ജനിച്ച മണ്ണില്‍ ജീവിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ഈ സമരമുഖത്ത് നിലയുറപ്പിച്ചിരിക്കുന്നത്.ഈ സമരഭൂമിയില്‍ഞങ്ങള്‍ ഏറ്റുവാങ്ങിയതത്രയുംഈ നാടിന്റെ മുഖത്തുവീണ അടിയാണ് .....
ഈ തെരുവോരങ്ങളിലുംനിരത്തുകളിലും പെയ്തതത്രയുംഈ നാടിന്‍റെ ഹൃദയത്തില്‍ നിന്ന്വാര്‍ന്ന രക്തമാണ്.....
ഈ പോരാട്ടത്തിന്റെ മൂലധനംചോരത്തുള്ളികള്‍ ആണെങ്കില്‍ഞങ്ങളുടെ ചോരതുള്ളികളാല്‍ഈ കേരളം ചുവന്നുതുടുക്കുക തന്നെ ചെയ്യും.....
തോല്‍പ്പിക്കാനാവില്ല,
ഞങ്ങളെസമരതീക്ഷ്ണമായ ഇന്നലെകളില്‍ചുടുനിണം പടര്‍ന്ന പടനിലങ്ങളില്‍പോരാട്ടത്തിന്‍റെ പുത്തന്‍ഇതിഹാസങ്ങള്‍ രചിച്ചവര്‍ ഞങ്ങള്‍..ധീരരക്തസാക്ഷികളുടെദീപ്തസ്മരണകളില്‍ നിന്നുംപുതിയ പ്രചോദനം ഉള്‍ക്കൊണ്ടവര്‍ ..അനീതിക്കെതിരായിപ്രതികരണശേഷിയോടെകൊടുങ്കാറ്റായി ആഞ്ഞടിക്കും ഞങ്ങള്‍..ഭരണകൂട ഭീകരതയുടെ ലാത്തിയും ഗ്രനേഡുമുപയോഗിച്ച്അടിച്ചമര്‍ത്താനാവില്ല,ഞങ്ങളുടെ പോരാട്ടവീര്യത്തെ..നീതി ലഭിക്കും വരെ സമര മുഖങ്ങള്‍ഉണര്‍ന്നു തന്നെ ഇരിക്കും...
രക്ത നക്ഷത്രം ആലേഘനം ചെയ്തശുഭ്രപതാകപോരാട്ടങ്ങളുടെ വെന്നിക്കൊടിയായിഉയര്‍ന്നു തന്നെ ഇരിക്കും...
ഞങ്ങളെ കൊല്ലാം...പക്ഷെ തോല്‍പ്പിക്കാനാവില്ല.