Pravasi Seva Kendra Puthucode

Pravasi Seva Kendra Puthucode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pravasi Seva Kendra Puthucode, Public & Government Service, PRAVASI SEVAKENDRA THACHANADI PUTHUCODE, Palghat.

# PRAVASI KSHEMANIDHI SERVICE
# NORKA SERVICE
# GOV AND PUBLIC SERVICE
# VILLAGE OFFICE SERVICE
# VEHICLE ONLINE ALL SERVICE
# FLIGHT TICKET SERVICE
# TRAIN TICKET SERVICE
# RATION CARD SERVICE

28/10/2022

പ്രസിദ്ധീകരണത്തിന്
നോര്‍ക്ക റൂട്ട്‌സ്
27-10-2022
.............................
പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്കയുടെസൗജന്യ പരിശീലന പരിപാടി

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് സൗജന്യ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എറണാകുളത്ത് നവംബറില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുളളവര്‍ നവംബര്‍ 15 നകം റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തിലാണ് സംരംഭക പരിശീലന പരിപാടി. തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവര്‍ക്കുമായാണ് സംരംഭകത്വ പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-277-534, 8592958677 എന്ന നമ്പറിലോ [email protected], [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്. നോര്‍ക്ക റൂട്ട്‌സ്, വ്യവസായ വകുപ്പ്, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവ വഴി നടപ്പിലാക്കുന്ന വിവിധ സംരംഭകസഹായ പദ്ധതികള്‍ , വ്യവസായ സംരംഭത്തിനാവശ്യമായ വിവിധ തരം ലൈസന്‍സുകള്‍, ജി.എസ്.ടി എന്നിവ സംബന്ധിച്ച് പരിശീലനവും പൊതു സംശയങ്ങള്‍ക്കുളള മറുപടിയും പരിശീലനത്തിന്റെ ഭാഗമായി ലഭിക്കും.

പ്രവാസി സേവാ കേന്ദ്ര
ബ്രാഞ്ച് :1106
തച്ചനടി പുതുക്കോട്
9188693304
[email protected]

22/10/2022

*🏡പട്ടികജാതി വിഭാഗത്തിൽ പെട്ടവരുടെ വീടുകൾ വാസയോഗ്യമാക്കുന്നതിനായി സേഫ് പദ്ധതിയിലൂടെ 200000 രൂപ ധന സഹായം🏡*

*🌏സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന പുതിയ പദ്ധതിയാണ് സേഫ്. പട്ടികജാതി വിഭാഗത്തിൽപെട്ടവരുടെ വീടുകൾ സയോഗ്യമാക്കുന്നതിനായി ഈ പദ്ധതിയിലൂടെ 200000/- രൂപ വരെ ധനസഹായം ലഭിക്കും.*

*💡മേൽക്കൂര പൂർത്തീകരണം,*
*💡ടോയ്‌ലറ്റ്‌ നിർമ്മാണം,*
*💡ഭിത്തി ബലപ്പെടുത്തൽ,*
*💡വാതിലുകളും ജനലുകളും സ്ഥാപിക്കൽ,*
*💡അടുക്കള നവീകരണം,*
*💡പ്ലാസ്റ്ററിങ്,*
*💡ഇലക്ട്രിക്കൽ പ്ലംബിംഗ് ജോലികൾ,*
*💡തറ നവീകരണം എന്നീ പ്രവർത്തനങ്ങൾക്കാണ് ധനസഹായം ലഭിക്കുക.*

