15/06/2024
☂️☂️☂️☂️☂️☂️☂️☂️☂️☂️☂️
അസ്സലാമുഅലൈക്കും
പ്രിയപ്പെട്ട സഹോദരങ്ങളെ,_
ക്ഷേമം നേരുന്നു, സർവ്വ ഐശ്വര്യങ്ങൾക്കുമായി പ്രാർത്ഥിക്കുന്നു.
പുത്തൂർ ഗ്ലോബൽ കെ എം സി സി യും ശിഹാബ് തങ്ങൾ ചാരിറ്റബിൾ ഫോറവും സംയുക്തമായി നമ്മുടെ പ്രിയ സ്നേഹിതനും കുടുംബത്തിനും വേണ്ടി നിർമ്മിച്ചു നൽകുന്ന “റാഹത്ത് മൻസിലി” നു വേണ്ടി നിർമ്മാണ കമ്മിറ്റി നിലവിൽ വരികയും, പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്ത വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ.
പ്രസ്തുത സംരംഭത്തിലേക്ക് ഭീമമായ ധന സമാഹരണം ആവശ്യമായിട്ടുണ്ട്. അതിൽ മുഖ്യ പങ്കു വഹിക്കേണ്ടവർ നമ്മൾ പ്രവാസി സഹോദരങ്ങളാണ് എന്ന യാഥാർഥ്യം ഉൾക്കൊണ്ടു കൊണ്ട് നാം എല്ലാവരും സജീവമായി രംഗത്ത് വരേണ്ടതുണ്ട്. കഴിവിന്റെ പരമാവധി സ്‌ക്വയർ ഫീറ്റ് അളവിനുള്ള സംഖ്യ (ഒരു സ്ക്വയർ ഫീറ്റ് 1500 രൂപ) സ്വയം ഏറ്റെടുത്തു കൊണ്ടും ബാക്കിയുള്ളവയിലേക്ക് നമ്മുടെ സൗഹൃദ വലയങ്ങളും ബന്ധങ്ങളും ഉപയോഗപ്പെടുത്തി പരമാവധി വേഗത്തിൽ ലക്ഷ്യം നേടാൻ ഇതിൻ്റെ അവസാനം വരെ നാം ഒരോരുത്തരും മുന്നിലുണ്ടാകണം റബ്ബ് അനുഗ്രഹിക്കട്ടെ...
PGKMCC യുടെ ഫണ്ട് സമാഹരണം ആരംഭിച്ചിരിക്കുകയാണ്. പ്രസ്തുത ആവശ്യവുമായി നമ്മുടെ പ്രധിനിധികൾ സമീപിക്കുമ്പോൾ വളരെ ഉത്സാഹത്തോടെ ഏറ്റെടുക്കണമെന്നും ഇതിന്റെ വിജയത്തിനായി ആത്മാർഥമായി പ്രാർത്ഥിക്കണമെന്നും സവിനയം അഭ്യർത്ഥിക്കുന്നു*._
സഹകരണ ' പ്രതീക്ഷയോടെ...
എന്ന്,
അബ്ദുൽ അസീസ് എം ടി (ഒപ്പ്)
(PGKMCC ചെയർമാൻ)
നൗഷാദ് പാറങ്ങോട്ടിൽ (ഒപ്പ്)
(PGKMCC പ്രസിഡന്റ്)
പി കെ ശമീർ പുത്തൂർ (ഒപ്പ്)
(PGKMCC സെക്രട്ടറി)
പി മുഹമ്മദ് (ഒപ്പ്)
(PGKMCC ട്രഷറർ)
15/06/2024
⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