Estuary Foundation

Estuary Foundation The Estuary Foundation aims to support activities in the fields of education and health.

Estuary Books പ്രസിദ്ധീകരിക്കുന്ന 62-ാമത്തെ പുസ്തകമാണ് 'ഇതിഹാസങ്ങൾ പകരുന്ന വെളിച്ചം'വരുന്ന മെയ് 9 ന് 13 പുസ്തകങ്ങൾ ഒരേ ദ...
17/04/2026

Estuary Books പ്രസിദ്ധീകരിക്കുന്ന 62-ാമത്തെ പുസ്തകമാണ്

'ഇതിഹാസങ്ങൾ പകരുന്ന വെളിച്ചം'

വരുന്ന മെയ് 9 ന് 13 പുസ്തകങ്ങൾ ഒരേ ദിവസം പ്രസിദ്ധീകരിക്കുന്നതോടെ Estuary 75 ടൈറ്റിലുകൾ പൂർത്തിയാക്കുകയാണ്.ജൂൺ മുതൽ എല്ലാ മാസങ്ങളിലും Estuary Books പുതിയ പുസ്തകങ്ങൾ ഇറക്കാനുള്ള പദ്ധതി തയ്യാറാക്കി.

2012 ൽ തോലന്നൂർ സുബ്രഹ്മണ്യൻ്റെ ഏകാന്തദർശനം എന്ന പുസ്തകം പ്രസിദ്ധീകരിച്ചു കൊണ്ടാണ് പുസ്തക പ്രസാധന രംഗത്ത് Estuary Books തുടക്കം കുറിച്ചത്.പ്രസാധനത്തോടൊപ്പം വിതരണ രംഗത്തും ശ്രദ്ധിക്കുന്ന സ്ഥാപനം മലയാളത്തിൽ ലഭ്യമാവുന്ന ഏത് പുസ്തകവും ആവശ്യക്കാർക്ക് എവിടെയും എത്തിച്ചു കൊടുക്കുന്നു.

പാലക്കാട് ജില്ലയിലെ മംഗലാംകുന്ന് 2021 മുതൽ Estuary Books ൻ്റെ ഷോറൂം പ്രവർത്തിച്ചുവരുന്നു.ചെർപ്പുളശ്ശരി റോഡിൽ KR complex ൽ ഉള്ള ഈ കെട്ടിടത്തിൽ തന്നെയാണ് Estuary Foundation ൻ്റെ ഓഫീസ് പ്രവർത്തിക്കുന്നത്.

അക്കാദമിക് വിഭാഗം എന്ന നിലയിൽ പ്രവർത്തിക്കുന്ന ഞാറ്റുവേല സാംസ്കാരിക സമിതി വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തി വരുന്നു.
ഞാറ്റുവേല സർഗോത്സവം, ഞാറ്റുവേല - രാജലക്ഷ്മി അനുസ്മരണം, ഞാറ്റുവേല പുരസ്കാരങ്ങൾ, ഞാറ്റുവേല പാലിയേറ്റീവ് പ്ലസ് എന്നിവ നടത്തി വരുന്ന പ്രവർത്തനങ്ങളാണ്.

ഓരോ പരിപാടികളും വലിയ വിജയമാക്കിത്തീർത്തത് അതാതിടത്തെ ജനങ്ങളാണ്. വരും നാളുകളിലും Estuary Foundation ഉം ഞാറ്റുവേല സാംസ്കാരിക സമിതിയും നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ എല്ലാവരും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

ഹരിശങ്കർ മുന്നൂർക്കോട്

Estuary Books

9744986999

04/04/2026

Estuary Foundation പാലിയേറ്റീവ് കുടുംബങ്ങളെ പിന്തുണക്കുന്നതിനു വേണ്ടി നടത്തുന്ന പദ്ധതിയാണ് Estuary Palliative Plus. ഒരു കിടപ്പുരോഗി ഉണ്ടാവുന്നതോടെ അതുവരെ ഉണ്ടായിരുന്ന ഓരോ കുടുംബത്തിൻ്റെയും താളം തെറ്റുന്നു. അവിടെയുള്ള കുട്ടികൾക്ക് പഠിക്കാനുള്ള അന്തരീക്ഷം, സൗകര്യം എന്നിവ കുറെക്കൂടി പ്രയാസമുള്ളതാവുന്നു.അതുവരെ തൊഴിൽ ചെയ്തിരുന്ന ഒരാൾക്ക് തൊഴിൽ ചെയ്യാൻ പറ്റാതാവുന്നു.അതുവരെ ഉണ്ടായിരുന്ന ജീവിതച്ചെലവിൻ്റെ ബഡ്ജറ്റ് തകിടം മറിയുന്നു.
ഇങ്ങനെ പെട്ടെന്ന് നേരിടേണ്ടി വരുന്ന ജീവിത പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ഇത്തരം കുടുംബങ്ങൾക്ക് പിന്തുണ കൊടുക്കുന്ന പദ്ധതിയാണ് ഇത്.
പദ്ധതിയുടെ തുടക്കം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.വിനോദിന് പാലിയേറ്റീവ് ഉപകരണങ്ങൾ നൽകി നിർവഹിച്ചു. ഏവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.

04/04/2026
25/03/2026

Ganesh Kailas

Address

Estuary Foundation, KR Complex, Mangalamkunnu, Palakkad
Palghat
679514

Website

Alerts

Be the first to know and let us send you an email when Estuary Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category