Kairali Pulayar MahaSabha

Kairali Pulayar MahaSabha Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kairali Pulayar MahaSabha, Social service, Palghat.

ഓണാശംസകൾ
26/08/2023

ഓണാശംസകൾ

17/08/2023
പ്രതിഷേധിക്കുക ! പ്രതിഷേധിക്കുക !
22/06/2023

പ്രതിഷേധിക്കുക ! പ്രതിഷേധിക്കുക !

03/04/2023

സംഘടനഎന്നും ജനപക്ഷത്ത്
കൈരളി പുലയർ മഹാസഭ സംസ്ഥാന കമ്മിറ്റി................................................
പാലക്കാട്.
പാലക്കാട് ജില്ലയിലെ മുതലമട ഗ്രാമപഞ്ചായത്തിലെ ഗോവിന്ദപുരം അംബേദ്കർ കോളനിയിലെ 42 കുടുംബങ്ങൾ 90 ദിവസക്കാലം മുതലമട പഞ്ചായത്ത് ഓഫീസിനു മുമ്പിലും കളക്ടറേറ്റ് പരിസരത്തും രാത്രിയും പകലും സമരം നയിക്കുകയുണ്ടായി ഈ സമരത്തിന് ആധാരമായ വിഷയം മുതലമട പഞ്ചായത്ത് തയ്യാറാക്കിയ ലൈഫ് മിഷൻ പദ്ധതിയിൽ കോളനിയിൽ തിങ്ങിപ്പാർക്കുന്ന എസ് സി എസ് ടി വിഭാഗങ്ങൾ ഉൾപ്പെട്ടില്ല എന്നതാണ് മനപ്പൂർവ്വം ഇവരെ ഉൾപ്പെടുത്തിയില്ല എന്നുള്ളതാണ് സത്യാവസ്ഥ ഇതിനെതിരെ അംബേദ്കർ കോളനി നിവാസികൾ ബഹു കോടതിയെ സമീപിക്കുകയും ഹൈക്കോടതി വിധി കോളനി നിവാസികൾക്ക് അനുകൂലമായി വരുകയും ലൈഫ് മിഷൻ പോലുള്ള പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിക്കുകയും ചെയ്തതെങ്കിലും ഒരു വർഷക്കാലമായിട്ട് പോലും പഞ്ചായത്ത് ഭരണസമിതി യോ മറ്റു സർക്കാർ വകുപ്പുകളും ഇവർക്ക് അനുകൂലമായി നിലപാട് എടുത്തില്ല
ഇവരുടെ സമരം തുടരുമ്പോഴും പല സംഘടനകളും സമരം പൊളിക്കുവാനും ഇവരെ പിന്തിരിപ്പിക്കാൻ ശ്രമം നടത്തുകയുണ്ടായി ഗോവിന്ദപുരത്തുള്ള ദളിത് സംഘടന നേതാക്കന്മാർ എന്ന് പറയുന്ന ചില ആളുകൾ രാഷ്ട്രീയ പിൻബലത്തോടെ സമരം പൊളിക്കുവാൻ ഒളിഞ്ഞും തെളിഞ്ഞും രംഗത്തു വരുന്ന സമീപനം ഉണ്ടായി ഗോവിന്ദപുരം സമരം അറിഞ്ഞ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സമരത്തിൽ അണിചേരുവാൻ എത്തിയിരുന്നു സമരം അനിശ്ചിതമായി നീണ്ടു പോകുകയും ഒരു ചർച്ചക്ക് പോലും വിളിക്കാത്ത സാഹചര്യത്തിൽ ഗോവിന്ദപുരം സമരസമിതി കൈരളി പുലയർ മഹാസഭയുടെ സംസ്ഥാന നേതൃത്വത്തെ സമീപിക്കുകയും ഇവരുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ കൈരളി പുലയർ മഹാസഭ നേതൃത്വം കൊടുക്കുന്ന പട്ടികജാതി വർഗ്ഗ അവകാശ സംരക്ഷണ സമിതി 2022 ജൂലൈ 17ന് പാലക്കാട് തൃപ്തി ഹാളിൽ വിളിച്ച അവകാശ സമരപ്രഖ്യാപന സംസ്ഥാന കൺവെൻഷനിൽ ഗോവിന്ദപുരം സമരം ആദ്യ അജണ്ടയായി ഏറ്റെടുക്കുകയും ചെയ്തു
മുതലമട പഞ്ചായത്ത് തീർത്തും ഉപേക്ഷിച്ച ഇവരുടെ ആവശ്യങ്ങൾ പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥന്മാർ സ്ഥലം എംഎൽഎ വകുപ്പ് മന്ത്രിയുടെ ഓഫീസ് മറ്റു രാഷ്ട്രീയ സാമൂഹ്യ സംഘടന നേതാക്കളുമായി കൈരളി പുലയർ മഹാസഭയുടെ സംസ്ഥാന നേതാക്കൾ നേരിട്ടും അല്ലാതെയും ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ പട്ടികജാതി വികസന വകുപ്പ് ടി വിഭാഗങ്ങൾക്ക് അനുവദിച്ചിട്ടുള്ള ലാപ്സ് ആയി