*📜SAFE പദ്ധതിഅപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ📜*
*💎ജാതി സർട്ടിഫിക്കറ്റ്*
*💎വരുമാന സർട്ടിഫിക്കറ്റ്*
*💎ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് വീടിന്റെ വിസ്തീർണം ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റ്*
*💎ഭവന നിർമ്മാണം പൂർത്തിയാക്കിയ വർഷം സംബന്ധിച്ച സർട്ടിഫിക്കറ്റ് (നിർമ്മാണത്തിന് ധനസഹായം ലഭിച്ച വകുപ്പിൽ നിന്നും)*
*💎മുൻപ് ഭവനപുനരുദ്ധാരണം/ പൂർത്തീകരണം /ശുചിമുറി നിർമാണം/ പഠനമുറി നിർമാണം എന്നിവക്ക് ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം (തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും)*
*💎ആധാർ കാർഡ്, റേഷൻ കാർഡ്,ബാങ്ക് പാസ്സ് ബുക്ക്‌ കോപ്പി*

*🙋‍♂️അപേക്ഷകർ ഒരു ലക്ഷം രൂപവരെ വാർഷിക വരുമാനപരിധിയുള്ളവരും, 2010 ഏപ്രിൽ ഒന്നിന് ശേഷം ഭവനപൂർത്തീകരണം നടത്തിയിട്ടുള്ളവരും ആകണം*
*🙋‍♂️അഞ്ചു വർഷക്കാലയളവിനുള്ളിൽ വീട് നിർമിക്കുന്നതിനോ, ഭവനപുനരുദ്ധാരണ പ്രവർത്തനങ്ങൾക്കോ സർക്കാർ സഹായം ലഭ്യമായവരെ ഈ പദ്ധതിയിൽ പരിഗണിക്കുന്നതല്ല.*
*🤷ഭർത്താവു മരിച്ച/ ഉപേക്ഷിക്കപ്പെട്ട വനിതകൾ കുടുംബനാഥയായ വീടുകൾ, ഭിന്നശേഷിക്കാർ, മാരകരോഗങ്ങൾ ബാധിച്ചവരുള്ള കുടുംബം, വിദ്യാർഥികളുള്ള കുടുംബം, വനിതകൾ മാത്രമുള്ള കുടുംബം, മുൻപ് ഭവനപുനരുദ്ധാരണ ധനസഹായം കൈപ്പറ്റിയിട്ടില്ലാത്ത കുടുംബം, 800 ചതുരശ്ര അടിക്ക് താഴെ വിസ്തീർണ്ണമുള്ള വീടുകളുള്ള കുടുംബം, പാദനമുറി അനുവദിച്ചിട്ടില്ലാത്ത കുടുംബം, നിർമ്മാണഘട്ടങ്ങളിൽ അഞ്ചിലേറെ ഘടകങ്ങൾ ആവശ്യമുള്ള കുടുംബം , 50000 രൂപയ്ക്കു താഴെ വാർഷികവരുമാനമുള്ളവർ എന്നിങ്ങനെയുള്ള കുടുംബങ്ങൾക്ക് മുൻഗണന ലഭിക്കും.*

*💵സേഫ് പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് ₹50000, ₹100000, ₹50000 എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് തുക ലഭിക്കുക.💵*

*🖥️അപേക്ഷകൾ ബന്ധപ്പെട്ട കോർപറേഷൻ/മുൻസിപ്പാലിറ്റി/ ബ്ലോക്ക് പട്ടികജാതിവികസന ഓഫീസുകളിൽ ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്.🖥️*

*📆അവസാന തീയതി 2022 നവംബർ 5📆*

*🤷‍♂️SAFE പദ്ധതി 2010 ഏപ്രിൽ1നും2017സെപ്റ്റംബർ27നും ഇടയിൽ ഭവന പൂർത്തീകരണം നടത്തിയ ഗുണഭോക്താക്കളെ ആണ് പരിഗണിക്കുന്നത്.*
*🙅‍♂️2017സെപ്റ്റംബർ 27 ന് ശേഷം ഭവന നിർമാണം, ഭവന പുനരുദ്ധാരണ പ്രവർത്തനങ്ങൾ ശുചിമുറി നിർമാണം എന്നീ പദ്ധതികൾക്ക് ധനസഹായം ലഭിച്ചവരെ പരിഗണിക്കുന്നതല്ല*

