Ksu Amal College Unit

Ksu Amal College Unit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ksu Amal College Unit, Political organisation, Nilambur.

12/08/2020

*സുഖമെന്ന് കരുതുന്നു,....👍*

----- *C4CCI*------
(Caring for childhood cancer and chronic illnes)

ചെറിയ കുട്ടികൾക്ക് എന്തെങ്കിലും അസുഖം വന്നാൽ കാണുന്ന നമുക്ക് തന്നെ താങ്ങാൻ കഴിയാത്ത ഒന്നാണ്,

എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ കുട്ടികളുടെ വാർഡിൽ ക്യാൻസർ ബാധിച്ച് ചികിത്സ തേടുന്ന എത്രയോ പുഞ്ചിരി മായാത്ത പിഞ്ചു മക്കൾ,

പത്ത് മാസം കാത്തിരുന്ന് കിട്ടിയ രോഗിയായ കുട്ടിയെ കൊണ്ട് രോഗം മാറുമെന്നന്ന പ്രതീക്ഷയോടെ വാർഡിൽ ചെറുപുഞ്ചിരിയോടെ കൂട്ടിരിക്കുന്ന എത്രയോ മാതാപിതാക്കൾ,

നമ്മുടെ ചെറിയ വിഹിതം കൊണ്ട് ഒരുനേരത്തെ ഭക്ഷണം ഒരുക്കി കൊടുത്തൂടെ, ദൈവത്തിൻ്റെ കാരുണ്യം കൊണ്ട് നമ്മുടെ മക്കളും കൂടപ്പിറപ്പുകളും വീട്ടിലിരുന്ന് സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്നു,

പക്ഷേ മക്കളെ കൊണ്ട് വിശന്ന വയറുമായി രോഗം മാറുമെന്ന പ്രതീക്ഷയോടെ ഹോസ്പിറ്റലുകൾ കഴറി ഇറങ്ങുന്ന മതാപിതാക്കൾ,

*നമ്മൾ എല്ലാരും കൂടി ഒരു നേരത്തെ ഭക്ഷണം കൊടുത്താലോ...?*

ഇതിൽ നിങ്ങൾക്കും പങ്കാളിയാവ...
തായേ നൽകിയ google pay account-ലേക്ക് നിങ്ങളാൽ കായുന്നതെതെങ്കിലും നൽകി സഹായിക്കുക. 😊

*Google pay account* -
haseeb -9048751718

____Ksu amal college ___

29/07/2020

#ഞങ്ങളും #ജാനകിയ അവിശ്വാസ പ്രമേയം

Admission help desk 🔶ദിശ 2k20🔶
16/07/2020

Admission help desk
🔶ദിശ 2k20🔶

സ്ഥാപക ദിനത്തോടനുബന്ധിച്ച് കോളേജിൽ പ്രിയങ്കരനായ ഹാരിസ് ബാബു കൊടി ഉയർത്തി... ആരവങ്ങളിലാത്ത കൊറോണ കാലത്തെ സ്ഥാപക ദിനം യൂത്...
31/05/2020

സ്ഥാപക ദിനത്തോടനുബന്ധിച്ച് കോളേജിൽ പ്രിയങ്കരനായ ഹാരിസ് ബാബു കൊടി ഉയർത്തി...

ആരവങ്ങളിലാത്ത കൊറോണ കാലത്തെ സ്ഥാപക ദിനം യൂത്ത് കെയറിലൂടെ ആഘോഷിക്കുന്ന ഓരോ കെ എസ് യുക്കാർക്കും അഭിമാനിക്കാം

ഈദ് നെറ്റിൽ അഭയ് പാടുന്നു കേൾക്കാം കെ എസ് യു അമൽ കോളേജ് യൂണിറ്റിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ലൈവ് ആയി
24/05/2020

ഈദ് നെറ്റിൽ അഭയ് പാടുന്നു
കേൾക്കാം കെ എസ് യു അമൽ കോളേജ് യൂണിറ്റിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ലൈവ് ആയി

