30/08/2026
നീലേശ്വരം നഗരസഭയിൽ റോഡ് റീടാറിങ്ങിന് 4 കോടി രൂപ അനുവദിച്ചു
നഗരസഭാ പരിധിയിലെ റോഡുകൾ റീ ടാറിങ്ങ് നടത്തുന്നതിനായി 4 കോടി രൂപ അനുവദിച്ചതായി നഗരസഭാ ചെയർമാൻ പി.പി.മുഹമ്മദ് റാഫി അറിയിച്ചു. 2026-27 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നഗരസഭ തുക വകയിരുത്തിയത്. വർഷങ്ങളായി തകർന്നു കിടക്കുന്നതും യാത്രക്കാർ ഏറെ ദുരിതം അനുഭവിക്കുന്നതുമായ നഗരസഭാ പരിധിയിലെ വിവിധ റോഡുകളുടെ നവീകരണത്തിനാണ് ഈ തുക വിനിയോഗിക്കുന്നത്. പ്രസ്തുത റോഡുകൾ പൂർണ്ണമായി റീ ടാറിങ്ങ് ചെയ്യുന്നതിലൂടെ പ്രദേശത്തെ ഗതാഗത തടസ്സങ്ങൾക്കും യാത്രാദുരിതത്തിനും ശാശ്വത പരിഹാരമാകും. ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി നിർമാണ പ്രവൃത്തികൾ ഉടനടി ആരംഭിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും, നിർമ്മാണത്തിൽ കൃത്യമായ ഗുണനിലവാരം ഉറപ്പു വരുത്തുമെന്നും നഗരസഭാ ചെയർമാൻ കൂട്ടിച്ചേർത്തു. നഗരസഭയിലെ 34 വാർഡുകളിലെ 37 റോഡുകൾ റീടാറിംഗ് ചെയ്യുന്നതിനാണ് ഭരണ സമിതി തീരുമാനിച്ചത്
വട്ടപ്പൊയിൽ പൂവാലംകൈ റോഡ് റീടാറിംഗ് , കൊട്രച്ചാൽ പള്ളി ക്വാർട്ടേഴ്സ് റോഡ് റീടാറിംഗ്, മന്നംപുറം പള്ളി എൻഎംകെബിഎം എയുപി സ്കൂൾ റോഡ് റീടാറിംഗ്, ജവഹർ ഹൗസിംഗ് കോളനി ഇന്നർ റോഡ് റീടാറിംഗ്, കോട്ടം കരിഞ്ചാത്തം വയൽ റോഡ് റീടാറിംഗ്, ചിറ എൻ എസ് എസ് കിഴക്കൻ കൊഴുവൽ കരിഞ്ചാന്തം വയൽ റോഡ് റീടാറിംഗ്, സുവർണ്ണവല്ലി അമ്പലം റോഡ് മുതൽ ലക്ഷം വീട് കോളനി റോഡ് റീടാറിംഗ്, കണിച്ചിറ അങ്കണവാടി റോഡ് റീടാറിംഗ്, പേരാൽ-പാലക്കാട് ലിങ്ക് റോഡ് ബാക്കി ഭാഗം റീടാറിംഗ്, കീങ്കര തറവാട് റോഡ് റീ ടാറിംഗ്, പാലായി എരവത്ത് വളപ്പ് പാലാത്തടം റോഡ് റീടാറിംഗ്, എ പി റോഡ് റീടാറിംഗ്, രാമരം തട്ടാച്ചേരി റോഡ് ബാക്കി ഭാഗം പുനരുദ്ധാരണം, അങ്കക്കളരി വായനശാല റോഡ് റീടാറിംഗ്, തോട്ടം ലിങ്ക് റോഡ് പുനരുദ്ധാരണം, എൻ എച്ച് പെട്രോൾ പമ്പ് കറുത്തഗേറ്റ് റോഡ് പുനരുദ്ധാരണം, ഓർച്ച പാലം കടിഞ്ഞിമൂല അങ്കണവാടി റോഡ് പുനരുദ്ധാരണം, കരുവാച്ചേരി