Niyas pattambi

Niyas pattambi രക്തദാനത്തിനും, രക്തത്തിന്റെ ആവശ്യങ്ങൾക്കും ഏത് സമയവും ബന്ധപ്പെടാം..

ഓരോ അംഗീകാരങ്ങളും പ്രിയപ്പെട്ടവർ ഇഷ്ടത്തോടെ ചേർത്തുപിടിക്കുന്ന താണ്. മുന്നോട്ടുള്ള വഴികളിലേക്ക് മടുപ്പില്ലതെ കടന്നുപോവനു...
04/12/2023

ഓരോ അംഗീകാരങ്ങളും പ്രിയപ്പെട്ടവർ ഇഷ്ടത്തോടെ ചേർത്തുപിടിക്കുന്ന
താണ്.
മുന്നോട്ടുള്ള വഴികളിലേക്ക് മടുപ്പില്ലതെ കടന്നുപോവനുള്ള ഊർജ്യം പകർന്നു നൽകുന്നതാണ്.
ഇന്നലെ ഭിന്നശേഷി ദിനത്തിൽ KET പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് ഏറ്റുവാങ്ങാൻ കഴിഞ്ഞപ്പോൾ.... പ്രിയപ്പെട്ട നിമിഷം സമ്മാനിച്ച KET സംസ്ഥാന സെക്രട്ടറി നിയാസ്ക്ക, KET ന്റെ മറ്റ് പ്രവർത്തരോടും ഹൃദയം നിറഞ്ഞ സ്നേഹം അറീക്കുന്നു. തെരുവിൽ അന്തി യുറങ്ങുന്നവർക്ക് ഭക്ഷണമായും, ട്രൈബൽ communitiesinu അഭയമായും ഇനിയുമേറെപ്രവർത്തനങ്ങളോടെ KET emergencey ടീമിന് പുതുവെളിച്ചമായി മുന്നേറാൻ കഴിയട്ടെ.....😍

ഷാജിറ മേലെഴിയം

പരിമിതികളിൽ തളർന്നിരിക്കുന്ന വരെ വെളിച്ചത്തിന്റെ പുതിയ ലോകത്തേക്ക് കൈപിടിച്ച് നടത്തുകയാണ് പാലക്കാട് ജില്ലയിലെ കുമ്പിടിക്...
04/12/2023

പരിമിതികളിൽ തളർന്നിരിക്കുന്ന വരെ വെളിച്ചത്തിന്റെ പുതിയ ലോകത്തേക്ക് കൈപിടിച്ച് നടത്തുകയാണ് പാലക്കാട് ജില്ലയിലെ കുമ്പിടിക്കടുത്ത് നിളയോരത്ത് മേലെഴിയം എന്ന കർഷക ഗ്രാമത്തിലെ ഒരു സാധാരണ പെൺകുട്ടിയായ ഷാജിറ. എഴുത്ത് ഒരു അതിജീവനമാണ് ഷാജിറക്ക്. എല്ലു പൊട്ടുന്ന അസുഖത്താൽ എഴുന്നേറ്റ് നടക്കാനാകാതെ വീൽചെയറിൽ ഇരുന്ന് കൊണ്ടാണ് ജീവിതം കണ്ടു ചിറകുള്ള പെൺകുട്ടി.

ഷാജിറ യുടെ കാഴ്ചപ്പാടുകൾ "പറഞ്ഞു തീരാത്ത വിശേഷങ്ങൾ" എന്ന പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു.

മറ്റുള്ളവർക്ക് മാതൃക ആകാവുന്ന കാഴ്ചപ്പാടുകൾ ഉള്ള യുവ കവിയത്രി "ഷാജിറ മേലെഴിയ" ത്തിനെ KET പാലക്കാട്‌ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിക്കുകയുണ്ടായി.

ഡിസംബർ 3 ഞായറാഴ്ച മേലെഴിയം വെച്ച് നടന്ന ചടങ്ങിൽ KET സംസ്ഥാന സെക്രട്ടറി ശ്രീ. നിയാസ് പട്ടാമ്പി, അബ്‌ദുൾ റഹിമാൻ കുലുക്കല്ലൂർ, സക്കീർ വല്ലപ്പുഴ,.... തുടങ്ങിയവർ പങ്കെടുത്തു.

