News World Kerala

News World Kerala local News Channel Pathanamthitta is one of the most beautiful town in the central Travancore region in Kerala.

പേരിന് പിന്നിൽ
നദിയുടെ തിട്ട(കര)യിൽ നിരനിരയായി മനോഹരമായ പത്തനങ്ങൾ (ഭവനങ്ങൾ ) ഉണ്ടായിരുന്ന നാടായിരുന്നതിനാലാണ് പത്തനംതിട്ട എന്ന പേരുണ്ടായതെന്നു പൊതുവേ കരുതപ്പെടുന്നു.[1] എന്നാൽ ഈ സ്ഥലനാമോത്പത്തിയെക്കുറിച്ച് രസകരങ്ങളായ മറ്റ് അഭിപ്രായങ്ങളുമുണ്ട്. പുരാതനകാലത്ത് വിവിധ ജാതിയിൽപ്പെട്ട പത്ത് ജനവിഭാഗക്കാർ താമസിച്ചിരുന്ന ജനപദം എന്ന അർത്ഥത്തിൽ “പത്ത് ഇനം തിട്ട” എന്ന് ഇവിടം വിളിക്കപ്പെട്ടിരുന്നുവെന്നും പിന്നീ

ടത് ലോപിച്ച് പത്തനംതിട്ടയെന്നായി എന്നാണ് അത്തരത്തിലുള്ള ഒരു അഭിപ്രായം. ധർമ്മരാജാവിന്റെ കാലത്ത് തിരുവിതാംകൂറിലേക്ക് ആവശ്യമുള്ള ചരക്കുകൾ എത്തിച്ചുകൊടുത്തിരുന്ന പ്രമുഖനായൊരു പത്താൻ വ്യാപാരി ഉണ്ടായിരുന്നുവെന്നും, അദ്ദേഹത്തിനും അനുയായികൾക്കും താമസിക്കുന്നതിനായി രാജാവിന്റെ അനുമതിയോടെ ഈ പ്രദേശത്ത് കുറച്ചു സ്ഥലം ചുറ്റുമതിൽ കെട്ടി മറച്ചുനൽകിയെന്നും, അങ്ങനെ ഈ സ്ഥലം ആദ്യമൊക്കെ “പഠാണിതിട്ട” എന്ന് വിളിക്കപ്പെട്ടുവെന്നും, പിൽക്കാലത്ത് അത് പത്തനംതിട്ട എന്ന് ശബ്ദഭേദം വന്നുവെന്നുമാണ് മറ്റൊരഭിപ്രായവും.

ചരിത്രം
പുരാതനകാലം മുതൽ തന്നെ ഒരു വാണിജ്യകേന്ദ്രമെന്ന പ്രശസ്തി പത്തനംതിട്ടയ്ക്കുണ്ടായിരുന്നു. മലഞ്ചരക്കുകൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ പത്തനംതിട്ടയിൽ നിന്നും അച്ചൻകോവിലാറ്റിലൂടെ ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ എത്തിച്ചിരുന്നു. വാണിജ്യകേന്ദ്രം പിൽക്കാലത്തൊരു ഉപ്പു പണ്ടകശാല മാത്രമായി ഒതുങ്ങി.ഈ പ്രദേശത്തെ ആദ്യകാലം മുതലേയുള്ള സുപ്രധാന ഗതാഗത പാതകളാണ് ടി.കെ റോഡ്, പുനലൂർ - മൂവാറ്റുപുഴ റോഡ് എന്നിവ.

