Ksu blue bleed

Ksu blue bleed Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ksu blue bleed, Political organisation, palakkad, Palghat.

04/02/2016

സി.പി.ഐ.(എം.) പി.ബി. അംഗം പിണറായി വിജയന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്റെ തുറന്ന കത്ത്.

പ്രിയപ്പെട്ട പിണറായി,

അഴിമതിക്കെതിരെ ആവര്‍ത്തിച്ചു ശബ്ദമുയര്‍ത്തുന്നുവെന്ന പ്രതീതി ജനിപ്പിക്കാന്‍ താങ്കള്‍ ശ്രമിക്കുന്നുണ്ടല്ലോ. എന്നാല്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ അഴിമതിക്കേസായ എസ്.എന്‍.സി. ലാവ്‌ലിന്‍ കേസിനെപ്പറ്റി താങ്കള്‍ മൗനം പാലിക്കുന്നത് കേരളീയസമൂഹത്തെ അത്ഭുതപ്പെടുത്തുന്നു. താങ്കളും സംസ്ഥാന സര്‍ക്കാരിലെയും വൈദ്യുതി ബോര്‍ഡിലെയും ഉന്നതരായ മുന്‍ ഉദ്യോഗസ്ഥരും പ്രതികളായ ഈ കേസ് ചര്‍ച്ചാ വിഷയമാക്കുന്നതു പോലും താങ്കളും താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന സി.പി.എമ്മും ഭയപ്പെടുന്നു. സംസ്ഥാന ഖജനാവിന് 374 കോടികള്‍ നഷ്ടമുണ്ടാക്കിയെന്ന കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ 2005-06 ലെ റിപ്പോര്‍ട്ടിലൂടെയാണല്ലോ ഈ അഴിമതിയുടെ ഞെട്ടിക്കുന്ന കഥ പുറംലോകം അറിഞ്ഞത്. ബഹു. കേരള ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് സി.ബി.ഐ. അന്വേഷിച്ച് കുറ്റപത്രം നല്‍കിയ കേസില്‍ താങ്കള്‍ ഉള്‍പ്പെടെ 4 പ്രതികള്‍ തിരുവനന്തപുരം സി.ബി.ഐ. കോടതിയില്‍ വിടുതല്‍ ഹര്‍ജിയുമായി എത്തുകയായിരുന്നു. എന്നാല്‍ കേസിലെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ട് സി.ബി.ഐ. കോടതി വിധി പ്രസ്താവിക്കുകയായിരുന്നു. വിചാരണയ്ക്ക് മുമ്പേ കേസ് എഴുതിത്തള്ളിയ കോടതിനടപടിയെ ചോദ്യം ചെയ്ത് സി.ബി.ഐയും 2 സ്വകാര്യ വ്യക്തികളും റിവിഷന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയും ഈ ഹര്‍ജി കാലതാമസം കൂടാതെ വാദം കേള്‍ക്കണം എന്ന് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെടുകയും ഈ വാദം ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു. പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കിയ കോടതി വിധിയുടെ സാധുതയില്‍ സംശയം പ്രകടിപ്പിച്ച് വാര്‍ത്താ മാധ്യമങ്ങളില്‍ നിരവധി ചര്‍ച്ചകള്‍ നടന്നുവെങ്കിലും അപ്പോഴെല്ലാം താങ്കള്‍ മൗനത്തില്‍ ആയിരുന്നു. താങ്കളുടെ ദീര്‍ഘമായ മൗനം സംശയമുളവാക്കുന്നതു കൊണ്ടുകൂടിയാണ് ഈ കത്ത് എഴുതുന്നത്.
സി.ബി.ഐ. കോടതിയുടെ വിധി അന്തിമവിധി പോലെ കണക്കാക്കി താങ്കളെയും മറ്റും മഹത്വവത്ക്കരിക്കാനാണ് സി.പി.