പോകുന്ന തുക ഗോവിന്ദപുരത്തെ 42 കുടുംബങ്ങൾക്ക് ഭൂമിയും വീടും അനുവദിക്കുന്നതിന് ഉപയോഗപ്പെടുത്തണമെന്ന് കൈരളി പുലയർ മഹാസഭ ആവശ്യപ്പെട്ടു ഇതിന്റെ അടിസ്ഥാനത്തിൽ 5 ലക്ഷം രൂപ ഭൂമി വാങ്ങുന്നതിനും ആറുലക്ഷം രൂപ വീട് വയ്ക്കുന്നതിനും പട്ടികജാതി വികസന വകുപ്പ് അനുവദിക്കുകയുണ്ടായി ആദ്യം 42 കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ഭൂമി വാങ്ങുന്നതിന് അനുവദിച്ചെങ്കിലും 33 കുടുംബങ്ങൾക്കാണ് ഭൂമി വാങ്ങുവാൻ സാധിച്ചത് 9 കുടുംബങ്ങൾക്ക് എതിരായി ചില തൽപരകക്ഷികളും കൊല്ലംകോട് SC. ST. ഓഫീസറും കൂട്ടുനിന്ന് തഹസിൽദാരുടെ ജാതി സർട്ടിഫിക്കറ്റിന് എതിരെ പരാതി കൊടുത്തതിനാൽ. KIRTHADS അന്വേഷണം ഏറ്റെടുക്കുകയും 9 കുടുംബങ്ങളുടെ ഭൂമി വാങ്ങുന്ന തുക ഡിപ്പാർട്ട്മെന്റ് മരവിപ്പിക്കുകയും ചെയ്തു കൈരളി പുലയർ മഹാസഭ സംസ്ഥാന നേതാക്കൾ. KIRTHADS. ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും അവർ അന്വേഷണം വേഗത്തിൽ പൂർത്തീകരിച്ച് 9 കുടുംബങ്ങൾക്ക് തഹസിൽദാർ നൽകിയ സർട്ടിഫിക്കറ്റ് ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു
ഇതിനിടക്ക് പല സമ്മർദ്ദങ്ങളുടെഫലമായി കൊല്ലംകോട് എസ് സി ഡി ഒ ഒരു മാസത്തെ ലീവ് എടുത്ത് ജോലിയിൽനിന്ന് മാറിനിൽക്കുകയും ചെയ്തു പിന്നീട് കൊല്ലംകോട് ഓഫീസറുടെ ചുമതല തൽക്കാലത്തേക്ക് ആലത്തൂർ എസ് സി ഡി യോക്ക് നൽകിയെങ്കിലും രാഷ്ട്രീയ ഭാഗ്യ ശക്തികളുടെ സമ്മർദ്ദങ്ങളുടെ ഫലമായി അദ്ദേഹവും 10 ദിവസക്കാലത്തേക്ക് ലീവ് എടുത്തു മുങ്ങി ഈ വക കാര്യങ്ങൾ ചൂണ്ടിക്കാട്ടി കൈരളിയുടെ നേതാക്കൾ പട്ടികജാതി വികസന ഡയറക്ടറേറ്റിന് ധരിപ്പിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യം ലീവിന് പോയ എസ് സി ഡി യോയെ തിരിച്ചു വിളിച്ച് ലീവ് ക്യാൻസൽ ആക്കി ജോലിക്ക് ഹാജരാക്കി ഇതിനിടക്ക് മുകളിൽ സൂചിപ്പിച്ച.
9 കുടുംബങ്ങളുടെ തുക വക മാറ്റി ആദ്യം ഭൂമി വാങ്ങിയ 33 പേർക്ക് 90000 രൂപ വീതം വീട് നിർമ്മിക്കുന്നതിന് ആദ്യ ഗഡു നൽകി ഇവർ തറയുടെ പണി തീർത്തുകൊണ്ടിരിക്കുന്നു പിന്നീട് ഒമ്പത് കുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിന് തുക അനുവദിക്കുകയും ഭൂമിയുടെ രജിസ്ട്രേഷൻ നടപടികൾ കഴിഞ്ഞ ആഴ്ച നടന്നു കഴിഞ്ഞു പട്ടികജാതി വികസന വകുപ്പ് സംസ്ഥാനത്ത് ആദ്യമായി പ്രത്യേക പാക്കേജ് ആയി നടപ്പാക്കിയ പദ്ധതിയാണ് ഇത് കഴിഞ്ഞ ദിവസം കൈരളി പുലയർ മഹാസഭയുടെ സംസ്ഥാന പ്രസിഡന്റ് ശ്രീ.എം ടി ശിവൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എൻ കെ രമേശൻ തുടങ്ങിയവർ പാലക്കാട് മുതലമട ഗോവിന്ദപുരത്തെ കുടുംബങ്ങളെ സന്ദർശിക്കുകയും ഇവരുടെ ആദരവ് ഏറ്റുവാങ്ങുകയും ചെയ്തു ഇതിനോട് സഹകരിച്ച എല്ലാവർക്കും നന്ദി
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ കെട്ടിപ്പിടിച്ചത് കൊണ്ടോ.
പിണറായി വിജയന്റെ അരികിൽ ഇരുന്നത് കൊണ്ടോ എസ് സി എസ് ടി വിഭാഗങ്ങളുടെ വിഷയങ്ങൾ പരിഹരിക്കില്ല..