ഭൂപ്രകൃതി
2642 ചതുരശ്ര കിലോമീറ്ററാണ് പത്തനംതിട്ടയുടെ വിസ്തീർണ്ണം, ഇതിൽ 1300.73 ചതുരശ്ര കിലോമീറ്റർ സ്ഥലം വനപ്രദേശമാണ്. The town is a muncipality and is the administrative capital of Pathanamthitta district. The city of Pathanamthitta is one of the most beautiful places in Kerala and is known for its religious harmony and an amazing literacy rate. With a population of around 38,000, it is one of the largest towns in the central Travancore region in Kerala. Pathanamthitta is home to the famous Hindu pilgrim centre Sabarimala and also boasts of other major pilgrim and tourist destinations in Kerala. Pathanamthitta is also know as the ‘Pilgrim Capital of Kerala’ as it houses various important pilgrim centers for Hindus, Christians and Muslims. Pathanamthitta is a fastly developing city and a reliable business center as it is one of the best places for various business activities. Pathanamthitta is also connected to the other cities through road, but does not have a railway station or an airport in the proximity of the Municipality. The nearest rail head is at Thiruvalla, which is around 25 km away. A lot of eminent personalities have emerged from Pathanamthitta in various fields. District Headquarters: Pathanamthitta
Bordering Districts: Kottayam, Idukki, Alappuzha and Kollam (It has a border with Tamil Nadu in the east.) Major Townships: Pathanamthitta, Thiruvalla, Adoor, Kozhencherry, Ranni and Konni
Parliamentary constituency: Pathanamthitta
Assembly constituencies: Aranmula, Ranni, Konni, Adoor and Thiruvalla
Taluks: Kozhecherry, Thiruvalla, Mallappally,Ranni and Adoor
Major Rivers: Pamba, Manimala river, Anchankovil river
Major roads passing through the district:
National Highway:
NH 220 (Kollam-Theni) (The exact route is not finalized)
(There is a proposal to convert Punalur – Muvattupuzha Road as NH)

State Highways:

SH 1 – M C Road
SH 5 – Kayamkulam – Pathanapuram Road
SH 6 – Kayamkulam – Thiruvalla Road
SH 7 – Thiruvalla – Kumbazha Road (TK road)
SH 8 – Main Eastern Highway (Punalur – Muvattupuzha Road)
SH 9 – Kottayam – Kozhencherry Road
SH 10 – Mavelikkara – Kozhencherry Road
SH 12 – Ambalapuzha – Thiruvalla Road
SH 37 – Adoor – Sasthamkotta road
SH 44 – Sabarimala – Kodaikkanal Road
SH 59 – Hill Highway
SH 67 – Mannarkulanji – Pampa Road
Transport
KSRTC Depots: Pathanamthitta, Thiruvalla, Adoor, Pandalam, Mallappally and Ranni
Nearest Railway Stations: Chengannur (26 kms) & Thiruvalla (30 kms)
Airports: Thiruvanathapuram International Airport (113 km), Cochin International Airport (142 km). The proposed Aranmula international Airport is just 14 kms from Pathanamthitta town.

13/02/2026

ആംബുലന്‍സ് നമ്പര്‍: KL 07 DF 3177

വഴിയൊരുക്കാന്‍ നമ്മുക്ക് കൈകോര്‍ക്കാം

തോട്ടം തൊഴിലാളിയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിൽ  പ്രതിയെ  ജീവപര്യന്തം തടവിനു...
11/12/2025

