30/10/2025
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി ജില്ലയിൽ സജ്ജമായി കഴിഞ്ഞു. തെരഞ്ഞെടുപ്പിനു മുമ്പാകെ അവതരിപ്പിക്കുന്ന പ്രകടനപത്രിക ജനകീയമായി തയ്യാറാക്കുന്നതിനാണ് എൽ ഡി എഫ് തീരുമാനിച്ചിരിക്കുന്നത്. അതിനായി പൊതുജനങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കുകയാണ്.
നവംബർ 1,2,3 തീയതികളിൽ ജില്ലയിലെ മുഴുവൻ വീടുകളും, സ്ഥാപനങ്ങളും ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവർത്തകർ സന്ദർശിച്ച് പ്രകടന പത്രികയിൽ ഉൾപ്പെടുത്തേണ്ട നിർദ്ദേശങ്ങൾ എഴുതി നൽകാനുള്ള ഫോറം നൽകും. ഇതിനോടൊപ്പം ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയും പ്രത്യേകം ഇ മെയിൽ ഐ ഡിയും, വാട്‌സ്ആപ്പ് നമ്പറും നൽകും. ഇതിനു പുറമെ ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും, മുഴുവൻ വാർഡുകളിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും പ്രകടനപത്രിക നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനുള്ള പബ്ലിക് ബോക്‌സുകൾ സ്ഥാപിക്കും.
ഇത്തരത്തിൽ ലഭ്യമാകുന്ന നിർദ്ദേശങ്ങൾ സമാഹരിച്ച് കൊണ്ട് അതാത് തദ്ദേശസ്ഥാപനങ്ങളിലെ കരട് വോട്ടർപട്ടിക തയ്യാറാക്കും. തുടർന്ന് അന്തിമ വോട്ടർപട്ടിക തയ്യാറാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളെ അടിസ്ഥാനമാക്കി പ്രകടനപത്രിക സദസ്സ് സംഘടിപ്പിക്കും. പ്രസ്‌തുത സദസ്സിലേക്ക് കലാ-സാംസ്കാരിക, രാഷ്ട്രീയ രംഗത്ത് ഉള്ളവർ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, പൗരപ്രമുഖർ, സ്കൂകൂൾ പിടിഎ, ലൈബ്രറി-ക്ലബ് ഭാരവാഹികൾ, കോളേജ് പ്രതിനിധി കൾ, വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, യുവജനങ്ങൾ, പ്രവാസികൾ, വ്യാപാരികൾ, സാമൂദായിക സംഘടന പ്രതിനിധികൾ, കർഷകർ, കുടുംബശ്രീ പ്രതി നിധികൾ, ഹരിതകർമ്മസേന. തൊഴിലുറപ്പ് തൊഴിലാളികൾ, സ്‌കീം തൊഴിലാളികൾ, മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ വിഭാഗ തൊഴിലാളികൾ തുടങ്ങി വിവിധ മോഖലകളിൽ ഉള്ളവരുടെ പങ്കാളിത്തം ഉറപ്പ് വരുത്തും. പ്രസ്തുത യോഗത്തിന്റെ നിർദ്ദേശങ്ങൾ പരിഗണിച്ച് കൊണ്ട് അന്തിമപ്രകടന പത്രിക രൂപംനൽകും.
ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിൽ വരുന്ന മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രകടനപത്രിക ചൂണ്ടികാണിച്ച മുഴുവൻ കാര്യങ്ങൾ നടപ്പാക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.
ഈ പ്രവർത്തനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 31 ന് രാവിലെ 10 മണിക്ക് എം.ജി റോഡിലെ സെൻ്റർ സ്‌ക്വയർമാളിൻ്റെ മുന്നിലുള്ള പ്രകടനപത്രിക നിർദ്ദേശ കോർണർ ഉദ്ഘാടനം ചെയ്‌ത് കൊണ്ട് തുടക്കമാവും. പ്രസ്‌തുത കോർണറിൻ്റെ ഉദ്ഘാടനം പ്രശസ്‌ത സാഹിത്യകാരൻ എൻ.എസ്.മാധവൻ നിർവഹിക്കും. ഇന്നേദിവസം തന്നെ ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രകടന പത്രിക നിർദ്ദേശകോർണർ ഉദ്ഘാടനം നടക്കും.