നമ്മുടെ സ്വന്തം പാലാ

  • Home
  • India
  • Palai
  • നമ്മുടെ സ്വന്തം പാലാ

നമ്മുടെ സ്വന്തം പാലാ ജാതി മത വർഗ വർണ്ണ വ്യത്യാസങ്ങൾക്കും അപ്പുറം പാലാ - PALA എന്ന വികാരം നെഞ്ചിലേറ്റിയവർ.....KL35❤

മീനച്ചിലാറിന്റെ കരയില്‍ സ്ഥിതി ചെയ്യുന്ന ഹരിതമാനോഹരമായ പ്രകൃതി രമണീയമായ നമ്മുടെ കൊച്ചു പട്ടണം അതാണ്‌ നമ്മുടെ പാലാ പട്ടണം .നിരവധി മഹാന്മാര്‍ക്ക് ജന്മം കൊടുത്ത നമ്മുടെ പാലാ... പറഞ്ഞു തീരാത്ത ഒരുപാട് വിശേഷണങ്ങള്‍ ഇനിയുമുണ്ട് ..... ശബരിമല യാത്രികര്‍ക് പ്രധാന ഇടതാവലമായ കടപ്പാട്ടൂര്‍ ക്ഷേത്രം പുലിയന്നൂര്‍ മഹാദേവക്ഷേത്രം ,തൃക്കയില്‍ മഹാദേവ ക്ഷേത്രം ,
ദക്ഷിണകാശി എന്നറിയപെടുന്ന ളാലം മഹാദേവക്ഷേത്രം, ളാലം പ

ള്ളി ,കതീഡ്രല്‍ പള്ളി തുടങ്ങിയ പ്രധാനപെട്ട ആരാധനാലയങ്ങള്‍ നമ്മുടെ ഈ കൊച്ചു പട്ടണത്തില്‍ സ്ഥിതി ചെയ്യുന്നുണ്ട് .

05/08/2026

പ്രളയം മനുഷ്യനെ ബാധിക്കുന്നത് പല രീതിയിലാണ്. ഇദ്ദേഹം കുട്ട വട്ടികൾ ഒകെ നെയ്തു വിൽക്കുന്ന ഒരാളാണ്. പാലാ നഗരത്തിൽ വന്നു പെട്ടിട്ടു മൂന്നു ദിവസങ്ങൾ കഴിഞ്ഞു. പച്ചഈറ്റകൊണ്ട് കുട്ടകളും വട്ടികളും നെയ്യാൻ അദ്ദേഹം വളരെ ഏറെ കഴിവുള്ള ആളാണ്‌ തന്റെ അതിജീവനം ഈ കുട്ടകൾ നെയ്തു വിറ്റാണ്. കാണുന്ന നിങ്ങൾ ആരെങ്കിലും ഇദ്ദേഹത്തെ സഹായിക്കുക.

*പാലായും പ്രളയവും: ദിയ ബിനു പുളിക്കകണ്ടംമുൻ നഗരസഭാധ്യക്ഷ , പാലായുടെ വാക്കുകളിലൂടെ         ------------------------------...
05/08/2026

*പാലായും പ്രളയവും: ദിയ ബിനു പുളിക്കകണ്ടം
മുൻ നഗരസഭാധ്യക്ഷ , പാലായുടെ വാക്കുകളിലൂടെ

-----------------------------------

പ്രളയം പാലായ്ക്ക് പുതിയ അനുഭവമല്ല. ഏത് പ്രദേശങ്ങളാണ് വെള്ളപ്പൊക്കത്തിൽ മുങ്ങുന്നതെന്നും ആരൊക്കെയാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതെന്നും എല്ലാവർക്കും അറിയാം. എന്നിട്ടും ഓരോ വർഷവും നമ്മുടെ പ്രതികരണം ദുരന്തമുണ്ടായ ശേഷമുള്ള താൽക്കാലിക നടപടികളിൽ മാത്രം ഒതുങ്ങുകയാണ്.

മഴ ശക്തമാകുമ്പോൾ സ്കൂളുകളിലും മറ്റ് പൊതുസ്ഥാപനങ്ങളിലുമായി ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നു. എന്നാൽ ഇവയിൽ പലതിനും മതിയായ ശുചിമുറി സൗകര്യങ്ങളോ സ്വകാര്യതയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. ദുരിതാശ്വാസം അനിവാര്യമാണെങ്കിലും അത് മാത്രമാകരുത് നമ്മുടെ പ്രളയനിവാരണ നയം.