തോട്ടം തൊഴിലാളിയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിൽ പ്രതിയെ ജീവപര്യന്തം തടവിനും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
റാന്നി : തോട്ടം തൊഴിലാളിയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ച കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും പത്തനംതിട്ട അഡീഷണൽ സെക്ഷൻസ് കോടതി-3 ജഡ്ജ് മിനിമോൾ.എഫ്. ശിക്ഷ വിധിച്ചു. നെടുമങ്ങാട് കുറ്റിച്ചൽ മുണ്ടാനിനട എം.എൻ നഗർ എന്ന സ്ഥലത്ത് ലക്ഷംവീട്ടിൽ പ്രകാശി (38) നെയാണ് ശിക്ഷിച്ചത് . കേസിനാസ്പദമായ സംഭവം നടക്കുന്നത് 2017 ലാണ് . കുമ്പളത്താമൺ എന്ന സ്ഥലത്ത് റാന്നി സ്വദേശിയായ നേസയ്യൻ എന്നയാളുടെ റബർതോട്ടം നോട്ടക്കാരൻ ആയ സലോമാൻ എന്നയാളാണ് കൊലപ്പെട്ടത്. ടി തോട്ടത്തിലെ പണിക്കാരനായ പ്രതി തോട്ടത്തിൽ ജോലി ചെയ്യുന്നില്ലായെന്നുളള വിവരം തോട്ടം ഉടമയെ അറിയിച്ചതിലുളള വിരോധം നിമിത്തം ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കാടു വെട്ടാനുപയോഗിക്കുന്ന മെഷീനിൽ ഉപയോഗിക്കാൻ വാങ്ങി സൂക്ഷിച്ചിരുന്ന പട്രോൾ ഒഴിച്ച് മൃതദേഹം കത്തിച്ച് വികൃതമാക്കി. കൃത്യത്തിന് ശേഷം നാടു വിട്ടുപോയ പ്രതിയെ അന്നത്തെ റാന്നി പോലീസ് ഇൻസ്പെക്ടറായിരുന്ന ന്യുഅ്മാന്റെ നേതൃത്വത്തിൽ പോലീസ് സബ് ഇൻസ്പെക്ടർ റ്റി.ഡി.പ്രജീഷും സംഘവും പാലോട് വനത്തിൽ നിന്നും കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു .ഈ കേസിന്റെ അന്വേഷണം നടത്തി പ്രതിയുടെ പേരിൽ ചാർജ്ജ് ഷീറ്റ് സമർപ്പിച്ചത് ഇപ്പോൾ പത്തനംതിട്ട ഡി.വൈ.എസ്.പി ആയി ജോലി നോക്കി വരുന്ന ന്യുഅ്മാൻ ആണ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ബിന്നി ഹാജരായി .പ്രോസിക്യൂഷൻ നടപടികൾക്ക് സി.പി.ഒ മഹേഷ് സഹായിയായി

പതിവ് തെറ്റാതെ ഈ വര്‍ഷവും സന്നിധാനത്തെ പോസ്റ്റ് ഓഫീസിൽ നിന്ന് കത്തുകളുടെ പ്രവാഹം പിന്‍ 689713, ഇതൊരു സാധാരണ പിന്‍കോഡ് അല...
27/11/2025

പതിവ് തെറ്റാതെ ഈ വര്‍ഷവും സന്നിധാനത്തെ പോസ്റ്റ് ഓഫീസിൽ നിന്ന് കത്തുകളുടെ പ്രവാഹം

പിന്‍ 689713, ഇതൊരു സാധാരണ പിന്‍കോഡ് അല്ല. നമ്മുടെ രാജ്യത്ത് സ്വന്തമായി രണ്ടു പേര്‍ക്ക് മാത്രമേ പിന്‍കോഡ് ഉള്ളൂ. ഒന്ന് രാഷ്ട്രപതിക്കും മറ്റൊന്നു ശബരിമലയിലെ സ്വാമി അയ്യപ്പനും. മറ്റ് നിരവധി സവിഷേതകളും ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസിനുണ്ട്.

1963 ലാണ് ശബരിമലയല്‍ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. വര്‍ഷത്തില്‍ മൂന്നു മാസം മാത്രമാണ് ഈ പോസ്റ്റ് ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുക. ഇവിടുത്തെ തപാല്‍ മുദ്രയും ഏറെ പ്രത്യേകതയുള്ളതാണ്. പതിനെട്ടാം പടിക്കു മുകളില്‍ അയ്യപ്പ വിഗ്രഹം ഇരിക്കും വിധമാണ് സന്നിധാനത്തെ പോസ്റ്റ് ഓഫീസിലെ മുദ്ര.

