Vadasserikkara Gramapanchayat

Vadasserikkara Gramapanchayat വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ഓഫീസിൽനിന്നുമുള്ള അറിയിപ്പുകളും വാർത്തകളും

ജാഗ്രതാ നിർദേശം
01/08/2026

ജാഗ്രതാ നിർദേശം

ജാഗ്രത അറിയിപ്പ്പമ്പ, കല്ലാർ നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ നദീ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കുക
01/08/2026

ജാഗ്രത അറിയിപ്പ്

പമ്പ, കല്ലാർ നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ നദീ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കുക

01/07/2026
സെൻസസ് 2027സെൽഫ് എന്യുമറേഷൻ ഇന്ന് അവസാനിക്കും.
30/06/2026

സെൻസസ് 2027
സെൽഫ് എന്യുമറേഷൻ ഇന്ന് അവസാനിക്കും.

ജൂൺ 5 ലോക പരിസ്ഥിതി ദിനം: വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭയും തൈനടീലും സംഘടിപ്പിച്ചുവടശ്ശേരിക്കര ഗ്രാമപഞ്ച...
05/06/2026

ജൂൺ 5 ലോക പരിസ്ഥിതി ദിനം: വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭയും തൈനടീലും സംഘടിപ്പിച്ചു

വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് “ശുചിത്വവും ഹരിതാഭവുമായ ഗ്രാമങ്ങൾ” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് കുട്ടികൾക്കായി പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു.
രാവിലെ 11 മണിക്ക് നടന്ന പരിപാടിയിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. പി. വി. സുകേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സ്വപ്ന സൂസൻ ജേക്കബ് പ്രത്യേക ഗ്രാമസഭ ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി സംരക്ഷണത്തിന്റെയും ശുചിത്വത്തിന്റെയും പ്രാധാന്യം കുട്ടികൾക്ക് ബോധ്യപ്പെടുത്തുന്ന വിവിധ പ്രവർത്തനങ്ങൾ പരിപാടിയുടെ ഭാഗമായി നടന്നു. ശുചിത്വ പ്രതിജ്ഞ ചൊല്ലുകയും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തൈ നടീൽ സംഘടിപ്പിക്കുകയും ചെയ്തു.
ഹരിതവും ശുചിത്വവുമായ ഗ്രാമം സൃഷ്ടിക്കുന്നതിൽ കുട്ടികളുടെ പങ്കാളിത്തം നിർണായകമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വൈസ് പ്രസിഡന്റ് ശ്രീമതി സ്വപ്ന സൂസൻ ജേക്കബ് അഭിപ്രായപ്പെട്ടു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പുതിയ തലമുറയുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച ശ്രീ. പി. വി. സുകേഷ് പറഞ്ഞു.
ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

23/05/2026

📢 ഔദ്യോഗിക അറിയിപ്പ് 📢
​വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത്

​📌 വ്യാപാര-വ്യവസായ സ്ഥാപനങ്ങളുടെ ശ്രദ്ധയ്ക്ക്!

​[ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ലൈസൻസ് വിതരണം / പുതുക്കൽ ]
​വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ വ്യാപാര-വ്യവസായ സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും ഉടമകളുടെ ശ്രദ്ധയ്ക്കായി:
​🔄 നിലവിലുള്ള സ്ഥാപനങ്ങൾ: 2026-27 സാമ്പത്തിക വർഷത്തേക്കുള്ള നിങ്ങളുടെ പഞ്ചായത്ത് ലൈസൻസ് അടിയന്തരമായി പുതുക്കേണ്ടതാണ്.
​🆕 പുതിയ സ്ഥാപനങ്ങൾ: ഗ്രാമപഞ്ചായത്ത് പരിധിയിൽ പുതുതായി ആരംഭിച്ച എല്ലാ സ്ഥാപനങ്ങളും നിയമാനുസൃതമുള്ള പുതിയ ലൈസൻസ് കരസ്ഥമാക്കേണ്ടതാണ്.
​⚠️ മുന്നറിയിപ്പ്:
നിശ്ചിത സമയ പരിധിക്കകം ലൈസൻസ് എടുക്കുകയോ പുതുക്കുകയോ ചെയ്യാത്ത സ്ഥാപന ഉടമകൾക്കെതിരെ കേരള പഞ്ചായത്ത് രാജ് നിയമ പ്രകാരമുള്ള കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ്. പിഴ ഒഴിവാക്കുന്നതിനായി ലൈസൻസ് നടപടികൾ എത്രയും വേഗം പൂർത്തിയാക്കുക.

​എന്ന്,
സെക്രട്ടറി
വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത്

അറിയിപ്പ്
06/05/2026

അറിയിപ്പ്

വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് 2026-2027 ബജറ്റ് അംഗീകരിച്ചു      ഭവന നിര്‍മ്മാണ മേഖലയ്ക്കും ആരോഗ്യ ശുചിത്വ മേഖലയ്ക്കും  ഊന...
28/02/2026

വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് 2026-2027 ബജറ്റ് അംഗീകരിച്ചു

ഭവന നിര്‍മ്മാണ മേഖലയ്ക്കും ആരോഗ്യ ശുചിത്വ മേഖലയ്ക്കും ഊന്നല്‍ നല്‍കികൊണ്ട് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് 2026-2027 വര്‍ഷത്തെ ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. സ്വപ്ന സൂസൻ ജേക്കബ്ബ് അവതരിപ്പിച്ചു. 29,26,86,262/- രൂപ ആകെ വരവും 28,72,95,848/- രൂപ ആകെ ചെലവും, 53,90,414/- രൂപ നീക്കിബാക്കിയുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. പാർപ്പിട മേഖലയില്‍ 75 ലക്ഷം രൂപയും കാർഷിക മേഖലയിൽ 41 ലക്ഷം രൂപയും ആരോഗ്യ ശുചിത്വ മേഖലയ്ക്ക് 56.95 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. ഊര്‍ജ്ജ മേഖലയ്ക്ക് 20 ലക്ഷം രൂപയും കുടിവെള്ളത്തിന് 25 ലക്ഷം രൂപയും വിദ്യാഭ്യാസ മേഖലയ്ക്ക് 12.75 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. വയോജന സംരക്ഷണത്തിനും മാനസിക ഉല്ലാസത്തിനായി വൃദ്ധജന സംഗമം ഉള്‍പ്പെടെ ഫലപ്രദമായ പദ്ധതികള് ആവിഷ്ക്കരിച്ചിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൌകര്യപ്രദമാകും വിധം പാലങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് അസ്ക ലൈറ്റ് വാങ്ങുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. വനിതകള്‍ക്ക് ഫിറ്റ്നസ് സെന്റര്‍, ഓപ്പണ്‍ ജിം, ഹാപ്പിനസ് പാര്‍ക്ക്, വനംവന്യജീവി സംഘർഷം കുറയ്ക്കുന്നതിനുളള ഫെൻസിംഗ്, സിഗ്നൽ അലാറം പദ്ധതി എന്നിവയ്ക്കും മുൻതൂക്കം നൽകിയിട്ടുണ്ട്.

Address

Vadasserikkara PO
Pathanamthitta
689662

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Alerts

Be the first to know and let us send you an email when Vadasserikkara Gramapanchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Vadasserikkara Gramapanchayat:

Shortcuts

Share