DYFI Kadambur West Unit

DYFI Kadambur West Unit DYFI is a forward looking and progressive youth organisation

ജാഗ്രത മതി. ഭയം വേണ്ട.
12/09/2023

ജാഗ്രത മതി. ഭയം വേണ്ട.

DYFI കടമ്പൂർ വെസ്റ്റ് യൂണിറ്റിന്റെ ഓണാഘോഷം 2023 വളരെ ഭംഗിയായി ആഘോഷിച്ചു. സ്വാഗതം DYFI മേഖല പ്രസിഡന്റ് വിനോദ് ചെയ്ത് സംസാ...
30/08/2023

DYFI കടമ്പൂർ വെസ്റ്റ് യൂണിറ്റിന്റെ ഓണാഘോഷം 2023 വളരെ ഭംഗിയായി ആഘോഷിച്ചു. സ്വാഗതം DYFI മേഖല പ്രസിഡന്റ് വിനോദ് ചെയ്ത് സംസാരിച്ചു. കൂനമല വാർഡ് മെമ്പർ അനിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സുദേവ് നന്ദി രേഖപ്പെടുത്തി.

വിവിധ കായിക പരിപാടികളുടെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഓണാഘോഷം 2023 സമ്മാന കൂപ്പന്റെ നറുക്കെടുപ്പും നടത്തി.

സ്തുത്യർഹമായ സേവനം നടത്തുന്ന അമ്പലപ്പാറയിലെ ആതുരസേവന രംഗത്തെ ഡോക്ടർമാരെ July 1 നാഷണൽ ഡോക്ടേഴ്സ് ഡേ-യിൽ DYFI അമ്പലപ്പാറ മ...
01/07/2023

സ്തുത്യർഹമായ സേവനം നടത്തുന്ന അമ്പലപ്പാറയിലെ ആതുരസേവന രംഗത്തെ ഡോക്ടർമാരെ July 1 നാഷണൽ ഡോക്ടേഴ്സ് ഡേ-യിൽ DYFI അമ്പലപ്പാറ മേഖല കമ്മിറ്റി ആദരിച്ചു.

അമ്പലപ്പാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരായ ഡോ.അനുപമ, ഡോ.ജുബില,അമ്പലപ്പാറ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോക്ടർ ജ്യോതിഷ്,വെറ്ററിനറി ഡോക്ടർ ബോബിത സ്റ്റാൻലി എന്നിവരെയാണ് DYFI അമ്പലപ്പാറ മേഖല കമ്മിറ്റി ആദരിച്ചത്.

DYFI ഒറ്റപ്പാലം ബ്ലോക്ക് കമ്മിറ്റി അംഗം സ:പി രാഗേഷ്, DYFI അമ്പലപ്പാറ മേഖല സെക്രട്ടറി സ:ടി പി രാജേഷ്, DYFI അമ്പലപ്പാറ മേഖല പ്രസിഡന്റ്‌ സ:വിനോദ് വി.കെ, DYFI അമ്പലപ്പാറ മേഖല ട്രഷറർ സ:പ്രമോദ്,DYFI അമ്പലപ്പാറ മേഖല ജോ.സെക്രട്ടറി സ:വിഷ്ണു കെ.പി, മേഖല കമ്മിറ്റി അംഗം സ:വിനിത എന്നിവർ നേതൃത്വം നൽകി.

യുവധാര ക്യാംപയിൻ-2023ക്യാംപയിൻ പൂർത്തീകരിച്ച് ലിസ്റ്റും തുകയും മേഖല സെക്രട്ടറിക്ക് കൈമാറി.
01/07/2023

യുവധാര ക്യാംപയിൻ-2023

ക്യാംപയിൻ പൂർത്തീകരിച്ച് ലിസ്റ്റും തുകയും മേഖല സെക്രട്ടറിക്ക് കൈമാറി.

അസത്യങ്ങളും അർദ്ധസത്യങ്ങളും അരങ്ങു വാഴുന്ന വാർത്താ ഇടത്തിൽ നമ്മുടെ മാധ്യമലോകം അധികം ശ്രദ്ധ നൽകാത്ത ഒരു സംഭവം ദേശീയതലത്തി...
26/06/2023

അസത്യങ്ങളും അർദ്ധസത്യങ്ങളും അരങ്ങു വാഴുന്ന വാർത്താ ഇടത്തിൽ നമ്മുടെ മാധ്യമലോകം അധികം ശ്രദ്ധ നൽകാത്ത ഒരു സംഭവം ദേശീയതലത്തിൽ വാർത്തയായിരിക്കുന്നു.

അതേ, ഡി വൈ എഫ് ഐ യുടെ പൊതിച്ചോറ് വിതരണ പരിപാടി ഇന്ത്യ ശ്രദ്ധിക്കുകയാണ്.

