RSP Oachira LC

RSP Oachira LC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from RSP Oachira LC, Political organisation, Oachira.

30/05/2026
18/05/2026

പ്രിയപ്പെട്ടവരെ,

ഇന്നെന്റെ ജീവിതത്തിലെ മറ്റൊരു നിർണ്ണായകമായ പുലരിയാണ്. ശ്രീ വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിയായി ഞാൻ സത്യപ്രതിജ്ഞ ചെയ്യുകയാണ്.

വീണ്ടും ഒരിക്കൽകൂടി മന്ത്രിപ്പദവിയിലേക്ക് നടന്നുകയറുമ്പോൾ, സ. ബേബി ജോണിന്റെ മകനെന്ന നിലയിലും ഒരു സാധാരണ പൊതുപ്രവർത്തകൻ എന്ന നിലയിലും എന്റെ മനസ്സ് നിറയെ എന്റെ നാടാണ്. ചവറ നൽകിയ അകമഴിഞ്ഞ സ്നേഹവും പിന്തുണയുമാണ് എന്നെ ഇവിടെ എത്തിച്ചതെന്ന് നന്ദിയോടെ ഓർക്കുന്നു.

രാഷ്ട്രീയമായ വേലിയേറ്റങ്ങളിലും ഇറക്കങ്ങളിലും കാലിടറി ഞാൻ വീണുപോയപ്പോഴൊക്കെ എന്നെ താങ്ങിനിറുത്തിയത്, കരുതലിന്റെ കരങ്ങൾ തന്ന് എന്നെ കൈപിടിച്ചുയർത്തിയത് എന്റെ ചവറയാണ്. ഇപ്പോൾ രണ്ടാം തവണയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ, എനിക്ക് കൂട്ടായി നിങ്ങളെല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണം.

തിരിഞ്ഞുനോക്കുമ്പോൾ നടന്ന രാഷ്ട്രീയ വഴികൾ അത്ര സുഗമമായിരുന്നില്ല. 2001-ൽ ഞാൻ ആദ്യമായി തെരഞ്ഞെടുപ്പ് വേദിയിലേക്ക് ഇറങ്ങുമ്പോൾ എല്ലാ വെല്ലുവിളികളെയും മറികടന്ന് ഞാൻ ചവറയുടെ എം.എൽ.എ ആയതിന് പിന്നിൽ ബേബി സാറിന്റെ മകനോട് ചവറയിലെ ജനങ്ങൾക്കുള്ള സ്നേഹമായിരുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു.

എന്റെ രാഷ്ട്രീയ ജീവിതം ജയപരാജയങ്ങൾ നിറഞ്ഞതായിരുന്നെങ്കിലും 2016 മുതൽ നീണ്ട പത്തു വർഷം എന്നെ സംബന്ധിച്ച് പരാജയങ്ങളുടേതായിരുന്നു. ക്രൂരമായി പരിഹസിക്കപ്പെടുകയും, രാഷ്ട്രീയമായി വേട്ടയാടപ്പെടുകയും ചെയ്ത കഠിനമായ കാലം.

വിശ്രമമില്ലാത്ത ദിനരാത്രങ്ങൾ, താങ്ങാനാകാത്ത പ്രതിസന്ധികൾ... 'ഇനി ഒരിക്കൽ കൂടി ഒരു മത്സരരംഗത്തേക്ക് ഇറങ്ങേണ്ടതുണ്ടോ' എന്ന് പോലും ഒരു നിമിഷം ഞാൻ ചിന്തിച്ചുപോയിരുന്നു. എന്നാൽ, "പരാജയപ്പെട്ട് പിൻമാറരുത്" എന്ന് എന്നെ നിർബന്ധിച്ചത് എന്റെ പ്രിയപ്പെട്ടവരും പാർട്ടിയിലെയും മുന്നണിയിലെയും സഹപ്രവർത്തകരുമാണ്. അങ്ങനെയൊരു ഘട്ടത്തിൽ, കൂടുതൽ വിജയസാധ്യതയുള്ള മറ്റൊരു മണ്ഡലത്തിൽ മത്സരിച്ചുകൂടെ എന്ന് ചില അഭ്യുദയകാംക്ഷികൾ എന്നെ സ്നേഹപൂർവ്വം നിർബന്ധിക്കുകയുണ്ടായി.
പക്ഷേ, ജയിക്കാനായാലും തോൽക്കാനായാലും, ചവറ വിട്ട് മറ്റൊരു രാഷ്ട്രീയ ജീവിതം എനിക്കില്ലെന്ന് ഞാൻ നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. എന്റെ നെറുകയിൽ തൊട്ട് അനുഗ്രഹിച്ചവരാണ് ചവറയിലെ ജനങ്ങൾ. രാഷ്ട്രീയമായി എനിക്ക് ഉദകക്രിയ ചെയ്യാനാണെങ്കിൽ, അത് ഈ മണ്ണിൽ വെച്ചാകട്ടെ എന്നായിരുന്നു എന്റെ മനസ്സ്. എന്നാൽ, ഉദകക്രിയ ചെയ്യാനല്ല, ഉയിര് തന്ന് കൂടെ നിർത്താനായിരുന്നു ചവറയുടെ തീരുമാനം!

ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കപ്പെട്ട ദൈവപുത്രൻ മൂന്നാം നാൾ ഉയർത്തെഴുന്നേറ്റതുപോലെ, രണ്ടു പരാജയങ്ങൾക്ക് ശേഷം മൂന്നാം മത്സരത്തിൽ ഒരു പുതിയ ഉയിർത്തെഴുന്നേൽപ്പായിരുന്നു എന്റെ വിധി. ആ രാഷ്ട്രീയ മരണത്തിൽ നിന്നും എനിക്ക് പുനർജന്മം നൽകിയ എന്റെ നാട്ടുകാരോട്... ആർ.എസ്.പിയുടെ ഈ സ്വപ്നതുല്യമായ തിരിച്ചുവരവിന് കളമൊരുക്കിയ യു.ഡി.എഫിനോടും ജനങ്ങളോടും ഞാൻ എങ്ങനെയാണ് നന്ദി പറയേണ്ടത്! വാക്കുകൾക്കപ്പുറമാണ് ഈ കടപ്പാട്.

എന്റെ വിജയത്തിനൊപ്പം, 'ആർ.എസ്.പിയുടെ കാലം കഴിഞ്ഞു' എന്ന് പരിഹസിച്ചവരോട്, ചരിത്രത്തിന്റെ ഏടുകളിൽ അങ്ങനെ അത്രയെളുപ്പം തീർന്നുപോകുന്ന പ്രസ്ഥാനമല്ല ആർ.എസ്.പി എന്ന് തെളിയിക്കുന്ന എം.എൽ.എമാർ കൂടി എന്നോടൊപ്പം 18-ആം നിയമസഭയിൽ ഉണ്ടാകണമെന്ന് ആഗ്രഹിച്ചതുപോലെ നടക്കുകയാണ്.

ഒരിക്കൽ കൂടി, ഒരു പുതിയ ഉത്തരവാദിത്തത്തിലേക്ക് കടക്കുമ്പോൾ വിനീതമായി അഭ്യർത്ഥിക്കുകയാണ്... ഇന്ന് അധികാരത്തിലേറുന്ന എനിക്കും യു.ഡി.എഫ് സർക്കാരിലെ ഓരോ മന്ത്രിമാർക്കും നിയമസഭാ സാമാജികർക്കും നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും പിന്തുണയും എപ്പോഴും ഒപ്പമുണ്ടാകണം.

സ്നേഹത്തോടെ,
ഷിബു ബേബി ജോൺ

RSP നേതാവ്  ആയിരുന്ന സഖാവ്പുത്തൻപുരയ്ക്കൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ സഹധർമ്മിണി പൊന്നമ്മ സാർ അന്തരിച്ചു സംസ്കാരം ഇന്ന് (...
30/04/2026

RSP നേതാവ് ആയിരുന്ന സഖാവ്
പുത്തൻപുരയ്ക്കൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ സഹധർമ്മിണി പൊന്നമ്മ സാർ അന്തരിച്ചു സംസ്കാരം ഇന്ന് ( 30/ 4 /2026 )വ്യാഴാഴ്ച രാത്രി 7. 30ന്...

21/04/2026

പി കെ ദിവാകരൻ അനുസ്മരണം
(22/04/2026)

ആർ എസ് പിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനും പാർട്ടിയുടെ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗവും യു ടീ യു സി സംസ്ഥാന പ്രസിഡണ്ടും മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനുമായിരുന്ന സഖാവ് പി കെ ദിവാകരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷം തികയുന്നു.

കയർ, കരിമണൽ, കശുവണ്ടി മേഖലകളിലെ അതിശക്തനായ നേതാവായിരുന്നു പി കെ ദിവാകരൻ. തന്റെ സ്കൂൾ വിദ്യാഭ്യാസ കാലത്ത് രാജവാ ഴ്ചയ്ക്കും സർ സീ. പി.ക്കും എതിരെ കരുനാഗപ്പള്ളിയിൽ നാവികതൊഴിലാളികൾ നടത്തിയ പ്രതിഷേധ സമരത്തിൽ ഭാഗഭാ ക്കായാണ് പി കെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. രാഷ്ട്രീയ ജീവിതത്തിലേക്ക് തന്റെ പതിമൂന്നാം വയസ്സിൽ രംഗപ്രവേശം ചെയ്ത പി കെ 2015 ഇൽ മരിക്കുന്നതുവരെ ചെങ്കൊടിയേന്തി തൊഴിലാളികൾക്കായി നിലകൊണ്ട ധീരനായ ആർഎസ്പി നേതാവായിരുന്നു.