കുറ്റിക്കടവ് റോഡ് പുനരുദ്ധാരണം, തീരദേശ റോഡ് ജവാൻ റോഡ് പുനരുദ്ധാരണം, ചിറ-കരിഞ്ചാത്തം വയൽ റോഡ് പുനരുദ്ധാരണം, കരുവാച്ചേരി എസ് സി കോളനി കൊയാമ്പുറം കുറ്റിക്കടവ് റോഡ് പുനരുദ്ധാരണം, തട്ടാച്ചേരി അമ്പലം കോട്ടവളപ്പ് റോഡ് പുനരുദ്ധാരണം, പണ്ടിക്കോട്-ബി എഡ് കോളേജ് റോഡ് റീടാറിംഗ്, അഴിത്തല ചിൽഡ്രൻസ് പാർക്ക് റോഡ് റീടാറിംഗ്, പട്ടേന നിരൊഴുക്കിൽ താലൂക്ക് ഹോസ്പിറ്റൽ റോഡ് പുനരുദ്ധാരണം, കുഞ്ഞിപ്പുളിക്കാൽ കിഴക്കേക്കര ചാത്തമത്ത് ശ്മശാനം റോഡ് പുനരുദ്ധാരണം, ഉചൂളിക്കുതീർ കുറ്റിക്കടവ് റോഡ് റീടാറിംഗ്, അഴിത്തല മഖാം റോഡ് റീടാറിംഗ്, ഓർച്ച പുഴയോരം റോഡ് റീടാറിംഗ്, എൻ എച്ച് ചാത്തമത്ത് വട്ടപ്പൊയിൽ ചക്ലിയ കോളനി റോഡ്- ചാത്തമത്ത് വായനശാല കരുവത്തല റോഡ്-പാലായി സെൻട്രൽ ഒട്ടിൽ ചാത്തമത്ത് റോഡ്-പാലായി സ്കൂൾ ഭക്തവത്സലം കോറ റോഡ് - നീലായി പാലാത്തടം തീരദേശ റോഡ് - നീലായി വളവിൽ കോറ റോഡ് റീടാറിംഗ്, പാലായി ചേനംകുന്നുമ്മൽ ചാത്തമ്മത്ത് റോഡ് ഇംപ്രൂവ്മെന്റ്, കൊടച്ചാൽ മുത്തപ്പൻ ലിങ്ക് റോഡ് ഇംപ്രൂവ്മെന്റ്, പാലിച്ചോൻ തൈപ്പള്ളി റോഡ് ഇംപ്രൂവ്മെന്റ്, പരുത്തിക്കാമുറി കീരിത്തോട് റോഡ് റീടാറിംഗ്, ചാത്തമ്മത്ത് തച്ചരാറ്റീപ്പിൽ മഞ്ഞം പറമ്പത്ത്റോഡ് ഇംപ്രൂവ്മെന്റ്, ഹൗസിംഗ് കോളനി നാഗച്ചേരി ഭണ്ഡാര വളപ്പ് റോഡ് പുനരുദ്ധാരണം, കടിഞ്ഞിമൂല സെന്റർ കടവ് റോഡ് പുനരുദ്ധാരണം, പുതിയപറമ്പത്ത് കാവ് വയൽ റോഡ് പുനരുദ്ധാരണം, ഈയ്യത്തും കാട്ടിൽ ലിങ്ക് റോഡ് പുനരുദ്ധാരണം, കുഞ്ഞാലിൻകീഴിൽ നാരാങ്കുളങ്ങര - പുതുക്കൈറോഡ് കുഞ്ഞാലിൻകീഴിൽ റെയിൽവേ ലൈൻ റോഡ് പുനരുദ്ധാരണം, കൂളിക്കുണ്ട് പൊയ്യക്കര സ്വാമി റോഡ് റീടാറിംഗ്, പട്ടേന സുവർണ്ണവല്ലി അമ്പലം റോഡ് റീടാറിംഗ്, കോട്ടക്കൽ റോഡ് പുനരുദ്ധാരണം, തിരിക്കുന്ന് അങ്കണവാടി റോഡ് പുനരുദ്ധാരണം, എൻ എച്ച് പള്ളിക്കര കുഞ്ഞിപ്പുളിക്കാൽ റോഡ് പുനരുദ്ധാരണം, ഓർച്ച നടപ്പാലം റോഡ് പുനരുദ്ധാരണം, താമരശ്ശേരി - പഴനെല്ലി റോഡ് പുനരുദ്ധാരണം എന്നീ റോഡുകൾക്കാണ് പണം അനുവദിച്ചത്.
Mohammed Rafi
゚viralシ