DYFI ഉള്ളണം

DYFI ഉള്ളണം ഇടതു പക്ഷ പുരോഗമന യുവജന പ്രസ്ഥാനം

26/07/2026

സമരം പഠിപ്പിക്കുന്ന നാല് കാര്യങ്ങൾ

ഡൽഹി ചലോനീറ്റ് പരീക്ഷ അഴിമതിക്കെതിരെ ഡൽഹി ജന്തർ മന്തറിൽ  സമരം ചെയ്യുന്ന വിദ്യാർത്ഥി-യുവജന പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്...
23/07/2026

ഡൽഹി ചലോ

നീറ്റ് പരീക്ഷ അഴിമതിക്കെതിരെ ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്യുന്ന വിദ്യാർത്ഥി-യുവജന പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ കേരളത്തിൽ നിന്ന് ഡൽഹിയിലേക്ക് ട്രെയിനിൽ സമരയാത്ര
നടത്തി സമരത്തിൽ അണിചേരും.
കേരളത്തിൽ നിന്നും ജൂലൈ 24ന് പുറപ്പെട്ട്
ജൂലൈ 27 ന് രാവിലെ സമരകേന്ദ്രത്തിൽ എത്തി സമരത്തിൻ്റെ ഭാഗമാവും.

ഡൽഹിയിലെ വിദ്യാർത്ഥി-യുവജന പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജൂലൈ 24 ന് തിരുവനന്തപുരത്തും 27 ന് ജില്ലാ കേന്ദ്രങ്ങളിലും ഏകദിന ഉപവാസം സംഘടിപ്പിക്കും.

സംഘപരിവാറിൻ്റെ ഉമ്മാക്കി കേരളത്തിൽ വേണ്ടഇത് ഉത്തരേന്ത്യയല്ലകേരളമാണ്.ടൊവിനോ തോമസ് ഒരു ഇന്ത്യൻ പൗരനാണ്. ഭരണഘടന ഉറപ്പുനൽകുന...
23/07/2026

സംഘപരിവാറിൻ്റെ ഉമ്മാക്കി കേരളത്തിൽ വേണ്ട
ഇത് ഉത്തരേന്ത്യയല്ല
കേരളമാണ്.

ടൊവിനോ തോമസ് ഒരു ഇന്ത്യൻ പൗരനാണ്. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യം അദ്ദേഹത്തിനുമുണ്ട്. അദ്ദേഹത്തിന്റെ നിലപാടിനോട് യോജിക്കാനോ വിയോജിക്കാനോ എല്ലാവർക്കും അവകാശമുണ്ട്. പക്ഷേ, അതിന്റെ പേരിൽ വീടിന് മുന്നിൽ പ്രതിഷേധം നടത്തി ഭയപ്പെടുത്താൻ നോക്കേണ്ട.
കലാകാരന്മാർ ആരുടെയും കൈയടിക്കാരല്ല. സമൂഹത്തോട് സംസാരിക്കാനും, ചോദ്യങ്ങൾ ചോദിക്കാനും, സ്വന്തം നിലപാട് തുറന്നുപറയാനും അവർക്കും അവകാശമുണ്ട്. ആ അവകാശത്തെ ഭീഷണിയിലൂടെ നിശ്ശബ്ദമാക്കാനുള്ള ഓരോ ശ്രമവും അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണമാണ്.

ഡൽഹിയിലെ വിദ്യാർത്ഥി പോരാട്ടത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിന്
ടൊവിനോ തോമസിന്റെ വീടിന് മുന്നിൽ യുവമോർച്ച സംഘടിപ്പിച്ച പ്രതിഷേധത്തെ ഡിവൈഎഫ്ഐ ശക്തമായി അപലപിക്കുന്നു.