നെല്ലിയാമ്പതി....പ്രകൃതിയുടെ തനതാർന്ന വിശുദ്ധി നാളിതുവരെ ഒരു കോട്ടവും വരാതെ കാത്തു സൂക്ഷിക്കുന്നുണ്ട് ഇവിടുത്തുകാർ.. ഏറെ...
03/02/2022

നെല്ലിയാമ്പതി....

പ്രകൃതിയുടെ തനതാർന്ന വിശുദ്ധി നാളിതുവരെ ഒരു കോട്ടവും വരാതെ കാത്തു സൂക്ഷിക്കുന്നുണ്ട് ഇവിടുത്തുകാർ.. ഏറെ വിഷമങ്ങൾ സഹിച്ചാണ് ഓരോ ദിവസവും നെല്ലിയമ്പതിക്കാർ കഴിച്ചു കൂട്ടുന്നത്, അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അത്യാധുനിക സൗകര്യങ്ങൾ ഉള്ള ഒരു ഹോസ്പിറ്റൽ, എമർജൻസി കേസുകൾക്ക് 40 - 50 കിലോമീറ്റർ ചുരം ഇറങ്ങി പോവേണ്ട ഒരു സ്ഥിതിയാണ് നെല്ലിയാമ്പതിയിൽ ഉള്ളത്, ഇതിനൊരു മാറ്റം വേണം, അത്യാവശ്യം എമർജൻസി കേസുകൾ പരിശോധനക്കും ചികിത്സയ്ക്കും ആയി വേണം സൗകര്യങ്ങൾ ഉള്ള ഒരു GOVT ഹോസ്പിറ്റൽ, നിലവിൽ PHC നെല്ലിയാമ്പതിയിൽ പ്രവർത്തിക്കുന്നുണ്ട്.

നിയാസ് പട്ടാമ്പി
( പാലക്കാട് ജില്ലാ പ്രസിഡന്റ് KET എമർജൻസി ടീം)
03.02.2022.

തെരുവിലെ പ്രിയപ്പെട്ടവർക്കുള്ള ഭക്ഷണ വിതരണം തുടരുന്നു സഹായിച്ചവർക്ക് ഒരായിരം സ്നേഹം.. ♥️
02/12/2021

തെരുവിലെ പ്രിയപ്പെട്ടവർക്കുള്ള ഭക്ഷണ വിതരണം തുടരുന്നു സഹായിച്ചവർക്ക് ഒരായിരം സ്നേഹം.. ♥️

കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്ന് ഒരു ചെറിയ വിഹിതം കയറിക്കിടക്കാൻ ഒരു കൂര പോലുമില്ലാത്ത സഹോദരങ്ങളുടെ ഭക്ഷണത്തിന് വേണ...
15/04/2021

കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്ന് ഒരു ചെറിയ വിഹിതം കയറിക്കിടക്കാൻ ഒരു കൂര പോലുമില്ലാത്ത സഹോദരങ്ങളുടെ ഭക്ഷണത്തിന് വേണ്ടി നീക്കി വെക്കാൻ മനസ്സു കാണിക്കുന്ന നിങ്ങൾ മാതൃക തന്നെ ആണ്.

ഇന്ന് പട്ടാമ്പി യിലെയും ഷൊർണൂർ ലെയും തെരുവിൽ അന്തിയുറങ്ങാൻ വിധിക്കപ്പെട്ട ജീവിതങ്ങളിലേക് അത്താഴം വിളമ്പിയ കൊപ്പം അഭയത്തിനും ശാലി പ്രദീപിനും കുറുവാട്ടൂരിലെ സുഹൃത്തുക്കൾക്കും സ്നേഹാഭിവാദ്യങ്ങൾ.

