Kodumbu west local committee

Kodumbu west local committee Political

16.03.2024ന് കനാൽ കമ്യൂണിറ്റി ഹാളിൽ വച്ചു നടക്കുന്ന LDF കൊടുമ്പ് വെസ്റ്റ്‌ ലോക്കൽ കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്ക...
12/03/2024

16.03.2024ന് കനാൽ കമ്യൂണിറ്റി ഹാളിൽ വച്ചു നടക്കുന്ന LDF കൊടുമ്പ് വെസ്റ്റ്‌ ലോക്കൽ കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കുക വിജയിപ്പിക്കുക.

ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിനായി സംസ്ഥാന ധനകാര്യ വകുപ്പ് 900 കോടി രൂപ അനുവദിച്ചു. ഇതിലൂടെ 60 ലക്ഷത്തോളം പേർക്കാണ് 1...
19/12/2023

ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിനായി സംസ്ഥാന ധനകാര്യ വകുപ്പ് 900 കോടി രൂപ അനുവദിച്ചു. ഇതിലൂടെ 60 ലക്ഷത്തോളം പേർക്കാണ് 1600 രൂപ വീതം ലഭിക്കുക. ക്രിസ്തുമസിന് മുൻപ് പെൻഷൻ വിതരണം പൂർത്തിയാകും.

19/12/2023
റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് സംസ്ഥാന സർക്കാർ 185.64 കോടി രൂപ അനുവദിച്ചു. റേഷൻ സാധനങ്ങൾ ...
19/12/2023

റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് സംസ്ഥാന സർക്കാർ 185.64 കോടി രൂപ അനുവദിച്ചു. റേഷൻ സാധനങ്ങൾ വിതരണത്തിന്‌ എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയുടെ വിതരണത്തിനായാണ് തുക അനുവദിച്ചത്. ഇവ വിതരണം ചെയ്യുന്നതിന് ആവശ്യമായ തുകയുടെ കേന്ദ്ര സർക്കാർ വിഹിതം ഒമ്പത് മാസമായിട്ടും ലഭ്യമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനം ഈ ഇനത്തിൽ ഒരു വർഷത്തേയ്ക്ക് ബജറ്റിൽ നീക്കിവച്ച തുക മുഴുവൻ കോർപറേഷന് നൽകാൻ തീരുമാനിച്ചത്. ദേശീയ ഭക്ഷ്യ സുരക്ഷ നിയമ പ്രകാരവും അല്ലാതെയുമുള്ള റേഷൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ അനുവദിക്കേണ്ട തുക മുഴുവൻ കുടിശികയാക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ ഇടപെടൽ.

എന്താണ് കേരളമെന്ന് ഇന്നലെ നടത്തിയ തെരുവു നടത്തത്തിലൂടെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ  മനസിലാക്കി. അതോടൊപ്പം  കേരളത്തിന്റെ ക്ര...
19/12/2023

എന്താണ് കേരളമെന്ന് ഇന്നലെ നടത്തിയ തെരുവു നടത്തത്തിലൂടെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ മനസിലാക്കി. അതോടൊപ്പം കേരളത്തിന്റെ ക്രമസമാധാനനില രാജ്യത്തിനാകെ ബോധ്യപ്പെടുകയും ചെയ്തു. നാട്ടിലെ എതു തെരുവിലൂടേയും നടക്കാമെന്ന ആരോഗ്യകരമായ അവസ്ഥയാണ് ഇവിടെയുള്ളതെന്ന് ഗവർണർക്ക് മനസിലായല്ലോ. ചാൻസിലർ എന്ന നിലയിൽ ചെയ്യാൻ പാടില്ലാത്ത കാര്യം അദ്ദേഹം ചെയ്തപ്പോൾ വിദ്യാർഥികൾ പ്രതിഷേധിച്ചു. അതിനുള്ള ജനാധിപത്യ അവകാശം അവർക്കുണ്ട്. അവരുടെ മേഖലയിൽ അനാവശ്യ ഇടപെടലുകൾ നടത്തിയപ്പോൾ അവർ പ്രതിഷേധിച്ചു. അതിനിയും ഉണ്ടാകും.