------------------------------------------

പ്രവാസി സേവാ കേന്ദ്ര
തച്ചനടി പുതുക്കോട്
9188693304
[email protected]

04/10/2022

*സംരംഭകത്വ അവബോധ പ്രോഗ്രാം*

ആലത്തൂർ ബ്ലോക്ക്‌ പഞ്ചായത്തിന്റെ ഏരിയയിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഒരു ഏകദിന സംരംഭകത്വ അവബോധ പ്രോഗ്രാം [Entrepreneurship awareness Programme- EAP] ഈ വരുന്ന *12/10/2022 ന് (ബുധൻ)* സംഘടിപ്പിക്കുന്നു.

പ്രവാസികൾക്കും, വനിതകൾക്കും, അഭ്യസ്തവിദ്യർക്കും, യുവാക്കൾക്കും തുടങ്ങി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും, സംരംഭം തുടങ്ങിയവർക്കും എല്ലാർക്കും ഈ പ്രോഗ്രാമിന് പങ്കെടുക്കാവുന്നതാണ്.

പ്രസ്തുത ക്ലാസ്സിൽ

ലൈസൻസ് എടുക്കുന്നത്

സബ്‌സിഡി ലഭ്യമാകുന്നത്

ബാങ്ക് വായ്‌പ നേടുന്നത്

മാർക്കറ്റിംഗ് (പുതിയതായി സംരംഭം തുടങ്ങിയവർക്കും തുടങ്ങാൻ താല്പര്യം ഉള്ളവർക്കും ഈ ക്ലാസ്സ് വളരെയധികം ഉപകാരപ്പെടും)

വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികൾ, സ്കീമുകൾ എന്നിവയെ കുറിച്ചുള്ള വിശദമായ ക്ലാസ്സ്

രജിസ്ട്രേഷനും
കൂടുതൽ വിവരങ്ങൾക്കും
*വിശ്വജിത്ത് സി വി*
( *ഇൻ്റെൺ, വ്യവസായ വകുപ്പ്* )
*പുതുക്കോട് ഗ്രാമപഞ്ചായത്ത്*
Ph : *8301909952*

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്കു മാറ്റാം അപേക്ഷ ഇന്നു മുതല്‍      13-SEP-2022 ചൊവ്വ       --------------------തി...
13/09/2022

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്കു മാറ്റാം അപേക്ഷ ഇന്നു മുതല്‍

13-SEP-2022 ചൊവ്വ
--------------------

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 31 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം

റേഷൻ കാർഡ് BPL - ലേക്ക് മാറ്റുവാൻ വീണ്ടും അവസരം..*2022 സെപ്റ്റംബർ 13 മുതൽ ഒക്ടോബർ 31 വരെ ചെയ്യാം.വിശദമായ വിവരങ്ങൾക്ക് സമ...
12/09/2022

റേഷൻ കാർഡ് BPL - ലേക്ക് മാറ്റുവാൻ വീണ്ടും അവസരം..
*2022 സെപ്റ്റംബർ 13 മുതൽ ഒക്ടോബർ 31 വരെ ചെയ്യാം.

വിശദമായ വിവരങ്ങൾക്ക് സമീപിക്കുക......
---------------------------------------

പ്രവാസി സേവാ കേന്ദ്ര
തച്ചനടി പുതുക്കോട്

9188693304
[email protected]

08/09/2022
25/08/2022

*പ്രവാസികളുടെയും കുടുംബങ്ങളുടെയും ശ്രദ്ധക്ക്**

*കേരള പ്രവാസി ക്ഷേമ ബോര്‍ഡ് നല്‍കുന്ന പ്രവാസി പെന്‍ഷനും ക്ഷേമനിധി അംശദായവും 01/04/2022 മുതല്‍ വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി.*

*1എ വിഭാഗത്തിന്‍റെ മിനിമം പെന്‍ഷന്‍ 3,500/- രൂപയായും*

*1ബി/2എ വിഭാഗങ്ങളുടേത് 3,000/- രൂപയായുമാണ് വര്‍ദ്ധിപ്പിച്ചത്. *

അംശദായം അടച്ച വര്‍ഷങ്ങള്‍ക്ക് ആനുപാതികമായി 7,000/- രൂപ വരെ പ്രവാസി പെന്‍ഷന്‍ ലഭിക്കുന്നു.

