Amal Gandhibhavan

Amal Gandhibhavan Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Amal Gandhibhavan, Pathanapuram.
(3)

പുതിയ പുതിയ ചിന്തകൾ...❤️ പുതിയ പുതിയ സ്വപ്‌നങ്ങൾ...❤️❤️"ഇന്നോളം നൽകിയ കനിവും കരുതലുമായി ദൈവമേ, അവിടുന്ന് എപ്പോഴും കൂടെയു...
20/05/2026

പുതിയ പുതിയ ചിന്തകൾ...❤️ പുതിയ പുതിയ സ്വപ്‌നങ്ങൾ...❤️❤️
"ഇന്നോളം നൽകിയ കനിവും കരുതലുമായി ദൈവമേ, അവിടുന്ന് എപ്പോഴും കൂടെയുണ്ടാകണേ" എന്ന പ്രാർത്ഥനയോടെ മേയ് 21 ന് അടുത്ത വയസ്സിലേക്ക് കടക്കുന്നു... എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും അപേക്ഷിക്കുന്നു... 🙏🏻

17/05/2026

ഇതൊന്നു കണ്ടുനോക്കൂ... 👉🏻 ഇതൊക്കെയല്ലേ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്!😍👏🏻 ゚viralシfypシ゚viralシalシ

ഗാന്ധിഭവൻ എന്ന മഹാപ്രസ്ഥാനത്തിന് അച്ഛൻ വിത്തിടുമ്പോൾ നിലമൊരുക്കിനൽകിയത് അമ്മയായിരുന്നു. ​2003-ൽ പത്തനാപുരത്തെ ഒരു ചെറിയ ...
10/05/2026

ഗാന്ധിഭവൻ എന്ന മഹാപ്രസ്ഥാനത്തിന് അച്ഛൻ വിത്തിടുമ്പോൾ നിലമൊരുക്കിനൽകിയത് അമ്മയായിരുന്നു.

​2003-ൽ പത്തനാപുരത്തെ ഒരു ചെറിയ വാടകവീട്ടിൽ തുടങ്ങിയ ആ വലിയ സ്വപ്നം പ്രതിസന്ധികളിൽ തട്ടി ഉലഞ്ഞ കാലം. അന്തേവാസികളുടെ എണ്ണം കൂടി, വീടൊഴിയാൻ ഉടമയുടെ നിരന്തര സമ്മർദ്ദം. സ്വന്തമായി ഒരിടം കണ്ടെത്തുക എന്നത് അനിവാര്യമായി. അന്വേഷണങ്ങൾക്കൊടുവിൽ കുണ്ടയം ഗ്രാമത്തിൽ കല്ലടയാറിനടുത്തായി ഉചിതമായ സ്ഥലം കണ്ടെത്തി...

പക്ഷേ, വലിയൊരു തുക വേണം! അന്തേവാസികളുടെ ഭക്ഷണത്തിന് പോലും വകയില്ലാത്ത നേരത്ത് ലക്ഷങ്ങൾ എവിടെനിന്ന് വരും? അച്ഛന്റെ ഉറക്കം നഷ്ടപ്പെട്ട രാത്രികൾ... ഒടുവിൽ ഞങ്ങളുടെ വീടും കടയും വസ്തുവും - അങ്ങനെ ഉണ്ടായിരുന്നതെല്ലാം ഒറ്റദിവസം കൊണ്ട് കിട്ടിയ വിലയ്ക്ക് വിൽക്കേണ്ടിവന്നു. ഗാന്ധിഭവനിലെ അന്തേവാസികളുടെ ഹാജർബുക്കിൽ 1,2,3,4 എന്നീ ക്രമത്തിൽ പുനലൂർ സോമരാജൻ, പ്രസന്നാ സോമരാജൻ, അമൽരാജ്, അമിതാരാജ് എന്നീ പേരുകൾ എഴുതിച്ചേർക്കപ്പെട്ടു.