വിശക്കുന്നവന് അന്നം നൽകുന്നവർക്ക് ദൈവത്തിന്റെ മുഖച്ഛായ ഉണ്ടെന്ന് പണ്ടാരോ പറഞ്ഞത് പോലെ നിത്യജീവിതത്തിന് ബുദ്ധിമുട്ടുന്ന ച...
30/03/2021

വിശക്കുന്നവന് അന്നം നൽകുന്നവർക്ക് ദൈവത്തിന്റെ മുഖച്ഛായ ഉണ്ടെന്ന് പണ്ടാരോ പറഞ്ഞത് പോലെ നിത്യജീവിതത്തിന് ബുദ്ധിമുട്ടുന്ന ചില കുടുംബങ്ങളിലേക്ക് നമ്മൾ നൽകി വരാറുള്ള നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റ് കളിലേക്ക് നൂറായും അഞ്ഞൂറായും സഹകരിച്ച കുറെ നല്ല മനുഷ്യര് ണ്ട്.

നിങ്ങൾ പകർന്ന പുഞ്ചിരികൾക് വല്ലാത്ത തിളക്കം തന്നെയാണ് പ്രിയരേ..

KET EMERGENCY TEAM
PALAKKAD DISTRICT

പ്രിയപ്പെട്ടവർ....
28/03/2021

പ്രിയപ്പെട്ടവർ....

എല്ലാ മാസത്തേയും പോലെ ഇന്നും കുറച്ചു കുടുംബങ്ങളിലേക്ക് ഭക്ഷണ കിറ്റ് നൽകാൻ സാധിച്ചു.ചിലവീടുകളിൽ സങ്കടവും വേദനാ ജനകമായ കാഴ...
24/03/2021

എല്ലാ മാസത്തേയും പോലെ ഇന്നും കുറച്ചു കുടുംബങ്ങളിലേക്ക് ഭക്ഷണ കിറ്റ് നൽകാൻ സാധിച്ചു.ചിലവീടുകളിൽ സങ്കടവും വേദനാ ജനകമായ കാഴ്ചകളാണ് ഇന്നും കാണാൻ കഴിഞ്ഞത്.കുറച്ചു സമയം സ്നേഹത്തിന്റെയും കരുതലിന്റെയും സമാധാനത്തിന്റെയും വാക്കുകൾ കൊണ്ട് ആശ്വാസം നൽകി വീണ്ടും കാണാം എന്ന് പറഞ്ഞു യാത്ര തിരിച്ചു.

പ്രിയപ്പെട്ടവരെ നിങ്ങളുടെ ചേർത്തുപിടിക്കലിന് ഒരുപാട് നന്ദി.

💐💐💐💐💐

24/03/2021
സഞ്ജയ് തന്റെ കേശം പാവപ്പെട്ട ക്യാൻസർ രോഗികൾക്കു വിഗ്ഗ് നിർമിക്കാൻ വേണ്ടി ദാനം ചെയ്തു....
16/03/2021

സഞ്ജയ് തന്റെ കേശം പാവപ്പെട്ട ക്യാൻസർ രോഗികൾക്കു വിഗ്ഗ് നിർമിക്കാൻ വേണ്ടി ദാനം ചെയ്തു....

14/03/2021

രാത്രികാല അപകടം കുറക്കുക എന്ന ലക്ഷ്യത്തോടുകൂടി കെ.ഇ. ടി മണ്ണാർക്കാട് താലൂക്ക് കമ്മിറ്റിക്ക് കീഴിൽ ഡ്രൈവർമാർക്ക് ഉണർത്തുകാപ്പി വിതരണം മണ്ണാർക്കാട് നാഷണൽ ഹൈവേയിൽ നടത്തി.

ഇതിലേക് സഹകരിച്ച പ്രിയ സുഹൃത്ത് ഹനീഫ മണലടിക്ക്‌ ഒരുപാട് നന്ദി.

കെ.ഇ. ടി മൂന്നാം സംസ്ഥാന സമ്മേളനത്തിൽ നിന്നും...
12/03/2021

കെ.ഇ. ടി മൂന്നാം സംസ്ഥാന സമ്മേളനത്തിൽ നിന്നും...

Address

679303, Ottapalam
Ottappalam
679303

Telephone

+918943130185

Website

Alerts

Be the first to know and let us send you an email when Niyas pattambi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Niyas pattambi:

Share

Category