എല്ലാവർക്കും കെ എസ് യു അമൽ കോളേജ് യൂണിറ്റിന്റെ ചെറിയപെരുന്നാൾ ആശംസകൾ
23/05/2020

എല്ലാവർക്കും കെ എസ് യു അമൽ കോളേജ് യൂണിറ്റിന്റെ ചെറിയപെരുന്നാൾ ആശംസകൾ

23/05/2020

നാഷണൽ കോൺഗ്രസിന്റെ കൂടണയും വരെ കൂടെയുണ്ട് ക്യാമ്പയ്‌നിന്റെ ഭാഗമായപ്പോൾ

" എനിക്ക് ദേഷ്യമായിരുന്നു...എൻ്റെ അച്ഛനെ കൊന്നവരോട് മാത്രമല്ല, മുഴുവൻ ലോകത്തോടും "രാജീവ് ഗാന്ധി വധത്തിൻ്റെ ഓർമ പുതുക്കുന...
21/05/2020

" എനിക്ക് ദേഷ്യമായിരുന്നു...എൻ്റെ അച്ഛനെ കൊന്നവരോട് മാത്രമല്ല, മുഴുവൻ ലോകത്തോടും "

രാജീവ് ഗാന്ധി വധത്തിൻ്റെ ഓർമ പുതുക്കുന്ന കൊല്ലപ്പെട്ടതിൻ്റെ ഓർമ വർഷാവർഷം ഊതി മിനുക്കി ആളിക്കത്തിക്കുന്നതിനെക്കാൾ ലോകത്തോട് മുഴുവനുള്ള ദേഷ്യത്തിൽ നിന്ന് ക്ഷമയിലേക്കുള്ള വളർച്ചയുടെ കഥയായിക്കാണാനാണ് എനിക്കിഷ്ടം..

ഒരു അഭിമുഖത്തിൽ പ്രിയങ്ക തന്നെ പറഞ്ഞ വാക്കുകളാണ് ആദ്യം കുറിച്ചിരിക്കുന്നത്. സ്വന്തം അച്ഛൻ ക്രൂരമായി കൊല്ലപ്പെട്ടതിൻ്റെ വാർത്ത കേട്ട ഒരു പത്തൊൻപതുകാരിയുടെ ആദ്യ പ്രതികരണമായിരുന്നു അത്.

വർഷങ്ങൾക്ക് ശേഷം കോൺഗ്രസ് വിജയിച്ച ലോക് സഭാ ഇലക്ഷൻ കഴിഞ്ഞ് സ്വന്തം അമ്മയോട് പാർട്ടിയുടെ നേതാക്കൾ പ്രധാനമന്ത്രിയാവാൻ നിർബന്ധിച്ചുകൊണ്ടിരിക്കുന്നത് കണ്ട് അമ്മയും മരിക്കാൻ പോവുന്നെന്ന് കരുതി സ്വന്തം സഹോദരൻ്റെ അടുത്തേക്ക് ഓടിയ പ്രിയങ്കയുടെ ചിത്രം കൂടി വാക്കുകളിലൂടെ അറിയുമ്പൊ ആ മുറിവിൻ്റെ ആഴമെത്രയാണെന്ന് മനസിലാക്കാവുന്നതേയുള്ളൂ..

അവിടെനിന്ന് തിരിച്ചറിവിൻ്റെയും ക്ഷമയുടെയും വഴിയിലേക്ക് അവരെത്തിയതിൻ്റെ കഥയും അതിൻ്റെ പരിസമാപ്തിയും അറിഞ്ഞിരിക്കേണ്ടതുതന്നെയാണ്.

രാജീവ് ഗാന്ധി വധത്തിൻ്റെ ഗൂഢാലോചനയിലെ കുറ്റാരോപിത നളിനി അവരുടെ ആത്മകഥയിൽ രാജീവിൻ്റെ മകൾ തന്നെ കാണാനെത്തിയ സംഭവം വിവരിച്ചിട്ടുണ്ട്. ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ അവർ പ്രിയങ്കയെ ശ്രദ്ധിച്ചത് മുതൽ...

" എന്തിനാണ് നിങ്ങളത് ചെയ്തത്? എൻ്റെ അച്ഛൻ ഒരു നല്ലയാളായിരുന്നില്ലേ, എന്തുണ്ടെങ്കിലും സംസാരിച്ച് തീർക്കാമായിരുന്നല്ലോ " എന്ന് പറഞ്ഞ് അവരുടെ മുന്നിലിരുന്ന് കരഞ്ഞത് വരെ..

