Aam Aadmi Party Pathanamthitta ആം ആദ്മി പാർട്ടി പത്തനംതിട്ട

  • Home
  • India
  • Pathanamthitta
  • Aam Aadmi Party Pathanamthitta ആം ആദ്മി പാർട്ടി പത്തനംതിട്ട

Aam Aadmi Party Pathanamthitta ആം ആദ്മി പാർട്ടി പത്തനംതിട്ട AAP Pathanamthitta Official ✅

ഏവർക്കും ആം ആദ്‌മി പാർട്ടി കേരളത്തിന്റെ ഓണാശംസകൾ🌼
26/08/2026

ഏവർക്കും ആം ആദ്‌മി പാർട്ടി കേരളത്തിന്റെ ഓണാശംസകൾ🌼

നിർബന്ധിത E20 പെട്രോൾ നയത്തിനെതിരെ നമുക്ക് ശബ്ദമുയർത്താം.വാഹന ഉടമകളെയും പൊതുജനങ്ങളെയും ഒരുപോലെ ബാധിക്കുന്ന മോദി സർക്കാരി...
29/07/2026

നിർബന്ധിത E20 പെട്രോൾ നയത്തിനെതിരെ നമുക്ക് ശബ്ദമുയർത്താം.

വാഹന ഉടമകളെയും പൊതുജനങ്ങളെയും ഒരുപോലെ ബാധിക്കുന്ന മോദി സർക്കാരിന്റെ നിർബന്ധിത E20 പെട്രോൾ ഇന്ധന നയത്തിലെ ആശങ്കകൾ ചർച്ച ചെയ്യുന്നതിനും പ്രതിഷേധം രേഖപ്പെടുത്തുന്നതിനുമായി സംഘടിപ്പിക്കുന്ന നാഷണൽ ടൗൺഹാളിൽ പങ്കാളികളാവുക.

അർവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ ചർച്ചയിലൂടെ ജനങ്ങളുടെ ശബ്ദം ഭരണാധികാരികളിലേക്ക് എത്തിക്കുന്നു.

📅 തീയതി: ഓഗസ്റ്റ് 1, 2026
⏰ സമയം: രാവിലെ 11:30
📍 വേദി: കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്, ന്യൂഡൽഹി

💻 ഓൺലൈൻ വഴി പരിപാടിയിൽ പങ്കുചേരാൻ ഈ വാട്ട്‌സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക: +91 85888 33212 (WhatsApp)

E20 പെട്രോൾ നയത്തിനെതിരെയുള്ള ബഹുജന ഓൺലൈൻ പെറ്റീഷൻ ക്യാമ്പയിനിൽ പങ്കാളികളാകാൻ സന്ദർശിക്കുക: stope20petrol.com

🚨 FAKE NEWS ALERT 🚨പഞ്ചാബിലെ ഫാർമസി പരീക്ഷാ പേപ്പർ ചോർന്നുവെന്ന ബിജെപി പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.പഞ്ചാബിൽ ഫാർമ...
29/07/2026

🚨 FAKE NEWS ALERT 🚨

പഞ്ചാബിലെ ഫാർമസി പരീക്ഷാ പേപ്പർ ചോർന്നുവെന്ന ബിജെപി പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

പഞ്ചാബിൽ ഫാർമസി പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ഉണ്ടായിട്ടില്ല. ബ്ലൂടൂത്ത്, വൈഫൈ, ഹിഡൻ ക്യാമറകൾ എന്നിവ ഉപയോഗിച്ച് പരീക്ഷാഹാളിൽ ചില പരീക്ഷാർഥികൾ കോപ്പിയടി ശ്രമം നടത്തിയെങ്കിലും തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെ മിനിറ്റുകൾക്കകം അധികൃതർ നടപടിയെടുക്കുകയും ഏജന്റുമാർ ഉൾപ്പെടെ 35-ഓളം പേരെ അറസ്റ്റ് ചെയ്ത് FIR രജിസ്റ്റർ ചെയ്യുകയും ചെയ്തു. കോപ്പിയടി തട്ടിപ്പിൽ കൃത്യമായി ഇടപെട്ട സർക്കാർ സംവിധാനത്തെ അവഹേളിക്കുന്ന രീതിയിലാണ് അതിനെ ചോദ്യപേപ്പർ ചോർച്ചയായി ചിത്രീകരിച്ച് ബിജെപി നുണപ്രചാരണം നടത്തുന്നത്.

NEET ചോർച്ച കാരണം നാണംകെട്ട് രാജി ആവശ്യം നേരിടുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി, പഞ്ചാബിലെ ആം ആദ്മി സർക്കാരിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നത്.

രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ നശിപ്പിച്ച കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാർത്ഥികളു...
26/07/2026

രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ നശിപ്പിച്ച കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാർത്ഥികളുടെയും യുവാക്കളുടെയും 36 ദിവസത്തെ ഐതിഹാസിക സമരവും സോനം വാങ്ചുക്കിന്റെ 26 ദിവസത്തെ നിരാഹാരവും വിജയം കണ്ടിരിക്കുന്നു. വ്യാജപ്രചാരണങ്ങൾ അഴിച്ചുവിട്ട് സമരം ദുർബലപ്പെടുത്താനും അക്രമം അഴിച്ച് വിട്ട് സമരം അടിച്ചമർത്താനും ശ്രമിച്ചമോദി സർക്കാർ ഒടുവിൽ യുവാക്കൾക്ക് മുന്നിൽ കീഴടങ്ങി. ധർമേന്ദ്ര പ്രധാന്റെ രാജി ഉൾപ്പെടെ കൊക്രോച്ച് മൂവ്മെന്റ് ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അവർക്ക് അംഗീകരിക്കേണ്ടി വന്നു.

ഇത് കേവലം ഒരു രാജിയല്ല, ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയമാണ്.

യുവാക്കൾക്ക് അഭിവാദ്യങ്ങൾ! ✊🏻🇮🇳

22/07/2026

യുവാക്കളെ മോദി പോലിസ് ക്രൂരമായി ആക്രമിച്ചപ്പോൾ അരവിന്ദ് കെജ്രിവാൾ എന്ത് ചെയ്യുകയായിരുന്നു?

വിദ്യാർത്ഥി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി കൽപ്പറ്റ: ഡൽഹി ജന്തർ മന്ദറിൽ നടക്കുന്ന വിദ്യാർത്ഥി സമരത...
22/07/2026

വിദ്യാർത്ഥി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി

കൽപ്പറ്റ: ഡൽഹി ജന്തർ മന്ദറിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ ആം ആദ്മി പാർട്ടി വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് അജി കൊളോണിയ ഉദ്ഘാടനം ചെയ്തു. പരീക്ഷ സംവിധാനങ്ങൾ അട്ടിമറിച്ച് വിദ്യാഭ്യാസ സംവിധാനത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ ഈ രാജ്യത്തെ വിദ്യാർത്ഥികളെ വഞ്ചിച്ചു എന്നും പ്രധാനമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും രാജി വെച്ച് രാജ്യത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തി ജനാധിപത്യത്തിന് വില കൽപ്പിക്കാത്ത കേന്ദ്ര സർക്കാർ നിലപാട് ഈ രാജ്യത്തിൻ്റെ ഭാവിക്ക് ദോഷം ചെയ്യുമെന്നും രാജ്യത്തിൻ്റെ നിലനിൽപ്പിന് വിദ്യാർത്ഥി യുവ ജനങ്ങളെ ചേർത്ത് പിടിച്ചു മുന്നോട്ട് പോകുന്ന നിലപാട് സ്വീകരിക്കാൻ ഭരണകൂടങ്ങൾ തയ്യാറാകണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ഡോ സുരേഷ് എ.റ്റി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പോൾസൺ അമ്പലവയൽ, ഗഫൂർ കോട്ടത്തറ, ജയിംസ് കൊമ്മയാട്, ജേക്കബ് കെ.പി, ലിയോ മാത്യൂ മുള്ളൻകൊല്ലി എന്നിവർ സംസാരിച്ചു.

21/07/2026

വെള്ളവും പഴവും കിട്ടിയില്ലെങ്കിൽ സമരം നിർത്തിപ്പോകുന്നതാണ് ഇന്ത്യൻ യുവത്വമെന്ന് അമിത് ഷായും നരേന്ദ്ര മോദിയും കരുതിയോ?

ജയിൽ തടവുകാരായി തൂക്കിലേറ്റപ്പെടുന്നതിനേക്കാൾ, “എന്നെ വെടിവെച്ച് കൊല്ലൂ” എന്ന് പറഞ്ഞ ഭഗത് സിംഗിന്റെയും, ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ മൈക്കൽ ഒ’ഡ്വയറിനെ ലണ്ടനിലെത്തി വെടിവെച്ചുകൊന്ന ഉധം സിംഗിന്റെയും പിന്മുറക്കാരാണ് ഈ നാട്ടിലെ ചെറുപ്പക്കാർ.
അവരെ അണ്ടർഎസ്റ്റിമേറ്റ് ചെയ്തത് നിങ്ങളുടെ രാഷ്ട്രീയ അഹങ്കാരമല്ല—തലയിലെ ചാണകബുദ്ധിയാണ്.🙏

21/07/2026
പ്രിയപ്പെട്ട വിദ്യാർത്ഥികളേ,നിങ്ങൾ തനിച്ചല്ല. നിങ്ങൾക്ക് ലീഗൽ/മെഡിക്കൽ സഹായം ആവശ്യമുണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിൽ ബന്ധപ...
21/07/2026

പ്രിയപ്പെട്ട വിദ്യാർത്ഥികളേ,

നിങ്ങൾ തനിച്ചല്ല. നിങ്ങൾക്ക് ലീഗൽ/മെഡിക്കൽ സഹായം ആവശ്യമുണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. വിദഗ്ധരായ ഒരു ടീം ഇതിനായി സജ്ജമാണ്.

📞 85-888-33548

Address

Pathanamthitta

Alerts

Be the first to know and let us send you an email when Aam Aadmi Party Pathanamthitta ആം ആദ്മി പാർട്ടി പത്തനംതിട്ട posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share