I am Republican

I am Republican Republican Congress Party
Whatsapp: 9072795547

മാധ്യമങ്ങൾ മൂടിവെക്കുന്ന വാർത്തകൾ കേൾക്കാൻ,Kindly 'Subscribe' REPUBLICAN NEWS
03/06/2026

മാധ്യമങ്ങൾ മൂടിവെക്കുന്ന വാർത്തകൾ കേൾക്കാൻ,

Kindly 'Subscribe'
REPUBLICAN NEWS

Republican News

12 കൊല്ലത്തോളം ഡെൽഹി ഭരിച്ചിട്ട് തൊഴിൽ ഇല്ലായ്മ പരിഹരിക്കുവാൻ യാതൊന്നും ചെയ്യാതിരുന്ന കെജ്‌രിവാളിന്റെ രണ്ടാമത്തെ രാഷ്ട്ര...
24/05/2026

12 കൊല്ലത്തോളം ഡെൽഹി ഭരിച്ചിട്ട് തൊഴിൽ ഇല്ലായ്മ പരിഹരിക്കുവാൻ യാതൊന്നും ചെയ്യാതിരുന്ന കെജ്‌രിവാളിന്റെ രണ്ടാമത്തെ രാഷ്ട്രീയ നാടകമാണ് മെയ് 16 ന് പൊട്ടിമുളച്ച 'പാറ്റാ പാർട്ടി'. കഴിഞ്ഞ ആറേഴുമാസമായി 'റിപ്പബ്ലിക്കൻ കോൺഗ്രസ് പാർട്ടി' നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന തൊഴിൽ ഇല്ലായ്മ പ്രശ്‍നം കോപ്പിയടിച്ച്, കെജ്‌രിവാൾ തട്ടിക്കൂട്ടിയ പാറ്റാ പാർട്ടിയുടെ ലക്ഷ്യം രാജ്യത്ത് രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് സ്വന്തം രാഷ്ട്രീയ ലക്ഷ്യം സഫലീകരിക്കുക എന്നതുമാത്രമാണ്. കെജ്‌രിവാളിന്റെ കുതന്ത്രങ്ങളിൽ പെട്ടുപോകാതിരിക്കുവാൻ രാജ്യത്തെ യുവജനങ്ങൾ ശ്രദ്ധിക്കുക... ജാഗ്രതൈ !!!

രാജ്യം നേരിടുന്ന തൊഴിൽ ഇല്ലായ്മ പ്രശ്‍നം പരിഹരിക്കുന്നതിനുവേണ്ടി 40 വർഷത്തോളം പഠനങ്ങളും ഗവേഷണങ്ങളും നടത്തിയിട്ടാണ് 2025 നവംബർ ഒന്നിന് റിപ്പബ്ലിക്കൻ കോൺഗ്രസ്സ് പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് ഡെൽഹിയിൽ തുടക്കം കുറിച്ചത്. റിപ്പബ്ലിക്കൻ കോൺഗ്രസ്സ് പാർട്ടി മുന്നോട്ടുവെച്ചിരിക്കുന്ന ആവശ്യങ്ങളും ആശയങ്ങളും ആരെങ്കിലും കോപ്പിയടിച്ച് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിപ്പിച്ചാൽ, റിപ്പബ്ലിക്കൻ കോൺഗ്രസ്സ് പാർട്ടി അതോടെ നിന്നുപോകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, അവർ ഭൂലോക പൊട്ടൻമ്മാരാണെന്ന് മാത്രമേ തത്ക്കാലം പറയുന്നുള്ളു.

വെറും അഞ്ചുദിവസംകൊണ്ട് രാജ്യം മുഴുവൻ ചർച്ചയാക്കുവാൻ 'കെജ്‌രിവാളിന്റെ തരികിട പാറ്റാ പാർട്ടിക്ക് കഴിഞ്ഞെങ്കിൽ, റിപ്പബ്ലിക്കൻ കോൺഗ്രസ്സ് പാർട്ടിയും രാജ്യം മുഴുവൻ ചർച്ച ചെയ്യപ്പെടുവാൻ വെറും അഞ്ചുദിവസം മാത്രം മതിയെന്ന് റിപ്പബ്ലിക്കൻ കോൺഗ്രസ്സ് പാർട്ടിയെ ഒതുക്കാൻ ശ്രമിക്കുന്നവർ മനസ്സിലാക്കിക്കൊള്ളുക.

ഒന്നും കാണാതെയല്ല റിപ്പബ്ലിക്കൻ കോൺഗ്രസ്സ് പാർട്ടി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് ഡെൽഹിയിൽ തുടക്കം കുറിച്ചിരിക്കുന്നത്. നൂറുകണക്കിന് പ്രതിബന്ധങ്ങളോടും ശത്രുക്കളോടും ദൈനംദിനം ഏറ്റുമുട്ടിക്കൊണ്ടുതന്നെയാണ് രാജ്യം മുഴുവൻ 'റിപ്പബ്ലിക്കൻ കോൺഗ്രസ്സ് പാർട്ടി' ഇപ്പോൾ വളർന്നുകൊണ്ടിരിക്കുന്നത്. ഒറ്റവാക്കിൽമാത്രം ഒരു കാര്യം പറയാം; ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തിയായി റിപ്പബ്ലിക്കൻ കോൺഗ്രസ്സ് പാർട്ടി വളരുന്ന കാലം വിദൂരമല്ല. സംശയമുള്ളവർ കാത്തിരുന്നു കണ്ടോളുക. വന്ദേ മാതരം !!!