അതെക്കുറിച്ച് പിന്നീട് പ്രിയങ്കയും പറഞ്ഞിട്ടുണ്ട്...താൻ സഹിച്ചതിനെക്കാൾ കൂടുതൽ സഹിച്ച ഒരാളായാണ് തൻ്റെ മുന്നിലിരുന്ന നളിനിയെ തിരിച്ചറിയാൻ കഴിഞ്ഞതെന്ന്.

ലോകത്തോട് മുഴുവനുള്ള വെറുപ്പിൽ നിന്ന് ക്ഷമയിലേക്കും അതിനപ്പുറത്ത് അപ്പുറത്ത് നിൽക്കുന്ന, ഒരിക്കൽ താൻ വെറുത്തിരുന്നവരിൽ ഒരാളുടെ സഹനത്തെയും തിരിച്ചറിയുന്നതിലേക്കുമുള്ള വളർച്ച..

രാഷ്ട്രപതിയായിരുന്ന കെ.ആർ നാരായണനുമായി ഒരിക്കൽ സംസാരിച്ച സോണിയ ഗാന്ധിയും നളിനിയുടെ ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കാൻ ആവശ്യപ്പെട്ടതും ബി.ബി.സി അടക്കം റിപ്പോർട്ട് ചെയ്തിരുന്നതാണ്.

നളിനിയുടെ കുഞ്ഞ് അനാഥമായി വളരരുത് എന്നതായിരുന്നു ആ അപേക്ഷയുടെ പിന്നിലെ വികാരമെന്നു പിന്നീട് പറഞ്ഞിരുന്നതുമാണ്. നളിനിയെ സന്ദർശിക്കുമോയെന്ന ചോദ്യത്തിന് അതിന് തനിക്കും വിരോധമൊന്നുമില്ല എന്ന് പറഞ്ഞ രാഹുലിൻ്റെ കാര്യവും വായിച്ചിരുന്നു..

ഒരു കുടുംബം ക്ഷമിച്ച കഥയായി ഈ ദിവസത്തെ ഓർമിക്കാനാണ് എനിക്കിഷ്ടം..

ക്ഷമ കുറഞ്ഞ് വരുന്ന ഇക്കാലത്ത് പ്രത്യേകിച്ചും...പ്രിയങ്കയുടെ വാക്കുകളോടെ ഉപസംഹരിക്കാം.

To be kind to those who are unkind to you; to know that life is fair, no matter how unfair you imagine it to be; to keep walking, no matter how dark the skies or fearsome the storm, To nurture a strong heart, and fill it with love no matter how great it’s sorrows; these are the gifts of my father’s life.

" നിങ്ങളോട് ക്രൂരതകാണിച്ചവരോട് ദയാലുവായിരിക്കാനും ജീവിതം എത്ര അന്യായമാണെന്ന് നിങ്ങൾ സങ്കല്പിച്ച്ചാലും അങ്ങനെയല്ലെന്ന് അറിയാനും, ആകാശം എത്ര ഇരുണ്ടതായാലും,

കൊടുങ്കാറ്റ് എത്ര ഭീതിജനകമായാലും മുന്നോട്ട് നടക്കാനും ഒരു കരുത്തുറ്റ ഹൃദയമുണ്ടാവാനും അതിൻ്റെ സങ്കടങ്ങൾ എത്രകണ്ട് വലുതായിരുന്നാലും സ്നേഹം കൊണ്ട് നിറയ്ക്കാനും....ഇവയാണ് എൻ്റെ അച്ഛൻ്റെ ജീവിതത്തിൽ നിന്നുള്ള സമ്മാനങ്ങൾ....."