എം. നേതാക്കളുടെ ശ്രമം. സംസ്ഥാന സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കിയ ഈ കേസ് കാലതാമസം കൂടാതെ വാദം കേള്‍ക്കേണ്ടതിന്റെ ആവശ്യകത ബഹു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പ്രത്യേകം എടുത്തു പറഞ്ഞതിന്റെ പ്രാധാന്യം താങ്കള്‍ മനസിലാക്കി കാണുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നിട്ടും അങ്ങയുടെ മൗനം കേരളീയസമൂഹത്തില്‍ സംശയത്തിന്റെ നിഴല്‍ വീഴ്ത്തിയിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. താങ്കളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവര്‍ണറുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല എന്നത് ആരോപണങ്ങളുടെ ശക്തി വിളിച്ചോതുന്നതായിരുന്നു. പൊതു ഖജനാവിന് ഭീമമായ നഷ്ടമുണ്ടാക്കുകയും കനേഡിയന്‍ കമ്പനിയായ ലാവ്‌ലിന് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുകയും ചെയ്യുകവഴി സാധാരണക്കാരന്റെ നികുതിപ്പണം തട്ടിയെടുക്കുന്നവര്‍ കുറ്റവിചാരണയെ നേരിടണമെന്നത് നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന ഏതൊരു പൗരന്റെയും ന്യായമായ ആവശ്യമാണ്. കോടികളുടെ അഴിമതിക്കേസില്‍ പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ കോടതി കുറ്റവിമുക്തമാക്കിയെങ്കിലും പരമോന്നത കോടതിവിധിയെത്തുടര്‍ന്ന് വിചാരണ നേരിടേണ്ടി വന്നിട്ടുണ്ട്. താങ്കളെയും മറ്റും കുറ്റവിമുക്തമാക്കിയ വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള റിവിഷന്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ താമസമുണ്ടാകരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ശക്തിയുക്തം എതിര്‍ത്തുകൊണ്ടുള്ള താങ്കളുടെയും മറ്റു പ്രതികളുടെയും നിലപാടില്‍ നിന്നും റിവിഷന്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനെ നിങ്ങള്‍ ഭയപ്പെടുന്നു എന്ന് വ്യക്തമാണ്.
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതി പദ്ധതികള്‍ നവീകരിക്കുന്നതിനായുള്ള പ്രവര്‍ത്തികള്‍ 100.5 കോടി രൂപ ചെലവില്‍ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സിനെ കൊണ്ട് പൂര്‍ത്തിയാക്കാം എന്ന് റിപ്പോര്‍ട്ട് നല്‍കിയത് താങ്കളുടെ നേതാവായിരുന്ന ഇ. ബാലാനന്ദന്‍ ചെയര്‍മാനായ കമ്മിറ്റി ആയിരുന്നു. 2.2.1997 ല്‍ സമര്‍പ്പിച്ച ആ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ പോലും താങ്കള്‍ തയ്യാറായില്ല. പകരം മന്ത്രിയായിരുന്ന താങ്കളുടെ നേതൃത്വത്തില്‍ ഒരു സംഘം കാനഡയില്‍ പോവുകയും 243.98 കോടി രൂപയ്ക്ക് 10.2.1997 ല്‍ ഇടത്തട്ടുകാരായ ലാവ്‌ലിന്‍ കമ്പനിയ്ക്ക് സപ്ലൈ കരാര്‍ നല്‍കുകയും ചെയ്തു. ആഗോള ടെണ്ടര്‍ പോലും വിളിക്കാതെയായിരുന്നല്ലോ ഈ നടപടി. ഇ. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിയത് ഏത് സാഹചര്യത്തിലാണെന്ന് പൊതുസമൂഹത്തെ അറിയിക്കാന്‍ താങ്കള്‍ക്ക് ബാധ്യതയുണ്ട്.
തലശ്ശേരിയിലെ നിര്‍ദ്ദിഷ്ട മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 98.4 കോടി രൂപ എസ്.എന്‍.സി. ലാവ്‌ലിന്‍ കമ്പനി സാമ്പത്തിക സഹായം നല്‍കുമെന്ന ഉറപ്പാണ് താങ്കളെ ഈ വഴിവിട്ട തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് ആരോപണമുണ്ട്. എന്നാല്‍ ഇങ്ങനെ വാഗ്ദാനം ചെയ്ത തുക ക്യാന്‍സര്‍ സെന്ററിന് ലഭിക്കാന്‍ ഉതകുന്ന വിധത്തില്‍ ഒരു കരാര്‍ ലാവ്‌ലിന്‍ കമ്പനിയുമായി എഴുതി പിടിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ച യാദൃശ്ചികമല്ലെന്നും ലാവ്‌ലിന്‍ കമ്പനിയും താങ്കള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ നടത്തിയ കുറ്റകരമായ ഗൂഢാലോചനയുടെയും ഭാഗമായിരുന്നുവെന്നുമാണ് സി.ബി.ഐ. കണ്ടെത്തിയിരിക്കുന്നത്.
സമര്‍ത്ഥവും ആസൂത്രിതവുമായ ഒരു തട്ടിപ്പിലൂടെ ലാവിലിന്‍ കമ്പനിക്ക് വന്‍ സാമ്പത്തിക നേട്ടവും സംസ്ഥാന സര്‍ക്കാരിന് ഭീമമായ നഷ്ടവുമണ്ടാക്കിയതിനെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുന്നതിനെ താങ്കള്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന് അറിയാന്‍ പൊതുസമൂഹത്തിന് കൗതുകമുണ്ട്.
ലാവിലിന്‍ കമ്പനി കാന്‍സര്‍ സെന്ററിന് നല്‍കിയെന്ന് പറയുന്ന 12 കോടി രൂപപോലും സംസ്ഥാനസര്‍ക്കാരിനോ വൈദ്യുത ബോര്‍ഡിനോ കാന്‍സര്‍സെന്ററിനോ നല്‍കാതെ ലാവിലിന്‍ കമ്പനിയുടെ തന്നെ ഏജന്റായ ടെക്‌നിക്കാലിയ മുഖാന്തിരം ചിലവഴിച്ചതിലെ അഴിമതിയും ഗൗരവമുള്ളതാണ്. 100 കോടിക്ക് പൂര്‍ത്തിയാക്കാവുന്ന ഒരു പദ്ധതി ആഗോള ടെണ്ടര്‍ പോലും വിളിക്കാതെ ഒരു സ്വകാര്യ വിദേശ കമ്പനിക്ക് 243.98 കോടി രൂപയ്ക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് കരാര്‍ നല്‍കുകയും പിന്നീട് പണിപൂര്‍ത്തിയായപ്പോള്‍ വൈദ്യുതി ഉത്പാദനം കുറയുകയും നവീകരണ ചെലവ് 243.98 കോടിക്ക് പകരം 389.98 ആവുകയും ചെയ്തതിലൂടെ സംസ്ഥാന സര്‍ക്കാരിനുണ്ടായ ഭീമമായ നഷ്ടത്തെ നിസ്സാരവത്ക്കരിച്ച താങ്കള്‍ അഴിമതിവിരുദ്ധ മുദ്രാവാക്യമുയര്‍ത്തി നവകേരള മാര്‍ച്ച് നടത്തുന്നത് ഏത് യുക്തിയുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. കാനഡയിലെ വൈദ്യുതോപകരണങ്ങളുടെ നിര്‍മ്മാതാക്കളായ അല്‍സ്റ്റോം കമ്പനി ഉത്പാദിപ്പിക്കുന്ന യന്ത്രങ്ങള്‍ വാങ്ങി വലിയ വിലയ്ക്ക് വൈദ്യുത ബോര്‍ഡിന് വിതരണം ചെയ്യുന്ന ഇടത്തട്ടുകാരായ ലാവ്‌ലിന്‍ കമ്പനിക്ക് ഇത്ര വലിയ കരാര്‍ നല്‍കുക വഴി സര്‍ക്കാരിന് ഭീമമായ സംഖ്യയുടെ നഷ്ടമുണ്ടാക്കിയ നടപടി അഴിമതിയല്ലാതെ പിന്നെ മറ്റെന്താണ്?.
കരാര്‍ സംഖ്യയില്‍ യന്ത്രങ്ങളുടെ വിലയായി 41 ശതമാനവും അതിലും കവിഞ്ഞ തുകയായി 59 ശതമാനം സര്‍വീസിനുമായി നീക്കിവച്ചതില്‍ നിന്നുതന്നെ അഴിമതിയുടെ ആഴം മനസിലാക്കാവുന്നതാണല്ലോ. 24.5.95 ല്‍ അന്നത്തെ കേന്ദ്ര ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി കേരളാ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിക്ക് അയച്ച കത്തില്‍ തന്നെ വൈദ്യുതി കരാറുകള്‍ നല്‍കുമ്പോള്‍ ടെണ്ടര്‍ വിളിച്ച് മത്സരാടിസ്ഥാനത്തില്‍ മാത്രമേ നല്‍കാവുയെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ടായിരുന്ന വസ്തുത മറച്ചുവച്ചായിരുന്നു യാതൊരുവിധ ടെണ്ടറും വിളിക്കാതെ വെറും കണ്‍സള്‍ട്ടന്റ് മാത്രമായ ലാവിലിന്‍ കമ്പനിക്ക് കരാര്‍ നല്‍കിയത്. അപ്രകാരം ആഗോള ടെണ്ടര്‍ വിളിക്കാതെ ലാവിലിന്‍ കമ്പനിക്ക് പി.എസ്.പി പദ്ധതികളുടെ നവീകരണ കരാര്‍ നല്‍കരുതെന്ന് അന്നത്തെ വൈദ്യുത ബോര്‍ഡ് മെമ്പറും പിന്നീട് കംട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറലുമായിരുന്ന ശ്രീ.വിനോദ് റായിയുടെ തടസ്സവാദങ്ങള്‍ പാടെ അവഗണിച്ചു കൊണ്ടായിരുന്നു കരാര്‍ നല്‍കിയതെന്ന വസ്തുത വളരെ പ്രധാന്യം അര്‍ഹിക്കുന്നതാണ്.