കാലങ്ങളായി പാലാ പ്രളയത്തിന്റെ കെടുതികൾ അനുഭവിച്ചുവരികയാണ്. ഏതാണ്ട് എല്ലാ വർഷവും വീടുകൾ വെള്ളത്തിനടിയിലാകുന്നു; വീട്ടുപകരണങ്ങൾ നശിക്കുന്നു; ദുര്‍ഗന്ധവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു; അറ്റകുറ്റപ്പണികൾക്കായി വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടിവരുന്നു. ഇതിനോടൊപ്പം കുടുംബങ്ങൾ നേരിടുന്ന മാനസിക സംഘർഷവും ചെറുതല്ല.
വലിയ പ്രളയമുണ്ടാകുമ്പോൾ പാലാ ഏതാണ്ട് ഒരു ദ്വീപായി മാറുന്നു. പടിഞ്ഞാറ് കോട്ടാരമറ്റം–പുലിയന്നൂർ റോഡ്, തെക്ക് 12-ാം മൈൽ, കിഴക്ക് മൂന്നാനി , വടക്ക് മുണ്ടുപാലം എന്നീ പ്രധാന പ്രവേശനപാതകൾ വെള്ളത്തിനടിയിലാകുന്നതോടെ ഗതാഗതം പൂർണമായും തടസ്സപ്പെടുന്നു. ഇത് സാധാരണ ജനങ്ങളുടെയും അടിയന്തര സേവനങ്ങളുടെയും പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു.

ഈ അവസ്ഥയ്ക്ക് വാർഷിക താൽക്കാലിക പരിഹാരങ്ങളല്ല, ദീർഘകാല ആസൂത്രണമാണ് വേണ്ടത്.
പ്രളയസാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ സ്ഥിരം പ്രളയ അഭയകേന്ദ്രങ്ങൾ സ്ഥാപിക്കണം. ശുചിമുറികൾ, ശുദ്ധജലം, വൈദ്യുതി, അടുക്കള, പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക താമസസൗകര്യം എന്നിവയുള്ള ഈ കേന്ദ്രങ്ങൾ ദുരന്തസമയത്ത് സുരക്ഷയും അന്തസ്സും ഉറപ്പാക്കും. ഓരോ വർഷവും താൽക്കാലിക ക്യാമ്പുകൾ ഒരുക്കേണ്ട സാഹചര്യം ഗണ്യമായി കുറയ്ക്കാനും ഇത് സഹായിക്കും.
അതോടൊപ്പം പ്രളയത്തിൽ മുങ്ങുന്ന റോഡുകളുടെ പ്രശ്നത്തിനും സ്ഥിരപരിഹാരം കാണണം. ഏത് റോഡുകളാണ് വെള്ളത്തിനടിയിലാകുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാം. സാങ്കേതികമായി സാധ്യമായിടത്ത് ഏകദേശം മൂന്ന് മുതൽ നാല് കിലോമീറ്റർ വരെ വരുന്ന താഴ്ന്ന ഭാഗങ്ങൾ മൂന്ന് മുതൽ നാല് അടി വരെ ഉയർത്തിയാൽ മിക്ക പ്രളയസാഹചര്യങ്ങളിലും ഗതാഗതം നിലനിർത്താൻ കഴിയും. വർഷംതോറും ജനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും സംഭവിക്കുന്ന നഷ്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന്റെ ചെലവ് വളരെ ന്യായീകരിക്കാവുന്നതാണ്.

അടിയന്തരമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ചേർന്ന് പ്രളയഭീഷണി നേരിടുന്ന സ്ഥലങ്ങൾ ശാസ്ത്രീയമായി തിരിച്ചറിയുകയും ആവശ്യമായ എസ്റ്റിമേറ്റുകൾ തയ്യാറാക്കി മുൻഗണനാക്രമത്തിൽ സർക്കാരിന് സമർപ്പിക്കുകയും വേണം. ഇത് പാലായ്ക്കായുള്ള സമഗ്രമായ പ്രളയനിവാരണ പദ്ധതിയുടെ ആദ്യപടിയായിരിക്കും.

പ്രകൃതിദുരന്തങ്ങൾ പൂർണമായി ഒഴിവാക്കാൻ കഴിയില്ല. എന്നാൽ മുൻകൂട്ടിയുള്ള ആസൂത്രണവും സമയബന്ധിതമായ നിക്ഷേപവും ഉണ്ടെങ്കിൽ അതിന്റെ ആഘാതം ഗണ്യമായി കുറയ്ക്കാൻ സാധിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങാതെ, ദുരന്തത്തെ അതിജീവിക്കാൻ ശേഷിയുള്ള ഒരു പാലായെ സൃഷ്ടിക്കുകയെന്ന താണ് നമ്മുടെ ലക്ഷ്യമാക്കേണ്ടത്.