ഗവർണറെ ആരെങ്കിലും എന്തെങ്കിലും ചെയ്താൽ അതിന്റെ പേരിൽ നാട്ടിൽ ക്രമസമാധാനം തകർന്നു എന്ന് പറഞ്ഞ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താമെന്ന് ഏതോ മാധ്യമപ്രവർത്തകൻ തന്നെ പറയുന്നത് കേട്ടിരുന്നു. ഇനി അത്തരത്തിൽ എന്തെങ്കിലും ഉദ്ദേശ്യം ഗവർണർക്ക് ഉണ്ടായിരുന്നോ എന്നറിയില്ല. ഗവർണരുടെ താൽപര്യമനുസരിച്ചല്ല സുരക്ഷ കൊടുക്കുന്നത്. ആ പദവിക്കാണ് പൊലീസ് സുരക്ഷ. അത് വേണ്ട എന്ന് പറഞ്ഞാലും കൊടുത്തിരിക്കുമെന്നും ആ പ്രോട്ടോകോളുകൾ പാലിക്കാൻ തയ്യാറാകുകയാണ് ഉന്നത പദവിയിലിരിക്കുന്നവർ ചെയ്യേണ്ടത്.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

ഗവർണർ നടത്തുന്നത്‌ കേരളത്തിന്റെ സമാധാനം തകർക്കാനുള്ള നീക്കമാണ്. പ്രകോപനപരമായ കാര്യങ്ങളാണ്‌ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ചെയ്യുന്...
18/12/2023

ഗവർണർ നടത്തുന്നത്‌ കേരളത്തിന്റെ സമാധാനം തകർക്കാനുള്ള നീക്കമാണ്. പ്രകോപനപരമായ കാര്യങ്ങളാണ്‌ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ചെയ്യുന്നത്‌. എന്തൊക്കെയോ വിളിച്ചുപറയുന്നു. ഗവർണറാണെന്ന കാര്യംതന്നെ പലപ്പോഴും മറക്കുകയാണ്. ഗവർണറുടെ നടപടികൾ രാജ്യംതന്നെ ശ്രദ്ധിക്കുന്ന അവസ്ഥയിലെത്തി. സെനറ്റിലേക്ക്‌ ആളെ നാമനിർദേശം ചെയ്യുമ്പോൾ സർവകലാശാലയിൽനിന്ന്‌ പാനൽ വാങ്ങി അതിൽനിന്ന്‌ നിയമിക്കുക എന്നതാണ്‌ ചാൻസലർമാർ സ്വീകരിക്കേണ്ട നിലപാട്‌. സർവകലാശാല നൽകാത്ത പേരുകൾ എവിടെനിന്നാണ്‌ ചാൻസലർക്ക്‌ കിട്ടുന്നത്‌. പാനലിൽ വിവേചനാധികാരം ഉപയോഗിക്കുന്നത്‌ മനസ്സിലാക്കാം. എന്നാൽ, പാനലിലില്ലാത്ത പേരുകൾ ഏത്‌ കേന്ദ്രമാണ്‌ നൽകിയത്‌. ആർഎസ്‌എസിൽനിന്ന്‌ കിട്ടിയ നിർദേശത്തിന്റെ ഭാഗമായാണ്‌ ഈ നടപടിയെന്ന്‌ മാധ്യമങ്ങൾതന്നെ മുമ്പ്‌ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌.

ഗവർണർ ജനപ്രതിനിധിയും മന്ത്രിയുമായിട്ടുണ്ട്. ജനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. അങ്ങനെ ഒരാൾ എങ്ങനെയാണ് പ്രതിഷേധിക്കുന്നവരെ ക്രിമിനൽസ് എന്ന് വിളിക്കുക. വിവേകമില്ലാത്ത നടപടിയാണിത്‌. ഇന്നേവരെ ഏതെങ്കിലും ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തി അയാൾക്കെതിരെ കരിങ്കൊടി കാണിക്കുന്നവരെ അങ്ങോട്ട് പാഞ്ഞടുത്ത് നേരിടാൻ പോയിട്ടുണ്ടോ? എന്താണ് അതിന്റെ അർഥം. അദ്ദേഹത്തിന്റെ പ്രകടനംകണ്ട ഏതൊരാളും എന്താണ് പറ്റിയതെന്ന് ആലോചിക്കും. ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ഉപയോഗിക്കാനാകുന്ന വാക്കുകളാണോ അദ്ദേഹം പറഞ്ഞത്. ഓരോ കാര്യത്തിലും പരമാവധി പ്രകോപനം സൃഷ്ടിക്കാനാണ് ​ഗവർണർ ശ്രമിച്ചത്.

