12/09/2026
കേരളത്തിലെ ജനങ്ങളെ ഇരുട്ടിലാക്കുന്ന യുഡിഎഫ് ഗവൺമെന്റിന്റെ അന്യായമായ പവർകട്ടിനെതിരെ ഡിവൈഎഫ്ഐ ഓച്ചിറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ കെ എസ് ഇ ബി സെക്ഷൻ ഓഫീസിലേക്ക് ചൂട്ട് മാർച്ച് സംഘടിപ്പിച്ചു.
മാർച്ച് ഡിവൈഎഫ്ഐ ശൂരനാട് ബ്ലോക്ക് പ്രസിഡന്റ് സ: അഖിൽ സോമൻ ഉദ്ഘാടനം ചെയ്തു. ഓച്ചിറ കിഴക്ക് മേഖല സെക്രട്ടറി എസ്.അമൽ അദ്ധ്യക്ഷനായി. ഓച്ചിറ പടിഞ്ഞാറ് മേഖല സെക്രട്ടറി ഐ.ഇന്ദുലാൽ പ്രസിഡന്റ് എൻ.ഷാബിർ ഓച്ചിറ കിഴക്ക് മേഖല പ്രസിഡന്റ് അഖിൽ കെ.എസ് ഡിവൈഎഫ്ഐ ശൂരനാട് ബ്ലോക്ക് മുൻ ട്രഷറർ സ: കെ.ഷെറിൻ തുടങ്ങിയവർ സംസാരിച്ചു