നിള Nila

നിള Nila നിള നിറയട്ടേ.....മനസ്സൊഴുകട്ടേ"..... For the first 40 km or so, the Bharathappuzha follows an almost northerly course till Pollachi near Coimbatore.

The headwaters of the main tributary of Bharathapuzha originates in the Anaimalai Hills in the Western Ghats, and flows westward through Palakkad Gap, across Palakkad, Thrissur and Malappuram districts of Kerala, with many tributaries joining it, including the Tirur River. At Parli, the Kannadipuzha and Kalpathippuza merge and flow as Bharathappuzha, following a westerly course until it empties in

to the Lakshadweep Sea at Ponnani.[1] At Thiruvilwamala, Gayathripuzha merges with the river. The Thootha River merges with the Nila at Pallippuram. As the Thootha River is rich in water, after its merger, the Nila becomes thicker in flow.

കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയാണു ഭാരതപ്പുഴ. നിള എന്നപേരിലും ഈ നദി അറിയപ്പെടുന്നു. പശ്ചിമ ഘട്ടത്തിൽനിന്നും ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന ഭാരതപ്പുഴ 209 കിലോമീറ്റർ ദൂരം താണ്ടുന്നു. വെറുമൊരു നദി എന്നതിനേക്കാൾ ഭാരതപ്പുഴ കേരളത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളിലൊന്നാണ്. മലയാള സാഹിത്യത്തിലും ഒട്ടേറെ മലയാളികളുടെ ജീ‍വിതത്തിലും നിളയുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നുണ്ട്. പേരാർ, കോരയാർ, വരട്ടാർ, വാളയാർ എന്നീ ശുദ്ധദ്രാവിഡനാമങ്ങളും ഭാരതപ്പുഴ, നിള, ഗായത്രി, മംഗലനദി എന്നീ സംസ്കൃതനാമങ്ങളും ഈ നദിക്കുണ്ട്.


ഭാരതപ്പുഴ പല നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും ജീവനാഡിയാണ്. പാലക്കാട്, പറളി, കിള്ളിക്കുറിശ്ശിമംഗലം, ഒറ്റപ്പാലം, ഷൊർണ്ണൂർ, പട്ടാമ്പി, തൃത്താല, വരണ്ട്കുറ്റിക്കടവ് ,തിരുവേഗപ്പുറ, കൂടല്ലൂർ, പള്ളിപ്പുറം,കുറ്റിപ്പുറം, കുമ്പിടി എന്നിവ ഭാരതപ്പുഴ ഒഴുകുന്ന പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉൾപ്പെടും. പള്ളിപ്പുറം പട്ടണം ഉൾക്കൊള്ളുന്ന പരുതൂർ ഗ്രാമം തൂതപ്പുഴയുടെയും ഭാരതപ്പുഴയുടെയും സംഗമസ്ഥാനത്താണ്. മായന്നൂരിൽ വച്ച് ഗായത്രിപ്പുഴ ഭാരതപ്പുഴയിൽ ലയിയ്ക്കുന്നു.