ഈ മണ്ഡല മകരവിളക്ക് കാലത്തും വലിയ തിരക്കാണ് പോസ്റ്റ് ഓഫീസില്‍. അയ്യപ്പമുദ്ര പതിഞ്ഞ കത്തുകള്‍ അയക്കാന്‍ നൂറുകണക്കിനാളുകളാണ് ദിനംപ്രതി പോസ്റ്റ് ഓഫീസില്‍ എത്തുന്നത്. ചിലര്‍ ശബരിമല ദര്‍ശനം നടത്തിയതിന്റെ അനുഭൂതി സ്വന്തം വിലാസത്തിലേക്ക് അയക്കും. മറ്റ് ചിലര്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സ്വാമിയുടെ അനുഗ്രഹമുണ്ടാകട്ടെ എന്ന് ആശംസിച്ചെഴുതും.

ഇത്തവണ പുതിയതായി അഡ്വാന്‍സ്ഡ് പോസ്റ്റല്‍ ടെക്‌നോളജി (എ.പി.ടി) സംവിധാനവും സന്നിധാനത്തെ പോസ്റ്റ് ഓഫീസില്‍ ക്രമീകരിച്ചിട്ടുണ്ട്. അതുവഴി മറ്റേത് പോസ്റ്റ് ഓഫീസിലും ലഭ്യമാകുന്ന സേവനങ്ങള്‍ ഇവിടെയും ലഭ്യമാക്കാന്നുണ്ട്. ഭക്തര്‍ക്ക് പുറമേ ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കും ഏറെ ഉപകാരപ്രദമാണ് പോസ്റ്റ് ഓഫീസ്. ഇന്ത്യയില്‍ എവിടെയുള്ള ഭക്തര്‍ക്കും തൊട്ടടുത്ത തപാല്‍ ഓഫീസ് വഴി ശബരിമലയിലെ പ്രസാദം ബുക്ക് ചെയ്യാനും അവസരമുണ്ട്.

ഈ സീസണ്‍ ആരംഭിച്ച് ഇതുവരെ ആറായിരത്തോളം പോസ്റ്റ് കാര്‍ഡുകളാണ് ഇവിടെ നിന്ന് അയച്ചിട്ടുള്ളതെന്ന് പോസ്റ്റ് മാസ്റ്ററായ ഷിബു വി. നായര്‍ പറഞ്ഞു. എല്ലാ നാട്ടിൽ നിന്നുമുള്ള ഭക്തരും കത്തുകളയക്കാൻ പോസ്റ്റ് ഓഫീസിൽ വരാറുണ്ട്. സ്ഥിരമായി വരുന്നവരും പുതിയതായി എത്തുന്നവരും ഇതിൽ ഉൾപ്പെടുന്നു. പോസ്റ്റ് മാസ്റ്റര്‍ക്ക് പുറമേ ഒരു പോസ്റ്റുമാന്‍, രണ്ട് മള്‍ടി ടാസ്‌കിംഗ് സ്റ്റാഫ് എന്നിവരാണ് ഇവിടെ സേവനം അനുഷ്ടിക്കുന്നത്.

പോസ്റ്റുമാനുമുണ്ട് പ്രത്യേകത

കഴിഞ്ഞ മൂന്നു വര്‍ഷമായി അയ്യപ്പന്റെ സ്വന്തം പോസ്റ്റ് മാനായി സേവനമനുഷ്ടിക്കുകയാണ് പത്തനംതിട്ട, അടൂര്‍ സ്വദേശിയായ ജി. വിഷ്ണു. ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നതും ശബരിമലയിലാണ്. ഇത്രയും കാലം തുടര്‍ച്ചയായി സന്നിധാനത്തെ പോസ്റ്റ് മാനായി മറ്റാരും പ്രവര്‍ത്തിച്ചിട്ടില്ലെന്നും തന്റെ സ്വന്തം ആഗ്രഹംകൊണ്ടുകൂടിയാണ് സന്നിധാനത്തെ സേവനം തുടരുന്നത് എന്നും വിഷ്ണു പറയുന്നു.

