AIYF Pandalam MC

AIYF Pandalam MC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AIYF Pandalam MC, Political organisation, Pandalam.

06/04/2026

♥️

30/03/2026
♥️♥️
09/03/2026

♥️♥️

സഖാവ് പ്രിജിയെ കുറിച്ച്

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി അടൂരിൽ മത്സരിക്കാൻ ഇത്തവണ പാർട്ടി നിയോഗിച്ചിരിക്കുന്നത് സഖാവ് പ്രിജിയെ ആണ്. 2020-25 വർഷം കൊല്ലം ജില്ലാ പഞ്ചായത്ത് നെടുമ്പന ഡിവിഷനിൽ നിന്നും 10848 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആണ് സഖാവ് വിജയിച്ചത്. കേരള സർവ്വകലാശാലയിൽ ജനപ്രതിനിധികളുടെ പ്രതിനിധിയായി സെനറ്റ് അംഗമായിരുന്നു. എഐഎസ്എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്, എഐവൈഎഫ് കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് അംഗം, സിപിഐ നെടുവത്തൂർ മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിൽ സഖാവ് പ്രവർത്തിക്കുന്നു. കരീപ്ര എൻ നാരായണൻ ഉണ്ണി ഗ്രന്ഥശാല എക്സി അംഗവുമാണ്. വിദ്യാഭ വിദ്യാഭ്യസപരമായി കൊല്ലം എസ് എൻ വനിതാ കോളേജിൽ നിന്നും ബിരുദവും കൊല്ലം എസ് എൻ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും പത്തനാപുരം മൗണ്ട് താബൂർ ട്രെയിനിങ് കോളേജിൽ നിന്നും ബി എഡും കരസ്ഥമാക്കിയിട്ടുണ്ട്.
കരീപ്ര അരുവാറ്റൂർ തെക്കേവിള വീട്ടിൽ ജി ശശിധരൻ്റെയും (late) അനിതയുടെയും ഇളയ മകളാണ്. കരുനാഗപ്പള്ളി സ്വദേശിയും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗവുമായ സഖാവ് യു കണ്ണനാണ് ഭർത്താവ്.

സംഘടനാപാടവവും നേതൃത്വഗുണവും ഉള്ള സഖാവ് പ്രിജിക്കൊപ്പം ഒന്നിച്ചൊന്നായ് അണിചേരാം

#ആശംസകൾ

അടൂരിനെ നയിക്കാൻ ഇനി പ്രിജി കണ്ണൻ... ❤️✊ ❤️✊
08/03/2026

അടൂരിനെ നയിക്കാൻ ഇനി പ്രിജി കണ്ണൻ... ❤️✊ ❤️✊

 #അഭിവാദ്യങ്ങൾ😍
14/10/2025

#അഭിവാദ്യങ്ങൾ😍

 #അഭിവാദ്യങ്ങൾ👍
10/07/2025

#അഭിവാദ്യങ്ങൾ👍

അഭിവാദ്യങ്ങൾ.....

29/08/2024

മാധ്യമ പ്രവർത്തകരെ പിടിച്ചു തള്ളിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാപ്പ് പറയണം.

തൃശൂരിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ പ്രകോപിതനായി അവരെ കയ്യേറ്റം ചെയ്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നടപടി ഭരണ ഘടന ലംഘനമാണെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആരോപിച്ചു.
വിമർശനങ്ങളോടും വിയോജിപ്പുകളോടും അസഹിഷ്ണുത പ്രകടിപ്പിക്കുന്ന സുരേഷ് ഗോപി ജനാധിപത്യ സംവിധാനത്തിന് തന്നെ അപമാനമാണ്.
മുൻപ് തന്നോട് പ്രതികരണമാരാഞ്ഞ മാധ്യമ പ്രവർത്തകയോടുള്ള മോശം സമീപനത്തിന്റെ പേരിലും സുരേഷ് ഗോപി വിവാദം സൃഷ്ടിച്ചിരുന്നു.
മാധ്യമ പ്രവർത്തകരോടും വിമർശകരോടുമുള്ള
സുരേഷ് ഗോപിയുടെ ശരീര ഭാഷയും പ്രതികരണങ്ങളും അങ്ങേയറ്റം ധാര്‍ഷ്ട്യം നിറഞ്ഞതും അക്രമോത്സുകവുമാണെന്നും സംഭവത്തിൽ സുരേഷ് ഗോപി മാധ്യമ പ്രവർത്തകരോടും പൊതു സമൂഹത്തോടും മാപ്പ് പറയണമെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ്‌ എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

29/08/2024

ചല ചിത്ര അക്കാദമി ചെയർമാനെതിരായ ആരോപണം ഗുരുതരം
രഞ്ജിത്തിനെ മാറ്റി നിർത്തി അന്വേഷിക്കണം
എ ഐ വൈ എഫ്

ചല ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിൽ നിന്ന് നേരിട്ട ലൈംഗികാതിക്രമം ബംഗാളി നടി ശ്രീലേഖ മിത്ര പരസ്യമായി വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിക്കൊണ്ട് സമഗ്രാന്വേഷണം നടത്തണമെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആവശ്യപ്പെട്ടു.
ചല ചിത്ര അക്കാദമി പോലുള്ള മഹത്തായ സാംസ്‌കാരിക സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന്കൊണ്ട് രഞ്ജിത്ത് നടത്തിക്കൊണ്ടിരിക്കുന്ന മോശം പ്രവണതകൾക്കെതിരെ മുൻപും നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.
ചല ചിത്ര അവാർഡ് നിർണ്ണയവുമായി ബന്ധപ്പെട്ട് ജൂറി അംഗങ്ങളെയടക്കം ചെയർമാൻ സ്വാധീനിക്കുന്നുവെന്ന അത്യന്തം ഗൗരവകരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ തന്നെ എ ഐ വൈ എഫ് രഞ്ജിത്തിന്നെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.
മികച്ച നടനും സംവിധായകനുമാണ് എന്നത് എന്തും ചെയ്യാനുള്ള ലൈസൻസ് അല്ലെന്നും
എ ഐ വൈ എഫ് പ്രസ്ഥാവിച്ചു.
ചലച്ചിത്ര രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ രാജ്യത്താദ്യമായി ഒരു കമ്മീഷനെ നിയോഗിക്കുന്നത് കേരളത്തിലെ ഇടത് പക്ഷ സർക്കാരാണ്.
ഹേമ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണവും തുടർ നടപടികളുമാവശ്യപ്പെട്ട് എ ഐ വൈ എഫ് മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു.
സിനിമ മേഖലയിലെ പ്രശ്ന പരിഹാരങ്ങൾക്കായുള്ള അടിയന്തിര നടപടികൾ ഗവണ്മെന്റ് സ്വീകരിക്കണമെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ്‌ എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും ആവശ്യപ്പെട്ടു.

Address

Pandalam
689501

Website

Alerts

Be the first to know and let us send you an email when AIYF Pandalam MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share