Rajeev Joseph
National President
Republican Congress
Party
New Delhi
Whatsapp: 9072795547

പ്രിയ സുഹൃത്തുക്കളെ, നാടിന്റെ പുരോഗതിക്കായി നിരവധി പുതിയ ആശയങ്ങളും പദ്ധതികളും പരിപാടികളും സമരങ്ങളും കഴിഞ്ഞ 45 വർഷങ്ങൾക്ക...
23/05/2026

പ്രിയ സുഹൃത്തുക്കളെ,

നാടിന്റെ പുരോഗതിക്കായി നിരവധി പുതിയ ആശയങ്ങളും പദ്ധതികളും പരിപാടികളും സമരങ്ങളും കഴിഞ്ഞ 45 വർഷങ്ങൾക്കിടയിൽ ഞാൻ കൊണ്ടുവരുകയും അവയൊക്കെ നടപ്പിലാക്കുവാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇവയെല്ലാം പല പ്രമുഖ വ്യക്തികളും പ്രസ്ഥാനങ്ങളും കോപ്പിയടിക്കുകയും എന്നെ അടിച്ചൊതുക്കുവാനും ശ്രമിച്ചിട്ടുണ്ട്. കോപ്പിയടിക്കുവാൻ പറ്റാത്ത എന്റെ പരിപാടികളേയും ആശയങ്ങളെയും പരാജയപ്പെടുത്തുവാൻ വേണ്ടി എനിക്കെതിരെ വ്യക്തിഹത്യയും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉന്നയിക്കുന്നത് നിത്യസംഭവങ്ങളാണ്.

കഴിഞ്ഞ 45 വർഷങ്ങൾക്കിടയിൽ ഞാൻ നടത്തിയ സമര പോരാട്ടങ്ങളെക്കുറിച്ചോ രാഷ്ട്രീയ പരിപാടികളെക്കുറിച്ചോ മാധ്യമങ്ങൾ കാര്യമായി റിപ്പോർട്ട് ചെയ്യാത്തത്, മാധ്യമങ്ങൾ മനഃപ്പൂർവ്വം നിസ്സംഗത പാലിക്കുന്നതുകൊണ്ടാണ്. ആരും ചെയ്യാത്തതും ആരും പറയാത്തതുമായ കാര്യങ്ങൾ ഞാൻ ചെയ്യുമ്പോഴും പറയുമ്പോഴും അവയെല്ലാം മൂടിവെക്കുവാൻ മാധ്യമങ്ങൾ ശ്രമിക്കുന്നത് ചില അജണ്ടകളുടെ ഭാഗമായാണ്. എന്നാലും, സോഷ്യൽ മീഡിയയുടെ പിൻബലത്തോടെ എന്റെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു.

2025 നവംബർ ഒന്നിനാണ് 'റിപ്പബ്ലിക്കൻ കോൺഗ്രസ്സ് പാർട്ടി' എന്ന പേരിൽ പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ഞാൻ തുടക്കം കുറിച്ചത്. രാജ്യത്ത് വർദ്ധിച്ചു വരുന്ന തെഴിൽ ഇല്ലായ്മ പ്രശ്‍നം പരിഹരിക്കണമെന്ന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് 'റിപ്പബ്ലിക്കൻ കോൺഗ്രസ്സ് പാർട്ടി' ഡെൽഹിയിൽ ആരംഭിച്ചത്. അഞ്ചു മാസത്തോളം നിരന്തരമായി ഓൺലൈനിലും ഓഫ്‌ലൈനിലും പ്രവർത്തിച്ചതിന്റെ ഫലമായി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ഏഴായിരത്തോളം സാമൂഹ്യ -സാംസ്‌കാരിക -രാഷ്ട്രീയ പ്രവർത്തകരെ സംഘടിപ്പിച്ചുകൊണ്ട് അസ്സംബ്ലി - ജില്ലാ -സംസ്ഥാന - ദേശീയ - അന്തർദ്ദേശീയ കമ്മിറ്റികൾ ഉണ്ടാക്കി. പാർട്ടിയുടെ ദേശീയതല ഉദ്‌ഘാടനം ഡോ. ബി.ആർ അംബേദ്കറുടെ 136-)മത് ജന്മദിനമായിരുന്ന 2026 ഏപ്രിൽ 14 ന് ഡെൽഹിയിലെ വൈ.ഡബ്ല്യൂ.സി.എ ഓഡിറ്റോറിയത്തിൽ വെച്ചു വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. രാജ്യത്തുള്ള ഓരോ വീട്ടിലും ചുരുങ്ങിയത് ഒരാൾക്കെങ്കിലും സർക്കാർ ജോലി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, അന്താരാഷ്ട്ര തൊഴിലാളി ദിനമായിരുന്ന ഡെൽഹി - ജന്തർ മന്തറിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. പാർട്ടിയുടെ ഉദ്‌ഘാടനവും ആദ്യത്തെ സമര പരിപാടിയും സംഘടിപ്പിച്ചത് ഡെൽഹി പോലീസിന്റെ അനുമതിയോടും തികച്ചും ജനാധിപത്യ രീതിയിലുമാണ്.

തൊഴിൽ ഇല്ലായ്മ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്ത് തുടക്കം കുറിച്ച ആദ്യത്തെ രാഷ്ട്രീയ പ്രസ്ഥാനമാണ് 'റിപ്പബ്ലിക്കൻ കോൺഗ്രസ്സ് പാർട്ടി'. എന്നാൽ ഈ പാർട്ടിയുടെ പ്രവർത്തനങ്ങൾ മൂടിവെക്കാനാണ് ബഹുഭൂരിപക്ഷം മാധ്യമങ്ങളും ശ്രമിച്ചത്. രാജ്യം നേരിടുന്ന ഗുരുതരമായ ഒരു വിഷയം ഉന്നയിച്ചുകൊണ്ട് തുടക്കം കുറിച്ച 'റിപ്പബ്ലിക്കൻ കോൺഗ്രസ്സ് പാർട്ടിയേക്കുറിച്ച്' ഒരു ലൈൻ വർത്ത കൊടുക്കാൻ പോലും തയ്യാറാകാതിരുന്ന മാധ്യമങ്ങൾ, 'അമേരിക്കയിൽ നിന്നും പൊട്ടിവീണ 'കോക്ക്രോച്ച് ജനതാ പാർട്ടിക്കുവേണ്ടി' ഇപ്പോൾ വാ തോരാതെ സംസാരിക്കുന്നത് കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്.