അവസരം ലഭിച്ചാല്‍ വരും നാളുകളിലും ഏറെ സന്തോഷത്തോടെ ഇവിടുത്തെ സേവനം തുടരാനാണ് ആഗ്രഹം. കല്യാണമടക്കമുള്ള വിശേഷാൽ ചടങ്ങുകളുടെ ആദ്യ ക്ഷണക്കത്ത് അയ്യപ്പൻ്റെ പേരിൽ സന്നിധാനത്തേയ്ക്കയയ്ക്കുന്ന ഭക്തരുണ്ട്. പരിഭവങ്ങളും ആവശ്യങ്ങളും കത്തായി അയ്യപ്പൻ്റെ മേൽ വിലാസത്തിലയയ്ക്കുന്നവരുമുണ്ട്. നിരവധി പേര്‍ മണി ഓര്‍ഡറും അയക്കാറുണ്ട്. ചെറിയ തുകമുതല്‍ വലിയ തുകവരെ ഇതില്‍ ഉള്‍പ്പെടും. ലഭിക്കുന്ന കത്തുകളും മണി ഓര്‍ഡറുമെല്ലാം കൃത്യമായി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കൈമാറുകയാണ് പതിവെന്നും വിഷ്ണു പറഞ്ഞു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി   ...
27/11/2025

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി
പന്തളം വില്ലേജിൽ മുടിയൂർക്കോണം ചേരിക്കൽ ലക്ഷംവീട് കോളനിയിൽ ഷാജഹാൻ (48) ആണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത് റ്റി. 5 വർഷം കഠിന തടവിനും 50,000 രൂപ പിഴയും വിധിച്ചത് .03/05/2025 തീയതി രാവിലെ 6.55 മണിയോടെ ട്യൂഷന് പോയ അതിജീവിതയെ പന്തളം ഗേൾസ് സ്കൂളിൽ സമീപം എം സി റോഡിൽ വച്ച് പ്രതി അശ്ലീലം പറയുകയും പുറകെ ചെന്ന് അതിജീവിതയുടെ സ്വകാര്യഭാഗത്ത് പിടിക്കുകയും ചെയ്തതിന് പന്തളം സബ്ഇൻസ്പെക്ടർ ആയ അനീഷ് എബ്രഹാം എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഒന്നരമാസം കൊണ്ട് അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിക്കുകയായിരുന്നു. കേസ് റിപ്പോർട്ടായി ഏഴു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ച കേസിൽ ഒന്നരമാസം കൊണ്ട് പ്രോസിക്യൂഷൻ നടപടികൾ പൂർത്തിയായി. ഈ കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 17 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷൻവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസികൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ പി ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ കോർട്ട് ലെയ്സൺ ഓഫീസർ ദീപ കുമാരി ഏകോപിച്ചു

24/11/2025

റാന്നി - അത്തിക്കയം സൗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇലക്ട്രിക് സ്കൂട്ടറിൽ കയറിയ പാമ്പിനെ പിടികൂടി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വണ്ടിയിലേക്ക് പാമ്പ് കയറുന്നത് കണ്ട് നടത്തിയ തിരച്ചിലിൽ ആദ്യമൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് വർക്ക്ഷോപ്പിൽ എത്തിച്ചു മുന്നിലത്തെയും വശങ്ങളിലെയും കവറുകൾ ഉൾപ്പടെ ഊരിയപ്പോഴാണ് പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞത്. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയിരുന്നു പാമ്പ് പിടുത്ത വിദഗ്ധൻ റാന്നി സ്വദേശി മാത്തുക്കുട്ടി പാമ്പിനെ സുരക്ഷിതമായി പിടികൂടി. അണലി ഇനത്തിൽ പെട്ട പാമ്പാണെന്നാണ് പറയുന്നത്.ബാങ്ക് ജീവനക്കാരുടെ ആരുന്ന് വാഹനം. വർക്ക്ഷോപ്പ് നടത്തിപ്പുകാരൻ രഞ്ജിത്തും സാഹസീകമായാണ് വാഹനത്തിൻ്റെ ഓരോ പാർട്ടും അഴിച്ചെടുത്തത്.

