Oachira Gramapanchayat

Oachira Gramapanchayat ഓച്ചിറ ഗ്രാമപഞ്ചായത്തുമായി ബന്ധപെട?

18/07/2026
ഓച്ചിറ ഗ്രാമപഞ്ചായത്ത് പി എം എ വൈ വാസഗൃഹ ഗുണഭോക്താക്കളുടെ സ്പെഷ്യൽ ഗ്രാമസഭ നടന്നു പി എം എ വൈ, ലൈഫ് ഗുണഭോക്താക്കളായി 115 ...
08/07/2026

ഓച്ചിറ ഗ്രാമപഞ്ചായത്ത് പി എം എ വൈ വാസഗൃഹ ഗുണഭോക്താക്കളുടെ സ്പെഷ്യൽ ഗ്രാമസഭ നടന്നു പി എം എ വൈ, ലൈഫ് ഗുണഭോക്താക്കളായി 115 പേരാണ് ഓച്ചിറഗ്രാമപഞ്ചായത്തിൽ ഉള്ളത് മുഴുവൻ ഗുണഭോക്താക്കളെയും ഈ വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സമ്പൂർണ്ണ പാർപ്പിട പദ്ധതി നടപ്പാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ കൃഷ്ണകുമാർ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് മുബീന നാസിം, അയ്യാണിക്കൽ മജീദ് , ബി സെവന്തികുമാരി, ലീന പ്രവീൺ, രാജുമോൻ, ബി ശ്രീദേവി, ബി എസ് വിനോദ്, അശോകൻ കൃഷ്ണപ്രിയ, ചിഞ്ചുശ്രീലത പ്രകാശ്, ജയകുമാരി, കാർത്തിക, മണിയപ്പൻ സാർ, ബിനു, സന്തോഷ് തണൽ ,സെക്രട്ടറി ശ്രീരാജ് തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു

കാർഷിക സംസ്കാരത്തിലേക്ക് കുഞ്ഞുകൈകൾ; കൊറ്റമ്പള്ളി ഗവ. എൽ.പി. സ്കൂളിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കംഓച്ചിറ: വിദ്യാർത്ഥികളിൽ...
03/07/2026

കാർഷിക സംസ്കാരത്തിലേക്ക് കുഞ്ഞുകൈകൾ; കൊറ്റമ്പള്ളി ഗവ. എൽ.പി. സ്കൂളിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കം
ഓച്ചിറ: വിദ്യാർത്ഥികളിൽ കാർഷിക ആഭിമുഖ്യവും പ്രകൃതിസ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെ ഗവഃ എൽ പി എസ് കൊറ്റമ്പള്ളിയിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി.
പരിപാടി എൻ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ കാർഷിക അവബോധം വളർത്തുന്നതിനും കൃഷിയോടുള്ള താൽപര്യം വർധിപ്പിക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ വാർഡ് അംഗം യു. ചിഞ്ചു, പ്രഥമാധ്യാപകൻ വൈ. ഷിബു, എസ്.എം.സി. ചെയർമാൻ ബി അനിൽകുമാർ എന്നിവർ പങ്കെടുത്തു.
വിദ്യാർത്ഥികളുടെയും, അദ്ധ്യപകരുടേയും, രക്ഷ കർണാക്കളുടേയും സജീവ പങ്കാളിത്തത്തോടെയാണ് ചെണ്ടുമല്ലി തൈകൾ നട്ടുപിടിപ്പിച്ചത്. സ്കൂൾ പരിസരത്തെ കൂടുതൽ ഹരിതാഭമാക്കുന്നതിനും കുട്ടികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തുന്നതിനും ഈ പദ്ധതി സഹായകരമാകുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

ഓച്ചിറയുടെ പൗരാണിക പാരമ്പര്യവും മതസൗഹാർദ ത്തിന്റെ ശ്രേഷ്ഠതയും പരിലസിക്കുന്ന ഓച്ചിറയുടെ പവിത്രമായ മണ്ണിൽ പ്രൗഢിയോടെ കാർഷി...
12/06/2026

ഓച്ചിറയുടെ പൗരാണിക പാരമ്പര്യവും മതസൗഹാർദ ത്തിന്റെ ശ്രേഷ്ഠതയും പരിലസിക്കുന്ന ഓച്ചിറയുടെ പവിത്രമായ മണ്ണിൽ പ്രൗഢിയോടെ കാർഷിക മേള ഒരുക്കുന്നു ഏവർക്കും സ്വാഗതം

25/04/2026

ഓച്ചിറ ഗ്രാമപഞ്ചായത്തിൽ നിന്നും വേനൽക്കാല ജാഗ്രത അറിയിപ്പ്

വേനൽചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പകൽസമയം രാവിലെ 11 മുതൽ 3 വരെയുള്ള സമയത്ത് വെയിൽ നേരിട്ട് ഏൽക്കാതിരിക്കാൻ കനത്ത ജാഗ്രത പാലിക്കണമെന്നും പാമ്പ്, പന്നി തുടങ്ങി അപകടകാരികളായ ജീവികളിൽ നിന്നുള്ള ആക്രമണം ഉണ്ടാകാതിരിക്കാൻ കനത്ത ജാഗ്രത പാലിക്കണമെന്നും അഭ്യർത്ഥിക്കുന്നു ഒഴിഞ്ഞുകിടക്കുന്നതും കാടു മൂടിയതും മാലിന്യം നിറഞ്ഞതുമായ പറമ്പുകൾ ഉടമസ്ഥർ സ്വമേധയാ അടിയന്തരമായി വൃത്തിയാക്കേണ്ടതാണ് അല്ലാത്തപക്ഷം കേരള പഞ്ചായത്ത് രാജ് ആക്ട് 219 H പ്രകാരം10000 രൂപ പിഴയും മറ്റു നിയമനടപടികൾ സ്വീകരിക്കുന്നതും ആണെന്ന് അറിയിക്കുന്നു

ആദരാഞ്ജലികൾ🌹🌹🌹
08/11/2025

ആദരാഞ്ജലികൾ🌹🌹🌹

വീണ്ടും ഓച്ചിറ ചാമ്പ്യന്മാർ.... കേരളോത്സവം 2025 ബ്ലോക്ക് തല ഓവറോൾ ട്രോഫി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും ഏറ്റുവാ...
04/11/2025

വീണ്ടും ഓച്ചിറ ചാമ്പ്യന്മാർ.... കേരളോത്സവം 2025 ബ്ലോക്ക് തല ഓവറോൾ ട്രോഫി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും ഏറ്റുവാങ്ങുന്നു.

Address

Oachira Gramapanchayat
Oachira

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

04762690232

Alerts

Be the first to know and let us send you an email when Oachira Gramapanchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share