Kudumbashree Microenterprises, PTA

Kudumbashree Microenterprises, PTA Micro Enterprise promotion and development is one of the significant strategies of Kudumbashree Mission to facilitate economic empowerment of the poor.

തൊഴിൽ അന്വേഷകർക്കായി ഹെല്പ് ഡെസ്ക് ജില്ലയിലെ എല്ലാ പഞ്ചായത്തിലും തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീ മിഷനുമായി ചേർന്ന് ഒക്റ്റ...
30/09/2024

തൊഴിൽ അന്വേഷകർക്കായി ഹെല്പ് ഡെസ്ക്

ജില്ലയിലെ എല്ലാ പഞ്ചായത്തിലും തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീ മിഷനുമായി ചേർന്ന് ഒക്റ്റോബര്‍ 1, 3 തീയ്യതികളില്‍ ഹെല്‍പ്പ് ഡെസ്കുകള്‍ പ്രവര്‍ത്തിക്കും
വിജ്ഞാന പത്തനംതിട്ട, ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെ ഭാഗമായി ഒക്റ്റോബര്‍ 5 ന് തിരുവല്ല മാര്‍ തോമാ കോളേജില്‍ വെച്ച് ജോബ് ഡ്രൈവ് സംഘടിപ്പിച്ചിരിക്കുകയാണ്. മുപ്പത്തിമൂവായിരത്തിലേറെ തൊഴില്‍ അവസരങ്ങള്‍ വിവിധ വിഭാഗത്തിലായി ലഭ്യമാക്കിയിരിക്കുന്ന ഈ ജോബ് ഡ്രൈവില്‍ മുപ്പതിലേറെ കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. എസ്എസ്എല്‍സി, പ്ലസ് ടു, ഐറ്റിഐ, ഡിപ്ളോമ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷന്‍, എഞ്ചിനീയറിങ്ങ്, നേഴ്സിങ്ങ്, ഒപ്റ്റൊമെട്രി എന്നീ യോഗ്യതയുള്ളവര്‍ക്കായിട്ടാണ് ഈ തൊഴിൽമേള വഴി തൊഴിലവസരം സാധ്യമാക്കിയിട്ടുള്ളത്. DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും, തൊഴിൽമേളയിൽ പങ്കെടുക്കുന്ന ഏതെങ്കിലും കമ്പനിയുടെ ഒരു തസ്തികയിലേക്കെങ്കിലും കുറഞ്ഞത് അപേക്ഷിക്കുകയും ചെയ്തവര്‍ക്കാണ് തൊഴിൽമേളയിലെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ സാധിക്കുക.
• ഒക്റ്റോബര്‍ 1, 3 തീയ്യതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ പത്തനംതിട്ട ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്താഫീസ്സിലും തൊഴിലന്വേഷകര്‍ക്ക് DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനും, അവര്‍ക്ക് അനുയോജ്യമായ ഏതെങ്കിലും കമ്പനിയുടെ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുമുള്ള ഹെല്‍പ്പ് ഡെസ്‍കുകള്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും. കമ്മ്യൂണിറ്റി അംബാസ്സഡര്‍മാര്‍, ആക്സിലിയറി റിസോര്‍സ്സ് പേര്‍സണ്‍സ്സ് , കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഹെല്‍പ്പ് ഡെസ്‍കുകള്‍ എല്ലാ തൊഴിലന്വേഷകര്‍ക്കും അനുയോജ്യമായ തൊഴില്‍ കണ്ടെത്തുന്നതിന് വേണ്ട സഹായം നല്‍കും.
• തുടര്‍ന്ന് എല്ലാ ആഴ്ചകളിലും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ പത്തനംതിട്ട ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്താഫീസ്സിലും ഈ ഹെല്‍പ്പ് ഡെസ്‍കുകള്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും.
• ഇതു കൂടാതെ, ജില്ലയിലെ അഞ്ച് ജോബ് സ്റ്റേഷനുകളിലും ഇതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള ജോബ്സ്റ്റേഷൻ സന്ദർശിക്കുകയോ വിളിക്കുകയോ ചെയ്യുക. തിരുവല്ല (പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699500, ആറന്മുള (കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699495, കോന്നി (സിവില്‍ സ്റ്റേഷന്‍) - 8714699496, റാന്നി ( റാന്നി ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699499, അടൂർ (പറക്കോട് ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699498.