കഴിഞ്ഞ ഏഴുമാസക്കാലമായി 'റിപ്പബ്ലിക്കൻ കോൺഗ്രസ്സ് പാർട്ടി' ശബ്ദമുയർത്തിക്കൊണ്ടിരുന്ന തൊഴിൽ ഇല്ലായ്മ പ്രശ്‍നം കോപ്പിയടിച്ചുകൊണ്ട്, ഒരു ദളിത് യുവാവിനെ മുന്നിൽ നിർത്തി ആം ആദ്മി പാർട്ടിയിലെ ചില നേതാക്കൾ നടത്തുന്ന രണ്ടാമത്തെ രാഷ്ട്രീയ നാടകമാണ് 'കോക്ക്രോച്ച് ജനതാ പാർട്ടി'. ഏപ്രിൽ 14-ന് റിപ്പബ്ലിക്കൻ കോൺഗ്രസ്സ് പാർട്ടി ഉദ്‌ഘാടനം ചെയ്ത ദിവസം തന്നെ ഡെൽഹിയിലെയും അമേരിക്കയിലെയും ചില ആം ആദ്മി നേതാക്കൾ 'റിപ്പബ്ലിക്കൻ കോൺഗ്രസ്സ് പാർട്ടിയുടെ' പ്രവർത്തനങ്ങളെക്കുറിച്ച് എന്നോട് ചോദിച്ചിരുന്നു. 'റിപ്പബ്ലിക്കൻ കോൺഗ്രസ്സ് പാർട്ടിയിൽ' ചേരുവാൻ താത്പര്യം ഉണ്ടെന്നാണ് അവർ എന്നോട് പറഞ്ഞത്. അവരുടെ ചോദ്യങ്ങളിൽ സംശയം തോന്നിയതിനാൽ കാര്യമായി ഞാൻ പ്രതികരിച്ചില്ല. പക്ഷെ ഇവർ കൃത്യമായി എന്നെ FOLLOW ചെയ്യുന്നുണ്ടായിരുന്നു. 'റിപ്പബ്ലിക്കൻ കോൺഗ്രസ്സ് പാർട്ടിയുടെ' ഉദ്‌ഘാടനം കഴിഞ് കേവലം പതിനഞ്ചു ദിവസത്തിനകം ഡെൽഹി - ജന്തർ മന്തറിൽ പ്രതിഷേധ മാർച്ചും ധർണ്ണയും ഞാൻ സംഘടിച്ചപ്പോൾ, തൊഴിൽ ഇല്ലായ്മ വിഷയം ഉയർത്തിപ്പിടിച്ച് മറ്റൊരു ദേശീയ പാർട്ടി ഉടൻതന്നെ പ്രഖ്യാപിക്കുവാൻ ചില ആം ആദ്മി പാർട്ടി നേതാക്കൾ പ്ലാൻ ചെയ്യുകയുണ്ടായി. ഇക്കാര്യം കൃത്യമായി ബോധ്യപ്പെട്ടതുകൊണ്ട് മെയ് ഒന്നാം തീയ്യതിക്ക് ശേഷം നാളിതുവരെ 'റിപ്പബ്ലിക്കൻ കോൺഗ്രസ്സ് പാർട്ടിയുടെ' ഒരു കാര്യവും സോഷ്യൽ മീഡിയയിൽ ഞാൻ പോസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷമായി സോഷ്യൽ മീഡിയയിൽ നിരന്തരം രാഷ്ട്രീയ പോസ്റ്റുകൾ ഇട്ടുകൊണ്ടിരുന്ന ഞാൻ, ആദ്യമായിട്ടാണ് 23 ദിവസങ്ങൾ തുടർച്ചയായി സോഷ്യൽ മീഡിയയിൽ നിശബ്ദമായി നിൽക്കുന്നത്. അതിനുകാരണം, 'റിപ്പബ്ലിക്കൻ കോൺഗ്രസ്സ് പാർട്ടിയുടെ' പരിപാടികൾ കോപ്പിയടിക്കുവാൻ ചില ആം ആദ്മി നേതാക്കൾ ഏപ്രിൽ 14 മുതൽ പല തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിയതുകൊണ്ടാണ്.

12 കൊല്ലത്തോളം ഡെൽഹി ഭരിച്ച ആം ആദ്മി പാർട്ടിക്ക് ഡൽഹിയിലെ തൊഴിൽ ഇല്ലായ്മ പരിഹരിക്കുവാൻ സാധിച്ചില്ലെന്ന് മാത്രമല്ല, ഇവരുടെ ഭരണകാലം ഡൽഹിയിലെ തൊഴിൽ ഇല്ലായ്മ അതിരൂക്ഷമായി വളരുകയാണ് ഉണ്ടായത്. പഞ്ചാബ് ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്നതും ആം ആദ്മി സർക്കാർ ആണല്ലോ. ഈ രണ്ടു സംസ്ഥാനങ്ങളിലും തൊഴിൽ ഇല്ലായ്മ പരിഹരിക്കുവാൻ വേണ്ടി യാതൊരു നടപടികളും ചെയ്യാത്ത ആം ആദ്മി പാർട്ടിക്ക് തൊഴിൽ ഇല്ലായ്മ പ്രശ്‍നം ഉയർത്തിപ്പിടിച്ച് സമരം ചെയ്യാൻ പറ്റാത്തതുകൊണ്ടാണ്, രാജ്യത്തെ യുവജനതയെ വിഡ്ഡികളാക്കിക്കൊണ്ട് 'കോക്ക്രോച്ച് ജനതാ പാർട്ടി' എന്ന പേരിൽ ഇപ്പോൾ രംഗത്ത് ഇറങ്ങിയിരിക്കുന്നത്. മെയ് 15 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് 'കോക്രോച്ച്' പരാമർശം നടത്തിയിരുന്നില്ലെങ്കിലും പുതിയൊരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുവാൻ ആം ആദ്മി നേതാക്കൾ തയ്യാറെടുത്തിരുന്നു. ഇത് കൃത്യമായി മനസ്സിലാക്കിയിരുന്നതുകൊണ്ടാണ് മെയ് ഒന്നിന് ജന്തർ മന്തറിൽ 'റിപ്പബ്ലിക്കൻ കോൺഗ്രസ്സ് പാർട്ടി' പ്രഖ്യാപിച്ച 'സൈബർ വാർ' അന്നുതന്നെ ഞങ്ങൾ ക്യാൻസൽ ചെയ്തത്. നൂറുകണക്കിന് പോലീസുകാരേയും കുറച്ചു മാധ്യമ പ്രവർത്തകരേയും സാക്ഷിയാക്കിക്കൊണ്ടാണ് റിപ്പബ്ലിക്കൻ കോൺഗ്രസ്സ് പാർട്ടിയുടെ 'സൈബർ വാർ' ഞാൻ പ്രഖ്യാപിച്ചത്. എന്റെ പ്രസംഗത്തിനുശേഷം എന്നെ ഇന്റർവ്യൂ ചെയ്യുവാനായി ഓടിയെത്തിയ ചില യുട്യൂബ് ചാനലുകാർ ആം ആദ്മി പാർട്ടിയുടെ ഏജന്റുമാരായിരുന്നുവെന്ന് അപ്പോൾത്തന്നെ എനിക്ക് ബോധ്യപ്പെട്ടിരുന്നു. ആയതിനാൽ, മെയ് ഒന്നിന് ആരംഭിക്കാനിരുന്ന 'സൈബർ വാർ' അന്നുതന്നെ നിർത്തിവെക്കുകയായിരുന്നു. ഈ 'സൈബർ വാറാണ്' 'കോക്ക്രോച്ച് ജനതാ പാർട്ടി' എന്ന പേരിൽ ആം ആദ്മി പാർട്ടി ഇപ്പോൾ വികൃതമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അവർ നടത്തട്ടെ. എവിടെവരെ പോകുമെന്ന് നമുക്ക് നോക്കാം. അതിനുശേഷമേ, 'റിപ്പബ്ലിക്കൻ കോൺഗ്രസ്സ് പാർട്ടിയുടെ' പ്രവർത്തനങ്ങൾ ഇനി സോഷ്യൽ മീഡിയയിൽ ഞാൻ പോസ്റ്റ് ചെയ്യുകയുള്ളൂ. എല്ലാ പ്രിയ സുഹൃത്തുക്കൾക്കും തത്ക്കാലത്തേക്ക് വിട...!! Good Bye

