07/05/2026
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റ 2026 വർഷത്തെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മികവുറ്റ രീതിയിൽ നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ, വിഭാഗങ്ങൾ, സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരുടെ ഒരു സംയുക്ത യോഗം 07-05-2026 വ്യാഴം ഉച്ചയ്ക്ക് 2 മണിമുതൽ മടത്തുംമൂഴി ഇടത്താവളത്തിൽ വച്ച് നടന്നു. പെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഗിരിജ മധു വിന്റെ അധ്ദ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി ശ്രീ. അജിത് കുമാർ, മെഡിക്കൽ ഓഫീസർ Dr. ദീപ്‌തി, അസിസ്റ്റന്റ് സെക്രട്ടറി ശ്രീ. കൃഷ്ണകുമാർ,വൈസ് പ്രസിഡന്റ് ശ്രീമതി. രാജം ടീച്ചർ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അനിൽകുമാർ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ബിനു വയറൻമരുതി തുടങ്ങിയവർ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സംസാരിച്ചു.മെയ് 12 മുതൽ ശുചിത്വ സമിതി യോഗങ്ങൾ ആരംഭിച്ച് മെയ് അവസാന ആഴ്ചയോട് കൂടി ശുചീകരണ മുന്നൊരുക്കപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനും തീരുമാനിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി. രജനി ബിജു നന്ദി പറഞ്ഞു. യോഗം 4.30ന് അവസാനിച്ചു.