ഭാരതപ്പുഴയുടെ തീരം കേരളത്തിലെ പ്രകൃതിഭംഗിയാർന്ന പ്രദേശമാണ്. അതുകൊണ്ടുതന്നെ സമകാലീന സിനിമകളിൽ ഈ പ്രദേശം വളരെയധികം രംഗങ്ങളിൽ ദ്രുശ്യവൽകരിയ്ക്കപ്പെടുന്നു. ചരിത്രകാരന്മാരുടെ നിഗമനത്തിൽ മഹേന്ദ്രപല്ലവൻ ചക്രവർത്തിയുടെ കാലഘട്ടത്തിൽ തദ്ദേശത്ത് നിന്നും ഒരു സാംസ്കാരിക പാലായനം നടന്നിട്ടുണ്ടാകണം എന്നാണ്. ഒഴുക്കു നിലയ്ക്കാത്ത നിള, കുളിയും ജപനിഷ്ഠയുമുള്ള ഒരു ജനതയെ ഇങ്ങോട്ട് ആകർഷിച്ചിരിയ്ക്കാം. അങ്ങനെ കലാപാരമ്പര്യമുള്ളവരുടെ ജനവാസം ഇവിടെ ഇരു കരകളിലുമായി ഉടലെടുത്തിരിയ്ക്കണം. അവരുടെ പിന്തലമുറക്കാരും താവഴികളുമായി ഒരു കൂട്ടം കലാസാഹിത്യനിപുണന്മാർ അങ്ങനെ ഈ മണ്ണിൽ പിറവി കൊണ്ടു. കുഞ്ചൻ നമ്പ്യാർ, തുഞ്ചത്തെഴുത്തച്ഛൻ മുതൽ പല ആധുനിക എഴുത്തുകാരും ഭാരതപ്പുഴയുടെ തീരത്താണ് ജനിച്ചുവളർന്നത്. എം.ടി. വാസുദേവൻ നായർ, എം. ഗോവിന്ദൻ, വി.കെ.എൻ. തുടങ്ങിയവർ ഈ ഗണത്തിൽ പെടുന്നു. കേരളത്തിലെ രംഗ-നാട്യ കലകളുടെ കേദാരമായ കേരള കലാമണ്ഡലം ഭാരതപ്പുഴയുടെ തീരത്തായി സ്ഥിതിചെയുന്നു. . ഭാരതപ്പുഴയുടെ അടുത്തുള്ളതിരുവില്വാമലയിലെ ഐവർ മഠം ഹിന്ദുക്കളുടെ ഒരു വിശുദ്ധമായ ശ്മശാനമാണ്. ഭാരതപ്പുഴയുടെ തീരത്ത് ദഹിപ്പിക്കുന്നവർക്ക് മോഷം ലഭിക്കുമെന്നാണ് പഴമൊഴി. കർക്കിടക വാവിന് പിതൃക്കൾക്ക് മക്കൾ പിതൃതർപ്പണം നടത്തുന്ന സ്ഥലങ്ങളിൽ പ്രധാനമാണ് നിളാതീരം. ഭാരതപ്പുഴയുടെ തീരത്ത് ദഹിപ്പിച്ച പ്രശസ്തരിൽ ഒ.വിവിജയനും വി.കെ.എന്നും ഉൾപ്പെടുന്നു. ഭാരതപ്പുഴയുടെ തീരങ്ങളിലൂടെ നിത്യകന്യകയെത്തേടിഅലഞ്ഞ പി കുഞ്ഞിരാമൻ നായർ ഒരു പ്രതീകമായി അവശേഷിക്കുന്നു. കേരളത്തിന്രെ സാംസ്കാരിക കേന്ദ്രങ്ങളായി അറിയപ്പെടുന്ന തിരുവില്വാമല, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി, കുറ്റിപ്പുറം, തിരുനാവായ, തുഞ്ചൻ പറമ്പ് എന്നിവയെല്ലാം നിളാതീരത്താണ്.

പോഷകനദികൾ
തൂതപ്പുഴ
കുന്തിപ്പുഴ
കാഞ്ഞിരപ്പുഴ
അമ്പൻ‌കടവ്
തുപ്പാണ്ടിപ്പുഴ
ഗായത്രിപ്പുഴ
മംഗലം നദി
അയലൂർപ്പുഴ
വണ്ടാഴിപ്പുഴ
മീങ്കാരപ്പുഴ
ചുള്ളിയാർ
കൽ‌പ്പാത്തിപ്പുഴ
കോരയാറ്
വരട്ടാറ്
വാളയാർ
മലമ്പുഴ
കണ്ണാ‍ടിപ്പുഴ
പാലാറ്
അലിയാറ്
ഉപ്പാറ്

21/03/2026

കാടെന്നും പുഴയുടെ കനിവാണ്...

#നിള

*നിളയൂടെ സൗന്ദര്യം - മേതിൽ ദേവിക*നിളാ നദിയെ , ഭാരതപ്പുഴയെ കാണാത്തവരോ അറിയാത്തവരോ ആയ മലയാളികളുണ്ടാവില്ല..നൃത്തത്തിൽ മേതിൽ...
18/03/2026

*നിളയൂടെ സൗന്ദര്യം - മേതിൽ ദേവിക*

നിളാ നദിയെ , ഭാരതപ്പുഴയെ കാണാത്തവരോ അറിയാത്തവരോ ആയ മലയാളികളുണ്ടാവില്ല..നൃത്തത്തിൽ മേതിൽ ദേവികയെയും..

