District Police Pathanamthitta

District Police Pathanamthitta Pathanamthitta District Police
(2)

കേരള സ്റ്റേറ്റ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് ഇടയാറൻമുളയിൽ ആരംഭിച്ചു.         പത്തനംതിട്ട ജില്ല റൈഫിൾ അസോസിയേഷന്റെ നേതൃത്വത്ത...
22/08/2026

കേരള സ്റ്റേറ്റ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് ഇടയാറൻമുളയിൽ ആരംഭിച്ചു.
പത്തനംതിട്ട ജില്ല റൈഫിൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാനതല ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് ഇടയാറൻമുള ജില്ലാ റൈഫിൾ ക്ലബ്ബിൽ ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS ന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ആറന്മുള എംഎൽഎ ശ്രീ. അബിൻ വർക്കി ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ റൈഫിൾ അസോസിയേഷന്റെ വൈസ് പ്രസിഡന്റ് കൂടിയായ ജില്ലാ പോലീസ് മേധാവി , ഉദ്ഘാടകനായ ആറന്മുള എംഎൽഎ ശ്രീ അബിൻ വർക്കിക്ക് ജില്ലാ റൈഫിൾ അസോസിയേഷന്റെ ഉപഹാരം നൽകി. ജില്ലാ റൈഫിൾ അസോസിയേഷൻ ഭാരവാഹികളായ Dr. K S ജഗൻ മോഹൻ , VC ജയിംസ് , സാം കാവുംമണ്ണിൽ , മാത്യൂസ് K ജേക്കബ് എന്നിവരാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നത്. ജില്ലാ റൈഫിൾ അസോസിയേഷൻ ഭാരവാഹികളെ കൂടാതെ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ.അനിൽ കുമാർ , ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി തുളസി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഓഗസ്റ്റ് 21 ന് ആരംഭിക്കുന്ന മത്സരങ്ങൾ 28 വരെ നീണ്ടുനിൽക്കും എന്നും , 50 മീറ്റർ , 25 മീറ്റർ , 10 മീറ്റർ (ഇൻഡോർ) വിഭാഗങ്ങളിലായി 1200 ഓളം മത്സരാർത്ഥികൾ പങ്കെടുക്കും എന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. വയനാട് ഒഴികെയുള്ള 13 ജില്ലകളിൽ നിന്നും 12 വയസ്സിന് മുകളിലുള്ള വിവിധ വിഭാഗങ്ങളിൽ പെട്ടവർ മത്സരങ്ങളിൽ പങ്കെടുക്കും.

പോലീസ് മീറ്റ്  -  സംസ്ഥാന വോളിബോൾ മത്സരങ്ങൾ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു.            47 മത് സംസ്ഥാന പോലീസ് മീറ...
21/08/2026

പോലീസ് മീറ്റ് - സംസ്ഥാന വോളിബോൾ മത്സരങ്ങൾ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു.
47 മത് സംസ്ഥാന പോലീസ് മീറ്റിനോട് അനുബന്ധിച്ചുള്ള വോളിബോൾ സംസ്ഥാനതല മത്സരങ്ങൾ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു. കഴിഞ്ഞ നാല് ദിവസമായി പത്തനംതിട്ടയിലെ വിവിധ സ്ഥലങ്ങളിലായി നടന്നുവന്നിരുന്ന മത്സരങ്ങളുടെ ഫൈനൽ മത്സരമാണ് വെള്ളിയാഴ്ച പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നത്.
മത്സരങ്ങളുടെ സമ്മാനദാനവും സമാപന സമ്മേളനവും ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS ഉദ്ഘാടനം ചെയ്തു. സംസ്ഥാനമൊട്ടാകെയുള്ള 24 പോലീസ് ടീമുകൾ മത്സരങ്ങളിൽ പങ്കെടുത്തു. ഇന്ത്യ റിസർവ് ബറ്റാലിയൻ ടീം ഒന്നാം സ്ഥാനവും കോഴിക്കോട് സിറ്റി പോലീസ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികളെ ജില്ലാ പോലീസ് മേധാവി അഭിനന്ദിച്ചു. ജില്ല പോലീസ് മേധാവി R ആനന്ദ് IPS , കോന്നി സബ്ഡിവിഷണൽ ഓഫീസർ Dy.SP റഹീം M.A എന്നിവർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു

24 മണിക്കൂറിനുള്ളിൽ കൊലക്കേസിന്റെ ചുരുളഴിച്ച് കോയിപ്പുറം പോലീസ്.        75 വയസ്സുള്ള പൊന്നമ്മ തോമസ് എന്ന വയോധികയുടെ മൃതശ...
21/08/2026