Rajeev Joseph
National President
Republican Congress Party
New Delhi
Whatsapp: 9072795547

NOTE:
മറ്റൊരു കാര്യംകൂടി വ്യക്തമാക്കിക്കൊള്ളട്ടെ; 'കോക്ക്രോച്ച് ജനതാ പാർട്ടി' എന്ന പേരിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന വിവരമില്ലാത്ത രാഷ്ട്രീയമല്ല 'റിപ്പബ്ലിക്കൻ കോൺഗ്രസ്സ് പാർട്ടി' വിഭാവനം ചെയ്തിരിക്കുന്നത്. 40 വർഷത്തെ പഠന -ഗവേഷണങ്ങൾക്കുശേഷം വ്യക്തമായ കാഴ്ചപ്പാടോടെയാണ് 'റിപ്പബ്ലിക്കൻ കോൺഗ്രസ്സ് പാർട്ടി' ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്ര സർക്കാരിനെയോ സംസ്ഥാന സർക്കാരുകളെയോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളെയോ തകർക്കുവാൻവേണ്ടിയല്ല 'റിപ്പബ്ലിക്കൻ കോൺഗ്രസ്സ് പാർട്ടി' രൂപം കൊണ്ടിരിക്കുന്നത്. രാജ്യത്തെ സകല ജനങ്ങൾക്കും തൊഴിൽ ചെയ്ത് ജീവിക്കുവാനുള്ള അവകാശം യാഥാർഥ്യമാക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. ഈ ലക്ഷ്യം സഫലീകരിക്കുവാൻവേണ്ടി 'റിപ്പബ്ലിക്കൻ കോൺഗ്രസ്സ് പാർട്ടി' നടത്തുന്ന എല്ലാവിധ പ്രവർത്തനങ്ങളും തികച്ചും ജനാധിപത്യപരവും രാജ്യത്തെ നിയമസംഹിതകൾ അനുസരിച്ചുകൊണ്ടുമായിരിക്കും.

PHOTO ATTACHED:
റിപ്പബ്ലിക്കൻ കോൺഗ്രസ്സ് പാർട്ടിയുടെ നേതൃത്വത്തിൽ, മെയ് ഒന്നിന് ഡെൽഹി -ജന്തർ മന്തറിൽ മൊബൈൽ ഉയർത്തിപ്പിടിച്ചുകൊണ്ട് 'സൈബർ വാർ' പ്രഖ്യാപിച്ചപ്പോൾ.

“Put your sword back in its place,” Jesus said to him, “for all who draw the sword will die by the sword.(Mathew 26)
14/05/2026

“Put your sword back in its place,” Jesus said to him, “for all who draw the sword will die by the sword.

(Mathew 26)

റിപ്പബ്ലിക്കൻ സമരം സിന്ദാബാദ്...!ഡൽഹി സമരം സിന്ദാബാദ്....!ധർണ്ണാ സമരം സിന്ദാബാദ്....!പട്ടിണി മാറ്റാൻ ദുരിതം മാറ്റാൻ....!...
01/05/2026

റിപ്പബ്ലിക്കൻ സമരം സിന്ദാബാദ്...!

ഡൽഹി സമരം സിന്ദാബാദ്....!

ധർണ്ണാ സമരം സിന്ദാബാദ്....!

പട്ടിണി മാറ്റാൻ
ദുരിതം മാറ്റാൻ....!

വീട്ടിലൊരാൾക്ക്
സർക്കാർ ജോലി....!

ഞങ്ങൾക്കുവേണം സർക്കാർ ജോലി....!

നികുതി കൊടുക്കും
ഞങ്ങളെ നിങ്ങൾ....!

വിഡ്ഢികളാക്കാൻ
നോക്കേണ്ട....!

നാടുഭരിക്കും സർക്കാരുകളെ....!

വിവരം വല്ലതും നിങ്ങൾക്കുണ്ടോ....!

50 കോടി പാവങ്ങൾക്ക്....!

ജോലിയില്ല- കൂലിയില്ല....!

റോഡിൽ ഉറങ്ങും ലക്ഷങ്ങൾ....!

പാലങ്ങൾക്കടിയിൽ ലക്ഷങ്ങൾ....!

യാചകരായി ലക്ഷങ്ങൾ....!

തെണ്ടി നടക്കും ലക്ഷങ്ങൾ....!

പട്ടിണി കിടക്കും ലക്ഷങ്ങൾ....!

വീടില്ലാതെ നാടില്ലാതെ....!

ഊരു ചുറ്റും ലക്ഷങ്ങൾ....!

തൊഴിലാളി ദിനത്തിൽ ഉറക്കെ പറയും....!

