22/02/2026
*വിജ്ഞാന കേരളം- തൊഴിൽമേള സംഘടിപ്പിച്ചു*
അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ASAP കേരളവുമായി സഹകരിച്ച് വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി തൊഴിൽ അന്വേഷകർക്കായി മെഗാ തൊഴിൽമേള സംഘടിപ്പിച്ചു. വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ ഡോ. പി സരിൻ പരിപാടി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി ഷമീർ സ്വാഗതം പറയുകയും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിക്കുകയും ചെയ്തു. വൈസ് പ്രസിഡണ്ട് സൗദ സലീം, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എംജി ലത, തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിഷ. കെ എൽ നന്ദി പറയുകയും ചെയ്തു. പഞ്ചായത്തിലെ വിവിധ വാർഡ് മെമ്പർമാർ, കമ്മ്യൂണിറ്റി അംബാസഡർ രജിത കെ തുടങ്ങിയവർ പങ്കെടുത്തു.
നിലവിലുള്ള തൊഴിൽ ട്രെൻഡുകളെ പറ്റിയും ആവശ്യമായ യോഗ്യതകളെ പറ്റിയും, മനസ്സിലാക്കുന്നതിന് വേണ്ടിയും അഭിമുഖങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും 20,21 തീയതികളിൽ നടത്തിയ കരിയർ ബൂസ്റ്റ് പരിപാടിയുടെ തുടർച്ചയായിട്ടാണ് ഇന്ന് തൊഴിൽമേള സംഘടിപ്പിച്ചത്. തൊഴിൽമേളയിലൂടെയുള്ള സ്പോട്ട് ഇൻറർവ്യൂ വഴി പെട്ടെന്ന് ജോലി നേടാനുള്ള അവസരമാണ് തൊഴിൽമേളയിലൂടെ ഗ്രാമപഞ്ചായത്ത് നൽകിയത്. 22 ഓളം പ്രമുഖ കമ്പനികളിലേക്ക് HR Manager, Accountant, Office Staff, Tele Caller, IT technician, Field staff തുടങ്ങി നിരവധി തസ്തികകളിലേക്കുള്ള ഇൻറർവ്യൂ ആണ് തൊഴിൽ മേളയിലൂടെ നടന്നത്.