ഇപ്പോൾ തന്നെ നമ്മുടെ ജനപ്രതിനിധികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും ഒരുമിച്ച് പ്രവർത്തിച്ച് പാലായ്ക്കായി സമഗ്രമായ പ്രളയനിവാരണ പദ്ധതി തയ്യാറാക്കേണ്ട സമയമാണിത്. ഇനിയെങ്കിലും ഓരോ മഴക്കാലവും ഒരേ ദുരിതകഥ ആവർത്തിക്കാതെ, മുൻകരുതലിന്റെയും ശാശ്വത പരിഹാരങ്ങളുടെയും പുതിയ അധ്യായത്തിന് തുടക്കമാകട്ടെ.

പാലാ മണ്ഡലത്തിലെ പ്രളയബാധിത പ്രദേശങ്ങൾ സംബന്ധിച്ച് പൊതുമരാമത്ത്, ജലസേചനം, റവന്യൂ, ദുരന്തനിവാരണ, തദ്ദേശസ്വയംഭരണ വകുപ്പുകളെ ഏകോപിപ്പിച്ച് സമഗ്രമായ പ്രളയനിവാരണ പദ്ധതി തയ്യാറാക്കുന്നതിനും ,
അങ്ങനെ രൂപം കൊടുത്ത സമഗ്ര റിപ്പോർട്ട് , മുഖ്യമന്ത്രി അടക്കമുള്ള സംസ്ഥാനത്തെ ഉന്നത ഭരണാധികാരികൾക്ക് മുന്നിൽ സമർപ്പിക്കുന്നതിനും വേണ്ടിയുള്ള നടപടികൾക്ക് ബഹുമാനപ്പെട്ട എം.എൽ.എ. അടിയന്തരമായി നേതൃത്വം നൽകണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു.”


05/08/2026

വളരെ നന്ദി ശ്രീ മനോജ്‌ മാത്യു പാലക്കാരൻ


കനത്ത മഴയെതുടർന്നു കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു
04/08/2026

കനത്ത മഴയെതുടർന്നു കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു

ബിജെപി നേതാവ് പി.സി ജോർജിന്റെ ഭാര്യ മാതാവ് മറിയാമ്മ മാത്യു പാറമുണ്ടയുടെ ഭൗതിക ശരീരത്തിൽ ബിജെപി നിയമസഭാ കക്ഷി നേതാവ് BB ഗ...
04/08/2026

ബിജെപി നേതാവ് പി.സി ജോർജിന്റെ ഭാര്യ മാതാവ് മറിയാമ്മ മാത്യു പാറമുണ്ടയുടെ ഭൗതിക ശരീരത്തിൽ ബിജെപി നിയമസഭാ കക്ഷി നേതാവ് BB ഗോപകുമാർ എംഎൽഎ പുഷ്പ ചക്രം സമർപ്പിക്കുന്നു..



പാലാ വലിയ പാലത്തിന്റെ അവിടെ സ്ഥാപിച്ചിരിക്കുന്ന സിഗ്നൽ ലൈറ്റ് പ്രകാരം ഫ്രീ ലെഫ്റ്റ് ആണ്. പക്ഷെ പലരും വന്നു ഇതുപോലെ ലെഫ്റ...
04/08/2026

പാലാ വലിയ പാലത്തിന്റെ അവിടെ സ്ഥാപിച്ചിരിക്കുന്ന സിഗ്നൽ ലൈറ്റ് പ്രകാരം ഫ്രീ ലെഫ്റ്റ് ആണ്. പക്ഷെ പലരും വന്നു ഇതുപോലെ ലെഫ്റ്റ് സൈഡ് കൂട്ടി വണ്ടി കയറ്റിയിടുന്നു.ഫലമോ ആശുപത്രിയിലേക്ക് തിരിഞ്ഞു പോകേണ്ടവർ waiting shed മുതൽ കാത്തു കിടക്കേണ്ടി വരുന്നു.

പാലാ കൊട്ടാരമറ്റം ബസ് ടെർമിനൽ ക്ലീൻ ചെയ്യാൻ ഫയർ ഫോഴ്സ് ടീമും 🥰നിറയെ ചെളിയാണ് ബസ് സ്റ്റാൻഡിൽ നിറയെ ഏറെ ശ്രമകരമായ ജോലിയാണ്...
04/08/2026

പാലാ കൊട്ടാരമറ്റം ബസ് ടെർമിനൽ ക്ലീൻ ചെയ്യാൻ ഫയർ ഫോഴ്സ് ടീമും 🥰

നിറയെ ചെളിയാണ് ബസ് സ്റ്റാൻഡിൽ നിറയെ ഏറെ ശ്രമകരമായ ജോലിയാണ്.

കോട്ടയം ജില്ലയിൽ നാളെയും (ആഗസ്ത് 4 ) അവധി
03/08/2026

കോട്ടയം ജില്ലയിൽ നാളെയും (ആഗസ്ത് 4 ) അവധി

Address

Pala
Palai
686575

Alerts

Be the first to know and let us send you an email when നമ്മുടെ സ്വന്തം പാലാ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share