Nemmara Police Station

Nemmara Police Station Maintain social distance and wear mask

02/04/2023

ഗതാഗത നിയന്ത്രണം
നെന്മാറ വല്ലങ്ങി വേലയോട് അനുബന്ധിച്ച് 02.04.2023, 03.04.2023,
04.04.2023 തിയ്യതികളിൽ നെന്മാറയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്.

02.04.2023 തിയ്യതി വല്ലങ്ങി ദേശത്തിൻ്റെ താലപ്പൊലിയും നെന്മാറ
ദേശത്തിൻ്റെ കരിവേലയും ആഘോഷിക്കുന്നുണ്ട്. കൂടാതെ ശ്രീ
നെല്ലികുളങ്ങര ക്ഷേത്രത്തിൽ ദർശനത്തിനായും ഇരു ദേശങ്ങളുടെ
ദീപാലംങ്കാരങ്ങളോട് കൂടിയ ആന പന്തലുകൾ കാണുന്നതിനായി ധാരാളം
സ്ത്രീകളും കുട്ടികളും അടങ്ങിയ ആളുകൾ വരുന്നതിനാൽ 02.04.2023, 04.04.2023
തിയ്യതികളിൽ വൈകുന്നേരം 05.00 മണി മുതൽ രാത്രി 10.00 മണി വരെ
കർശനമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.

തൃശ്ശൂർ ഭാഗത്ത് നിന്നും ഗോവിന്ദാപുരം ഭാഗത്തേക്ക് പോകുന്ന റൂട്ട്
ബസ്സുകൾ ഒഴികെയുള്ള , ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ ഉള്ള മറ്റെല്ലാ
വാഹനങ്ങളും വടക്കഞ്ചേരി യിൽ നിന്നും ആലത്തൂർ, തൃപ്പാളൂർ , കുനിശ്ശേരി,
കൊടുവായൂർ, പുതുനഗരം, തത്തമംഗലം, വണ്ടിത്താവളം, പാറക്കളം,
കുരുവിക്കൂട്ടുമരം, മുതലമട വഴി പോകേണ്ടതാണ് . റൂട്ട് ബസ്സുകൾ
അയിനംപാടത്ത് വന്ന് ആളുകളെ ഇറക്കി മേലാർകോട്, തൃപ്പാളൂർ വഴിയും
പോകേണ്ടതാണ്.

ഗോവിന്ദാപുരം ഭാഗത്ത് നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന റൂട്ട്
ബസുകൾ ഒഴികെയുള്ള, ചരക്ക് വാഹനങ്ങളുൾപ്പെടെയുള്ള മറ്റെല്ലാ
വാഹനങ്ങളും കൊല്ലങ്കോട് കുരുവിക്കൂട്ടുമരം നിന്നും പാറക്കളം,
വണ്ടിത്താവളം, തത്തമംഗലം, പുതുനഗരം,കൊടുവായൂർ, കുനിശ്ശേരി,
തൃപ്പാളൂർ, ആലത്തൂർ, വടക്കഞ്ചേരി വഴി പോകേണ്ടതാണ്.

റൂട്ട് ബസുകൾ വിത്തനശ്ശേരി വന്ന് ആളുകളെ ഇറക്കി പല്ലാവൂർ, കുനിശ്ശേരി ആലത്തൂർ
വഴിയും പോകേണ്ടതാണ്.

02.04.2023, 04.04.2023 തിയ്യതികളിൽ വൈകുന്നേരം 05.00 മണി മുതൽ
10.00 മണിവരെയളള സമയങ്ങളിൽ വിത്തനശ്ശേരി മുതൽ വല്ലങ്ങി, നെന്മാറ
ടൗൺ അയിനംപാടം DFO ജംഗ്‌ഷൻ വരെയളള ഭാഗത്ത് യാതൊരുവിധ
വാഹനങ്ങളും അനുവദിക്കുന്നതല്ല.

