11/09/2026
മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ CITU ഒമ്പതാമത് സംസ്ഥാന സമ്മേളനം വിജയകരമായി സമാപിച്ചു
==============
മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ CITU-വിന്റെ ഒമ്പതാമത് സംസ്ഥാന സമ്മേളനം സെപ്റ്റംബർ 9, 10 തീയതികളിൽ പാലക്കാട് ജില്ലയിലെ ദക്ഷിണാമൂർത്തി നഗറിൽ വെച്ചാണ് നടന്നത്.
സമ്മേളനം CITU അഖിലേന്ത്യാ സെക്രട്ടറി സഖാവ് കെ. എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
CITU സംസ്ഥാന സെക്രട്ടറിമാരായ സഖാക്കൾ
പി പി പ്രേമ
എം ഹംസ
എം വി ജയരാജൻ
മലബാർ ദേവസ്വം ബോർഡ് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ്
സ അരുൺ എന്നിവർ അഭിവാദ്യം ചെയ്തു.
സംഘടനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതൽ കരുത്ത് പകരുന്നതിന് സഹായിക്കുന്നതിന് സഹായകരമാവുന്ന നിരവധി നിർദേശങ്ങൾ ഉയർന്നു വന്നു.
വലിയ ആവേശം പ്രധിനിധികളിളും മുഴുവൻ ക്ഷേത്ര ജീവനക്കാർക്കും പകർന്നു നൽകിയ
സംസ്ഥാന സമ്മേളനം സംഘടനക്ക് കൂടുതൽ കരുത്തും ഊർജ്ജവും പകർന്ന് നൽകും
സമ്മേളനം വിജയകരമായി സംഘടിപ്പിക്കുന്നതിന് ജാഗ്രതയോടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സംഘാടകസമിതി ചെയർമാൻ
സ:ടി കെ അച്ചുതൻ
യൂണിയൻ ജില്ലാ പ്രസിഡണ്ട്
എൻ പി വിനയകുമാർ
തുടങ്ങി സംഘാടകസമിതിയിലെ പ്രിയ
സഖാക്കളെയും
യൂണിയൻ
പാലക്കാട് ജില്ലാ കമ്മിറ്റിയേയും
മുഴുവൻ
പ്രവർത്തകരേയും ക്ഷേത്ര ജീവനക്കാരുടെ കരുത്തുറ്റ സംഘടനയായ മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി അഭിവാദ്യം ചെയ്യുന്നു.
മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (CITU)
സംസ്ഥാന കമ്മിറ്റി🚩🚩