കയർ മേഖല കേന്ദ്രീകരിച്ചാണ് പി കെ തൊഴിലാളി പ്രവർത്തനം ആരംഭിച്ചത്. ആലപ്പാട് കയർ വർക്കേഴ്സ് യൂണിയൻ എന്ന സംഘടന രൂപീകരിച്ചുകൊണ്ട് രംഗത്ത് വന്നു . ചരിത്രപ്രസിദ്ധമായ എഡി കോട്ടമിൽ സമരത്തോട് അനുബന്ധിച്ച് നടന്ന "കൊല്ലം ചവറ" സംഭവത്തിലും "ഇടവം 12ലും" സജീവമായി നേതൃത്വം നൽകി.

തൊഴിലാളി പ്രക്ഷോഭങ്ങളുടെ തീച്ചൂളയിൽ കൂടിയാണ് പി കെ നേതൃനിരയിലേക്ക് ഉയർന്നുവന്നത്. പോലീസിന്റെ കൊടിയ മർദ്ദനത്തിനും പ്രാദേശിക കമ്മ്യൂണിസ്റ്റ് വിരുദ്ധ ഗുണ്ടാ സംഘങ്ങളുടെ അക്രമത്തിനും പലപ്പോഴും വിധേയനായ പി കെ, നിരവധി പ്രാവശ്യം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്

കരിമണൽ തൊഴിലാളികളുടെ കണ്ണിലുണ്ണിയായ നേതാവായിരുന്നു പി കെ. കരിമണൽ മേഖലയിലെ സേവന വേത ന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്ന് ആവശ്യം മുൻനിർത്തി നടത്തിയ സമരത്തിന്റെ ഫലമായി ""ബിജിലി അവാർഡ്" എന്ന പേരിൽ ഒരു അവാർഡ് ഉണ്ടായി. പക്ഷേ ഇത് നടപ്പാക്കാൻ മണൽ കമ്പനി ഉടമകൾ തയ്യാറായില്ല ഇത് നടപ്പാക്കി കിട്ടുന്നതിനുവേണ്ടി F H X പെരേരയുടെ വസതിക്കു മുമ്പിൽ പി കെ നിരാഹാര സമരം ആരംഭിച്ചു.16 ദിവസത്തെ നിരാഹാര സമരത്തിന് ശേഷം സമരംഒത്തു തീർപ്പായി. കരിമണൽ മേഖലകളിൽ പ്രവർത്തിച്ചിരുന്ന പന്തീരായിരത്തോളം തൊഴിലാളികൾക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചു.കരിമണൽ തൊഴിലാളികളുടെ സമര ചരിത്രത്തിലെ മറക്കാനാവാത്ത ഏടാണ് പി കെയുടെ നിരാഹാര സമരം.

മണൽ വ്യവസായ തൊഴിലാളി യൂണിയന്റെ പ്രസിഡന്റ് ശ്രീ എൻ ശ്രീകണ്ഠൻ നായരും വൈസ് പ്രസിഡണ്ട് ശ്രീ ബേബി ജോണും ആയിരുന്നപ്പോൾ സഖാവ് പി കെ ദിവാകരൻ യൂണിയന്റെ ജനറൽ സെക്രട്ടറി ആയിരുന്നു.

ചവറയിലെ കരിമണൽ വ്യവസായ തൊഴിലാളി മേഖലയിൽ മാത്രം ഒതുങ്ങി നിന്നിരുന്നതല്ല പി കെയുടെ ട്രേഡ് യൂണിയൻ പ്രവർത്തനം. കരുനാഗപ്പള്ളി താലൂക്കിലെ കശുവണ്ടി തൊഴിലാളി യൂണിയന്റെ പ്രസിഡന്റ് ആയിരുന്നു പി കെ. കയർമേഖലയിലും കയറ്റിറക്കു മേഖലയിലും അദ്ദേഹത്തിന്റെ പ്രവർത്തനം ചെന്നെത്തിയിരുന്നു. ട്രാവൻകൂർ മിനറൽ വർക്കേഴ്സ് യൂണിയന്റെ പ്രസിഡന്റ് ആയിരുന്നു. അദ്ദേഹം ദീർഘകാലം യു ടി യു സി സംസ്ഥാന പ്രസിഡന്റുമായിരുന്നു. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ, ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ, കാട്ടുവള്ളി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇന്നും മോട്ടോർ തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ ആനുകൂല്യം നൽകിയത് പി കെ ചെയർമാനായിരുന്ന ബോർഡ് ആയിരുന്നു എന്നതാണ് വസ്തുത.