01/04/2022 മുതല്‍ 1എ വിഭാഗത്തിന് 350/- രൂപയും
1ബി/2എ വിഭാഗത്തിന് 200/- രൂപയും ആയിരിക്കും പ്രതിമാസ അംശദായം*

*ആർക്കെല്ലാം അംഗമാകാം*
കുറഞ്ഞത് 2 വർഷമെങ്കിലും കേരളത്തിന് പുറത്തുള്ള ഏതെങ്കിലും സംസ്ഥാനങ്ങളിലോ വിദേശ രാജ്യങ്ങളിലോ ജോലി ചെയ്തവർക്കും ഇപ്പോൾ ജോലി ചെയ്തു കൊണ്ടിരികുന്നവർക്കും അംഗമാകാം.
*അംഗങ്ങളാകുന്നവർ പ്രതിമാസം എത്ര തുക ക്ഷേമനിധിയിൽ അടക്കണം.*
വിദേശത്ത് ഉള്ളവർ മാസം 350 രൂപയും, തിരികെ നാട്ടിലെത്തിയവർ മാസം 200 രൂപയും കുറഞ്ഞത് 5 വർഷമോ അല്ലെങ്കിൽ 60 വയസ് പൂർത്തിയാകുന്നത് വരെയോ അടയ്ക്കണം.(സർക്കാർ അംശാദായം വർധിപ്പിക്കുമ്പോൾ പ്രതിമാസ തുകയിലും മാറ്റം വന്നേക്കാം)

*വിദേശത്തായിരിക്കുമ്പോൾ 350 രൂപ വീതം അടക്കണം.
ഇതിനിടക്ക് നാട്ടിൽ വന്ന് പിന്നെ പോകുന്നില്ലാ എങ്കിൽ പ്രവാസി ക്ഷേമ ബോഡുമായി ബന്ധപ്പെട്ടാൽ 350 രൂപ എന്നത് 200 രൂപ മാസ അടവായി മാറ്റി തരും*

*പ്രതിമാസം എത്ര രൂപ പെൻഷൻ ലഭിക്കും*
60 വയസ്സ് പൂർത്തിയായാൽ മാസം 3000 രൂ പെൻഷൻ ലഭിക്കും.
നിങ്ങൾ 60 വയസ് കഴിഞ്ഞും പ്രവാസി ആയി തുടരുകയാണെങ്കിൽ 3500 രൂപ മാസം പെൻഷൻ കിട്ടും.(സർക്കാർ പെൻഷൻ തുക കാലാകാലങ്ങളിൽ വർധിപ്പികുന്നതിന് അനുസരിച്ച് പെൻഷൻ തുകയിലും വർധനവ് ഉണ്ടാകും)

5 വർഷത്തിൽ കൂടുതൽ അടക്കുന്നവർക്ക് അടക്കുന്ന തുകയുടെ 3 ശതമാനം (പരമാവധി പെൻഷൻ തുകയുടെ ഇരട്ടി)പെൻഷനോടാപ്പം അധികം ലഭിക്കും

*5 വർഷം അടച്ചാൽ മതിയോ*

മിനിമം 5 വർഷം അടക്കണം എന്നതാണ് നിബന്ധന
അതായത് 55 വയസ് ഉള്ള വ്യക്തിയാണ് ചേരുന്നത് എങ്കിൽ മിനിമം 60 വയസ് വരെ 5 വർഷം അടച്ചാൽ മിനിമം പെൻഷൻ തുകയായ 3500 രൂപ മാസം പെൻഷൻ ലഭിക്കും.

