18/08/2021
**യാത്രയപ്പും,ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു*
കഠിന പ്രയത്‌നവും, ആത്മസമർപ്പണവും കൊണ്ട് ഇന്ത്യൻ ആർമിയുടെ ഭാഗയായി മാറിയ *അൻഷാദിനെ* ആദരിക്കലും, 11 വർഷത്തെ നിസ്വാർത്ഥ സേവനത്തിനു ശേഷം സ്ഥലം മാറി പോകുന്നു അംഗൻവാടി ടീച്ചർ *ശ്രീമതി. സുലൈഖ ടീച്ചർക്ക്* യാത്രയപ്പും നൽകി.
പരുപാടി മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എം.ഐ ഹമീദ് ഉദ്ഘാടനം ചെയ്തു, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മച്ചിങ്ങൽ കുഞ്ഞു അദ്ധ്യക്ഷനായ ചടങ്ങിൽ.. വഴിക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പടി, ബ്ലോക്ക് വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മായിൽ,ടികെ ചെറിയാപ്പു,നഫീസ കരീം, സിദ്ധീഖ് മാസ്റ്റർ, ടിപി നൈമുദ്ധീൻ, ഫൈസൽ പുല്ലാണി എന്നിവർ സംസാരിച്ചു...
എം.ഐ ഹമീദ്,തങ്കമ്മ നെടുമ്പടി,പാത്തുമ്മ ഇസ്മായിൽ എന്നിവർ ഉപഹാരങ്ങൾ കൈമാറി.
വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കുഞ്ഞാപ്പു കപ്പച്ചാലി സ്വാഗതവും, സലീം കൊടുവാഴക്കൽ നന്ദിയും പറഞ്ഞു.