ലാവ്‌ലിന്‍ ഇടപാടുമൂലം ഉണ്ടായ നഷ്ടം വൈദ്യുതി ബോര്‍ഡ് നിയമിച്ച സുബൈദാ കമ്മറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളതാണല്ലോ. പ്രസ്തുത കമ്മറ്റി റിപ്പോര്‍ട്ട് അനുസരിച്ച് നവീകരണത്തിന് ചെലവഴിക്കേണ്ടി വന്ന പണം കൊണ്ട് പുതിയ പദ്ധതികള്‍ തന്നെ ആരംഭിക്കാന്‍ സാധിക്കുമായിരുന്നെന്ന് പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. പ്രസ്തുത റിപ്പോര്‍ട്ട് അനുസരിച്ച് സമാനമായ ശബരിഗിരി പദ്ധതിയുടെ മെഗാവാട്ട് നിരക്കിനേക്കാള്‍ 242 ശതമാനം കൂടുതല്‍ ചെങ്കുളം പദ്ധതിയുടെ നവീകരണത്തിന് ചെലവഴിച്ചിട്ടുണ്ട്. അതേപോലെ പള്ളിവാസല്‍ പദ്ധതിക്ക് 227 ശതമാനവും പന്നിയാറിന് 90 ശതമാനവും അധികരിച്ച മെഗാവാട്ട് നിരക്കില്‍ കരാര്‍ ഉറപ്പിച്ചത് ആരെ സഹായിക്കാനായിരുന്നുവെന്നതാണ് സി.ബി.ഐ അന്വേഷണത്തിലെ പ്രധാന വിഷയം. ഇതിനു സമാനമായ നേര്യമംഗലം പദ്ധതിക്ക് 1.07 കോടിയും ശബരിഗിരിക്ക് 26 ലക്ഷവും കുറ്റിയാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിക്ക് 66 ലക്ഷവും മെഗാവാട്ട് നിരക്ക് നല്‍കിയപ്പോള്‍ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് പള്ളിവാസല്‍ ചെങ്കുളം പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിന് 3.21 കോടി രൂപ മെഗാവാട്ട് നിരക്ക് നിശ്ചയിച്ച് കരാര്‍ എഴുതിയതാണ് വന്‍ അഴിമതിയായി സുബൈദ കമ്മറ്റി കണ്ടെത്തിയത്.
സി.ബി.ഐ കോടതി താങ്കളെയും മറ്റും കുറ്റമുക്തമാക്കിയ നടപടി നിയമവിരുദ്ധമാണെന്ന സര്‍ക്കാര്‍ വാദം കഴമ്പുള്ളതായി ബഹു.ഹൈക്കോടതി നീരീക്ഷിച്ചതിനെ മാധ്യമ ലോകം ഒന്നടങ്കം വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചപ്പോള്‍ നവകേരള യാത്രയില്‍ ലാവിലിന്‍ വിഷയത്തില്‍ മറുപടി പറയില്ലെന്ന നിലപാട് താങ്കളും സി.പി.എമ്മും അവലംബിച്ചത് കുറ്റബോധം കൊണ്ടാണെന്ന് പറഞ്ഞാല്‍ നിഷേധിക്കാന്‍ കഴിയുമോ? ഏതുവിധ ആരോപണങ്ങള്‍ക്കും മറുപടി പറയാന്‍ ജനനേതാക്കാള്‍ തയ്യാറാകണം. അത് ജനാധപത്യ ക്രമത്തിന്റെ ഭംഗിയാണ്. ലാവിലിന്‍ കേസില്‍ താങ്കളെയും മറ്റും കുറ്റമുക്തമാക്കിയ സി.ബി.ഐ കോടതിവിധിയുടെ സാധുതയില്‍ സംശയമുണ്ടെന്ന ബഹു.ഹൈക്കോടതിയുടെ പരാമര്‍ശത്തിന്റെ വെളിച്ചത്തില്‍ റിവിഷന്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് അനിശ്ചിതമായി നീട്ടിവയ്ക്കണമെന്ന താങ്കളുടെ ആവശ്യത്തെ കേരളസമൂഹം ആശ്ചര്യത്തോടെയാണ് കാണുന്നത്. കോടതിയില്‍ ഇത്തരം നിലപാട് എടുത്ത ശേഷം പൊതുസമൂഹത്തിനു മുന്നില്‍ ലാവ്‌ലിന്‍ കേസിനെ പറ്റി മിണ്ടില്ലെന്ന നിലപാട് എടുക്കുന്നത് ആ കേസിനെ താങ്കള്‍ ഭയപ്പെടുന്നത് കൊണ്ടുതന്നെയല്ലേ? അഴിമതിക്കെതിരായി പോരാടുന്നുവെന്ന് വീരവാദം മുഴക്കുന്ന താങ്കള്‍ മൗനം വെടിഞ്ഞ് ലാവ്‌ലിന്‍ കേസിനെപ്പറ്റി പ്രതികരിക്കാന്‍ തയ്യാറാകണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
സ്‌നേഹാദരപൂര്‍വ്വം

