06/08/2025
ടീം നിലമ്പൂരിയൻസ് ധനസഹായം കൈമാറി
പൂക്കോട്ടുംപാടം പാലമട എന്ന സ്ഥലത്ത്, തീർത്തും നിർധന കുടുംബാംഗമായ സ്ത്രീക്ക്, ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയാതെ പാതിവഴിയിൽ നിലച്ചപ്പോൾ, നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കുവാൻ, പ്രദേശവാസിയായ അഷ്‌റഫ് എന്നയാൾ മുൻകൈയെടുത്ത്, ഏതാണ്ട് അന്തിമഘട്ടത്തിൽ എത്തിയ സാഹചര്യത്തിൽ, ഇലക്ട്രിക്, പ്ലംബിംഗ് ജോലികളും, വാതിൽ, ജനൽ എന്നിവയുടെ ജോലികളും ബാക്കിയുണ്ടായിരുന്നു.
അദ്ദേഹം ടീം നിലമ്പൂരിയൻസിനെ സമീപിക്കുകയും, ടീം നിലമ്പൂരിയൻസിന്റെ അന്വേഷണത്തിൽ കുടുംബത്തിന്റെ ദയനീയാവസ്ഥ നേരിട്ട് മനസ്സിലാക്കി, അവർക്ക് വേണ്ട സഹായം എത്തിക്കുവാൻ തീരുമാനിക്കുകയും ചെയ്തു.
നിലമ്പൂരിയൻസ് ഗ്രൂപ്പിൽ വിഷയം അവതരിപ്പിക്കുകയും, ഗ്രൂപ്പിലെ സുമനസ്സുകളുടെ സഹായത്തോടെ മേൽവിവരിച്ച പ്രവൃത്തികൾ പൂർത്തീകരിക്കുവാൻ ആവശ്യമായ തുക കണ്ടെത്തുകയും ചെയ്തു.
കഴിഞ്ഞാഴ്ചയാണ് ചുമരിന്റെ തേപ്പ് പണികൾ പൂർത്തീകരിച്ചത്.
ഇന്നലെ (05-08-2025) വൈകുന്നേരം, നമ്മൾ സ്വരൂപിച്ച 40,550 രൂപ (നാല്പതിനായിരത്തി അഞ്ഞൂറ്റി അൻപത്) വീട് നിർമ്മാണ കോർഡിനേറ്റർ അഷ്‌റഫിനെ ഏൽപ്പിച്ചു.
ടീം നിലമ്പൂരിയൻസ് രക്ഷാധികാരി അൻവർ തെക്കോടൻ, പ്രസിഡന്റ് ഹിദായത്ത് ചുള്ളിയിൽ, സെക്രട്ടറി റിയാസ് എന്നിവർ ചേർന്നാണ് ചെക്ക് കൈമാറിയത്.
ഈ സദുദ്യമത്തിൽ ഞങ്ങളോട് സഹകരിച്ച എല്ലാ സുമനസ്സുകൾക്കും ഹൃദയംഗമായ നന്ദി അറിയിച്ചു കൊള്ളുന്നു. തുടർന്നും നിങ്ങളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു.