CPI Palakkad DC

CPI Palakkad DC CPI Palakkad District Council Official Page

ഡൽഹി ചലോ മാർച്ചിന് ബുക്ക് ചെയ്ത കേരളത്തിൽ നിന്നുള്ള സ്പെഷ്യൽ ട്രെയിൻ റദ്ദാക്കിയ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് സിപിഐ പാലക്...
15/08/2026

ഡൽഹി ചലോ മാർച്ചിന് ബുക്ക് ചെയ്ത കേരളത്തിൽ നിന്നുള്ള സ്പെഷ്യൽ ട്രെയിൻ റദ്ദാക്കിയ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് സിപിഐ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്

15/08/2026
01/08/2026

ലോക്ഭവൻ മാർച്ച്

27/07/2026

PKV ജന്മശദാബ്‌ദി ആഘോഷങ്ങൾ സംസ്ഥാനതല ഉത്ഘാടനം

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നിന് 'ഡൽഹി ചലോ' 'ബദലാവ് സരൂരി ഹേ' എന്ന ലക്ഷ്യത്തോടെ ഡൽഹി റാം ലീലാ...
01/07/2026

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നിന് 'ഡൽഹി ചലോ' 'ബദലാവ് സരൂരി ഹേ' എന്ന ലക്ഷ്യത്തോടെ ഡൽഹി റാം ലീലാ മൈതാനത്ത് റാലിയും പ്രക്ഷോഭ പരിപാടികളും നടത്തുകയാണ്.

• വിലക്കയറ്റം അവസാനിപ്പിക്കുക!
• യുവജനങ്ങൾക്ക് തൊഴിലവസരം ഉറപ്പാക്കുക!
• സാർവത്രിക പൊതുജനാരോഗ്യവും വിദ്യാഭ്യാസവും ഉറപ്പാക്കുക!
• വനിതാ സംവരണം ഉടനടി നടപ്പിലാക്കുക!
• താങ്ങുവിലക്ക് നിയമപരമായ ഗ്യാരണ്ടി നൽകുക!
• തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കുക!
• ബാലറ്റ് പേപ്പർ പുനഃസ്ഥാപിക്കുക, ജനാധിപത്യം സംരക്ഷിക്കുക!
• ദലിതർക്കും ഗോത്ര വിഭാഗങ്ങൾക്കും നീതി ലഭ്യമാക്കുക: അതിക്രമങ്ങളും കുടിയിറക്കലും അവസാനിപ്പിക്കുക!

എന്നി 8 ആവശ്യങ്ങൾ മുൻനിർത്തിയാണ് സമരപരിപാടി സംഘടിപ്പിക്കുന്നത്

പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെയും രാജ്യത്തെ ഗവണ്മെന്റിന്റെ തെറ്റായ ഭരണ നടപടികളെയും തുടര്‍ന്ന് ദുസ്സഹമായ ജനങ്ങളുടെ ജീവിതം കൂ...
16/05/2026

പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെയും രാജ്യത്തെ ഗവണ്മെന്റിന്റെ തെറ്റായ ഭരണ നടപടികളെയും തുടര്‍ന്ന് ദുസ്സഹമായ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കുന്നതാണ് ഇന്ധനവില വര്‍ദ്ധന. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയുമ്പോള്‍ ഒരിക്കല്‍പ്പോലും അതിന്റെ ആനുകൂല്യം ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കുവാന്‍ തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാര്‍ വില വര്‍ദ്ധിപ്പിക്കുവാന്‍ കിട്ടുന്ന ചെറിയ അവസരം പോലും ജനങ്ങളെ കൊള്ളയടിക്കാന്‍ ഉപയോഗപ്പെടുത്തുകയാണ്. പെട്രോളിന്റെയും ഡീസലിന്റെയും സി എന്‍ ജി യുടെയും വില കുത്തനെ വര്‍ദ്ധിപ്പിച്ചത് മൂലം സാധാരണക്കാരായ ജനകോടികളുടെ ജീവിതം ദുരിതപൂര്‍ണ്ണമായി മാറുകയാണ്. വാണിജ്യ സിലിണ്ടറുകളുടെ അന്യായമായ വിലവര്‍ദ്ധന മൂലം ഹോട്ടല്‍ മേഖലയുള്‍പ്പെടെ സ്തംഭനാവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്. ബി ജെ പി സര്‍ക്കാരിന്റെ ഇന്ധവില വര്‍ദ്ധനവിനെതിരെ മെയ് 18, 19 തീയതികളില്‍ കേരളത്തില്‍ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സി പി ഐ സംസ്ഥാന കൗണ്‍സില്‍ ആഹ്വാനം ചെയ്യുന്നതായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.

Address

CPI DISTRICT COUNCIL OFFICE, 100 Feet Road
Palghat
678001

Website

Alerts

Be the first to know and let us send you an email when CPI Palakkad DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share