24 മണിക്കൂറിനുള്ളിൽ കൊലക്കേസിന്റെ ചുരുളഴിച്ച് കോയിപ്പുറം പോലീസ്.
75 വയസ്സുള്ള പൊന്നമ്മ തോമസ് എന്ന വയോധികയുടെ മൃതശരീരം കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു എന്ന് ചൊവ്വാഴ്ച പോലീസിന് ലഭിച്ച ഒരു അജ്ഞാത ഫോൺ സന്ദേശത്തിൽ നിന്നാണ് സംഭവ പരമ്പരകളുടെ തുടക്കം.
ഫോൺ സന്ദേശം ലഭിച്ച ഉടനെ ആശുപത്രിയിലെത്തി മൃതശരീരം കണ്ട കോയിപ്പുറം എസ് ഐ പങ്കജ് കൃഷ്ണ , കോയിപ്പുറത്തിന്റെ ചാർജ് ഉള്ള കീഴ്വായ്പൂർ സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ ജി, എന്നിവർക്ക് ആദ്യം തന്നെ മൃതദേഹത്തിൽ ചില അസ്വാഭാവികകൾ തോന്നി.
വിവരങ്ങൾ ഒട്ടും താമസിയാതെ തിരുവല്ല DySP സന്തോഷ്‌ PR നെയും ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS നെയും അറിയിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ഉടൻതന്നെ ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തിരുവല്ല ഡിവൈഎസ്പി PR സന്തോഷിന് ആയിരുന്നു മേൽനോട്ട ചുമതല. സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ ജി , S I പങ്കജ് വി കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് , പോസ്റ്റുമോർട്ടം നടപടികൾ കൃത്യതയോടെ പൂർത്തിയാക്കി. കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് പോലീസ് സർജൻ ഡോക്ടർ അശ്വതി ആയിരുന്നു പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടം പരിശോധനയിൽ ലഭിച്ച വിവരങ്ങൾ കേസിൽ വളരെ നിർണായകമായി. മൃതദേഹം ഇൻക്വസ്റ്റ് പരിശോധന നടത്തിയ വേളയിൽ തന്നെ ഇത് ഒരു കൊലപാതമാകാനുള്ള സാധ്യതയുണ്ട് എന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസ്സിലായി. അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത് എങ്കിലും , സംശയങ്ങളും ലഭിച്ച തെളിവുകളും ഏകദേശം സാമ്യമുള്ളവ ആയിരുന്നു.
മരണപ്പെട്ട പൊന്നമ്മ തോമസിനോട് ഒപ്പം താമസിച്ചിരുന്ന മകൻ ടിജോ തോമസ് (37) ലേക്ക് അന്വേഷണം എത്തിച്ചേർന്നു. ഇയാളോടൊപ്പം താമസിച്ചിരുന്ന കൊല്ലം കാവനാട് സ്വദേശി റിൻസി മോൾ (37) നെയും കൂടുതൽ ചോദ്യം ചെയ്തപ്പോൾ ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങളാണ് ലഭിച്ചത്.
ടിജോ തോമസ് ഭാര്യയുമായി പിണങ്ങി കഴിയുകയാണ്. ആറുമാസത്തിലധികമായി റിൻസി മോൾ ഇയാളോടൊപ്പം ആണ് താമസിക്കുന്നത്. ഇവർ തമ്മിൽ കഴിഞ്ഞ തിങ്കളാഴ്ച രാത്രി നടന്ന വഴക്കിനിടെ തടസ്സം പിടിക്കാൻ എത്തിയ ടിജോയുടെ അമ്മ പൊന്നമ്മ തോമസിനെ ടിജോ നെഞ്ചിൽ തൊഴിക്കുകയും ശ്വാസംമുട്ടിക്കുകയും ശരീരമാസകലം ഇടിക്കുകയും ചെയ്ത് കൊലപ്പെടുത്തിയതാണ് എന്ന വിവരം വെളിവായത്.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം രണ്ട് പ്രതികളെയും വിശദമായി ചോദ്യം ചെയ്തതിൽ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.
അങ്ങനെ ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS ന്റെ നേതൃത്വത്തിൽ തിരുവല്ല ഡിവൈഎസ്പി സന്തോഷ് PR , സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ ജി , S I പങ്കജ് വി കൃഷ്ണ എന്നിവരുടെ അന്വേഷണ മികവിൽ ഒരു സാധാരണ അസ്വാഭാവിക മരണം മാത്രമായിപ്പോകുമായിരുന്ന ഒരു കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
സ്വന്തം അമ്മയെ ചവിട്ടിയും ഇടിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ കോയിപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിൽ കടപ്ര എന്ന സ്ഥലത്ത് കാഞ്ഞിരം നിൽക്കുന്നതിൽ വീട്ടിൽ ടിജോ തോമസ് (37) ഇയാളോടൊപ്പം താമസിച്ചു വന്നിരുന്ന
കൊല്ലം ജില്ലയിൽ ശക്തികുളങ്ങര കാവനാട് സ്വദേശി കിണറുവിള വടക്കേതിൽ വീട്ടിൽ റിൻസി മോൾ (37) എന്നിവരെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
SCPO മാരായ ഷെബാന അഹമ്മദ് , സുരേഷ് , വിപിൻരാജ് , അഭിലാഷ് CPO മാരായ മനൂപ് , അനന്തു , രഞ്ജിത് , സുജിത്ത് എന്നിവരും അടങ്ങുന്നതായിരുന്നു അന്വേഷണസംഘം. വളരെ മികച്ച രീതിയിൽ അന്വേഷണം നടത്തുകയും വളരെ വേഗം പ്രതികളെ കണ്ടെത്തുകയും ചെയ്ത അന്വേഷണ സംഘത്തെ ജില്ലാ പോലീസ് മേധാവി അഭിനന്ദിച്ചു.

അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 29 വർഷം കഠിനതടവും 1,36,000 രൂപ പിഴയും.അടൂർ  : പ്രായപൂർത്തിയാകാത്ത പ...
20/08/2026

അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 29 വർഷം കഠിനതടവും 1,36,000 രൂപ പിഴയും.

അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. പന്തളം വില്ലേജിൽ തോന്നല്ലൂർ എന്ന സ്ഥലത്ത് പുതിയയ്യത്തു കിഴക്കേതിൽ അനീഷ് (വയസ്സ് 40) നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്ത് T ഭാരതീയ ന്യായ സംഹിത പ്രകാരവും പോക്സോ വകുപ്പ് പ്രകാരവും കുറ്റക്കാരൻ എന്ന് കണ്ടെത്തി 29 വർഷം കഠിന തടവിനും 1, 36,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
2024 ജൂൺ മാസത്തിനും 2025 ആഗസ്റ്റ് മാസത്തിനും ഇടയിലുള്ള സമയങ്ങളിൽ പല ദിവസങ്ങളിലായി ഈ കേസിലെ പരാതിക്കാരിയായ പെൺകുട്ടിയും കുടുംബവും താമസിക്കുന്ന വീടിനോട് ചേർന്നുള്ള ഷെഡിൽ വച്ച് പ്രതി ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് കേസ്.
പന്തളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ SHO ആയിരുന്ന T D പ്രജീഷ് ആണ് F I R രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഇൻസ്‌പെക്ടർ SHO പ്രജീഷ് TD, SI അനീഷ് ഏബ്രഹാം, ASI ഷൈൻ ബി, SCPO അൻവർഷ എസ്. എന്നിവരാണ് ഈ കേസിന്റെ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
കേസിന്റെ വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 15 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും ചെയ്തു . പ്രതി ഭാഗത്ത് നിന്നും 4 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ പി ഹാജരായി. കോടതി നടപടികൾ കോർട്ട് ലൈസൻസ് ഓഫീസർ ASI ദീപാ കുമാരിയാണ് ഏകോപിപ്പിച്ചത്. പ്രതി പിഴത്തുക അടയ്ക്കുകയാണെങ്കിൽ ആ തുക അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശവും നൽകിയിട്ടുണ്ട്

സംസ്ഥാന പോലീസ് സ്പോർട്സ് മീറ്റിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ വച്ച് നടക്കുന്ന വോളിബോൾ മത്സരത്തിന്‍റെ  ഫൈനൽ നാളെ രാവ...
20/08/2026

സംസ്ഥാന പോലീസ് സ്പോർട്സ് മീറ്റിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ വച്ച് നടക്കുന്ന വോളിബോൾ മത്സരത്തിന്‍റെ ഫൈനൽ നാളെ രാവിലെ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്നു. ഫൈനൽ മത്സരത്തിന്റെ ഉദ്ഘാടനം ബഹു. ജില്ലാ പോലീസ് മേധാവി ശ്രീ.ആനന്ദ് ആർ ഐ പി എസ് നിർവഹിക്കുന്നു.
ഏവർക്കും സ്വാഗതം....