​വിദ്യാർത്ഥികളായിരുന്ന മക്കളുടെ സുരക്ഷിതമായ ഭാവിയോർത്ത് വലിയ ആശങ്കയുണ്ടായിട്ടും, എല്ലാം മറന്ന്, എല്ലാം ഉപേക്ഷിച്ച് അച്ഛന്റെ സ്വപ്നസാക്ഷാത്കാരത്തിനായി ഒപ്പം ഇറങ്ങിത്തിരിക്കാൻ മനസ്സുകാട്ടിയ അമ്മയാണ് എന്നും എന്റെ സൂപ്പർ വുമൺ! ❤️🫂😘

​​എല്ലാ അമ്മമാർക്കും മാതൃദിന ആശംസകൾ! ❤️ ✨

08/05/2026

ഈ വീഡിയോ ആ മക്കളിൽ എത്താൻ പ്രാർത്ഥനയോടെ...🥺🙏🏻 ゚viralシfypシ゚viralシalシ

01/05/2026

പഴയ സാരി കൊണ്ട് കൗതുകം തീർക്കുന്ന ഗാന്ധിഭവനിലെ അമ്മമാർ..!! 😳🥰
゚viralシfypシ゚viralシalシ
നമ്മുടെ ചാനലിന്റെ സ്ഥിരം കാഴ്ചക്കാരനായ ഒരു സുഹൃത്തിന്റെ സമ്മാനം ഗാന്ധിഭവനിലെ അമ്മമാരിലുണ്ടാക്കിയ സന്തോഷം കണ്ടോ? 😍👏🏻👏🏻

14/04/2026

കൊച്ചുങ്ങൾ എന്തേലും ആഗ്രഹം പറഞ്ഞാൽ പിന്നെ...😄🇮🇳❤️🇰🇪😍 ゚viralシfypシ゚viralシalシ

റേഡിയോയും കാസറ്റുകളും ബാക്കിവെച്ച് ശങ്കരൻകുട്ടിയച്ഛൻ നമ്മളോട് വിടപറഞ്ഞു... 📻💔​പഴയ പാട്ടുകളെ പ്രാണനെപ്പോലെ സ്നേഹിച്ച, ആ ഈ...
10/04/2026

റേഡിയോയും കാസറ്റുകളും ബാക്കിവെച്ച് ശങ്കരൻകുട്ടിയച്ഛൻ നമ്മളോട് വിടപറഞ്ഞു... 📻💔
​പഴയ പാട്ടുകളെ പ്രാണനെപ്പോലെ സ്നേഹിച്ച, ആ ഈണങ്ങൾക്കൊപ്പം മനസ്സ് നിറയെ ചിരിച്ച ഗാന്ധിഭവന്റെ പ്രിയപ്പെട്ട ശങ്കരൻകുട്ടിയച്ഛൻ യാത്രയായി...
​കൈകൂപ്പിയുള്ള ആ സ്നേഹരൂപവും, റേഡിയോയിൽ നിന്നും ഒഴുകിവരുന്ന പാട്ടുകൾ കേൾക്കുമ്പോൾ ആ മുഖത്തുണ്ടാകുന്ന നിർവൃതിയും ഇനി നോവുണർത്തുന്ന ഓർമ്മ. പാട്ടുകൾ ബാക്കിയുണ്ട്... ആ പഴയ കാസറ്റുകളും റേഡിയോയും അവിടെത്തന്നെയുണ്ട്... പക്ഷേ അത് കേട്ട് ആസ്വദിക്കാൻ ഇനി അച്ഛനില്ല....

പ്രിയപ്പെട്ട അച്ഛന് കണ്ണീരോടെ വിട. ആത്മാവിന് നിത്യശാന്തി നേരുന്നു. 🙏🕊️

03/04/2026

എല്ലാം നൽകി; ഒടുവിൽ കാർപോർച്ചിൽ..!😡😡😡
゚viralシfypシ゚viralシalシ

01/04/2026

"എനിക്കിവിടെ കിടന്നു മരിച്ചാൽ മതി... "😢 :- സുകുമാരി അമ്മ
゚viralシfypシ゚viralシalシ

28/03/2026

ഇവിടെ ഇങ്ങനെയുമുണ്ട് ഒരു അമ്മ... 🥹❤️
゚viralシfypシ゚viralシalシ

Address

Pathanapuram
689695

Alerts

Be the first to know and let us send you an email when Amal Gandhibhavan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Amal Gandhibhavan:

Share