോലും ശമ്പളം നല്‍കാന്‍ കഴിയാത്തവിധം സാമ്പത്തിക തകര്‍ച്ചയും നേരിട്ടു.

തകര്‍ന്നു കിടന്ന കേരളത്തെ സംരക്ഷിക്കുന്നതിനുതകുന്ന പ്രകടനപത്രിക എല്‍ഡിഎഫ്‌ ആവിഷ്‌ക്കരിച്ചു. വികസിത കേരളം, അഴിമതി രഹിത കേരളം, മതനിരപേക്ഷ കേരളം എന്ന കാഴ്‌ചപ്പാട്‌ പ്രകടനപത്രികയില്‍ പറഞ്ഞതുപോലെ പ്രാവര്‍ത്തികമാക്കി. പ്രകൃതി ദുരന്തങ്ങളേയും, പകര്‍ച്ച വ്യാഥികളേയും നേരിട്ടുകൊണ്ടാണ്‌ ഇത്തരമൊരു നേട്ടം നേടാനായത്‌. നല്‍കിയ വാഗ്‌ദാനങ്ങള്‍ ഏറെക്കുറെ നടപ്പിലാക്കി. കൂടുതല്‍ മുന്നോട്ടുപോകുന്നതിനുള്ള പ്രകടനപത്രികയും തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവെച്ചു. അതിനെ ജനങ്ങള്‍ അംഗീകരിക്കുകയും ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കുകയും ചെയ്‌തു. അധികാരത്തില്‍ വന്ന എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ വീണ്ടും നടപ്പിലാക്കി.

കേരളത്തില്‍ അതിദാരിദ്ര്യം പരിഹരിച്ച്‌ സമാധാനപരമായ ജീവിതം ജനങ്ങള്‍ക്ക്‌ നല്‍കി. മന്ത്രി തലത്തില്‍ ഒരു അഴിമതി ആരോപണം പോലും ഇല്ലാത്ത സര്‍ക്കാരായി എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ മാറി. നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും, തൊഴിലാളി സൗഹൃദ നയങ്ങള്‍ നടപ്പിലാക്കുന്നതിലും കേരളം മുന്‍പന്തിയിലെത്തി. നേട്ടങ്ങളുടെ നീണ്ട പരമ്പരയായി എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്‌.

രണ്ട്‌ പ്രകടനപത്രികകള്‍ നടപ്പിലാക്കിയ എല്‍ഡിഎഫ്‌ പുതിയ പ്രകടനപത്രികയിലൂടെ കേരളത്തെ മധ്യ വരുമാന രാഷ്‌ട്രങ്ങള്‍ക്കൊപ്പം വളര്‍ത്താനും, സാമൂഹ്യ നീതി ഉറപ്പുവരുത്തുകയും ചെയ്യുന്ന കാഴ്‌ചപ്പാട്‌ ജനങ്ങള്‍ക്ക്‌ മുന്നില്‍ അവതരിപ്പിച്ചുകൊണ്ടാണ്‌ മുന്നോട്ടുപോകുന്നത്‌. ദാരിദ്ര്യം പരിഹരിക്കുന്നതിനും, ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ മുഴുവനും തൊഴില്‍ ലഭിക്കുന്നതിനും ഉതകുന്ന പരിപാടികളാണ്‌ മുന്നോട്ടുവച്ചിട്ടുള്ളത്‌. വീട്ടമ്മമാര്‍ക്ക്‌ പെന്‍ഷന്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ 50 ശതമാനം സ്‌ത്രീകള്‍ക്ക്‌ വീടിന്‌ പുറത്ത്‌ തൊഴിലുറപ്പ്‌ നല്‍കുന്ന പദ്ധതികളും പ്രഖ്യാപിച്ചിരിക്കുകയാണ്‌. പൊള്ള വാഗ്‌ദാനങ്ങളല്ല, നടപ്പിലാക്കാനുള്ള പദ്ധതികളാണ്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്‌. ഇത്‌ ഇനിയും ശക്തമായി മുന്നോട്ടുപോകേണ്ടതുണ്ട്‌. അതിനായി എല്‍ഡിഎഫ്‌ സര്‍ക്കാരിനെ വീണ്ടും ഭരണത്തിലെത്തിക്കുന്നതിന്‌ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ വോട്ടുകള്‍ നല്‍കി വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം.

08/04/2026

ചരിത്രം ചുവക്കാനൊരുങ്ങിക്കഴിഞ്ഞു. അഭിമാനകേരളം തുടരുമെന്ന് നാടാകെ പ്രഖ്യാപിക്കുകയാണ്. ആവേശക്കടലായി എങ്ങും നവകേരളത്തിൻ്റെ കാഹളം മുഴങ്ങുന്നു. ഇടതുപക്ഷത്തിന് ജയമുറപ്പെന്ന് ഒരു ജനത സാക്ഷ്യപ്പെടുത്തുന്നു.

അണ്ണൻ 🫰
08/04/2026

അണ്ണൻ 🫰

🔥
08/04/2026

🔥

നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിന്റെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സ: കെ. ആൻസലനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച...
05/04/2026

നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിന്റെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സ: കെ. ആൻസലനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള നെല്ലിമൂട് മേഖല കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം സ : എ. എസ്. ആനന്ദകുമാർ (സിപിഐ സംസ്ഥാന കൗൺസിൽ അംഗം ) ഉദ്ഘാടനം ചെയ്ത് സംസാരിച്ചു...

കേരളത്തിന്റെ ഡിജിറ്റൽ കുതിപ്പിന് കരുത്തേകാൻ LDF
05/04/2026

കേരളത്തിന്റെ ഡിജിറ്റൽ കുതിപ്പിന് കരുത്തേകാൻ LDF

05/04/2026

Address

Nellimoodu

Website

Alerts

Be the first to know and let us send you an email when CPIM നെല്ലിമൂട് ലോക്കൽ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share