ഞങ്ങൾക്കുനേരെയും പലരും കരിങ്കൊടി വീശിയിരുന്നു. മറ്റുള്ളവർക്ക്‌ നേരെ കൈവീശിയതുപോലെ കരിങ്കൊടിയുമായി വന്നവർക്ക്‌ നേരെയും ഞാൻ കൈവീശി. അവരെ ചീത്ത പറയാൻ പോയില്ല. പ്രതിഷേധം അക്രമമാവരുതെന്ന്‌ മാത്രമാണ്‌ പറഞ്ഞത്‌. അത്തരം സാഹചര്യമുണ്ടായാൽ പൊലീസ്‌ ഇടപെടും, പിന്നീട്‌ വിലപിച്ചിട്ട്‌ കാര്യമില്ലെന്നാണ്‌ പറഞ്ഞത്‌.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

കാൻസർ മരുന്നുകളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന സംരംഭം ഏറ്റെടുക്കാനൊരുങ്ങുകയാണ് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ...
18/12/2023

കാൻസർ മരുന്നുകളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന സംരംഭം ഏറ്റെടുക്കാനൊരുങ്ങുകയാണ് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഡി.പി. ഇതിനായി ആലപ്പുഴ കലവൂരിലെ ഓങ്കോളജി ഫാർമ പാർക്കിൽ പുതിയ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുകയാണ്. സാമൂഹിക നേട്ടങ്ങൾക്ക് ഊന്നൽ നൽകി പ്രാരംഭ ഘട്ടത്തിൽ ഉയർന്ന ഡിമാൻഡുള്ള ഓങ്കോളജി ഡ്രഗ് ഫോർമുലേഷനുകൾ നിർമ്മിക്കുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഗണ്യമായ ഡിമാൻഡുള്ള 20 ഓങ്കോളജി മരുന്നുകൾ കമ്പനി കണ്ടെത്തിയിട്ടുണ്ട്. സാധാരണക്കാരന് താങ്ങാനാവുന്ന വിലയിൽ മരുന്നുകളുടെ ഉത്പാദനം നടത്തുന്നതിനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനെയും (ഐസിഎംആർ) സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനെയും (സിഡിഎസ്‌സിഒ) സമീപിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള പ്രശസ്ത ഓങ്കോളജിസ്റ്റുകളുമായി കമ്പനി നിരവധി റൗണ്ട് ചർച്ചകൾ നടത്തുകയും ചെയ്തു. അവശ്യ മരുന്നുകൾ തിരിച്ചറിയുന്നതിനും അവയുടെ ഉൽപ്പാദനം സുഗമമാക്കുന്നതിനും റീജിയണൽ കാൻസർ സെന്ററുമായും മലബാർ കാൻസർ സെന്ററുമായും കെ.എസ്.ഡി.പി സജീവമായി സഹകരിക്കുന്നുണ്ട്.

ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ക്യാൻസർ രോഗബാധിതരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് സാംക്രമികേതര രോഗങ്ങളെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടി കൂടുതലാണ് കാൻസർ പരിചരണത്തിന്റെ ചെലവ്. കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് മുഖേനയുള്ള ഫണ്ട് ഉപയോഗിച്ച് ഏകദേശം 231 കോടി രൂപയുടെ മൊത്തം നിക്ഷേപത്തിൽ കലവൂരിലെ 6.38 ഏക്കർ സ്ഥലത്താണ് കാൻസർ മരുന്ന് ഉൽപ്പാദന കേന്ദ്രം ആരംഭിക്കുന്നത്. ഉൽപ്പാദന കേന്ദ്രത്തിന്റെ വിശദമായ പ്രോജക്ട് റിപ്പോർട്ടിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകുകയും ചെയ്തു.

പ്രവർത്തനസജ്ജമാകുന്നതോടെ, പ്രതിവർഷം ആറ് കോടി ഗുളികകളും 4.5 കോടി ക്യാപ്‌സ്യൂളുകളും 37 ലക്ഷം ഇൻട്രാവണസ് മരുന്നുകളും നിർമ്മിക്കാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. 2020-21 സാമ്പത്തിക വർഷത്തിൽ 122 കോടി രൂപയുടെ വരുമാനം കമ്പനി നേടിയിരുന്നു. പ്രധാനമായും കോവിഡ് പകർച്ചവ്യാധിയുടെ കാലത്ത് സാനിറ്റൈസർ നിർമ്മാണത്തിലൂടെയാണ് കമ്പനി നേട്ടം കൈവരിച്ചത്. വെല്ലുവിളികൾക്കിടയിലും ഈ സാമ്പത്തിക വർഷം 100 കോടി രൂപയുടെ വിറ്റുവരവാണ് കെഎസ്ഡിപി ലക്ഷ്യമിടുന്നത്. കേരള സർക്കാരിന് മരുന്നുകൾ എത്തിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ

Address

Kanal Junction
Palghat
678551

Telephone

+919744929978

Website

Alerts

Be the first to know and let us send you an email when Kodumbu west local committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kodumbu west local committee:

Share