മധ്യവയസ്കനെ ക്രൂരമായി ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ പന്തളം : മുൻ വൈരാഗ്യം നിമിത്തം മധ്യവയസ്കനെ ക്രൂരമായി ആക്രമിച്ച കേസ...
20/11/2025

മധ്യവയസ്കനെ ക്രൂരമായി ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

പന്തളം : മുൻ വൈരാഗ്യം നിമിത്തം മധ്യവയസ്കനെ ക്രൂരമായി ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിലായി. പന്തളം കുരമ്പാല സ്വദേശിയായ മനു സദനത്തിൽ മനുകുമാർ (50)ആണ് പന്തളം പോലീസിന്റെ പിടിയിലായത്. പ്രതിയെ മറ്റുളളവരുടെ മുന്നിൽ വെച്ച് പേരു വിളിച്ചു അധിക്ഷേപിച്ചുഎന്നുളള മുൻ വൈരാഗ്യം നിമിത്തം കുരമ്പാല സ്വദേശിയായ ചെറിയാൻ മത്തായി (57) യെ ഈ മാസം 9-ാം തീയതി വൈകിട്ടാണ് പ്രതി തടഞ്ഞു നിർത്തി ആക്രമിച്ചത്. കൈയിൽ കരുതിയിരുന്ന ഹെൽമെറ്റ് കൊണ്ട് ഇടിച്ച് പരിക്കേല്പിക്കുകയും ഇടി കൊണ്ട് ഓടയിലേക്ക് മറിഞ്ഞ് വീണ ചെറിയാൻ മത്തായി യുടെ മുകളിൽ കയറിയിരുന്ന് കടിച്ച് പരിക്കേല്പിക്കുകയുമായിരുന്നു. കേസിനെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ മികവുറ്റ അന്വേഷണത്തിലൂടെ പന്തളം പോലീസ് എസ് എച്ച് ഒ റ്റി.ഡി. പ്രജീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ രാജൻ പി കെ, ശരത്ചന്ദ്രൻ, പോലീസുദ്യോഗസ്ഥരായ എസ് അൻവർഷ ,അനൂജ്, സുരേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘം പിടി കൂടികൂടുകയായിരുന്നു. അടൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

ശബരിമലയില്‍ തിരക്ക് പൂര്‍ണമായും നിയന്ത്രണ വിധേയം : ശബരിമല എ ഡി എം ഡോ. അരുണ്‍ എസ് നായർശബരിമലയില്‍ തിരക്ക് പൂര്‍ണമായും നിയ...
20/11/2025

ശബരിമലയില്‍ തിരക്ക് പൂര്‍ണമായും നിയന്ത്രണ വിധേയം : ശബരിമല എ ഡി എം ഡോ. അരുണ്‍ എസ് നായർ