03.04.2023 തിയ്യതി നെന്മാറ വല്ലങ്ങി വേല ദിവസം കാലത്ത് 10.00 മണി
മുതൽ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി തൃശ്ശൂർ ഭാഗത്ത് നിന്നും
ഗോവിന്ദാപുരം ഭാഗത്തേക്ക് പോകുന്ന ചരക്ക് വാഹനങ്ങളും റൂട്ട്
ബസുകൾ ഒഴികെയുള്ള മറ്റെല്ലാ വാഹനങ്ങളും വടക്കഞ്ചേരി യിൽ നിന്നും
ആലത്തൂർ, തൃപ്പാളൂർ, കുനിശ്ശേരി,കൊടുവായൂർ, പുതുനഗരം, തത്തമംഗലം,
വണ്ടിത്താവളം, പാറക്കളം, കുരുവിക്കൂട്ടുമരം, മുതലമട വഴി പോകേണ്ടതാണ്.
റൂട്ട് ബസുകൾ നെന്മാറ NSS കോളേജിന് സമീപത്തുളള താത്കാലിക
ബസ്സ് സ്റ്റോപ്പിൽ വന്ന് ആളുകളെ ഇറക്കി തിരിച്ച് പോകേണ്ടതാണ്.

ഗോവിന്ദാപുരം ഭാഗത്ത് നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന
ചരക്ക് വാഹനങ്ങളും റൂട്ട് ബസുകൾ ഒഴികെയുള്ള മറ്റെല്ലാ വാഹനങ്ങളും
കൊല്ലങ്കോട് നിന്നും കൊല്ലങ്കോട് കുരുവിക്കൂട്ടുമരം നിന്നും പാറക്കളം,
വണ്ടിത്താവളം, തത്തമംഗലം, പുതുനഗരം,കൊടുവായൂർ, കുനിശ്ശേരി,
തൃപ്പാളൂർ, ആലത്തൂർ, വടക്കഞ്ചേരി വഴി പോകേണ്ടതാണ്. റൂട്ട് ബസുകൾ
വിത്തനശ്ശേരി വന്ന് ആളുകളെ ഇറക്കി തിരിച്ച് പോകേണ്ടതാണ്.

പാലക്കാട് നിന്നുംകൊടുവായൂർ, പല്ലാവൂർ വഴി നെന്മാറയിവലക്ക്
വരുന്ന റൂട്ട് ബസുകൾ വിത്തനശ്ശേരി വന്ന് ആളുകളെ ഇറക്കി തിരിച്ച്
പോകേണ്ടതാണ്.

പാലക്കാട് നിന്നും കുനിശ്ശേരി വഴി നെന്മാറയിവലക്ക് വരുന്ന റൂട്ട്
ബസുകൾ കിളിയല്ലൂർ ജംഗ്ഷനിൽ വന്ന് ആളുകളെ ഇറക്കി തിരിച്ച്
പോകേണ്ടതാണ്.

പോത്തുണ്ടി, ചാത്തമംഗലം ഭാഗങ്ങളിൽ നിന്നും നെന്മാറയിവലക്ക്
വരുന്ന റൂട്ട് ബസുകൾ അളുവശ്ശേരിയിൽ വന്ന് ആളുകളെ ഇറക്കി തിരിച്ച്
പോകേണ്ടതാണ്.

അയിലൂർ, അടിപ്പെരണ്ട ഭാഗങ്ങളിൽ നിന്നും നെന്മാറയിവലക്ക്
വരുന്ന റൂട്ട് ബസുകൾ കണിമംഗലത്ത് വന്ന് ആളുകളെ ഇറക്കി തിരിച്ച്
പോകേണ്ടതാണ്.

