CPI M Ulanadu LC

CPI M Ulanadu LC COMMUNIST PARTY OF INDIA MARXIST LOCAL COMMITTE

“രാജാവിനെക്കുറിച്ച് പറയേണ്ടത് പറയേണ്ട സമയത്ത് പറയുകയെന്നതാണ് ധര്മ്മം.”-വിദുരനീതി മഹാഭാരതം
17/05/2023

“രാജാവിനെക്കുറിച്ച് പറയേണ്ടത് പറയേണ്ട സമയത്ത് പറയുകയെന്നതാണ് ധര്മ്മം.”
-വിദുരനീതി മഹാഭാരതം

20/03/2023
സംസ്ഥാനത്തെ ഭൂരഹിതരായ 3,41,095 കുടുംബങ്ങൾക്കും എത്രയും വേഗം ഭൂമി ലഭ്യമാക്കും. ലൈഫ്‌ മിഷൻ കണ്ടെത്തിയ ഇത്രയും കുടുംബങ്ങൾക്...
26/02/2023

സംസ്ഥാനത്തെ ഭൂരഹിതരായ 3,41,095 കുടുംബങ്ങൾക്കും എത്രയും വേഗം ഭൂമി ലഭ്യമാക്കും. ലൈഫ്‌ മിഷൻ കണ്ടെത്തിയ ഇത്രയും കുടുംബങ്ങൾക്ക് കുറഞ്ഞത്‌ മൂന്നുസെന്റ് ഭൂമി വീതമെങ്കിലും അനുവദിക്കാൻ 10,500 ഏക്കർ വേണ്ടിവരും. ഇതിനുള്ള നടപടി ഊർജിതമാക്കി.

വിവിധ ലാൻഡ് ബോർഡുകളിലെ കേസുകൾ തീർപ്പാക്കിയാൽ 8,210 ഏക്കർ ലഭ്യമാകും. ഇതിനു പുറമെ 77 താലൂക്ക് ലാൻഡ് ബോർഡുകളിൽ നിലവിലുള്ള മിച്ചഭൂമി കേസുകൾ തീർപ്പാക്കിയാൽ എല്ലാവർക്കും ഭൂമി നൽകാനാകും. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്നതാണ്‌ സർക്കാർ നയം. 2016 മുതൽ 2,31,546 പട്ടയം വിതരണം ചെയ്‌തു. ഈ സർക്കാരിന്റെ കാലത്തുമാത്രം 54,535 പട്ടയം വിതരണംചെയ്തു. സർക്കാരിന്റെ രണ്ടാം വാർഷികത്തോട്‌ അനുബന്ധിച്ചുള്ള നൂറുദിന കർമപരിപാടികളുമായി ബന്ധപ്പെട്ട് കുറഞ്ഞത് 40,000 പട്ടയം കൂടി ലഭ്യമാക്കും.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

ആദരാഞ്ജലികൾ 💐
25/02/2023

ആദരാഞ്ജലികൾ 💐

മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്ന അവാർഡ് ഡോ.ജോൺ ബ്രിട്ടാസ് എം പി യ്ക്ക് ലഭിച്ചു.ബ്രിട്ടാസ് പാർലമെന്റിൽ നടത്തുന്ന അവതര...
20/02/2023

മികച്ച പാർലമെന്റേറിയനുള്ള
സൻസദ് രത്ന അവാർഡ്
ഡോ.ജോൺ ബ്രിട്ടാസ് എം പി യ്ക്ക് ലഭിച്ചു.

ബ്രിട്ടാസ് പാർലമെന്റിൽ നടത്തുന്ന അവതരണങ്ങൾ, പ്രസംഗങ്ങൾ, ചോദ്യങ്ങൾ എന്നിവ ശ്രദ്ധിയ്ക്കുന്നവർ മികച്ച പാർലമെന്റേറിയൻ എന്ന ബഹുമതി എന്നേ ഇദ്ദേഹത്തിന് നൽകി കഴിഞ്ഞതാണ്.

ബ്രിട്ടാസിനെ രാജ്യസഭയിലേക്ക് നിയോഗിക്കുമ്പോൾ ആക്ഷേപവർഷം ചൊരിഞ്ഞവർക്കുള്ള മറുപടി കൂടിയാണ് ഈ ബഹുമതി.
ജോൺ ബ്രിട്ടാസിന് അഭിനന്ദനങ്ങൾ.
#ജോൺബ്രിട്ടാസ്

ജിഎസ്‌ടി നടപ്പാക്കിയതിന് ശേഷം കേന്ദ്രം സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുകയാണ്. ജിഎസ്‌ടിയ്‌ക്ക് ശേഷം നികുതി പിരിക്കാനു...
20/02/2023

ജിഎസ്‌ടി നടപ്പാക്കിയതിന് ശേഷം കേന്ദ്രം സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുകയാണ്. ജിഎസ്‌ടിയ്‌ക്ക് ശേഷം നികുതി പിരിക്കാനുള്ള സ്രോതസ്സുകൾ കുറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളടക്കം കൂടുതൽ ഉൽപ്പാദനത്തിലേക്ക് നീങ്ങണം. കേന്ദ്ര സർക്കാർ ആഢംബര വസ്‌തുക്കളുടെ നികുതി കുറച്ചതിലൂടെ ജനങ്ങൾക്ക് ഗുണം കിട്ടുന്നതിന് പകരം കമ്പനികൾ നേട്ടം കൊയ്യുന്ന സ്ഥിതിയാണുണ്ടായത്. ഒരു സാധനത്തിന്റെയും വിപണി വില കുറഞ്ഞില്ല. പാവപ്പെട്ടവർക്ക് ഇത് കൊണ്ട് കാര്യവുമില്ല. സംസ്ഥാന സർക്കാരിന്റെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായി. 60 ലക്ഷം വീടുകളിൽ ക്ഷേമ പെൻഷൻ കൊടുക്കുന്നത് തുടരേണ്ട സാഹചര്യം പൊതുജനങ്ങളോട് പറയാനാണ് ബജറ്റിൽ എല്ലാ കാര്യങ്ങളും വിശദീകരിച്ചത്. കേന്ദ്രം എത്ര ഞെരുക്കിയാലും കേരളത്തിൽ വികസന പ്രവർത്തനങ്ങൾ മുടങ്ങില്ല.

സ. കെ എൻ ബാല​ഗോപാൽ
ധനകാര്യ വകുപ്പ് മന്ത്രി

20/02/2023
20/02/2023

Address

Cpi (M) LC Office
Pathanamthitta
689503

Website

Alerts

Be the first to know and let us send you an email when CPI M Ulanadu LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share