അധികാര രാഷ്ട്രീയത്തിൽ അല്പം പോലും താൽപര്യം കാണിക്കാത്ത ആദർശ ധീരനായ സഖാവായിരുന്നു പി കെ അഴിമതിയുടെ കറ പുരളാത്ത രാഷ്ട്രീയ പ്രവർത്തനം നടത്തിയ ധീരൻ. ഒരിക്കൽ പോലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മത്സരിക്കുവാൻ തയ്യാറായിട്ടില്ല. ജില്ലാ പഞ്ചായത്ത് വന്നപ്പോൾ പാർട്ടി ആദ്യം നിർദ്ദേശിച്ച പേര് പി കെ യുടേതായിരുന്നു.എന്നിട്ടും അദ്ദേഹം മത്സരിക്കാൻ തയ്യാറായില്ല. അധികാരസ്ഥാനങ്ങൾക്ക് വേണ്ടി യാതൊരുവിധമായ പരിശ്രമവും നടത്താത്ത ഒരു സഖാവ് ആയിരുന്നു . തനിക്ക് കിട്ടേണ്ട പല പദവികളും പാർട്ടിയിലെ സമവാക്യങ്ങൾക്കും ഒത്തുതീർപ്പിനും വിധേയമായി കപ്പിനും ചുണ്ടിനും ഇടയിൽ നിരവധി തവണ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിലൊന്നും അദ്ദേഹത്തിന് ഒരു പരിഭവവും ഇല്ലായിരുന്നു. പാർട്ടിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം, ആദർശ ധീരത ആയിരുന്നു ജീവ വായു.

ചെറുപ്പത്തിലെ പട്ടാളത്തിൽ ലഭിച്ച ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി തൊഴിലാളി സമരങ്ങളിൽ സജീവമായത് വീട്ടുകാരുടെ പോലും എതിർപ്പിന് കാരണമായി. നിരവധിതവണ ജയിൽവാസത്തിനും കൊടിയ മർദ്ദനങ്ങൾക്കും വിധേയനായിട്ടുണ്ട്.ഒരു നല്ല കായികാഭ്യാസി കൂടിയായ പി കെ യെ നേരിടാൻ രാഷ്ട്രീയ എതിരാളികൾക്ക് പോലും ഭയമായിരുന്നു.

കരി വീട്ടിയുടെ കരുത്തും, കാരിരുമ്പിന്റെ ശക്തിയും, കാർക്കശ്യമാർന്ന വാക്കുകളും ഉള്ള പി കെ പക്ഷെ ഉള്ളിന്റെ ഉള്ളിൽ സ്നേഹസമ്പന്നനായ ഒരു സഖാവ് ആയിരുന്നു. ഓരോ സഖാക്കളുടെയും വേദനയിലും വിഷമത്തിലും ആ വാത്സല്യവും സ്നേഹവും അണപൊട്ടി ഒഴുകുമാ യിരുന്നു. പാർട്ടിക്കാർക്ക് അദ്ദേഹം ഒരു സഖാവ് ആയിരുന്നില്ല, മറിച്ച് ഏവർക്കും പി കെ ചേട്ടനും, പി കെ അമ്മാവനും ആയിരുന്നു

കരുനാഗപ്പള്ളി ആദിനാട് പട്ടാളശ്ശേരിൽ ശ്രീ കേശവന്റെയും വെളുത്ത കുഞ്ഞിന്റെയും മകനായിട്ടാണ് ജനനം. റിട്ടയേഡ് ഹെഡ് മിസ്ട്രസ് ശ്രീമതി ചന്ദ്രമതിയാണ് ഭാര്യ.ഷീല,മിനി, നിഷ എന്നിവർ മക്കളുമാണ്.

പി കെയുടെ പതിനൊന്നാമത് ചരമവാർഷികം ഏപ്രിൽ 22 ബുധനാഴ്ച രാവിലെ രാവിലെ 9 മണിക്ക് സംഘപു രമുക്കിന് സമീപമുള്ള അദ്ദേഹത്തിന്റെ വസതിയായ നേരൂർ വീട്ടിൽ വച്ച് പാർട്ടിയുടെ ആരാധ്യനായ എം പി ശ്രീ എൻ കെ പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. പാർട്ടിയുടെ ഉന്നത നേതാക്കൾ എല്ലാം പങ്കെടുക്കുന്ന ഈ ചടങ്ങിൽ ഏവരും സംബന്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Nരാജഗോപാൽ
(തമ്പാൻ )

Address

Oachira
690526

Website

Alerts

Be the first to know and let us send you an email when RSP Oachira LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share