ഞങ്ങൾക്ക് വേണ്ടത് തൊഴിലാണേ....!

ഞങ്ങൾക്കും വേണ്ടത് ശമ്പളമാണേ....!

ചുമ്മാതല്ല ചോദിക്കുന്നെ....!

സർക്കാർ നിയമം പാലിച്ചാണേ....!

സർക്കാരിന് നികുതി കൊടുത്തിട്ടാണേ....!

അരി വാങ്ങിക്കാൻ നികുതി കൊടുക്കും....!

റൊട്ടി തിന്നാൻ നികുതി കൊടുക്കും....!

പരിപ്പ് വാങ്ങാൻ നികുതി കൊടുക്കും....!

എണ്ണ വാങ്ങാൻ നികുതി കൊടുക്കും....!

ചായ കുടിക്കാൻ നികുതി കൊടുക്കും....!

തുണി വാങ്ങിക്കാൻ നികുതി കൊടുക്കും...!

നികുതി കൊടുക്കാതെന്തു കിട്ടും...!

തൊഴിലില്ലാതെ നരകിക്കുന്ന.....!

50 കോടി പാവങ്ങൾ....!

സർക്കാരിനു കൊടുക്കും നികുതികളെല്ലാം....!

എവിടെപ്പോയി ഞങ്ങടെ നികുതി....!

ആർക്ക് കൊടുത്തു ഞങ്ങടെ നികുതി...!

പറയൂ പറയൂ സർക്കാരേ....! (2)

പറയില്ലെങ്കിൽ പറയിപ്പിക്കും....! (2)

നികുതി ഇനത്തിൽ കൊള്ളയടിച്ച്‌....!

പട്ടിണി മനുഷ്യരെ കൊള്ളയടിച്ച്....!

ധൂർത്തടിക്കും സർക്കാരെ....!

മാപ്പില്ലാ മാപ്പില്ലാ....! (2)

നിങ്ങൾക്കാർക്കും മാപ്പില്ലാ...! (2)

ജനനം മുതൽ മരണം വരേ....!

ഞങ്ങളടക്കും നികുതിപ്പണം....!

ധൂർത്തടിക്കും സർക്കാരെ....!

നിങ്ങളെ ഞങ്ങൾ തോല്പ്പിക്കും....!

തോല്പിക്കും തോല്പിക്കും
നിങ്ങളെ ഞങ്ങൾ തോല്പിക്കും....! (2)

തൊഴിലില്ലാത്തവരെ പറ്റിച്ചാൽ....!

നിങ്ങളിനി കാണില്ല....!

പാർലമെന്റ് നിങ്ങൾ കാണില്ലാ....!

നിങ്ങളിനി കാണില്ലാ....!

നിയമസഭ നിങ്ങൾ കാണില്ലാ....!

നിങ്ങളിനി കാണില്ലാ....!

പഞ്ചായത്ത്‌ നിങ്ങൾ കാണില്ലാ....!

നിങ്ങളിനി കാണില്ലാ....!

മുനിസിപ്പാലിറ്റി നിങ്ങൾ കാണില്ലാ....!

നിങ്ങളിനി കാണില്ലാ....!

കോർപ്പറേഷൻ നിങ്ങൾ കാണില്ലാ....!

തോല്പിക്കും തോല്പിക്കും...! (2)

നിങ്ങളെ ഞങ്ങൾ തോല്പിക്കും....! (2)

നാടു ഭരിക്കും സർക്കാരുകളെ.....!

നിങ്ങൾക്കെതിരെ ഞങ്ങൾ വരുന്നു....!

തൊഴിലില്ലാത്തവർ അണി ചേരുന്നു....!

ഓർത്തുവെച്ചോ സർക്കാരുകളെ.....!

തൊഴിലില്ലാത്തവർ വിഡ്ഢികളല്ല.....!

തൊഴിലില്ലാത്തവർ അടിമകളല്ല.....!

ഞങ്ങൾക്കുമറിയാം രാഷ്ട്രീയം.....!

ഞങ്ങൾക്കുമറിയാം നാട് ഭരിക്കാൻ....!

നിങ്ങൾക്കെതിരെ മത്സരിക്കാൻ....!

തൊഴിലില്ലാത്തവർ ഇറങ്ങുന്നു....!

പണിയില്ലാത്തവർ ഇറങ്ങുന്നു....!

പണമില്ലാത്തവർ ഇറങ്ങുന്നു....!

ഒറ്റക്കെട്ടായി മുന്നോട്ട്....!

മുന്നോട്ട്...മുന്നോട്ട്, ഒറ്റക്കെട്ടായി മുന്നോട്ട്....!

രാജ്യം മുഴുവൻ മുന്നേറുന്നു....!

ഭാരതമെങ്ങും മുഴങ്ങുന്നു....!

റിപ്പബ്ലിക്കൻ കോൺഗ്രസ്‌ സിന്ദാബാദ്‌....!

---------

റിപ്പബ്ലിക്കൻ റിപ്പബ്ലിക്കൻ....!

ഞങ്ങളെല്ലാം റിപ്പബ്ലിക്കൻ....!

സർക്കാർ ജോലി ലഭിച്ചില്ലെങ്കിൽ....!

സർക്കാരിനെതിരെ ശബ്ദമുയർത്തും....!

റിപ്പബ്ലിക്കൻ കോൺഗ്രസ്‌ സിന്ദാബാദ്‌....!

കണ്ടോളൂ സർക്കാരെ....!

രണ്ടോ മൂന്നോ കൊല്ലത്തിനുള്ളിൽ....!

തെരുവുകൾ തോറും റിപ്പബ്ലിക്കൻ....!

രാജ്യം മുഴുവൻ റിപ്പബ്ലിക്കൻ....!

സംശയമുണ്ടേൽ നോക്കിയിരുന്നോ....!

കത്തിപ്പടരും ആളിപ്പടരും....!

കത്തിപ്പടരും റിപ്പബ്ലിക്കൻ.....!

ആളിപ്പടരും റിപ്പബ്ലിക്കൻ.....!

രാജ്യം മുഴുവൻ കത്തിപ്പടരും....!

ഇന്ത്യ മുഴുവൻ റിപ്പബ്ലിക്കൻ....!