20/08/2026
അശരണരായ വയോധികർക്ക് സംരക്ഷണം ഒരുക്കിയ പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവിയുടെ ആദരവ്.               സംരക്ഷിക്കാൻ ആ...
18/08/2026

അശരണരായ വയോധികർക്ക് സംരക്ഷണം ഒരുക്കിയ പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവിയുടെ ആദരവ്.

സംരക്ഷിക്കാൻ ആരും ഇല്ലാതെ നാളുകളായി രോഗശയ്യയിൽ ദുരിതാവസ്ഥയിൽ കഴിഞ്ഞിരുന്ന പന്തളം തുമ്പമൺ സ്വദേശിനി പൊടിയമ്മ (60) യെയും , ബന്ധുക്കൾ ഉപേക്ഷിച്ച് ശരീരമാസകലം മുറിവുകളും വ്രണവുമായി പന്തളം കുളനട ഭാഗത്ത് കടത്തിണ്ണകളിൽ അഭയം പ്രാപിച്ച് അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന കുളനട സ്വദേശി ഗോപകുമാർ (62) എന്നിവർക്ക് സംരക്ഷണം ഒരുക്കുകയും ചികിത്സ ഉറപ്പാക്കിയും അഭയകേന്ദ്രത്തിൽ എത്തിച്ചും ജീവകാരുണ്യ പ്രവർത്തനം നടത്തിയ പന്തളം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവിയുടെ ചേമ്പറിൽ വച്ച് നടന്ന ചടങ്ങിൽ R ആനന്ദ് IPS പ്രശംസാ പത്രം നൽകി ആദരിച്ചു
കുടുംബാംഗങ്ങളോ പിന്തുണയ്ക്കാൻ മറ്റാരും ഇല്ലാതെ കഴിഞ്ഞിരുന്ന രണ്ട് വ്യക്തികൾക്ക് സമയബന്ധിതമായി സഹായം നൽകുന്നതിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച പന്തളം ഇൻസ്പെക്ടർ SHO സജീഷ് കുമാർ V, S I വിഷ്ണു U V , GSCPO അൻവർഷ. S എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി പ്രശംസാ പത്രം നൽകി ആദരിച്ചത്.
നിങ്ങൾ നടത്തിയ അഭിനന്ദനാർഹമായ ശ്രമത്തിന് ജില്ലാ പോലീസ് മേധാവിയുടെ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു എന്ന് ജില്ലാ പോലീസ് മേധാവി തന്റെ അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.
പന്തളം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ മാനുഷിക സമീപനത്തിലൂടെയും സമർപ്പിത സേവനത്തിലൂടെയും, രണ്ട് വ്യക്തികളെയും ശരിയായ ശ്രദ്ധയും പിന്തുണയും ലഭിക്കുന്ന പരിചരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞു എന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ പറഞ്ഞു.
സമൂഹത്തിനായുള്ള സേവനങ്ങളിൽ പോലീസ് സേന ഉയർത്തിപ്പിടിക്കുന്ന സഹാനുഭൂതിയുടെയും ഉത്തരവാദിത്തത്തിന്റെയും മൂല്യങ്ങളെ ഈ കാരുണ്യ പ്രവൃത്തി പ്രതിഫലിപ്പിക്കുന്നു. എന്നും , ഉദ്യോഗസ്ഥരുടെ സമയോചിതമായ നടപടിയും കർത്തവ്യത്തോടുള്ള പ്രതിബദ്ധതയും ദുർബലരായ ജീവിതങ്ങളെ സംരക്ഷിക്കുക മാത്രമല്ല, സമൂഹത്തിന്റെ സംരക്ഷകനും പരിപാലകനുമെന്ന നിലയിൽ പോലീസ് സേനയുടെ വിശ്വാസ്യത വർദ്ധിപ്പിക്കുകയും ചെയ്തു എന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ഇങ്ങനെയുള്ള മാതൃകാപരമായ പ്രവർത്തനത്തിന് ജില്ലാ പോലീസ് മേധാവിയുടെയും ജില്ലാ പോലീസിന്റെയും നന്ദി അറിയിക്കുന്നതോടൊപ്പം ഭാവിയിലെ പ്രവർത്തനങ്ങളിൽ തുടർച്ചയായ ജാഗ്രതയും സമർപ്പണവും പ്രതീക്ഷിക്കുന്നു. നല്ല പ്രവർത്തനം തുടരുകയും സമൂഹത്തോടുള്ള സേവനം, സഹാനുഭൂതി, മനുഷ്യത്വം എന്നിവയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം, പ്രതിക്ക് രണ്ടുവർഷവും മൂന്നുമാസവും തടവും, പിഴയും ശിക്ഷഅടൂർ : പ്രാ...
18/08/2026