 # #കോഴിക്കോട് # # പേരാമ്പ്രയിൽ വെച്ച് നടന്ന സോഷ്യൽ ആൻഡ് എക്കണോമിക്  എഫിഷ്യൻസി ഡെവലപ്മെന്റ് സൊസൈറ്റിയുടെ SEEDS കോഴിക്കോട...
08/12/2022

# #കോഴിക്കോട് # #
പേരാമ്പ്രയിൽ വെച്ച് നടന്ന സോഷ്യൽ ആൻഡ് എക്കണോമിക് എഫിഷ്യൻസി ഡെവലപ്മെന്റ് സൊസൈറ്റിയുടെ SEEDS
കോഴിക്കോട് ജില്ലാതല ഉദ്ഘാടനം സംസ്ഥാന ചെയർമാൻ ശ്രീ എം ടി ശിവൻ ഉദ്ഘാടനം ചെയ്തു SEEDS ഡയറക്ടർ ബോർഡ് അംഗം ശ്രീ വി പി ബാലൻ അധ്യക്ഷത വഹിച്ചു . സീഡ്സ് ജനറൽ സെക്രട്ടറി ശ്രീ.എൻ.കെ.രമേശൻ അസറ്റ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശ്രീ സി എച്ച് ഇബ്രാഹിംകുട്ടി അസറ്റ് കോർഡിനേറ്റർ ആർ പി രവീന്ദ്രൻ ഡയറക്ടർ ബോർഡ് അംഗം പ്രതീഷ് വാളൂർ കൈരളി പുലയർ മഹാസഭ ജില്ലാ പ്രസിഡണ്ട് ശ്രീ വി ശിവദാസൻ പിടി ഹരിദാസ് അഞ്ചു സുധീഷ് ലിനീഷ് നടുവണ്ണൂർ സുമ വെള്ളിയൂർ തുടങ്ങിയവർ സംസാരിച്ചു.

പ്ലാച്ചിമട നീതി നിഷേധം തുടരാനാവില്ല     ------- കൈരളി പുലയർ മഹാസഭപാലക്കാട്:-പ്ലാച്ചിമട കമ്പനിയുമായി ബന്ധപ്പെട്ട് ദുരിതമന...
14/11/2022

പ്ലാച്ചിമട നീതി നിഷേധം തുടരാനാവില്ല ------- കൈരളി പുലയർ മഹാസഭ

പാലക്കാട്:-
പ്ലാച്ചിമട കമ്പനിയുമായി ബന്ധപ്പെട്ട് ദുരിതമനുഭവിക്കുന്ന പരിസരവാസികൾക്ക് നീതി നിഷേധം തുടരാനാവില്ല എന്ന് കൈരളി പുലയർ മഹാസഭ സംസ്ഥാന നേതാക്കൾ പറഞ്ഞു. നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടി സർക്കാർ എത്രയും വേഗം സ്വീകരിക്കണമെന്നും കൈരളി പുലയർ മഹാസഭ ആവശ്യപ്പെട്ടു. പ്ലാച്ചിമട സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സംസ്ഥാന പ്രസിഡന്റ് ശ്രീ M.T ശിവൻ, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ N. K രമേശൻ , ജില്ല സെക്രട്ടറി ശ്രീ.വി. പത്മ മോഹനൻ , ശ്രീ.സി. കണ്ണൻ, ശ്രീ P.രഞ്ചൻ ,ശ്രീ. സി.. ചാമുണ്ണി, ശ്രീ. K. N. വേലായുധൻ, ശ്രീ.കെ. ദേവദാസ് , പ്ലാച്ചിമട സമര സമിതി ചെയർമാൻശ്രീ. വിളയോടി വേണുഗോപാൽ, ശ്രീ. കണ്ണദാസ്, ശ്രീ.എ. ശാന്തി, ശ്രീ. പൊന്നുച്ചാമി, എന്നിവരും ഐക്യദാർഢ്യ സത്യാഗ്രഹസമരത്തിൻ സന്നിഹിതരായിരുന്നു.