നിങ്ങൾ 40 വയസ് ഉള്ള വ്യക്തിയാണെങ്കിൽ 20 വർഷം അടക്കണം. എന്നാൽ 59 വയസിൽ ഒരാൾ അംഗമായാൽ 5 വർഷം പൂർത്തിയാക്കുന്നതിനായി 64 വയസ് വരെ അടക്കേണ്ടി വരും.

5 വർഷത്തിൽ കൂടുതൽ അടച്ചവർക്ക് അധികമായി അടച്ച ഒരോ വർഷത്തിനും 3% പെൻഷനോടൊപ്പം അധികമായി ലഭിക്കും.

വിദേശത്ത് ആയിരിക്കുമ്പോൾ ചേർന്നവർ ജോലി മതിയാക്കി നാട്ടിൽ എത്തിയാൽ മാസം 350 അടക്കണോ

വേണ്ട.ജോലി മതിയാക്കി നാട്ടിൽ എത്തിയാൽ മാസം 150 രൂപ അടച്ചാൽ മതിയാകും.
ഇതു സംബന്ധിച്ച് ക്ഷേമനിധി ഓഫീസിൽ കാറ്റഗറി മാറ്റുന്നതിനുള്ള അപേക്ഷ നൽകണം.
*പ്രവാസി ക്ഷേമനിധി അംഗം മരിച്ചാൽ നോമിനിക്ക് പെൻഷൻ കിട്ടുമോ*?

അംഗം മരണപ്പെട്ടാൽ കുടുംബത്തിന് നിശ്ചിത തുക ഒരു തവണയും പെൻഷൻ തുകയുടെ പകുതി തുകയും പ്രതിമാസവും ലഭിക്കും.

*അംഗങ്ങൾക്ക് ലഭിക്കുന്ന മറ്റു ആനുകൂല്യങ്ങൾ എന്തെല്ലാം?*.
പ്രതിമാസ പെൻഷന് പുറമെ
അംഗത്തിന്റെ ചികിത്സയ്ക്കും
മക്കളുടെ വിവാഹം, പഠനം തുടങ്ങിയവയ്ക്കും ധനസഹായം ലഭിക്കും.


*രജിസ്ട്രേഷന് ആവശ്യമായ രേഖകൾ.*
▪️പാസ്പോർട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്,
▪️വിസയുടെ പകർപ്പ് (വിദേശത്തുള്ളവർ),.
▪️ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വിലാസം. ▪️ഫോട്ടോ, ▪️നാട്ടിൽ സ്ഥിരമാക്കിയവർ പഞ്ചായത്ത് പ്രസിഡന്റ് / ഗസറ്റഡ് ഓഫീസർ നൽകുന്ന സാക്ഷ്യപത്രം.
എന്നിവയുമായി ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ തൊട്ടടുത്തുള്ള പ്രവാസി സേവാ കേന്ദ്രയുമായി ബന്ധപെടുക …..
——————————————-
പ്രവാസി സേവാ കേന്ദ്ര
തച്ചനടി പുതുക്കോട് പാലക്കാട്
9188693304 - 9495855075

00968 78502629 -Oman 🇴🇲
[email protected]

———————————————

റേഷൻ കാർഡ് BPL ( ചുവപ്പ് കാർഡ് )മുൻഗണന ആക്കാൻ  അവസരം* *സെപ്റ്റംബർ 13 മുതൽ വീണ്ടും റേഷൻ കാർഡ് BPL ആക്കാൻ ഓൺലൈൻ വഴി അപേക്ഷ...
23/08/2022

റേഷൻ കാർഡ് BPL ( ചുവപ്പ് കാർഡ് )മുൻഗണന ആക്കാൻ അവസരം*
*സെപ്റ്റംബർ 13 മുതൽ വീണ്ടും റേഷൻ കാർഡ് BPL ആക്കാൻ ഓൺലൈൻ വഴി അപേക്ഷ നല്കാൻ അവസരം