(പ്രിയങ്കയും അച്ഛനുമൊത്തുളള അവസാന ചിത്രമാണ്)

കടപ്പാട്

അമൽ കോളേജ് യൂണിറ്റ് കമ്മിറ്റി സസ്‌പെന്റ് ചെയ്ത നടപടി പിൻവലിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ മഹേന്ദ്രന്റെ നേതൃത്വത്തിലുള്ള പഴയ ...
08/11/2019

അമൽ കോളേജ് യൂണിറ്റ് കമ്മിറ്റി സസ്‌പെന്റ് ചെയ്ത നടപടി പിൻവലിച്ചു.
യൂണിറ്റ് പ്രസിഡന്റ്‌ മഹേന്ദ്രന്റെ നേതൃത്വത്തിലുള്ള പഴയ കമ്മിറ്റിയെ ജില്ലാ അധ്യക്ഷന്റെ അനുമതിയോടെ വീണ്ടും പ്രഖ്യാപിച്ചു.

ഇനി പോരാട്ടത്തിന്റെ നാളുകൾ

ആദ്യ പ്രതിഷേധം ഓർമ്മപ്പെടുത്തലാണത്രെ😆പിന്നെ അത് കഴിഞ്ഞാൽ നീയൊക്കെ ഞങ്ങളെ അങ്ങ് മൂക്കിൽ വലിക്കും. വഹാബിന്റെ അടിമകളെ പോലെ ...
06/10/2019

ആദ്യ പ്രതിഷേധം ഓർമ്മപ്പെടുത്തലാണത്രെ😆

പിന്നെ അത് കഴിഞ്ഞാൽ നീയൊക്കെ ഞങ്ങളെ അങ്ങ് മൂക്കിൽ വലിക്കും.

വഹാബിന്റെ അടിമകളെ പോലെ മാനേജ്‍മെന്റ് സീറ്റിന്റെ നന്ദികാണിക്കാൻ കോളേജിൽ മാത്രം രാഷ്ട്രീയപ്രവർത്തനം നടത്തുന്നവരല്ല കെ എസ് യുവിന്റെ യൂണിറ്റ് പ്രസിഡന്റും മറ്റുള്ള പ്രവർത്തകരും..

UDF ന്റെ ആര് നിലംബൂർ എവിടെ മത്സരിച്ചാലും കോൺഗ്രസിന്റെ എന്ത് പരിപാടി ഉണ്ടെങ്കിലും അവിടെയെല്ലാം ഓടിയെത്തി പ്രവർത്തിക്കുന്ന മഹേന്ദ്രൻ അടക്കമുള്ളവരെ നിന്റെയൊന്നും കുരകേട്ട് എട്ടടി ദൂരെ മാറ്റി നിർത്താൻ ഈ പാർട്ടിയെ നയിക്കുന്നത് ആരുടെയും തറവാട്ടിൽ നിന്നല്ല. ജനാധിപത്യ പ്രസ്ഥാനത്തിൽ പാർട്ടിക്ക് വേണ്ടി പണിയെടുത്തവർ ആദരിക്കപ്പെടും

യൂണിറ്റ് കമ്മിറ്റി പിരിച്ചു വിട്ടു എന്നാൽ ഈ പാർട്ടിയിൽ നിന്നും എന്നത്തേക്കുമായി പുറത്താക്കി എന്നാണ് കുട്ടികൾ കരുതിയിരിക്കുന്നതെങ്കിൽ കൂടുതൽ ഒന്നും പറയാനില്ല

പിന്നെ അഭിജിത്തിന്റെ അച്ഛന് വിളിക്കുന്ന തന്തയില്ലാത്ത കമന്റ്‌ ഇടുന്നവരോട് പുച്ഛം മാത്രം

NB:മിസ്ഹബിന്റെ പിതാവിനെ സ്മരിക്കാൻ ഞങ്ങളില്ല.കുറച്ച് അടിമകൾ കുരക്കുന്നതിന് അയാളെന്ത് പിഴച്ചു

12/09/2019

ഇവിടെ ആരുടെയും ആധിപത്യമില്ല.. ഇടിമുറികളില്ല... ആർക്കും കൊടി കുത്താം... ആർക്കും ആശയ പ്രചരണം നടത്താം..

ജനാധിപത്യം മരിക്കാതിരിക്കട്ടെ
ക്യാമ്പസ്‌ രാഷ്ട്രിയം സൗഹൃദത്തിന്റെ കൂടെ രാഷ്ട്രീയമാവുമ്പോൾ നമ്മൾ ജയിക്കും

Ksu amal

Address

Nilambur

Website

Alerts

Be the first to know and let us send you an email when Ksu Amal College Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share