റിപ്പബ്ലിക്കൻ കോൺഗ്രസ്‌ സിന്ദാബാദ്‌....!

തൊഴിലില്ലാത്തവർ സിന്ദാബാദ്‌....!

പണിയില്ലാത്തവർ സിന്ദാബാദ്‌....!

പണമില്ലാത്തവർ സിന്ദാബാദ്....!

കൂലിയില്ലാത്തവർ സിന്ദാബാദ്‌....!

പട്ടിണിമനുഷ്യർ സിന്ദാബാദ്....!

വീടില്ലാത്തവർ സിന്ദാബാദ്....!

ജുഗ്ഗി വാസികൾ സിന്ദാബാദ്....!

റോഡിൽ ഉറങ്ങുന്നവർ സിന്ദാബാദ്....!

----------

ടാക്സിന്റെ പേരും പറഞ്ഞു....!

പട്ടിണിപ്പാവങ്ങളെ കൊള്ളയടിച്ച്‌....!

ധൂർത്തടിക്കും സർക്കാരേ....!

തൊഴിലില്ലാത്തവന് അന്നം തിന്നാൻ....!

തൊഴിൽ കൊടുക്കാൻ കഴിയില്ലെങ്കിൽ....!

നിങ്ങളുടെ ഭരണം ഞങ്ങൾക്കുവേണ്ട....!

രാജിവെച്ച് പുറത്തുപോകൂ....(2)

തൊഴിൽ കൊടുക്കാൻ കഴിയില്ലെങ്കിൽ....!

നിങ്ങളുടെ ഭരണം ഞങ്ങൾക്കുവേണ്ട....!

രാജിവെച്ച് പുറത്തുപോകൂ....(2)

റിപ്പബ്ലിക്കൻ കോൺഗ്രസ്‌ സിന്ദാബാദ്....!

സിന്ദാബാദ് സിന്ദാബാദ്....!

റിപ്പബ്ലിക്കൻ കോൺഗ്രസ്‌ സിന്ദാബാദ്....!

തൊഴിൽ, അല്ലെങ്കിൽ ജയിൽ !!പ്രിയ സുഹൃത്തുക്കളെ,കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ തെറ്റായ തൊഴിൽ നയങ്ങൾക്കെതിരെ റിപ്പബ്ലിക്കൻ ക...
23/04/2026

തൊഴിൽ, അല്ലെങ്കിൽ ജയിൽ !!

പ്രിയ സുഹൃത്തുക്കളെ,

കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ തെറ്റായ തൊഴിൽ നയങ്ങൾക്കെതിരെ റിപ്പബ്ലിക്കൻ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര തൊഴിലാളി ദിനമായ മെയ് ഒന്നിന് ഡെൽഹിയിൽ സമര പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുകയാണ്.

കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ തെറ്റായ തൊഴിൽ നിയമങ്ങളുടെ പരിണിതഫലം മൂലം അൻപത് കോടിയോളം പൗരൻമാർ തൊഴിൽ ഇല്ലാതെ രാജ്യത്ത് ദുരിതം അനുഭവിക്കുകയാണ്. കൂടാതെ, മതിയായ ആഹാരവും കിടപ്പാടവുമില്ലാതെ ലക്ഷക്കണക്കിന് മനുഷ്യർ ഇപ്പോഴും തെരുവുകളിൽ അലഞ്ഞുതിരിഞ്ഞു ജീവിക്കുന്നു. വഴിയോരങ്ങളിൽ അന്തിയുറങ്ങി ജീവിക്കുന്ന ലക്ഷക്കണക്കിന് പട്ടിണിപ്പാവങ്ങളടക്കം, രാജ്യത്തെ 142 കോടി ജനങ്ങൾ നൽകുന്ന നികുതിപ്പണം കൊണ്ട് കേവലം ഒന്നേമുക്കാൽ കോടിയോളം വരുന്ന കേന്ദ്ര -സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്ന തെറ്റായ തൊഴിൽ നയമാണ് രാജ്യത്ത് ഇപ്പോഴുള്ളത്. സർക്കാർ മേഖലയിലോ സ്വകാര്യ മേഖലകളിലോ അൻപത് കോടിയോളം മനുഷ്യർ യാതൊരു തൊഴിലും ഇല്ലാതെ ദാരിദ്ര്യത്തിലും ദുരന്തങ്ങളിലും ജീവിക്കുമ്പോഴാണ്, ഈ പാവപ്പെട്ട ജനങ്ങൾ നൽകുന്ന നികുതിപ്പണംകൊണ്ട് കേവലം ഒന്നേമുക്കാൽ കോടി കേന്ദ്ര -സംസ്ഥാന സർക്കാർ ജീവനക്കാർക്കുവേണ്ടി മാത്രം ഖജനാവുകൾ കാലിയാക്കുന്നത്. ഇത് കടുത്ത അനീതിയും വഞ്ചനയുമാണ്.

എൺപത് വർഷക്കാലം കേന്ദ്രവും സംസ്ഥാനങ്ങളും മാറി മാറി ഭരിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തെറ്റായ തൊഴിൽ നയങ്ങൾക്കെതിരെയുള്ള ദേശീയ ജനകീയ മുന്നേറ്റമാണ് റിപ്പബ്ലിക്കൻ കോൺഗ്രസ് പാർട്ടി.