ശബരിമലയില്‍ തിരക്ക് പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുവാന്‍ സാധിച്ചുവെന്ന് ശബരിമല എ ഡി എം ഡോ. അരുണ്‍ എസ് നായര്‍. മണ്ഡല - മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി സന്നിധാനത്തെ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വകുപ്പുകളുടെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ഭക്തര്‍ക്കും സുഗമവും സുരക്ഷിതവുമായ ദര്‍ശനം ഉറപ്പാക്കിയിട്ടുണ്ട്. തീര്‍ത്ഥാടനം നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ആദ്യ ദിവസങ്ങളില്‍ ഉണ്ടായിരുന്ന പോരായ്മകള്‍ പൂര്‍ണമായും പരിഹരിച്ചു. തീര്‍ഥാടനകാലം ഏറ്റവും മികവുറ്റതാക്കാന്‍ എല്ലാ വകുപ്പുകളും ദേവസ്വം ബോര്‍ഡും കൂട്ടായ പരിശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തര വൈദ്യസഹായം, തിരക്ക് നിയന്ത്രണം, ശുചീകരണം, കുടിവെള്ളം, ഭക്ഷണം തുടങ്ങിയ വിഷയങ്ങളാണ് യോഗം ചര്‍ച്ച ചെയ്തത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്‌പോട് ബുക്കിംഗ് എണ്ണം കുറച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ വിര്‍ച്യല്‍ ക്യൂവിലൂടെ തന്നെ എത്താന്‍ ശ്രമിക്കണം. തങ്ങള്‍ക്ക് അനുവദിച്ച തീയതിയിലും സമയത്തും തന്നെ ദര്‍ശനം നടത്താന്‍ എത്തിച്ചേരണം . ദേവസ്വം ബോര്‍ഡിന്റെയും പൊലീസിന്റെയും മറ്റു വകുപ്പുകളുടെയും നിര്‍ദേശങ്ങള്‍ പാലിക്കണം. എല്ലാവരുടെയും സഹകരണത്തോടെയും പിന്തുണയോടെയും തീര്‍ഥാടനം സുഗമവും വിജയകരവുമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സന്നിധാനം പൊലിസ് സ്‌പെഷ്യല്‍ ഓഫീസര്‍ എം എല്‍ സുനില്‍, ഡ്യൂട്ടി മജിസ്‌ട്രേറ്റ് എസ് സനില്‍കുമാര്‍, ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ ഒ ജി ബിജു, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ യുവാവിനെ വീടുകയറി വെട്ടി പരിക്കേല്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.പെരുനാ...
19/11/2025

ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ യുവാവിനെ വീടുകയറി വെട്ടി പരിക്കേല്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.

പെരുനാട് : ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ യുവാവിനെ വീടുകയറി വെട്ടി പരിക്കേല്പിച്ച കേസിൽ പ്രതിയെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. . ളാഹ മഞ്ഞത്തോട് ട്രൈബൽ കോളനിയിലെ താമസക്കാരനായ ഓലിക്കൽ വീട്ടിൽ സന്തോഷ്‌ (39) നെയാണ് അറസ്റ്റ് ചെയ്തത്. ടിയാൻ നെല്ലിക്കപ്പാറ കോട്ടാംപാറ സ്വദേശിയാണ്. മഞ്ഞത്തോട് ട്രൈബൽ കോളനിയിലുളള ഭാര്യാവീട്ടിലാണ് ഇപ്പോൾ താമസം. സന്തോഷിന്റെ ഭാര്യയുമായി അവിഹിതബന്ധം ഉണ്ടെന്നുളള സംശയത്തിന്റെ പേരിൽ മുളകുപൊടിയുമായി എത്തിയ പ്രതി മുളക്പൊടി മുഖത്തെറിഞ്ഞ ശേഷം കൈയിൽ കരുതിയിരുന്ന അരിവാളുകൊണ്ട് വെട്ടുകയായിരുന്നു. വയറുഭാഗത്താണ് വെട്ടേറ്റത്. ളാഹ മഞ്ഞത്തോട് ട്രൈബൽ കോളനിയിൽ താമസിക്കുന്ന അജയനാണ് (39) വെട്ടേറ്റത്. പെരുനാട് പോലീസ് ഇൻസ്പെക്ടർ വിഷ്ണു.എസിന്റെ നേതൃത്വത്തിൽ പോലീസ് സബ് ഇൻസ്പെക്ടർ അച്ചൻകുഞ്ഞ് , സീനിയർ സിവിൽപോലീസ് ഓഫീസർ വിജേഷ് സിവിൽപോലീസ് ഓഫീസർമാരായ അക്ഷയ് വേണു,അനന്ദു.എം എന്നിവരടങ്ങിയ സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്. സംഭവത്തിന് ശേഷം കടന്നു കളഞ്ഞ പ്രതിയെ അന്വേഷണസംഘം മഞ്ഞത്തോട് എന്ന സ്ഥലത്ത് വെച്ച് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

