16/02/2024
പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതിയിലൂടെ പ്രതിവര്‍ഷം 6000 രൂപ ലഭിക്കുന്നവര്‍ ഫെബ്രുവരി 25നു മുമ്പായി കെവൈസി (kyc) പൂര്‍ത്തിയാക്കേണ്ടതാണ്. കടനാട് വില്ലേജിൽ 429 പേരും രാമപുരം വില്ലേജില്‍ 458 പേരും kyc പൂര്‍ത്തിയാക്കാനുള്ളതായി കേന്ദ്ര സര്‍ക്കാരില്‍നിന്നു അറിയിച്ചിട്ടുണ്ട്. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഭൂരിഭാഗം പേരുടെയും നമ്പര്‍ സ്വിച്ച് ഓഫോ, ഫോണ്‍ എടുക്കാത്ത സ്ഥിതിയോ ആണുള്ളത്. kyc പൂര്‍ത്തിയാക്കാനുള്ളവരുടെ ലിസ്റ്റ് മാനത്തൂര്‍ ഡിജിറ്റല്‍ സേവ കോമണ്‍ സര്‍വീസ് സെന്ററില്‍ (CSC) ലഭ്യമാണ്. ലിസ്റ്റ് പരിശോധിച്ച് kyc പൂര്‍ത്തിയാക്കാനുള്ളവര്‍ ആധാര്‍ കാര്‍ഡ്, കരം അടച്ച രസീത്, ഫോണ്‍ എന്നിവയുമായി സെന്ററില്‍ നേരിട്ടെത്തി kyc പൂര്‍ത്തിയാക്കാവുന്നതാണ്. ഫെബ്രുവരി 25ന് മുമ്പായി kyc പൂര്‍ത്തികരിച്ചാല്‍ മാത്രമേ ഉടനെ വിതരണം ചെയ്യാന്‍ പോകുന്ന ഈ വര്‍ഷത്തെ ആദ്യ ഗഡുവായ 2000 രൂപ ലഭിക്കുകയുള്ളൂ. ഫോണ്‍ 9447440268