_BPL അപേക്ഷകർ താഴെ പറയുന്ന സർട്ടിഫിക്കറ്റുകൾ (അർഹതയുള്ളത് )എത്രയും പെട്ടന്ന് തന്നെ എടുത്തു കൈയിൽ കരുതേണ്ടതാണ്_

👉ആശ്രയ വിഭാഗം: ഗ്രാമപഞ്ചായത്ത് CDS ചെയർപേഴ്സൺ നൽകുന്ന സാക്ഷ്യപത്രം .

👉ഗുരുതര മാരക രോഗങ്ങൾ ഡയാലിസിസ് ഉൾപ്പെടെ :ചികിത്സാ രേഖകളുടെ പകർപ്പുകൾ

👉പട്ടിക ജാതി /വർഗ്ഗം :തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്

👉വിധവ ഗ്രഹനാഥയാണെങ്കിൽ :വില്ലേജ് ഓഫീസർ നൽകുന്ന നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ് (പുനർവിവാഹം കഴിച്ചിട്ടില്ലന്ന് വില്ലേജ് ആഫീസറുടെ സർട്ടിഫിക്കറ്റ് )നിലവിലെ പെൻഷൻ രേഖകൾ മുതലായവ

👉വീടും സ്ഥലവും സ്വന്തമായി ഇല്ലാത്തവർ :വില്ലേജ് ഓഫീസർ നൽകുന്ന ഭൂരഹിത, ഭവന രഹിത സർട്ടിഫിക്കറ്റ്

👉ബി.പി.എൽ.പട്ടികയിൽ ഉൾപ്പെടാൻ അർഹത ഉള്ളവർ : ഗ്രാമ ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ നൽകുന്ന സാക്ഷ്യപത്രം

👉ഏതെങ്കിലും ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ടെങ്കിൽ :വീട് നൽകിയ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം

👉എല്ലാ അംഗങ്ങളുടെയും ആധാർ റേഷൻകാർഡിൽ ലിങ്ക് ചെയ്തവരുടെ അപേക്ഷകളേ സ്വീകരിക്കൂ.

*താഴെ പറയുന്ന അയോഗ്യതാ മാനദണ്ഡങ്ങൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല*

❗കാർഡിലെ ഏതെങ്കിലും അംഗം
a. സർക്കാർ/പൊതുമേഖല ജീവനക്കാരൻ
b. ആദായ നികുതി ദായകൻ,
c. സർവീസ് പെൻഷണർ
d. 1000+ ച അടി വീട് ഉടമ
e. നാലോ അധികമോ ചക്ര വാഹന (സ്വയം ഓടിക്കുന്ന ഒരു ടാക്സി ഒഴിച്ച് ) ഉടമ.
f. പ്രൊഫഷണൽസ് (ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കറ്റ്, ഐ റ്റി, നഴ്സ്, CA ..etc)

❗കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി

a. ഒരേക്കർ സ്ഥലം (ST വിഭാഗം ഒഴികെ)

b. 25000 രൂപ പ്രതിമാസ വരുമാനം (NRI യുടെത് ഉൾപെടെ )

_മേൽ അയോഗ്യതകൾ ഇല്ലാത്ത കുടുംബങ്ങളിൽ താഴെ പറയുന്ന വിഭാഗങ്ങൾ മാർക്ക് അടിസ്ഥാനമില്ലാതെ മുൻഗണനക്ക് അർഹർ ആണ്_

a. ആശ്രയ പദ്ധതി
b. ആദിവാസി
c. കാൻസർ, ഡയാലിസിസ്, അവയവമാറ്റം, HIV , വികലാംഗർ, ഓട്ടിസം, ലെപ്രസി , 100 % തളർച രോഗികൾ,gramaseva
d. നിരാലംബയായ സ്ത്രീ (വിധവ, അവിവാഹിത,ഡൈവോർസ് ) കുടുംബനാഥ (പ്രായപൂർത്തിയായ പുരുഷൻമാർ കാർഡിൽ പാടില്ല)

ഇവ കഴിഞ്ഞ് മാർക്ക് അടിസ്ഥാനത്തിൽ മുൻഗണന അനുവദിക്കും.