18/11/2025

ഡിജിറ്റൽ അറസ്റ്റ് എന്ന് പറഞ്ഞ് ആരെങ്കിലും നിങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ടോ? നമ്മുടെ നിയമങ്ങളിൽ ഒന്നും ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല. വ്യക്തിഗത / സാമ്പത്തിക വിവരങ്ങൾ പങ്കുവയ്ക്കുകയോ പണം നൽകുകയോ ചെയ്യരുത്. സഹായത്തിനായി 1930 എന്ന നമ്പറിൽ വിളിക്കുക. -RBI

പോക്സോ കേസിൽ ഒളിവിൽപ്പോയ പിടികിട്ടാപ്പുള്ളിയായ പ്രതിയെ ആറൻമുള പോലീസ് അതിസാഹസികമായി പിടികൂടിആറൻമുള :  പത്തും പന്ത്രണ്ടും ...
18/11/2025

പോക്സോ കേസിൽ ഒളിവിൽപ്പോയ പിടികിട്ടാപ്പുള്ളിയായ പ്രതിയെ ആറൻമുള പോലീസ് അതിസാഹസികമായി പിടികൂടി

ആറൻമുള : പത്തും പന്ത്രണ്ടും വയസ് മാത്രം പ്രായമുളള കുട്ടികളെ ലൈംഗീകാതിക്രമത്തിന് വിധേയമാക്കിയതിലേക്ക് 2022 ൽ ആറൻമുള പോലീസ് ഇൻസ്പെക്ടർ മനോജ് സി.കെ രജിസ്റ്റർ ചെയ്ത കേസിൽ ജയിലിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് കോടതിയിൽ നിന്നും പ്രതിക്കെതിരെ LP വാറൻറ് പുറപ്പെടുവിച്ചിരുന്നു. പത്തനംതിട്ട ജില്ലാപോലീസ് മേധാവി ആർ. ആനന്ദ് IPS ന്റെ നിർദ്ദേശത്തെ തുടർന്ന് വർഷങ്ങളായി ഒളിവിൽകഴിഞ്ഞിരുന്ന പ്രതിയെക്കുറിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതി വീട്ടിലെത്തിയിട്ടുളളതായി വിവരം ലഭിച്ചതറിഞ്ഞ് പോലീസ് പ്രതിയുടെ വീട്ടിലെത്തുകയും പോലീസിനെ കണ്ട് പ്രതി സ്ഥലത്ത് നിന്നും രക്ഷപ്പെട്ടുപോയിട്ടുളളതും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചെങ്ങന്നൂർ ബസ് സ്റ്റേഷനിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. ആറൻമുള പോലീസ് ഇൻസ്പെക്ടർ പ്രവീൺ വി.എസിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്. സംഘത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണിക്കൃഷ്ണൻ,ഹരികൃഷ്ണൻ, വിഷ്ണു, ജിഷ്ണു എ.പി.,അനീഷ് ആനന്ദ് എന്നിവരുമുണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

07/11/2025
കടുവയുടെ എന്ന് സംശയിക്കുന്ന കാൽപ്പാടുകൾ 🐆🐆 ഒളികല്ല്  പുളിമൂട്ടിൽ കടവിൽ കാണപ്പെട്ടു ഒളികല്ല്  കുമ്പളത്താമണ്ണ് പ്രദേശത്ത് ...
03/11/2025

കടുവയുടെ എന്ന് സംശയിക്കുന്ന കാൽപ്പാടുകൾ 🐆🐆

ഒളികല്ല് പുളിമൂട്ടിൽ കടവിൽ കാണപ്പെട്ടു
ഒളികല്ല് കുമ്പളത്താമണ്ണ് പ്രദേശത്ത് താമസിക്കുന്ന ആളുകൾ അതീവ ജാഗ്രത പാലിക്കുക ( ഒളികല്ലിൽ നിന്നും കുമ്പളത്താമണ്ണ് കരയിലേക്ക് കല്ലാർ കടന്ന് ജനങ്ങൾ യാത്ര ചെയ്യുന്ന ഭാഗം )
ആർ ആർ ടി ടീം സ്ഥലത്ത് പരിശോധന നടത്തി.

Address

Pathanamthitta

Website

Alerts

Be the first to know and let us send you an email when News World Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share