ഇനിയും മുന്നോട്ട്.... സഖാക്കളെ ❤️

"രാഷ്ട്രത്തെ  പുനർ വായിക്കുക" DYFl മുഖമാസിക 'യുവധാര' ക്യാംപയിനിൽ യൂണിറ്റ് സഖാക്കൾ.   #യുവധാര
25/06/2023

"രാഷ്ട്രത്തെ പുനർ വായിക്കുക"

DYFl മുഖമാസിക 'യുവധാര' ക്യാംപയിനിൽ യൂണിറ്റ് സഖാക്കൾ.
#യുവധാര

യുവധാര ക്യാംപെയിൻ ഭാഗമായി യൂണിറ്റ് തല ഉദ്ഘാടനം അമ്പലപ്പാറ മേഖലാ പ്രസിഡൻറ് വിനോദ് അഡ്വക്കേറ്റ് ശ്രീദേവിക്ക് നൽകിക്കൊണ്ട് ...
25/06/2023

യുവധാര ക്യാംപെയിൻ ഭാഗമായി യൂണിറ്റ് തല ഉദ്ഘാടനം അമ്പലപ്പാറ മേഖലാ പ്രസിഡൻറ് വിനോദ് അഡ്വക്കേറ്റ് ശ്രീദേവിക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു.

#യുവധാര

ചരിത്രവും ശാസ്ത്രവും ജനാധിപത്യവും വിദ്യാഭ്യാസത്തിൽ നിന്നും പുറന്തള്ളുന്ന കാലത്ത് വായന മാത്രമാണ് സത്യത്തെ തിരിച്ചറിയാനുള്...
19/06/2023

ചരിത്രവും ശാസ്ത്രവും ജനാധിപത്യവും വിദ്യാഭ്യാസത്തിൽ നിന്നും പുറന്തള്ളുന്ന കാലത്ത് വായന മാത്രമാണ് സത്യത്തെ തിരിച്ചറിയാനുള്ള വഴി.

വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക

യുവധാര അമ്പലപ്പാറ മേഖലാ കൺവെൻഷൻ ഒറ്റപ്പാലം ബ്ലോക്ക് കമ്മിറ്റി അംഗം മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു
18/06/2023

യുവധാര അമ്പലപ്പാറ മേഖലാ കൺവെൻഷൻ ഒറ്റപ്പാലം ബ്ലോക്ക് കമ്മിറ്റി അംഗം മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു

ജൂൺ 18സാമൂഹ്യ നവോത്ഥാന നായകൻ അയ്യങ്കാളി ഓർമ്മദിനം
18/06/2023

ജൂൺ 18
സാമൂഹ്യ നവോത്ഥാന നായകൻ അയ്യങ്കാളി ഓർമ്മദിനം

ഒറ്റപ്പാലം-മണ്ണാർക്കാട് മെയിൻ റോഡിൽ അമ്പലപ്പാറ ഹിൽടോപ്പിൽ ജനങ്ങൾക്ക് അപകടഭീക്ഷണി ഉയർത്തി നിലനിന്നിരുന്ന മരം DYFI അമ്പലപ്...
17/06/2023

ഒറ്റപ്പാലം-മണ്ണാർക്കാട് മെയിൻ റോഡിൽ അമ്പലപ്പാറ ഹിൽടോപ്പിൽ ജനങ്ങൾക്ക് അപകടഭീക്ഷണി ഉയർത്തി നിലനിന്നിരുന്ന മരം DYFI അമ്പലപ്പാറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ മുറിച്ചുമാറ്റി. ദിനംപ്രതി ഈ വഴി കടന്നുപോകുന്ന അനേകം യാത്രികർക്കും വാഹനങ്ങൾക്കും സമീപത്തുള്ള വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും വലിയ അപകടം വരുത്തിയേക്കാവുന്ന മരമാണ് മുറിച്ചുമാറ്റിയത്.

കോട്ടയം കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനി ശ്രദ്ധയുടെ  മരണം കോളേജ് മാനേജ്മെൻറിന്റെ ഭാഗത്ത് നിന്നുമുണ്ടായ കട...
06/06/2023

കോട്ടയം കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനി ശ്രദ്ധയുടെ മരണം കോളേജ് മാനേജ്മെൻറിന്റെ ഭാഗത്ത് നിന്നുമുണ്ടായ കടുത്ത മാനസിക പീഢനം മൂലമാണെന്ന് സഹപാഠികളും കുടുംബവും ആരോപിക്കുകയും ശ്രദ്ധക്ക് നീതി ലഭിക്കാനായി വിദ്യാർത്ഥികൾ സമരം ഏറ്റെടുത്തിരിക്കുകയുമാണ്. കോളേജ് മാനേജ്മെൻറ് ഭാഗത്തുനിന്നുണ്ടായുള്ള ഗുരുതരമായ മാനസിക പീഡനമാണ് ശ്രദ്ധയുടെ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണം ഏറെ ഗൗരവമായ കാര്യമാണ്. ഈ വിഷയത്തിൽ വിദ്യാർത്ഥികൾ നടത്തുന്ന ഉജ്ജ്വലമായ സമരത്തിനോട് യുവജന പ്രസ്ഥാനവും ഐക്യപ്പെടുന്നു.
ശ്രദ്ധയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ അന്വേഷണം നടത്തി കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നു

Address

Laksham Veed Street
Ottapalam

Website

Alerts

Be the first to know and let us send you an email when DYFI Kadambur West Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share