നെന്മാറ-വല്ലങ്ങി വേല കാണുന്നതിന് ചെറു വാഹനങ്ങളിൽ,
കൊല്ലങ്കോട് ഭാഗത്ത് നിന്നും വരുന്നവർക്കായി മുല്ലക്കൽ ഭാഗത്തും
പാല്ലാവൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് കൂടല്ലൂർ പാലത്തിനു
സമീപമുള്ള നെൽപാടം, കവളപ്പാറ റോഡിന് ഇരു വശമുളള നെൽപാടം,
കുനിശ്ശേരി, ചേരാമംഗലം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ
കൊരമ്പറമ്പിലും വല്ലങ്ങി ശിവക്ഷേത്രത്തിന് സമീപമുളള പാടത്തും
വടക്കഞ്ചേരി , ചിറ്റിലഞ്ചേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ
ഗംഗോത്രി സ്കൂൾ പാർക്കിംഗ് ഗ്രൗണ്ടിലും, ജപമാല പള്ളിക്കു മുൻവശവും
NSS കോളേജിന് സമീപവും, മേലാർകോട് ഭാഗത്തുനിന്നുവരുന്ന
ചെറുവാഹനങ്ങൾ DFO – മേലാർകോട് റൂട്ടിലുള്ള പാടത്തുള്ള പാർക്കിംഗ്
ഗ്രൗണ്ടിലും, DFO ഓഫീസിന് വടക്കുവശത്തു വലതല റോഡരികിലും
സജ്ജമാക്കിയിട്ടുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യേണ്ടതാണ്.
പാർക്കിംഗ് സ്ഥലത്തല്ലാതെ വഴിയരികിൽ പാർക്ക് ചെയ്യുന്ന
വാഹനങ്ങൾ ഡിപ്പാർട്ടമെൻ ക്രൈൻ ഉപയോഗിച്ച് നീക്കം
ചെയ്യുന്നതും അതിൻ്റെ ചിലവ് വാഹന ഉടമകളിൽ നിന്നും
ഈടാക്കുന്നതുമാണ്. മോട്ടോർ വാഹന വകുപ്പിലെ ജീവനക്കാരുടെ
സേവനം വേല ദിവസങ്ങളിൽ 24 മണിക്കൂറും ലഭ്യമാണ്.

2023 നെന്മാറ- വല്ലങ്ങി വേലയോടനുബന്ധിച്ച് സ്റ്റേഷൻ അലങ്കരിച്ചപ്പോൾ.
30/03/2023

2023 നെന്മാറ- വല്ലങ്ങി വേലയോടനുബന്ധിച്ച് സ്റ്റേഷൻ അലങ്കരിച്ചപ്പോൾ.

അയിലൂർ: ഷാപ്പിലെത്തി കള്ളുകുടിച്ചതിൻെറ തുക ചോദിച്ചതിന് ജോലിക്കാരനെ മർദിച്ച സംഭവത്തിൽ നാലുയുവാക്കളെ നെന്മാറപോലീസ് അറസ്റ്റ...
14/12/2022

അയിലൂർ: ഷാപ്പിലെത്തി കള്ളുകുടിച്ചതിൻെറ തുക ചോദിച്ചതിന് ജോലിക്കാരനെ മർദിച്ച സംഭവത്തിൽ നാലുയുവാക്കളെ നെന്മാറപോലീസ് അറസ്റ്റുചെയ്തു.

കയറാടി സ്വദേശികളായ സന്ദീപ്, സുനിൽ, സനേഷ്, അഖിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ സന്ദീപ് സനേഷ് എന്നിവർക്ക് മുൻപ് നെമ്മാറ MLA റോഡിലുള്ള കള്ളുഷാപ്പിൽ വെച്ച് പ്രശ്നമുണ്ടാക്കിയതിന് സ്റ്റേഷനിൽ കൊണ്ടുവന്നതിൽ സ്റ്റേഷനിൽ പ്രശ്നമുണ്ടാക്കിയതിനും, സ്റ്റേഷനിലെ ടേബിൾ ഗ്ലാസ്സ് പൊട്ടിച്ചതിനും, ബാത്ത് റൂം ഡോർ തകർത്തതിനും മറ്റും കേസ് എടുത്ത് ജിയിലിൽ കിടന്നുവന്നിട്ടുള്ളവരാണ്. ഇരുവർക്കും 5 ൽ പരം കേസുകൾ ഉണ്ട്. അഖിൽ എന്നയാൾക്ക് ആലത്തൂർ പോലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസും ഉണ്ട്. പ്രതികൾ റിമാണ്ടിലാണ്.