09/07/2026
"ആ വീട് അവരുടേതാണ് അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതൊന്നും അതിന്റെ മുന്നിൽ പ്രദർശിപ്പിക്കാൻ പാടില്ലെന്നതാണ് ഞങ്ങളു...
27/06/2026

"ആ വീട് അവരുടേതാണ് അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതൊന്നും അതിന്റെ മുന്നിൽ പ്രദർശിപ്പിക്കാൻ പാടില്ലെന്നതാണ് ഞങ്ങളുടെ അഭിപ്രായം"

(അന്ന് മോ.ഡി.യുടെ പടം വീടിന് പതിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ കുറിച്ച് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്)

ഇനി തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി കെ എം ഷാജി ഇതേ വിഷയത്തിൽ ഇന്ന് പറഞ്ഞത് കേൾക്കാം
"കേന്ദ്രവുമായി അൺഹെൽത്തി ഡിബേറ്റിന് ഞങ്ങളില്ല ലോഗോ പതിപ്പിക്കുന്നതിൽ എന്താണ് തെറ്റ്...!

ഈ രണ്ട് പ്രതികരണങ്ങൾ കണ്ടാലറിയാം മനുഷ്യന്റെ അന്തസിനും ആത്മാഭിമാനത്തിനും വില നൽകുന്ന സർക്കാർ ഏതായിരുന്നുവെന്ന് അത്രേയൊള്ളൂ കാര്യം.

ആഫ്രിക്കൻ (സൊമാലിയ) റഫറിക്ക് അമേരിക്കയിൽ ഇറങ്ങാൻ കഴിയുന്നില്ല, അദ്ദേഹത്തെ നാട്ടിലേക്ക് തിരിച്ചയച്ചു,ഇറാൻ ടീമിന് അമേരിക്ക...
13/06/2026

ആഫ്രിക്കൻ (സൊമാലിയ) റഫറിക്ക് അമേരിക്കയിൽ ഇറങ്ങാൻ കഴിയുന്നില്ല, അദ്ദേഹത്തെ നാട്ടിലേക്ക് തിരിച്ചയച്ചു,

ഇറാൻ ടീമിന് അമേരിക്കയിൽ താമസിക്കാനുള്ള അനുവാദമില്ല, കളി കഴിഞ്ഞയുടൻ അടുത്ത രാജ്യത്തേക്ക് വിമാനം കയറിക്കോണം, നാട്ടിലെ കട്ട സെവൻസിന് ഇതിലും നിലവാരമുണ്ട്,

ഇറാഖ് ടീമിനൊപ്പം വന്ന അവരുടെ ഒഫീഷ്യൽ ക്യാമറമാനെ എയർപോർട്ടിൽ നിന്നും അമേരിക്ക തിരിച്ചയച്ചു,

ദ്രാന്തൻ ട്രബിൻ്റെ നാട്ടിൽ നടക്കുന്നത് ശരിക്കും ലോകക്കപ്പ് ഫുട്ബോൾ മത്സരമാണോ അതോ പ്രതികാര ഫുട്ബോളാണോ?

നാട്ടിലൊരിടത്തും ലോകകപ്പ് കാണാൻ സൗകര്യമില്ലാതിരുന്ന കാലത്ത് കിലോമീറ്ററുകൾ താണ്ടി കളി കാണാൻ പോയ ഒരു കാലമുണ്ട്, പക്ഷെ അന്നൊക്കെ നടന്നിരുന്നത് ഫുട്ബോളാണ്, ആവേശവും സൗന്ദര്യവും അതിനുണ്ടായിരുന്നു, പക്ഷെ ഒട്ടും ആവേശം നൽകാത്ത ഒരു ലോകകപ്പാണ് ഇപ്പോ നടക്കുന്നത്, ഇതുപോലൊരു ലോകകപ്പ് അനുഭവം ആദ്യമായിട്ടാണ്,

താഴെ ചിത്രത്തിലുള്ളത് കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് ചിത്രങ്ങളാണ്,

പലരും പല രൂപത്തിലും എഴുതി വിമർശിക്കാൻ ശ്രമിച്ചിട്ടും ഒരു പരാതിക്കും ഇടം നൽകാതെ മനോഹരമായി അവസാനിച്ച, സ്വാന്തം ടീം അർജൻ്റീന ചാംമ്പ്യൻമാരായ വേൾഡ് കപ്പ്..

കുറെ സ്റ്റേഡിയങ്ങളും പെരുമയുമുണ്ടായിട്ടൊന്നും കാര്യമില്ല,

നടത്തിപ്പുകാരുടെ മനസ്സ് കൂടി നന്നാവണം..!!❤️

Address

ഉള്ളണം
Parappanangadi
676303

Website

Alerts

Be the first to know and let us send you an email when DYFI ഉള്ളണം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share