Food Safety Palakkad

Food Safety Palakkad ഭക്ഷ്യ സുരക്ഷാ പാലക്കാട്

ഭക്ഷ്യസുരക്ഷാ വകുപ്പ്, പാലക്കാട് ജില്ലയുടെ നേതൃത്വത്തിൽ സംയുക്ത ഭക്ഷ്യസുരക്ഷാ നഗരം പദ്ധതി 2025–26യുടെ ഭാഗമായി ഭക്ഷ്യസുരക...
28/01/2026

ഭക്ഷ്യസുരക്ഷാ വകുപ്പ്, പാലക്കാട് ജില്ലയുടെ നേതൃത്വത്തിൽ സംയുക്ത ഭക്ഷ്യസുരക്ഷാ നഗരം പദ്ധതി 2025–26യുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ അവബോധ ക്ലാസ്സുകളും ലൈസൻസ് മേളയും 2026 ജനുവരി 27-ന് രാവിലെ 10 മണിക്ക് പാലക്കാട് ടോപ്പ് ഇൻ ടൗൺ ഹോട്ടലിൽ വച്ച് വിജയകരമായി സംഘടിപ്പിച്ചു.

പരിപാടിക്ക് ഡോ. ഹസീല എം. (ഫുഡ് സേഫ്റ്റി ഓഫീസർ – പാലക്കാട് സർക്കിൾ I/C) സ്വാഗതം അർപ്പിച്ചു. ഡോ. രേഖ എ. (അസിസ്റ്റന്റ് കമ്മീഷണർ ഓഫ് ഫുഡ് സേഫ്റ്റി, പാലക്കാട്) അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് നഗരസഭ ചെയർമാൻ ശ്രീ. സ്മിതേഷ് പി. പരിപാടി ഉദ്ഘാടനം ചെയ്തു.
ഭക്ഷ്യസുരക്ഷാ നിയമങ്ങൾ, FSSAI ലൈസൻസ്/രജിസ്ട്രേഷൻ നടപടികൾ, ശുചിത്വ മാനദണ്ഡങ്ങൾ, സുരക്ഷിത ഭക്ഷ്യ കൈകാര്യം, പോഷകസമൃദ്ധമായ ആഹാരത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ഭക്ഷ്യവ്യാപാരികൾക്ക് വ്യക്തമായ ബോധവത്കരണ ക്ലാസ് നോഡൽ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. ലിജ എസ്. നടത്തി, കൂടാതെ ബേക്കറി മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ് ഡോ. ഹസീല എം. നയിച്ചു.
ലൈസൻസ് മേളയുടെ ഭാഗമായി, ഫുഡ് ബിസിനസ് ഓപ്പറേറ്റേഴ്സിന് FSSAI ലൈസൻസ്/രജിസ്ട്രേഷൻ അപേക്ഷകൾ സമർപ്പിക്കാനും നിലവിലുള്ള ലൈസൻസുകൾ പുതുക്കാനും ആവശ്യമായ സൗകര്യങ്ങൾ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. ഹസീല എ.എം.യുടെ നേതൃത്വത്തിൽ വിജയകരമായി ഒരുക്കി.
പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാ ഉദ്യോഗസ്ഥർക്കും, KHRA അംഗങ്ങൾക്കും, ബേക്കേഴ്സ് അസോസിയേഷൻ അംഗങ്ങൾക്കും, കൂടാതെ പങ്കെടുത്ത എല്ലാ ഫുഡ് ബിസിനസ് ഓപ്പറേറ്റേഴ്സിനും പരിപാടിയുടെ സമാപനത്തിൽ ഡോ. ലിജ എസ്. നന്ദി രേഖപ്പെടുത്ത # Food Safety Kerala # Food Safety and Standards Authority of India

പാലക്കാട് ജില്ലയിൽ, പട്ടാമ്പി സർക്കിളിന്റെ ആഭിമുഖ്യത്തിൽ 24/01/2026-ന് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ FOSTAC പരിശീല...
24/01/2026

പാലക്കാട് ജില്ലയിൽ, പട്ടാമ്പി സർക്കിളിന്റെ ആഭിമുഖ്യത്തിൽ 24/01/2026-ന് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ FOSTAC പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ ഹോട്ടൽ–റസ്റ്റോറന്റ് മേഖലയിലെ തൊഴിലാളികൾക്കും ഉച്ചയ്ക്ക് ശേഷം അങ്കണവാടി പ്രവർത്തകര്ക്കുമായി വേർതിരിച്ച സെഷനുകളായി പരിശീലനം നടന്നു. പരിശീലനത്തിന് ഡോ. അഞ്ജലി, ഫുഡ് സേഫ്റ്റി ഓഫീസർ നേതൃത്വം നൽകി. ഭക്ഷ്യസുരക്ഷ, ശുചിത്വം, സുരക്ഷിത ഭക്ഷണ കൈകാര്യം, FSSAI മാർഗനിർദേശങ്ങൾ എന്നിവയെക്കുറിച്ച് പങ്കെടുത്തവർക്കു വിശദമായ അവബോധം നൽകി.

Address

Office Of The Assistant Commissioner Of Food Safety
Palakkad
678001

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914912505081

Website

Alerts

Be the first to know and let us send you an email when Food Safety Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Food Safety Palakkad:

Shortcuts

Share