പുഴാ സ്നേഹിയായ എനിക്ക് നിളയെ പ്രണയിക്കാൻ നിളയോരത്ത് എത്താതിരിക്കാനാവില്ല. ലോകനെറുകിലേക്ക് ക്ലാസിക്കൽ നൃത്തവും, മോഹിനിയാട്ടവും എത്തിച്ച പ്രിയ മേതിൽ ദേവിക ടീച്ചറുടെ നൃത്തവും അടുത്ത് വന്നാൽ കാണാതിരിക്കാനാവില്ല.
കലാമണ്ഡലത്തിൽ, സംഗീതനാടക അക്കാദമിയിൽ, ഇരിങ്ങാലക്കുടയിൽ, റീജണൽ തിയറ്ററിൽ, അങ്ങാടിപ്പുറത്ത് എന്നുവേണ്ട തലസ്ഥാനം വരെയും എത്താറുണ്ട്.. കൺകുളിർക്കെ കണ്ട് കയ്യടിച്ചു മനംനിറഞ്ഞ് മടങ്ങും. ഇക്കാലയളവിലൊന്നും ഒരിക്കൽ പോലും നേരിൽ പരിചയപ്പെടാനായില്ല. കലാമണ്ഡലം ഹൈമവതി ടീച്ചർ,
ഡോ. നീനാ പ്രസാദ് & ഡോ. രാജശ്രീ വാര്യർ , അനിത മൂർത്തി,
നവ്യ നായർ, ധനുഷ സന്യാൽ ,
സൗമ്യ സതീഷ് തുടങ്ങിയ പ്രിയ നർത്തകിമാരൊക്കെ എന്റെ സുഹൃത്ത് വലയത്തിൽ ഇടംപിടിച്ചവരാണെങ്കിലും എന്തോ! ദേവിക ടീച്ചറെ എന്നും നേരിൽ പരിചയപ്പെടാനായില്ല..ആ വിഷമമാണ് ഇന്ന് തീർന്നത്.. ഇഷ്ടം ടീച്ചറേ..അഭിമാനം.
*എന്റെ നിളയാണ് നൃത്ത വിസ്മയവും, നിളയുടെ സൗന്ദര്യ തികവുമായ മേതിൽ ദേവികയെ അടുപ്പിച്ചത്.*

*നിളയെന്നും നൃത്തമാടും. വിസ്മയം തീർക്കും* ശാന്തവും, ചടുലതയും,രൗദ്രവും പുഴയൊഴുക്കിൽ സ്പഷ്ടം.

*പുഴയുടെ ഒഴുക്കും, നടനവൈഭവവും*

*പ്രകൃതിയുടെ താളാത്മകമായ ചലനങ്ങളെയാണ് സൂചിപ്പിക്കുന്നത്. രണ്ടും നിരന്തരമായ ഒഴുക്കിനെയും ഭാവമാറ്റങ്ങളെയും പ്രതിനിധീകരിക്കുന്നു.*

*താളാത്മകമായ ഒഴുക്ക്:*
പുഴയുടെ ഒഴുക്കിന് അതിന്റേതായ ഒരു സംഗീതവും താളവുമുണ്ട്. കല്ലുകളിൽ തട്ടിത്തെറിച്ചും വളഞ്ഞുപുളഞ്ഞും ഒഴുകുന്ന പുഴയുടെ ഓരോ ചലനവും ഒരു നർത്തകിയുടെ ചുവടുകൾക്ക് സമാനമാണ്.
*ഭാവപ്രകടനം:* ശാന്തമായി ഒഴുകുന്ന പുഴ 'ശാന്തം' എന്ന ഭാവത്തെയും, മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന പുഴ 'രൗദ്രം' എന്ന ഭാവത്തെയും പ്രകടിപ്പിക്കുന്നു. നൃത്തത്തിലെ നവരസങ്ങളെപ്പോലെ പുഴയും സാഹചര്യത്തിനനുസരിച്ച് അതിന്റെ ഭാവം മാറ്റുന്നു.