20/09/2024
സംസ്ഥാന ഓണവിപണന മേളയുടെ ഭാഗമായി പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടക്കുന്ന ഓണവിപണന മേളയിൽ കുടുംബശ്രീ ബ്രാൻഡിൽ കറി പൗ...
12/09/2024

സംസ്ഥാന ഓണവിപണന മേളയുടെ ഭാഗമായി പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടക്കുന്ന ഓണവിപണന മേളയിൽ കുടുംബശ്രീ ബ്രാൻഡിൽ കറി പൗഡറുകളും ലഭ്യമാക്കുന്നു. കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന കറി പൗഡറുകൾ ഉൾപ്പെടെ പൊടി വർഗ്ഗങ്ങൾ ഒരേ ബ്രാൻഡിൽ പൊതുവിപണിയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പിലാക്കിയ പദ്ധതിയാണിത്. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, സാമ്പാർ പൊടി, ചിക്കൻ മസാല,ഫിഷ് മസാല,മീറ്റ് മസാല, ഗരം മസാല,പുട്ടുപൊടി, ഗോതമ്പ് പൊടി,അപ്പം പൊടി എന്നീ വിവിധ ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്ന സംരംഭകരെ ഏകോപിപ്പിച്ച് കുടുംബശ്രീ ബ്രാൻഡിൽ ഒരേ ഗുണനിലവാരത്തിലും,പാക്കിങ്ങിലും ആണ് ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്. കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് മേളയിൽ മികച്ച പ്രതികരണമാണ് ഉള്ളത്.

12/09/2024
കേരളത്തിലെ ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ പുനരധിവാസ പ്രയത്നത്തിൽ ഏറ്റവും വലിയ കാൽവെയ്പ്പായിരുന്നു നിന്നും കുടുംബശ്രീയുടെ ...
12/09/2024

കേരളത്തിലെ ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ പുനരധിവാസ പ്രയത്നത്തിൽ ഏറ്റവും വലിയ കാൽവെയ്പ്പായിരുന്നു നിന്നും കുടുംബശ്രീയുടെ മേൽനോട്ടത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ ആരംഭിച്ച ബഡ് സ്പെഷ്യൽ സ്കൂളുകളും റീഹാബിലിറ്റേഷൻ സെന്ററുകളും വീടുകളിൽ നാലു ചുമരുകൾക്കിടയിൽ തളയ്ക്കപ്പെടുന്ന ഭിന്നശേഷിക്കാരെയും അവരുടെ മാതാപിതാക്കളെയും ദാരിദ്ര്യ ഒറ്റപ്പെടലിന്റെയും ഉയർന്ന ജീവിതത്തിൽ നിന്ന് സമൂഹത്തിന്റെ ഭാഗമാക്കി മാറ്റാൻ buds സ്ഥാപനങ്ങളിലൂടെ കുടുംബശ്രീക്ക് ഇന്ന് കഴിയുന്നു എന്നത് ശ്രദ്ധേയമാണ്....സംസ്ഥാനതല ഓണം വിപണമേള ആരവം 2024 ഒരു പ്രധാന ആകർഷണമാണ് ബഡ്സ്ന്റെ സ്റ്റാൾ ജില്ലയിലെ 11 സ്ഥാപനങ്ങളിൽ നിന്നുമുള്ള വിവിധ ഉൽപ്പന്നങ്ങൾ വിപണമേളയുടെ മാറ്റുകൂട്ടുന്നത് ചവിട്ടി, ലോഷനുകൾ, ആൽവാഷ് മുത്തുമാല ഹെയർ തേൻ അലുവ ചോപ്പു പൊടി ഫയൽ ബോർഡ് നോട്ട്പാട് തുടങ്ങിയ വിവിധങ്ങളായ ഉത്പന്നങ്ങളാണ് സ്റ്റാളുകളിലേക്ക് എത്തുന്നവരെ കാത്തിരിക്കുന്നത്.

ഓണത്തിന് കുടുംബശ്രീയുടെ വക ചിപ്സും ശർക്കര വരട്ടിയും  ഇത്തവണ ഓണത്തിന് മികവേറാൻ കുടുംബശ്രീയുടെ ബ്രാൻഡിൽ ചിപ്സും ശർക്കര വരട...
12/09/2024

