23/02/2026
*2026 ഫെബ്രുവരി 23*
*പി.വിനോദ് കുമാർ*
*അനുസ്മരണം*.
*2011 ഫെബ്രുവരി 23ന് തൃശൂർ കുളങ്ങാട്ടുകരയിൽ വൈദ്യുതി ലൈനിൽ കുടുങ്ങിയ* *കെഎസ്ഇബി ജീവനക്കാരനെ രക്ഷിക്കുന്നതിനിടയിൽ മരണപ്പെട്ടുപോയ അഗ്നിശമന സേനാഗം*
*പി.വിനോദ് കുമാറിന്റെ പതിനഞ്ചാം* *അനുസ്മരണ പരിപാടി തൃശൂരിൽ സംഘടിപ്പിച്ചു. കേരള ഫയർ സർവീസ് അസോസിയേഷൻ പാലക്കാട് മേഖലാ കമ്മിറ്റിയുടെയും,തൃശൂർ യൂണിറ്റ് കമ്മിറ്റിയുടെ യും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി കെ എഫ് എസ് എ സംസ്ഥാന ജനറൽ സെക്രട്ടറി വി പ്രണവ് ഉദ്ഘാടനം ചെയ്തു. പാലക്കാട് മേഖല പ്രസിഡണ്ട് ആർ രഞ്ജിഷ് അധ്യക്ഷത വഹിച്ച ചടങ്ങിന് മേഖലാ സെക്രട്ടറി എൻ.ഷജി സ്വാഗതം ആശംസിച്ചു. തൃശ്ശൂർ ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ വിഭാഗത്തിലെ രോഗികൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം തൃശ്ശൂർ സ്റ്റേഷൻ ഓഫീസർ ബി.വൈശാഖ് നിർവഹിച്ചു. ഗ്രേഡ് സ്റ്റേഷൻ ഓഫീസർമാരായ ബി ഹരികുമാർ ടി അനിൽകുമാർ മേഖലാ ട്രഷറർ കെ ഗിരീഷ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പ്രകാശൻ, ജോൺ ബ്രിട്ടോ ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ വിഭാഗം ഉപമേധാവി ഡോക്ടർ വിഷ്ണു എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.യൂണിറ്റ് കൺവീനർ കെ സജീഷ് അനുസ്മരണസമ്മേളനത്തിന് നന്ദി അറിയിച്ചു*.
*കെ എഫ് എസ് എ*
*പാലക്കാട് മേഖലാ കമ്മിറ്റി*🚩🚩🚩