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം, പ്രതിക്ക് രണ്ടുവർഷവും മൂന്നുമാസവും തടവും, പിഴയും ശിക്ഷ

അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നത കാണിച്ച് അപമാനിച്ച പ്രതിക്ക് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചു. പള്ളിക്കൽ വില്ലേജിൽ പഴകുളം പഴകുളം പി ഓയിൽ തെങ്ങും താര എന്ന സ്ഥലത്ത് ശ്യാം നിവാസിൽ ശ്യാം കുമാർ (വയസ്സ് 35) നെ ആണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്ത് T ഭാരതീയ ന്യായ സംഹിത പ്രകാരവും പോക്സോ വകുപ്പ് പ്രകാരവും കുറ്റക്കാരൻ എന്ന് കണ്ടെത്തി രണ്ടുവർഷവും മൂന്നുമാസവും തടവിനും 11,000 രൂപ പിഴയും വിധിച്ചത്.
2025 ജൂലൈ 15 ന് വൈകിട്ട് 4.00 മണിക്ക് സ്കൂൾ വിട്ട് വീട്ടിലേക്ക് പോയ അതിജീവിതയെ പ്രതി നഗ്നത കാണിച്ച് അപമാനിച്ചു എന്നതാണ് കേസ്. അന്നത്തെ കൂടൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ SHO സി എൽ സുധീർ ആണ് FIR രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 10 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രതിഭാഗത്തുനിന്നും 5 സാക്ഷികളെ വിസ്തരിക്കുകയും 9 രേഖകൾ ഹാജരാക്കുകയും ചെയ്തു പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ പി ഹാജരായി. കോടതി നടപടികൾ കോർട്ട് ലൈസൻ ഓഫീസർ ASI ദീപാ കുമാരി ഏകോപിപ്പിച്ചു. പ്രതി പിഴ തുക അടയ്ക്കുന്ന പക്ഷം ആ തുക അതിജീവിതയ്ക്ക് നൽകാൻ ജില്ല ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്

ഒളിവിൽ കഴിഞ്ഞിരുന്ന KAAPA കേസ് പ്രതിയെ തിരുവനന്തപുരത്തുനിന്നും പിടികൂടിയ കൊടുമൺ പോലീസ് സ്റ്റേഷനിലെ സേനാംഗങ്ങൾക്ക് ജില്ലാ...
17/08/2026

ഒളിവിൽ കഴിഞ്ഞിരുന്ന KAAPA കേസ് പ്രതിയെ തിരുവനന്തപുരത്തുനിന്നും പിടികൂടിയ കൊടുമൺ പോലീസ് സ്റ്റേഷനിലെ സേനാംഗങ്ങൾക്ക് ജില്ലാ പോലീസ് മേധാവി ആദരവ് നൽകി

കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ)നിയമ (KAAPA) പ്രകാരം കേസെടുത്തതിന് ശേഷം പലയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്ന കാർത്തിക് എന്ന പ്രതിയെ കൊടുമൺ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ കഠിനാധ്വാനത്തിലൂടെയും ഏകോപിത ശ്രമങ്ങളിലൂടെയും, മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെയും, 11-07-2026 ന് തിരുവനന്തപുരത്തെ തിരുപുരത്ത് നിന്ന് പിടികൂടുവാൻ കഴിഞ്ഞത് പത്തനംതിട്ട ജില്ലയിലെ പോലീസ് സേനയ്ക്ക് തന്നെ അഭിമാനകരമായ നേട്ടമാണെന്ന് ജില്ലാ പോലീസ് മേധാവി തന്റെ അഭിനന്ദനങ്ങൾ സന്ദേശത്തിൽ പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ ചേമ്പറിൽ വച്ച് നടന്ന ചടങ്ങിൽ പ്രതിയെ പിടികൂടുന്നതിന് മുഖ്യ പങ്കു വഹിച്ച കൊടുമൺ പോലീസ് ഇൻസ്പെക്ടർ SHO ശ്രീലാൽ ചന്ദ്രശേഖരൻ, S I ജിനു JU , CPO മാരായ ബിൻഷാദ് , അഭിലാഷ് എന്നിവർക്ക് ജില്ലാ പോലീസ് മേധാവി പ്രശംസ പത്രം നൽകി ആദരിച്ചു.
ഉദ്യോഗസ്ഥരുടെ സമയോചിതമായ നടപടി, പ്രൊഫഷണൽ വൈദഗ്ദ്ധ്യം, സമർപ്പിത പരിശ്രമം എന്നിവ പ്രതികളെ ഒളിവിൽ പോകുന്നത് തടയുക മാത്രമല്ല, പോലീസ് സേനയുടെ വിശ്വാസ്യത ശക്തിപ്പെടുത്തുകയും ചെയ്തു.
ഈ മാതൃകാപരമായ പ്രവർത്തനത്തിന് ജില്ലാ പോലീസ് മേധാവി അഭിനന്ദിക്കുകയും ഭാവിയിലെ പ്രവർത്തനങ്ങളിൽ തുടർന്നും പ്രതിബദ്ധതയും ജാഗ്രതയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. നല്ല പ്രവർത്തനം തുടരുക, സമൂഹത്തോടുള്ള സേവനത്തിന്റെയും സഹാനുഭൂതിയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക. നിങ്ങളുടെ കഠിനാധ്വാനത്തെ ഞാൻ അഭിനന്ദിക്കുകയും ഭാവിയിലെ എല്ലാ സേവനങ്ങളിലും ഈ മികവ് നിലനിർത്താൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നും ജില്ലാ പോലീസ് മേധാവി കൂട്ടിച്ചേർത്തു.

ഓപ്പറേഷൻ തൂഫാൻ..കഞ്ചാവ് വിൽപ്പനയിലെ മുഖ്യ കണ്ണിയെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവിയുടെ ആദരവ്.പത്തനംത...
17/08/2026

ഓപ്പറേഷൻ തൂഫാൻ..
കഞ്ചാവ് വിൽപ്പനയിലെ മുഖ്യ കണ്ണിയെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവിയുടെ ആദരവ്.

പത്തനംതിട്ട : ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനകൾക്കിടയിൽ ജില്ലയിലേക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന പ്രധാനിയെ 4.208 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയ പോലീസ് സംഘത്തിൽ ഉൾപ്പെട്ടവരെ ജില്ലാ പോലീസ് മേധാവി പ്രശംസാപത്രം നൽകി ആദരിച്ചു.
മഹാരാഷ്ട്ര സംസ്ഥാനത്തെ റായിഗഡ് സ്വദേശിയായ സമീർ ഉമർ ഖാൻ (30) നെ 4. 208 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയ പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ SHO ഷഫീഖ്. A , സബ് ഇൻസ്പെക്ടർ നൗഫൽ. S എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ആദരിച്ചത്.
പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ നടപടി, പ്രൊഫഷണൽ വൈദഗ്ദ്ധ്യം, സമർപ്പിത പരിശ്രമം എന്നിവ മയക്കുമരുന്ന് വസ്തുക്കളുടെ വ്യാപനം തടയുക മാത്രമല്ല, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിൽ പോലീസ് സേനയുടെ വിശ്വാസ്യത ശക്തിപ്പെടുത്തുകയും ചെയ്തു. എന്ന് ജില്ലാ പോലീസ് മേധാവി തന്റെ അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥരുടെ മാതൃകാപരമായ പ്രവർത്തനത്തിന് ജില്ലാ പോലീസ് മേധാവി നന്ദി അറിയിക്കുകയും , കൂടാതെ ഭാവിയിലെ കർത്തവ്യനിർവഹണങ്ങളിൽ തുടർന്നും പ്രതിബദ്ധതയും ജാഗ്രതയും പ്രതീക്ഷിക്കുന്നു. നല്ല പ്രവർത്തനം തുടരുക, സമൂഹത്തോടുള്ള സേവനത്തിന്റെയും സഹാനുഭൂതിയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക. നിങ്ങളുടെ കഠിനാധ്വാനത്തെ ഞാൻ അഭിനന്ദിക്കുകയും ഭാവിയിലെ എല്ലാ ശ്രമങ്ങളിലും ഈ മികച്ച സേവനം തുടരാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നും ജില്ലാ പോലീസ് മേധാവി കൂട്ടിച്ചേർത്തു

Address

District Police Office
Pathanamthitta
689645

Alerts

Be the first to know and let us send you an email when District Police Pathanamthitta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to District Police Pathanamthitta:

Shortcuts

Share