നെമ്മാറ അയിനംപാടം ഡിവിഷനൽ ഫോറസ്റ്റ് ഓഫീസ് ജംഗ്ഷനിൽ വെച്ച് പെട്രോൾ ബോബ് എറിഞ്ഞ കേസിലെ 3 പ്രതിയെ കൂടെ അറസ്റ്റ് ചെയ്തു. എല്...
07/12/2022

നെമ്മാറ അയിനംപാടം ഡിവിഷനൽ ഫോറസ്റ്റ് ഓഫീസ് ജംഗ്ഷനിൽ വെച്ച് പെട്രോൾ ബോബ് എറിഞ്ഞ കേസിലെ 3 പ്രതിയെ കൂടെ അറസ്റ്റ് ചെയ്തു. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തു.

LINE TRAFFIC- കർശനമായി പാലിക്കുക. അപകടങ്ങൾ ഒഴിവാക്കുക.
07/12/2022

LINE TRAFFIC- കർശനമായി പാലിക്കുക. അപകടങ്ങൾ ഒഴിവാക്കുക.

MONEY FROUDതൃശ്ശൂരിലെ LIMITLESS INTER GOLD JEWELLERY എന്ന സ്ഥാപനത്തിലെ വിപണന ബിസ്സിനസ്സിൽ ലാഭ വിഹിതം നൽകാമെന്ന് പറഞ്ഞ് വ...
05/12/2022

MONEY FROUD

തൃശ്ശൂരിലെ LIMITLESS INTER GOLD JEWELLERY എന്ന സ്ഥാപനത്തിലെ വിപണന ബിസ്സിനസ്സിൽ ലാഭ വിഹിതം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പങ്കാളി ആക്കുന്നതിനു വേണ്ടി കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമായി 100 ഓളം പേരിൽ നിന്നായി കോടികൾ കൈക്കലാക്കി മുങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. കണ്ണൂർ, മട്ടന്നൂർ പൊറോറ, അവുക്കുഴിയിൽ മൊയ്തീൻ മകൻ നിയാസ് എന്നയാളാണ് അറസ്റ്റിലായത്. നെമ്മാറ സ്വദേശിയായ സുരേഷ് കുമാറിൻെറ പരാതിയിൽ സുരേഷ്കുമാറിൽ നിന്നും 7 ലക്ഷം രൂപ ചതിചെയ്ത് കൈക്കലാക്കിയ കാര്യത്തിന് നെമ്മാറ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലേക്കുവേണ്ടിയാണ് പ്രതിയെ അറസ്റ്റ ചെയ്തത്. സമാനമായി തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിലും കേസ് ഉണ്ട്. ഇതുകൂടാതെ പ്രതി ചെക്കു കേസിലും പ്രതിയാണ്.

നെന്മാറ: ലഹരിക്കടിമയായ യുവാവ് പോലീസ് ജീപ്പിന് അടിയിൽ കിടന്നു ഭീഷണി മുഴക്കുകയും പോലീസ് ജീപ്പിന്റെ ചില്ലു തകർക്കുകയും ചെയ്...
05/12/2022

നെന്മാറ: ലഹരിക്കടിമയായ യുവാവ് പോലീസ് ജീപ്പിന് അടിയിൽ കിടന്നു ഭീഷണി മുഴക്കുകയും പോലീസ് ജീപ്പിന്റെ ചില്ലു തകർക്കുകയും ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ എക്സറേ യൂണിറ്റിന്റെ ചില്ലും തകർത്തു.

