05/05/2026
എല്ലാ കപ്പലിനും
ഒരു ഫസ്റ്റ് മാറ്റ് ഉണ്ടാകും .
ഒരു പക്ഷെ ക്യാപ്റ്റനെ പോലെ ,അല്ലെങ്കിൽ ക്യാപ്റ്റനേക്കാളും ഉത്തരവാദിത്വമുള്ളയാൾ .
കഴിഞ്ഞ പത്ത് വർഷമായി എങ്ങിനെ നങ്കൂരമിടുമെന്ന് ആലോചിച്ച് നടുകടലിലായിരുന്നു കപ്പൽ.
പല തരത്തിൽ സമുദായത്തിനകത്തുനിന്ന് കൊടുങ്കാറ്റ് വീശിയപ്പോയും,
സഹോദര സമുദായങ്ങളിൽ നിന്ന് പേമാരി അടിച്ചപ്പോയും,
പാർട്ടിയിലെ വിമർശകർ ആർത്തുലച്ച തിരമാലയായപ്പോയും,
ആടി ഉലയാതെ ക്യാപ്റ്റന സംരക്ഷിച്ച് നിർത്തി, കരക്കെത്തിക്കുക എന്ന ലക്ഷ്യവുമായി അദ്ധേഹം ഷിപ്പ്സ് വീലിനെരികെ തന്നെയുണ്ടായിരുന്നു.
അദ്ധേഹത്തിന്റെ റൂമും, വരാന്തയും, എന്നും ആവലാതിക്കാരാൽ നിറഞ്ഞു നിന്നു. വരുന്നവരുടെ എല്ലാവരുടേയും ആവലാതികൾ കേട്ട്, ചേർത്തു നിർത്തി. അപ്പോയൊക്കെയും അദ്ധേഹത്തിന്റെ മനസ്സ് എങ്ങനെ നങ്കൂരമിടുമെന്ന് ആലോചിക്കുന്നു മുണ്ടായിരുന്നു.
ശത്രുക്കളുടെ ആക്രമണങ്ങളാൽ പരിക്കേൽക്കുന്നവരെ ചേർത്തുനിർത്തിയും , ശത്രുക്കൾക്ക് താക്കീതായും, പ്രവർത്തകർക്കാവേശമായും, അദ്ദേഹം മുന്നിൽ തന്നെയുണ്ടായിരുന്നു .തളരാതെ പതറാതെ മുന്നിൽ തന്നെ നിൽക്കുന്ന പടനായകന്റെ കൂടെ ചേർന്ന് നിൽക്കാൻ പ്രവർത്തകർ അപ്പോഴും ആവേശം കാട്ടി തന്നെ കൂടെ നിന്നു.
കാറ്റിനെയും കോളിനേയും വകഞ്ഞുമാറ്റി
പ്രതീക്ഷയില്ലാത്തവർക്ക് പ്രതീക്ഷ നൽകി. നടുക്കടലിലുള്ള മറ്റുകപ്പലുകളെയൊക്കെ ചേർത്തു നിർത്തി ,
സാദ്യമാകുന്നതരത്തിൽ ആശയവിനിമയം നടത്തി,കരളുറപ്പേടെ അദ്ധേഹം ആ കപ്പലിനെ ക്ഷമയോടെ സഹനത്തോടെ തീരം തൊടിച്ചു.