12/04/2025
നമ്മുടെ താഴെ ചന്തക്കുന്ന് - നെടുമുണ്ടക്കുന്ന് റോഡിന്റെ day/night ചിത്രങ്ങളാണ് ഇതോടൊപ്പം ചേർത്തിരിക്കുന്നത്. 'ഒരാൺതുണ'യില്ലാതെ നമ്മുടെ അമ്മ-പെങ്ങന്മാർക്കും കുട്ടികൾക്കും രാത്രികാലങ്ങളിൽ ഇതുവഴി സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥ. ഏറെ പരിതാപകരം തന്നെ.!! ടൗണിലെ പല സ്ഥാപനങ്ങളിലും ജോലി ചെയ്ത് വൈകിയെത്തുന്ന അനേകം സ്ത്രീകൾ കൂരിരുട്ടിന്റെ ഭീകരാന്തരീക്ഷം ഭേദിച്ചുവേണം വീടുകളിലെത്താൻ.
മാത്രമല്ല നിലവിൽ സമാധാന സ്വഭാവമുള്ള ഈ പ്രദേശത്തെ ഈ അന്ധകാര സാഹചര്യം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കുടപിടിക്കും മുൻപ് തന്നെ പരിഹരിക്കപ്പെടുക എന്നത് അത്യാവശ്യമാണ്. മാത്രമല്ല നിലവിൽ രാത്രികാലങ്ങളിൽ പലരും 'വേസ്റ്റുകൾ' ഇവിടത്തെ തോട്ടിലും റോഡ് സൈഡിലും നിക്ഷേപിക്കുന്നതും, അത് ഭക്ഷിക്കാൻ പന്നികൾ കൂട്ടം കൂടുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് മറ്റൊരു അപകട സാധ്യതയിലേക്ക് നയിക്കും മുൻപ് ഇവിടം പ്രകാശിക്കുക എന്നതല്ലാതെ മറ്റൊരു പരിഹാരമില്ല.
ഒരു സ്ട്രീറ്റ് ലൈറ്റ് സംവിധാനം സ്വന്തം ഡിവിഷനിലെ ജനങ്ങൾക്കുവേണ്ടി അതേ ഡിവിഷനിൽ കൊണ്ടുവരാൻ കൗൺസിലറായ ശ്രീ. എരഞ്ഞിക്കൽ ഇസ്മായീലിന് കഴിയില്ലേ എന്ന ചോദ്യം തെളിഞ്ഞുവരുന്ന ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ 'മറുപടി/നടപടി ' എത്രയും പെട്ടന്ന് തന്നെ വ്യക്തമാക്കേണ്ടതുണ്ട്.
അതിനായി നമ്മുടെ ആവശ്യം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിവിഷൻ കൗൺസിലറുമായി അടുത്ത ദിവസം തന്നെ ചർച്ച ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
Posting: 12-04-2025, 11.03 pm