കഴിഞ്ഞ ദിവസം നെന്മാറ പോലീസ് പതിവ് പട്രോളിംഗിംഗ് ഇറങ്ങിയ സമയത്ത് അയിലൂർ പയ്യാങ്കോട് റോഡരികിൽ ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങൾക്ക് നേരെ അക്രമാസക്തനായി അസഭ്യം പറഞ്ഞു കലഹ സ്വഭാവത്തിൽ ശല്യം ഉണ്ടാക്കിയിരുന്ന കയറാടി താഴെപറയന്പള്ളം സുധീഷ് (23) ആണ് പോലീസ് ജീപ്പിലും ആശുപത്രിയിലും അക്രമം നടത്തിയത്. പോലീസ് ചോദ്യം ചെയ്തതോടെ പോലീസ് ജീപ്പിന് അടിയിൽ കിടന്ന് ഭീഷണി മുഴക്കുകയും പോലീസ് വാഹനം മുൻപോട്ടോ പുറകിലോട്ടോ എടുക്കാൻ കഴിയാത്ത വിധം ഏറെനേരം തടസപ്പെടുത്തി. പോലീസ് വാഹനത്തിൽ ഉണ്ടായിരുന്ന പ്രൊബേഷൻ എസ്ഐ ജിയോ സദാനന്ദൻ, എഎസ്ഐ ജുബി ഇഗ്നേഷ്യസ്, പോലീസ് ഡ്രൈവർ സുരേഷ് എന്നിവർ ചേർന്ന് അനുനയിപ്പിച്ച് വാഹനത്തിൽ കയറ്റി.

ഉടൻ പോലീസ് ജീപ്പിന്റെ പിന്നിലെ ചില്ല് കാലുകൊണ്ട് ചവിട്ടി തകർക്കുകയായിരുന്നു. നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച പ്രതി വൈദ്യപരിശോധനയ്ക്കിടെ ഡോക്ടറുടെ സമീപത്ത് ഉണ്ടായിരുന്ന അത്യാഹിത വിഭാഗത്തിലെ എക്സ്റേ യൂണിറ്റിന്റെ ചില്ലും കൈകൊണ്ട് തല്ലി തകർത്തു. ആശുപത്രി എക്സറേ ടെക്നീഷ്യൻ ഇത് സംബന്ധിച്ച് നെന്മാറ പോലീസിൽ പരാതി നല്കി.

പൊതുമുതൽ നശിപ്പിച്ചതിനും കൃത്യനിർവഹണത്തിൽ തടസം സൃഷ്ടിച്ചതിനും പൊതു സ്ഥലത്ത് കലാപശ്രമം നടത്തുക തുടങ്ങിയ വിവിധ വകുപ്പുകളിൽ പോലീസ് കേസെടുത്ത്
പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിട്ടുള്ളതും റിമാണ്ടിൽ പാർപ്പിച്ചിട്ടുള്ളതുമാണ്.

08/11/2022
പാലക്കാട് ജില്ലയിൽ കുത്തനൂർ ഗ്രാമ പഞ്ചായത്തിലുള്ള കേരള പോലീസിലെ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്ന സേനാംഗങ്ങൾ. 05.11.20...
08/11/2022

പാലക്കാട് ജില്ലയിൽ കുത്തനൂർ ഗ്രാമ പഞ്ചായത്തിലുള്ള കേരള പോലീസിലെ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്ന സേനാംഗങ്ങൾ. 05.11.2022 തീയ്യതി കുത്തനൂർ കളപ്പാറ സ്കൂളിൽ വെച്ച് സംഘടിപ്പിച്ചതിൽ 124 അംഗങ്ങളിൽ 74 ഓളം പേർ പങ്കെടുത്തു.

നെമ്മാറ പോലീസ് സ്റ്റേഷൻ പരിധിയിൽ ഹോസ്റ്റ് ബാറിനു സമീപം വെച്ച് മുൻവിരോധം വെച്ച് അടിപിടി ഉണ്ടാക്കുകയും മാരകായുധം ഉപയോഗിച്ച...
18/10/2022

നെമ്മാറ പോലീസ് സ്റ്റേഷൻ പരിധിയിൽ ഹോസ്റ്റ് ബാറിനു സമീപം വെച്ച് മുൻവിരോധം വെച്ച് അടിപിടി ഉണ്ടാക്കുകയും മാരകായുധം ഉപയോഗിച്ച് പരാതിക്കാരനെ മാരകമായ പരിക്കേൽപ്പിക്കുകയും ചെയ്ത കാര്യത്തിന് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതും, പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയതിട്ടുള്ളതുമാണ്. പ്രതികൾ നെമ്മാറ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം കുറ്റവാളികളാണ്.

Address

Nemmara
678508

Alerts

Be the first to know and let us send you an email when Nemmara Police Station posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nemmara Police Station:

Share

Category