ഓണത്തിന് കുടുംബശ്രീയുടെ വക ചിപ്സും ശർക്കര വരട്ടിയും

ഇത്തവണ ഓണത്തിന് മികവേറാൻ കുടുംബശ്രീയുടെ ബ്രാൻഡിൽ ചിപ്സും ശർക്കര വരട്ടിയും ഫ്രഷ് ബൈറ്റ്സ് എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്നു. പത്തനംതിട്ടയിൽ സംസ്ഥാന ഓണ വിപണന മേളയോട് അനുബന്ധിച്ച് പ്രത്യേക സ്റ്റാളിൽ ബ്രാൻഡഡ് ചിപ്സും ശർക്കരയും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നുണ്ട്. മികച്ച ഗുണനിലവാരത്തോടെയുള്ള ഉൽപ്പന്നം പാക്കിങ് എന്നിവയിൽ ഏകീകൃത മാനദണ്ഡം പുലർത്തിയാണ് കുടുംബശ്രീ ചിപ്സും ശർക്കര വരട്ടിയും നൽകുന്നത്.ഈ ഓണക്കാലത്ത് ഉൽപ്പന്നങ്ങൾ പൊതുവിപണിയിൽ എത്തുന്നത് വഴി കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ മികവേറുകയാണ്.സമാന സ്വഭാവം ഉള്ള സംരംഭ യൂണിറ്റുകളെ സംയോജിപ്പിച്ചു ജില്ലയിൽ ക്ലസ്റ്ററുകൾ രൂപീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.2024-25 വർഷത്തിൽ ഉപജീവന പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച KLIFT പദ്ധതിയുടെ ഭാഗമായിട്ടാണ് ചിപ്സ്, ശർക്കര വരട്ടി ബ്രാൻഡിൽ പുറത്തിറക്കി വിപണനം നടത്തുന്നത്.

പരമ്പരാഗത കളിമൺ തൊഴിൽ ചെയ്യുന്ന 50 കുടുംബങ്ങളെ ഉൾപ്പെടുത്തി നിലമ്പൂർ പ്രദേശത്ത് രൂപീകരിച്ച അനശ്വരം സ്വയം സഹായ സംഘത്തിന്റ...
12/09/2024

പരമ്പരാഗത കളിമൺ തൊഴിൽ ചെയ്യുന്ന 50 കുടുംബങ്ങളെ ഉൾപ്പെടുത്തി നിലമ്പൂർ പ്രദേശത്ത് രൂപീകരിച്ച അനശ്വരം സ്വയം സഹായ സംഘത്തിന്റെ മേൽനോട്ടത്തിൽ അംഗങ്ങൾക്ക് പുത്തൻ സാങ്കേതിക വിദ്യ പകർന്നു നൽകുകയും ഇവരുടെ ഉത്പന്നങ്ങൾ പ്രദർശന മേളകൾ നടത്തി വില്പന നടത്തിക്കൊണ്ടിരിക്കുന്നു. കൂടുതൽ പ്രചാരം ലഭിച്ചതോടുകൂടി നിലമ്പൂർ ചട്ടികൾ എന്ന പേരിലും ഇവൻ പ്രസിദ്ധമാണ്.

മാലിന്യങ്ങളോ മറ്റ് ഇതര രാസവസ്തുക്കളോ കലരാത്ത ജൈവസ്വഭാവമുൾക്കൊള്ളുന്ന മൺപാത്രങ്ങളാണ് ഇവ. ഗ്യാസിലും മൈക്രോവേവനിലും ഉപയോഗിക്കാൻ പറ്റുന്ന തരം കറി ചട്ടികൾ, കൂജകൾ, ജഗ്ഗ്‌, മഗ്ഗ്, കപ്പ്, ഗ്ലാസ്‌, ചീനി ചട്ടികൾ, തുടങ്ങി ഒട്ടേറെ അടുക്കള ഉപകാരണങ്ങളും അലങ്കാര ഉത്പന്നങ്ങളായ കുങ്കുമചെപ്പ്, മെഴുകുതിരി സ്റ്റാൻഡ്, പെൺ ഹോൾഡർ, നിലവിളക്ക്, മുത്തുമണി പാത്രങ്ങൾ, കോയൽ പാത്രങ്ങൾ, ഗാർഡൻ ലാംബ്, മ്യുറൽസ്, ഭംഗിയേറിയ ചുമർ ചിത്രങ്ങൾ എന്നിവ ടെറാക്കോട്ടയിൽ നിർമിച്ചിരിക്കുന്നു.കൂടാതെ മാജിക്‌ കൂജ ഈ സ്റ്റാളിന്റെ പ്രത്യേക ആകർശണമാണ്

ജില്ലയിലെ വിവിധ Buds/BRC സ്ഥാപനങ്ങളിലെ കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങൾ ഓണo മേളയുടെ ഭാഗമായി കഴിഞ്ഞു...
11/09/2024

ജില്ലയിലെ വിവിധ Buds/BRC സ്ഥാപനങ്ങളിലെ കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങൾ ഓണo മേളയുടെ ഭാഗമായി കഴിഞ്ഞു...

Address

3rd Floor Collectorate
Pathanamthitta
689645

Alerts

Be the first to know and let us send you an email when Kudumbashree Microenterprises, PTA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kudumbashree Microenterprises, PTA:

Share