സഹൃദയ ഗ്രന്ഥശാല പനയറക്കുന്ന്

സഹൃദയ ഗ്രന്ഥശാല പനയറക്കുന്ന് നാടിൻ്റെ സാംസ്‌കാരിക കേന്ദ്രം

27/08/2026
പനയറക്കുന്ന് സഹൃദയ ഗ്രന്ഥശാല ബാലവേദി അംഗങ്ങൾക്കായി "ഓണവർണ്ണങ്ങൾ 2026"-  ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്റ്റേറ്റ് ലൈബ്ര...
27/08/2026

പനയറക്കുന്ന് സഹൃദയ ഗ്രന്ഥശാല ബാലവേദി അംഗങ്ങൾക്കായി "ഓണവർണ്ണങ്ങൾ 2026"- ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ തിരുവനന്തപുരം താലൂക്ക് എക്സിക്യൂട്ടീവ് അംഗം ശ്രീ ശശിധരൻ ഉദ്ഘാടനം ചെയ്തു കുട്ടികൾ ചേർന്ന് മനോഹരമായ പൂക്കളം ഒരുക്കുകയും ഓണപ്പാട്ടുകളും ഓണത്തിന്റെ ഐതിഹ്യാവതരണവും നടത്തുകയും ചെയ്തു.
വടംവലി, ഉറിയടി, സുന്ദരിക്ക് പൊട്ടുതൊടൽ തുടങ്ങിയ വൈവിധ്യമാർന്ന വിനോദ-കായിക പരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും പരിപാടികളിൽ പങ്കെടുത്ത് കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.
തൂശനിലയിൽ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷ പരിപാടികൾ സമാപിച്ചത്. കുട്ടികളുടെ സജീവ പങ്കാളിത്തവും വിവിധ പരിപാടികളിലെ ആവേശകരമായ പ്രകടനവും ഓണാഘോഷത്തിന് മാറ്റുകൂട്ടി.

പനയറക്കുന്ന് സഹൃദയ  ഗ്രന്ഥശാല രാജ്യത്തിൻറെ എൺപതാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗ്രന്ഥശാല അങ്കണത്തിൽ  വിവിധ ആഘോഷ പര...
15/08/2026

പനയറക്കുന്ന് സഹൃദയ ഗ്രന്ഥശാല രാജ്യത്തിൻറെ എൺപതാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗ്രന്ഥശാല അങ്കണത്തിൽ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വെങ്ങാനൂർ ഡിവിഷൻ അംഗം ശ്രീമതി. ആഗ്നസ് റാണി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ഇടുവ വാർഡംഗം ശ്രീമതി. സുമ ഗ്രന്ഥശാല രക്ഷാധികാരി അഡ്വ. ജെ ജി ലോറൻസ്, ഗ്രന്ഥശാല സെക്രട്ടറി ശ്രീ. മനോജ് റോബിൻസൺ എന്നിവർ ആശംസകൾ അർപ്പിച്ചു. ബാലവേദി ഗായകസംഘം ദേശഭക്തിഗാനങ്ങൾ ആലപിച്ചു. ഗ്രന്ഥശാല പ്രസിഡൻറ് ശ്രീ.ബിനു അധ്യക്ഷനായ ചടങ്ങിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ. മനുലാൽ സ്വാഗതവും ജോയിൻ്റ് സെക്രട്ടറിയും വെങ്ങാനൂർ പഞ്ചായത്ത് സമിതി കൺവീനറുമായ ശ്രീ. വിപിൻദാസ് കൃതജ്ഞതയും അർപ്പിച്ചു.

Address

പനയറക്കുന്ന് ബാലരാമപുരം
Neyyattinkara
695501

Website

Alerts

Be the first to know and let us send you an email when സഹൃദയ ഗ്രന്ഥശാല പനയറക്കുന്ന് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category