ഒരു വീട്ടിൽ ഒരാൾക്കെങ്കിലും സർക്കാർ ജോലി നൽകുവാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. അതായത്, രാജ്യത്തെ മുപ്പത്തിയഞ്ച് കോടിയോളം വരുന്ന കുടുoബങ്ങളിലെ മുപ്പത്തിയഞ്ചുകോടി തൊഴിൽ രഹിതർക്ക്, അവരുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ചുള്ള തൊഴിൽ കൊടുക്കുവാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. അതിനു തയ്യാറാകാത്ത ഭരണകൂടങ്ങളെ അധികാരത്തിൽ നിന്നും പുറത്താക്കുവാൻ രാജ്യത്തുള്ള മുഴുവൻ ജനങ്ങളും തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാതെ നമ്മുടെ ചുറ്റുവട്ടം മരിച്ചു ജീവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ കരച്ചിൽ കേൾക്കാതെ, തൊഴിൽ ഇല്ലാതെ ദാരിദ്ര്യത്തിൽ ജീവിക്കുന്ന കോടിക്കണക്കിന് കുടുംബങ്ങളുടെ ദീന രോദനങ്ങൾ കേൾക്കാതെ, കഷ്ടപ്പെട്ട് പഠിച്ചിട്ടും ജോലിയില്ലാതെ വിഷമിച്ചുനടക്കുന്ന കോടിക്കണക്കിന് യുവജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ മനസ്സിലാക്കാതെ, കേവലം ഒന്നേമുക്കാൽ കോടി കേന്ദ്ര -സംസ്ഥാന ജീവനക്കാർക്കുവേണ്ടി മാത്രം 140 കോടി ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന തെറ്റായ തൊഴിൽ നയങ്ങൾക്കെതിരെയാണ്, രാജ്യത്തുള്ള തൊഴിൽ രഹിതരെയെല്ലാം അണിനിരത്തിക്കൊണ്ട് പുതിയൊരു രാഷ്ട്രീയ മുന്നേറ്റത്തിന് റിപ്പബ്ലിക്കൻ കോൺഗ്രസ്സ് പാർട്ടി തയ്യാറെടുക്കുന്നത്.

തൊഴിൽ രഹിതർക്ക് തൊഴിൽ നൽകുവാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തയ്യാറാകുന്നില്ലെങ്കിൽ, നിലവിലുള്ള സർക്കാരുകളെ പുറത്താക്കാനുള്ള ശക്തി ഇന്ത്യയിലെ കോടിക്കണക്കിന് തൊഴിൽ രഹിതർക്കും അവരുടെ കുടുംബങ്ങൾക്കും ഉണ്ടെന്ന്, രാജ്യത്തെ മുഴുവൻ ഭരണാധികാരികളേയും ബോധ്യപ്പെടുത്താനുള്ള ക്യാമ്പയിനുകളും സമരങ്ങളും, അന്താരാഷ്ട്ര തൊഴിലാളി ദിനമായ മെയ് ഒന്നിന് ഡെൽഹിയിലെ ജന്തർ മന്ദറിൽ റിപ്പബ്ലിക്കൻ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ ആരംഭിക്കുകയാണ്. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും വരും ദിനങ്ങളിൽ സമര പരമ്പരകൾ അരങ്ങേറും. ഈ ജനകീയ സമരം വൻ വിജയമാക്കുവാൻ കക്ഷി -രാഷ്ട്രീയ -ജാതി -മത ഭേദമന്യേ രാജ്യത്തുള്ള മുഴുവൻ ജനങ്ങളും അണിനിരക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

അഭിവാദ്യങ്ങളോടെ,

രാജീവ് ജോസഫ്
നാഷണൽ പ്രസിഡണ്ട്
റിപ്പബ്ലിക്കൻ കോൺഗ്രസ്സ് പാർട്ടി
മൊബൈൽ & വാട്ട്സ് ആപ്പ് : 9072795547

22/04/2026
റിപ്പബ്ലിക്കൻ കോൺഗ്രസ് പാർട്ടിയുടെ ദേശീയതല ഉദ്ഘാടനം ഡോ. ബി.ആർ അംബേദ്കറിന്റെ 136)-മത് ജന്മദിനമായ ഏപ്രിൽ 14 ന് ഡെൽഹി വൈ.ഡബ...
16/04/2026

റിപ്പബ്ലിക്കൻ കോൺഗ്രസ് പാർട്ടിയുടെ ദേശീയതല ഉദ്ഘാടനം ഡോ. ബി.ആർ അംബേദ്കറിന്റെ 136)-മത് ജന്മദിനമായ ഏപ്രിൽ 14 ന് ഡെൽഹി വൈ.ഡബ്ല്യൂ.സി.എ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം ദേശീയ - സംസ്ഥാന -ജില്ലാ കോർഡിനേറ്റർ മാരും പങ്കെടുത്ത സമ്മേളനം റിപ്പബ്ലിക്കൻ കോൺഗ്രസ് പാർട്ടിയുടെ ദേശീയ പ്രസിഡന്റ് രാജീവ് ജോസഫ് ഉത്‌ഘാടനം ചെയ്തു.

കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ തെറ്റായ തൊഴിൽ നിയമങ്ങളുടെ പരിണിതഫലം മൂലം അൻപത് കോടിയോളം പൗരൻമാർ തൊഴിൽ ഇല്ലാതെ രാജ്യത്ത് ദുരിതം അനുഭവിക്കുകയാണ്. കൂടാതെ, മതിയായ ആഹാരവും കിടപ്പാടവുമില്ലാതെ ലക്ഷക്കണക്കിന് മനുഷ്യർ ഇപ്പോഴും തെരുവുകളിൽ അലഞ്ഞുതിരിഞ്ഞു ജീവിക്കുന്നു. വഴിയോരങ്ങളിൽ അന്തിയുറങ്ങി ജീവിക്കുന്ന ലക്ഷക്കണക്കിന് പട്ടിണിപ്പാവങ്ങളടക്കം, രാജ്യത്തെ 142 കോടി ജനങ്ങൾ നൽകുന്ന നികുതിപ്പണം കൊണ്ട് കേവലം ഒന്നേമുക്കാൽ കോടിയോളം വരുന്ന കേന്ദ്ര -സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്ന തെറ്റായ തൊഴിൽ നയമാണ് രാജ്യത്ത് ഇപ്പോഴുള്ളത്. സർക്കാർ മേഖലയിലോ സ്വകാര്യ മേഖലകളിലോ അൻപത് കോടിയോളം മനുഷ്യർ യാതൊരു തൊഴിലും ഇല്ലാതെ ദാരിദ്ര്യത്തിലും ദുരന്തങ്ങളിലും ജീവിക്കുമ്പോഴാണ്, ഈ പാവപ്പെട്ട ജനങ്ങൾ നൽകുന്ന നികുതിപ്പണംകൊണ്ട് കേവലം ഒന്നേമുക്കാൽ കോടി കേന്ദ്ര -സംസ്ഥാന സർക്കാർ ജീവനക്കാർക്കുവേണ്ടി മാത്രം ഖജനാവുകൾ കാലിയാക്കുന്നത്. ഇത് കടുത്ത അനീതിയും വഞ്ചനയുമാണ്.