*മാർക്ക് ഘടകങ്ങൾ*

1. 2009 ലെ BPL സർവേ പട്ടിക അംഗം/ BPL കാർഡിന് അർഹനാണ് എന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം
2. ഹൃദ് രോഗം
3. മുതിർന്ന പൗരൻമാർ
4. തൊഴിൽ
5 . പട്ടികജാതി
6. വീട് /സ്ഥലം ഇല്ലാത്തവർ
7. വീടിൻ്റെ ശോചനീയസ്ഥ
8 സർക്കാർ ഭവന പദ്ധതി അംഗം ( ലക്ഷം വീട്, lAY, LIFE തുടങ്ങിയവ:)
9 വൈദ്യുതി, കുടിവെള്ളം, കക്കൂസ് ഇവ ഇല്ലാത്തത്

*അവശത ഘടകങ്ങൾ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ/ രേഖകൾ അപേക്ഷക്ക് ഒപ്പം സമർപിക്കുക.*

പ്രവാസി സേവാ കേന്ദ്രാ തചനടി പുതുക്കോട്
9188693304
9495755075
[email protected]

കേരള പ്രവാസി വെൽഫെയർ ക്ഷേമനിധിയിൽ അംഗത്വം എടുക്കുന്നതിന് പുതുക്കോട് പ്രവാസി ഓഫീസുമായി ബന്ധപ്പെടുക.9188693304-9495755075i...
22/08/2022

കേരള പ്രവാസി വെൽഫെയർ ക്ഷേമനിധിയിൽ അംഗത്വം എടുക്കുന്നതിന് പുതുക്കോട് പ്രവാസി ഓഫീസുമായി ബന്ധപ്പെടുക.

9188693304-9495755075
[email protected]

📣📣📣 *പി എം കിസാൻ* ഗുണഭോക്താക്കൾക്ക് 2022-2023 ലെ ആദ്യ ഗഡു *മെയ് 31 ന്* അക്കൗണ്ടിലേക് എത്തും .പി എം കിസാൻ *e-KYC* പൂർത്തി...
31/05/2022

📣📣📣

*പി എം കിസാൻ* ഗുണഭോക്താക്കൾക്ക് 2022-2023 ലെ ആദ്യ ഗഡു *മെയ് 31 ന്* അക്കൗണ്ടിലേക് എത്തും .

പി എം കിസാൻ *e-KYC* പൂർത്തിയാക്കേണ്ട കാലാവധി *2022 ജൂലൈ 31* വരെ കേന്ദ്ര സർക്കാർ ദീർഘിപിച്ചിട്ടുണ്ട്.

പി എം കിസാൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവരും *എയിംസ് പോർട്ടലിൽ* രജിസ്റ്റർ ചൈയ്യേണ്ടതാണ്.

സമീപിക്കുക
-----------------------------
പ്രവാസി സേവാകേന്ദ്ര
തച്ചനടി പുതുക്കോട്
9188693304
9495755075
[email protected]

15/05/2022

മാർച്ച് മാസം മുതൽ പ്രവാസി പെൻഷൻ മുടങ്ങിയവർ പുതുക്കോട് പ്രവാസി സേവാ കേന്ദ്രവുമായി ബന്ധപ്പെടുക
9188693304
9495755075

Address

PRAVASI SEVAKENDRA THACHANADI PUTHUCODE
Palghat
678687

Website

Alerts

Be the first to know and let us send you an email when Pravasi Seva Kendra Puthucode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share