*ജീവിതത്തിന്റെ പ്രതീകം:* നൃത്തം ചലനത്തിലൂടെ ജീവിതത്തെ ആവിഷ്കരിക്കുമ്പോൾ, പുഴ അതിന്റെ പ്രയാണത്തിലൂടെ ജീവിതത്തിന്റെ തുടർച്ചയെ സൂചിപ്പിക്കുന്നു. രണ്ടും ഒരിടത്തും തങ്ങിനിൽക്കാതെ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നു.
*ലയവും ചേർച്ചയും:* ഒരു നർത്തകി സംഗീതവുമായി ലയിക്കുന്നതുപോലെ, പുഴ പ്രകൃതിയോടും ഭൂമിയോടും ചേർന്നുനിൽക്കുന്നു. കാറ്റും പുഴയിലെ ഓളങ്ങളും ചേർന്ന് സൃഷ്ടിക്കുന്ന ദൃശ്യം പ്രകൃതിയുടെ നൃത്തശാലയായി അനുഭവപ്പെടുന്നു.
*ചുരുക്കത്തിൽ, പുഴയെന്നത് പ്രകൃതിയുടെ സ്വയമേയുള്ള നൃത്തമാണ്.* മാറ്റമില്ലാത്ത ഒഴുക്കും താളവുമാണ് ഇവയെ പരസ്പരം ബന്ധിപ്പിക്കുന്നത്

മേതിൽ ദേവികയുടെ ജീവിതത്തിലും കലയിലും ഭാരതപ്പുഴയ്ക്ക് (നിള) വലിയ സ്ഥാനമുണ്ട്. പാലക്കാട് ജില്ലയിലെ നിളയുടെ തീരപ്രദേശങ്ങളുമായുള്ള അവരുടെ ബന്ധം വെറും ഭൂമിശാസ്ത്രപരമല്ല, മറിച്ച് അത് കലയുമായി ആഴത്തിൽ ഇഴചേർന്നു കിടക്കുന്ന ഒന്നാണ്.

*ജീവിതപശ്ചാത്തലം*
മേതിൽ ദേവിക വളർന്നതും വിദ്യാഭ്യാസം പൂർത്തിയാക്കിയതും നിളയുടെ തീരത്തുള്ള പാലക്കാടാണ്. നിലവിൽ അവർ താമസിക്കുന്നതും പാലക്കാട്ടെ തന്റെ തറവാടായ 'മാധവം' എന്ന വീട്ടിലാണ്.
*കലയിലെ നിള:* ഭാരതപ്പുഴയുടെ സാംസ്കാരിക പൈതൃകവും ശാന്തതയും അവരുടെ പല നൃത്താവിഷ്കാരങ്ങളിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. പുഴയുടെ തീരത്തുള്ള ക്ഷേത്രങ്ങളിലും (ഉദാഹരണത്തിന് പൈങ്കുളം വാഴാലിക്കാവ് പോലുള്ള ഇടങ്ങൾ) മറ്റും അവർ നൃത്തം അവതരിപ്പിക്കുകയും അവ ഡോക്യുമെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
*നൃത്താവിഷ്കാരം -* 'കാവട്ടം': ഭാരതപ്പുഴയുടെ തീരത്തുള്ള കാവുകളെയും അവിടുത്തെ ആചാരങ്ങളെയും പശ്ചാത്തലമാക്കി അവർ നൃത്തം സംവിധാനം ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പുഴയും പ്രകൃതിയും അവരുടെ നൃത്തസങ്കൽപ്പങ്ങളിൽ അവിഭാജ്യ ഘടകങ്ങളാണ്.

*പരിസ്ഥിതി ബോധം*
നിളയുടെ വറ്റിപ്പോകുന്ന അവസ്ഥയെക്കുറിച്ചും പുഴ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിവിധ സാംസ്കാരിക വേദികളിൽ അവർ സംസാരിക്കാറുണ്ട്. ഇടപെടാറുണ്ട്. ഒരു കലാകാരി എന്ന നിലയിൽ പുഴയുടെ നാശത്തെ അവർ തന്റെ സർഗ്ഗാത്മകതയുമായി ബന്ധിപ്പിക്കാറുണ്ട്.

ചുരുക്കത്തിൽ, നിളയുടെ തനിമയും ആത്മീയതയും മേതിൽ ദേവിക എന്ന നർത്തകിയുടെ ശൈലിയിൽ വലിയ സ്വാധീനം ചെലുത്തിയിരിക്കുന്നു.
നിളയൊഴുകുംപോൽ.. തീരങ്ങളിൽ പശിമയും, ഗരിമയും തീർത്ത് മുന്നോട്ടുള്ള നൃത്താവിഷ്കാര യാത്രയിൽ- കലയുടെ ഊഷരഭൂമിയിലൂടെ ഉന്നതിയിൽ നിന്നും ഉന്നതിയിലേക്ക് ഉയരുമ്പോൾ ഞങ്ങൾ ഇനിയും കയ്യടിക്കും..മനം നിറക്കും.💪

ഇഷ്ടം.. കലയോടുള്ള പ്രണയത്തിന് ♥️സ്നേഹത്തിന്... * Devika*
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
സ്നേഹ പൂർവ്വം...ibs....