വി.എം. സുധീരന്‍
കെ.പി.സി.സി.പ്രസിഡന്റ്

തിരുവനന്തപുരം
3/02/2016

04/02/2016

എൻഡോസൾഫാൻ ദുരന്ത ബാധിതരുടെ പട്ടിക പുതുക്കി നിശ്ചയിക്കും. ആദ്യ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരെ കൂടി പുതിയ പട്ടികയിൽ ചേർക്കും. പട്ടികയിൽ ഉൾപ്പെടുത്തെണ്ടവരെ നിശ്ചയിക്കാൻ മൂന്ന് പേരുള്ള സമിതിയെ നിയമിച്ചു.

കേരളത്തിലെ യുവ തലമുറ രണ്ടു കൈയും നീട്ടിയാണ് സ്റ്റാർട്ട്‌ അപ്പ് നയം സ്വീകരിച്ചത്
04/02/2016

കേരളത്തിലെ യുവ തലമുറ രണ്ടു കൈയും നീട്ടിയാണ് സ്റ്റാർട്ട്‌ അപ്പ് നയം സ്വീകരിച്ചത്

04/02/2016

10/03/2014

Address

Palakkad
Palghat

Telephone

9747143161

Website

Alerts

Be the first to know and let us send you an email when Ksu blue bleed posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share