എൺപത് വർഷക്കാലം കേന്ദ്രവും സംസ്ഥാനങ്ങളും മാറി മാറി ഭരിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തെറ്റായ തൊഴിൽ നയങ്ങൾക്കെതിരെയുള്ള ദേശീയ ജനകീയ മുന്നേറ്റമാണ് റിപ്പബ്ലിക്കൻ കോൺഗ്രസ് പാർട്ടി.

ഒരു വീട്ടിൽ ഒരാൾക്കെങ്കിലും സർക്കാർ ജോലി നൽകുവാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. അതായത്, രാജ്യത്തെ മുപ്പത്തിയഞ്ച് കോടിയോളം വരുന്ന കുടുoബങ്ങളിലെ മുപ്പത്തിയഞ്ചുകോടി തൊഴിൽ രഹിതർക്ക്, അവരുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ചുള്ള തൊഴിൽ കൊടുക്കുവാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. അതിനു തയ്യാറാകാത്ത ഭരണകൂടങ്ങളെ അധികാരത്തിൽ നിന്നും പുറത്താക്കുവാൻ രാജ്യത്തുള്ള മുഴുവൻ ജനങ്ങളും തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാതെ നമ്മുടെ ചുറ്റുവട്ടം മരിച്ചു ജീവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ കരച്ചിൽ കേൾക്കാതെ, തൊഴിൽ ഇല്ലാതെ ദാരിദ്ര്യത്തിൽ ജീവിക്കുന്ന കോടിക്കണക്കിന് കുടുംബങ്ങളുടെ ദീന രോദനങ്ങൾ കേൾക്കാതെ, കഷ്ടപ്പെട്ട് പഠിച്ചിട്ടും ജോലിയില്ലാതെ വിഷമിച്ചുനടക്കുന്ന കോടിക്കണക്കിന് യുവജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ മനസ്സിലാക്കാതെ, കേവലം ഒന്നേമുക്കാൽ കോടി കേന്ദ്ര -സംസ്ഥാന ജീവനക്കാർക്കുവേണ്ടി മാത്രം 140 കോടി ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന തെറ്റായ തൊഴിൽ നയങ്ങൾക്കെതിരെയാണ്, രാജ്യത്തുള്ള തൊഴിൽ രഹിതരെയെല്ലാം അണിനിരത്തിക്കൊണ്ട് പുതിയൊരു രാഷ്ട്രീയ മുന്നേറ്റത്തിന് റിപ്പബ്ലിക്കൻ കോൺഗ്രസ്സ് പാർട്ടി തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്.

തൊഴിൽ രഹിതർക്ക് തൊഴിൽ നൽകുവാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തയ്യാറാകുന്നില്ലെങ്കിൽ, നിലവിലുള്ള സർക്കാരുകളെ പുറത്താക്കാനുള്ള ശക്തി ഇന്ത്യയിലെ കോടിക്കണക്കിന് തൊഴിൽ രഹിതർക്കും അവരുടെ കുടുംബങ്ങൾക്കും ഉണ്ടെന്ന്, രാജ്യത്തെ മുഴുവൻ ഭരണാധികാരികളേയും ബോധ്യപ്പെടുത്താനുള്ള ക്യാമ്പയിനുകളും സമരങ്ങളും റിപ്പബ്ലിക്കൻ കോൺഗ്രസ് പാർട്ടി വരും ദിനങ്ങളിൽ സംഘടിപ്പിക്കും.

പാർട്ടിയുടെ രെജിസ്ട്രേഷൻ നടപടി ക്രമങ്ങൾ ആരംഭിച്ചു. രെജിസ്ട്രേഷനും പാർട്ടി ചിഹ്നവും ലഭിച്ചതിനുശേഷം, രാജ്യത്ത് നടക്കുന്ന എല്ലാ പൊതു തിരഞ്ഞെടുപ്പുകളിലും റിപ്പബ്ലിക്കൻ കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർത്ഥികൾ മത്സരിക്കും. കഴിഞ്ഞ എൺപത് വർഷക്കാലം രാജ്യം ഭരിച്ചിട്ടും കോടിക്കണക്കിന് ജനങ്ങളുടെ പട്ടിണി മാറ്റുവാൻ കഴിയാത്ത രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയെല്ലാം അധികാരത്തിൽ നിന്നും പുറത്താക്കുന്നതിനുള്ള രാഷ്ട്രീയ പോരാട്ടങ്ങൾക്ക് റിപ്പബ്ലിക്കൻ കോൺഗ്രസ് പാർട്ടി തുടക്കം കുറിക്കുകയാണ്. കേവലം പത്ത് വർഷങ്ങൾക്കൊണ്ട് ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും സർക്കാർ ജോലി ഉറപ്പാക്കുന്ന കർമ്മ പദ്ധതികളുമായിട്ടായിരിക്കും റിപ്പബ്ലിക്കൻ കോൺഗ്രസ് പാർട്ടി മത്സര രംഗത്തേക്ക് വരുന്നത്.

രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ നിന്നും, ഏഴായിരത്തോളം ബ്ലോക്ക് -ജില്ലാ -സംസ്ഥാന -ദേശീയ -അന്താരാഷ്ട്ര കോർഡിനേറ്റർമാര ഇതിനകം നിയമിച്ചു കഴിഞ്ഞു. അടുത്ത ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം കോർഡിനറ്റർമ്മാരെ രാജ്യവ്യാപകമായി നിയമിക്കുവാനുള്ള പ്രവർത്തങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. പാർട്ടിയുടെ മെമ്പർഷിപ്പ് വിതരണം 2027 ഓഗസ്റ്റ് 15 ന് എല്ലാ സംസ്ഥാനങ്ങളിലും ആരംഭിക്കും.

The 'Republican Congress Party' launched by Rajeev Joseph, National President, at Constantia Hall, YWCA of Delhi, on 14t...
15/04/2026

The 'Republican Congress Party' launched by Rajeev Joseph, National President, at Constantia Hall, YWCA of Delhi, on 14th April 2026 on the occasion of 136th birth anniversary of Dr. B. R. Ambedkar.

Address

Indian Progressive Forum (IPF)
New Delhi
110014

Website

Alerts

Be the first to know and let us send you an email when I am Republican posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share