08/11/2022

സാമ്പത്തിക സംവരണം സുപ്രീംകോടതിവിധി സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും കൈരളി പുലയർ മഹാസഭ
-----------------------------------------------------
സാമ്പത്തിക സംവരണം സുപ്രീം കോടതി വിധി സംസ്ഥാനത്തും രാജ്യത്തുംദൂര വ്യാപകമായ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. തീർച്ചയായും ഈ വിധി ഭരണഘടന വിരുദ്ധവും പട്ടിക വിഭാഗങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തെ സാരമായി ബാധിക്കും. സംവരണം ഒരു ദാരി ദ്ര്യ നിർമ്മാർജ്ജന പദ്ധതിയല്ല.സമൂഹത്തിൽ അടിമത്വം അനുഭവിച്ചവർക്ക് സാമൂഹികവും സാമ്പത്തികവുമായ സമത്വം അനുഭവിക്കുന്നതിന് ഭരണഘടന അനുവദിക്കുന്ന അവകാശമാണ്. നൂറ്റാണ്ടുകളായി നിലനിന്ന ജാതി വിവേചനമാണ് സംവരണത്തിന് അടിസ്ഥാനം. ആവിവേചനം ഇന്നും നിലനിൽക്കുന്നു.അടിമ വ്യാപാരവും അയിത്തവും ഇ ന്നും നിലനിൽക്കുന്നു. സംവരണം അനുവദിച്ച് നാളിതുവരെ ആയെ ങ്കിലും ഈ വിഭാഗത്തിൽ 60 ശതമാനം ജനതയും ഇപ്പോഴും സാമൂഹ്യ സാമ്പത്തികപിന്നോക്കാവസ്ഥയിലാണ് കഴിയുന്നത്. രാജ്യത്ത് പട്ടികജാതി വർഗ്ഗ വിഭാഗങ്ങൾ ഇപ്പോഴും സാമ്പത്തികവും സാമൂഹ്യവുമായിട്ടുള്ള പിന്നോക്കാവസ്ഥ അനുഭവിക്കുന്ന ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ ഭരണഘടനാ ഭേദഗതിയും കോടതിയുടെ വിധിയും ഈ വിഭാഗത്തെ കൂടുതൽ ആശങ്കയിലാക്കുന്നു.ഇനിയും സംവരണത്തെ പറ്റി നിരീക്ഷണം നടത്തണമെങ്കിൽ 91ന് ശേഷമുള്ള ജാതി സെൻസസ് സർക്കാർ പുറത്തുവിട്ട് ജാതീയമായ പിന്നോക്കാവസ്ഥ പഠിച്ചതിന് ശേഷമാവണം.ഇതിൽ ഏറ്റവും ശ്രദ്ധേയം ഒരു ഭേദഗതി നിയമമായി വന്നപ്പോൾ അത് ആദ്യം നടപ്പിലാക്കാൻ വ്യഗ്രത കാണിച്ചതും നടപ്പിലാക്കിയതും കേരളത്തിലെ ഇടതു പക്ഷ സർക്കാർ ആണ് എന്നുള്ളതാണ് ഈ വി ഭാഗങ്ങൾക്ക് ഏറ്റവും അധികം ആശങ്ക.കാരണം സാമ്പത്തിക സംവരണം ഒരു വലതുപക്ഷ ചിന്തയാണ് അത് ഇടതുപക്ഷം നടപ്പിലാക്കി എന്നതും വൈരുദ്ധ്യാത്മകമാണ്. വിശദമായി പഠിച്ചതിനുശേഷം സമാന ചിന്താഗതിക്കാരുമായും സംഘടനകളുമായും ഒരുമിച്ച് ഈ വിധിക്കെതിരെ ശക്തമായ പ്രതിഷേധവും ക്യാമ്പയിനുകളും കോടതി വ്യവഹാരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സംഘടനയുടെ സംസ്ഥാന നേതൃത്വം ആലോചിക്കും. ഈ അവസരത്തിൽ വിധിക്കെതിരെ ശക്തമായ വിയോജിപ്പ് ആദ്യഘട്ടത്തിൽ സംഘടന രേഖപ്പെടുത്തുന്നു.

25/10/2022

കൈരളി പുലയർ മഹാസഭ സംസ്ഥാന പ്രസിഡന്റ്, ശ്രീ. എം.ടി. ശിവൻ സീഡ്‌സിന്റെ സംസ്ഥാനതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

Address

Palghat

Website

Alerts

Be the first to know and let us send you an email when Kairali Pulayar MahaSabha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category