11/03/2026

നിളയുടെ വർത്തമാനം...

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിളയോരത്തെ ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ ഉദ്ഘാടന ചടങ്ങിൽ എത്തിയ ബഹു. പാലക്കാട് എം.പി
വി. കെ ശ്രീകണ്ഠനൊപ്പം നിളാ സംരക്ഷണപ്രവർത്തകർ....

#നിള

*മുഖഛായ മാറിയ ഷൊർണൂർ*കേരളത്തിലെ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന *ഷൊർണൂർ ജംഗ്ഷൻ* (SRR), വിസ്തൃതിയുടെ അടിസ്ഥാനത്തിൽ സം...
10/03/2026

*മുഖഛായ മാറിയ ഷൊർണൂർ*

കേരളത്തിലെ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന *ഷൊർണൂർ ജംഗ്ഷൻ* (SRR), വിസ്തൃതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനാണ്. *ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷന് കീഴിലുള്ള ഈ സ്റ്റേഷൻ, തെക്കൻ കേരളത്തെയും വടക്കൻ കേരളത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പ്രധാന റെയിൽവേ ഹബ്ബാണ്.*
മലയാളിയുടെ സാംസ്കാരിക പ്രബുദ്ധത വിളങ്ങിയ നിളയോരത്ത് -സ്വാമി വിവേകാനന്ദന്റെ പാദസ്പർശമുള്ള റെയിൽവേ സ്റ്റേഷൻ.

*പ്രധാന വിവരങ്ങൾ*
റെയിൽവേ സോൺ: ദക്ഷിണ റെയിൽവേ (പാലക്കാട് ഡിവിഷൻ).
*പ്ലാറ്റ്‌ഫോമുകൾ:* മൊത്തം 7 പ്ലാറ്റ്‌ഫോമുകൾ ഇവിടെയുണ്ട്.

*കണക്റ്റിവിറ്റി:* മംഗലാപുരം-കന്യാകുമാരി തീരദേശ പാതയും ചെന്നൈയിൽ നിന്നുള്ള പാതയും ഇവിടെ സന്ധിക്കുന്നു. കൂടാതെ, മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന നിലമ്പൂർ-ഷൊർണൂർ റെയിൽവേ പാത ആരംഭിക്കുന്നത് ഇവിടെ നിന്നാണ്.

*സൗകര്യങ്ങളും വികസനവും*
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി: സ്റ്റേഷനിൽ അത്യാധുനിക വികസന പ്രവർത്തനങ്ങൾ നടന്നു വരുന്നു.
മാർച്ച് 11 ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്യും. ഒപ്പം വൈദ്യുതീകരിച്ച ഷൊർണൂർ -നിലമ്പൂർ റെയിൽവേ പാത പദ്ധതിയും ഉദ്ഘാടനം ചെയ്യും. ഒരേ ചരടിൽ വൻ വികസനമുന്നേറ്റമാണ് നടന്നത്.

*ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, വിശാലമായ പാർക്കിംഗ് ഏരിയ എന്നിവ ഇതിന്റെ ഭാഗമാണ്.*
വിശ്രമ കേന്ദ്രങ്ങൾ: യാത്രക്കാർക്കായി എസി വെയിറ്റിംഗ് ഹാളുകളും ആധുനിക വിശ്രമ കേന്ദ്രങ്ങളും സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്.
മറ്റ് സേവനങ്ങൾ: ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ്, ക്ലോക്ക് റൂം, ഫുഡ് സ്റ്റാളുകൾ, ടാക്സി/ബസ് സൗകര്യങ്ങൾ എന്നിവ ലഭ്യമാണ്.

#നിള

05/02/2026

#നിളയുടെ_പുളിനം

#നിളാനിലാവ്

#നിള

01/02/2026

നിളയുടെ നിത്യതയിൽ സ്നേഹപൂജ

നിളാ ആരതി

#നിള

Address

Bharathapuzha
Palghat

Telephone

9400031808

Alerts

Be the first to know and let us send you an email when നിള Nila posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to നിള Nila:

Shortcuts

Share