18/03/2023
കപട നാവോഥാന നാട്യങ്ങളെ ഉയര്‍ത്തി കാട്ടിയ കേരള വഹാബികള്‍ക്ക് നൂറ് വയസ് തികയുമ്പോള്‍ നാലു പേരുടെ പിന്തുണയുള്ള ഒരാളെ പോലും സ്വന്തം നേതാക്കളായി ഉയര്‍ത്തി കാണിക്കാനില്ല.
ശൈഖ് മഖ്ദൂം തങ്ങള്‍, മഹാനായ മമ്പുറം തങ്ങള്‍, പാണക്കാട് തങ്ങള്‍, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍.... കേരള മുസ്ലിം നവോഥാന നായകന്‍മാരില്‍ ഒരാള്‍ പോലും വഹാബികള്‍ ഇല്ല.
അതിന് അവര്‍ കണ്ടെത്തിയ മാര്‍ഗമാണ് സച്ചരിതരായ സുന്നി നേതാക്കളെ വഹാബികളാക്കല്‍.
മഹാനായ ശംസുല്‍ ഉലമ ഖുത്ത്ബി മുഹമ്മദ് മുസ്ലിയാരുടെ അടക്കം നിരവധി സുന്നി പണ്ഡിതന്മാരുടെ ഉസ്താദായ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെ വഹാബിയാക്കാന്‍ മുജാഹിദുകള്‍ നടത്തിയ നിരവധി ഗവേഷണങ്ങള്‍ ഇതിനകം പുറത്ത് വന്നിട്ടുണ്ട് .
SYS യൂത്ത് പാര്‍ലമെന്‍റില്‍ പട്ടാമ്പിയുടെ മുസ്ലിം പൈതൃകം അവതരിപ്പിക്കാന്‍ സഹായം തേടി ഒരു യുവ പണ്ഡിതന്‍ കഴിഞ്ഞ ദിവസം എന്നെ സമീപിച്ചു .
പട്ടാമ്പിയിലെ പഴയ കാല മുസ്ലിം നേതൃത്വത്തെ കുറിച്ച് പറയുന്നതിന് ഇടയില്‍ വല്ലപ്പുഴ ശൈഖ് ഖാലിദ് മുസ്ലിയാരെയും ഞാന്‍ പരിചയപ്പെടുത്തി.
പരിപാടിക്ക് ശേഷം കണ്ടപ്പോള്‍ ആ യുവ പണ്ഡിതന്‍ എന്നോട് പറയുകയാണ്. വല്ലപ്പുഴ ഖാലിദ് മുസ്ലിയാര്‍ക്ക് ബിദ്അത്ത് ബന്ധമുണ്ടെന്ന് ചിലര്‍ പറഞ്ഞത്രെ..... അല്ലാഹുവില്‍ അഭയം.
വലിയുള്ളാഹി ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ മകന്‍ ഹസന്‍ മുസ്ലിയാര്‍, കൈപ്പമംഗലം കരീം ഹാജി , ചാപ്പനങ്ങാടി ബീരാന്‍ കുട്ടി മുസ്ലിയാര്‍, മുടിക്കോട് CPK തങ്ങള്‍, കൊപ്പം ഹൈദര്‍ മുസ്ലിയാര്‍, ആനക്കര കോയക്കുട്ടി മുസ്ലിയാര്‍.....അവരുടെ ശിക്ഷ്യ പരമ്പരയുടെ പേരു കേട്ടാല്‍ തന്നെ കേരള വഹാബികള്‍ ബോധം കെട്ടു വീഴും.
മത - ഭൗതിക വിദ്യഭ്യാസ രംഗത്ത് വേറിട്ട വഴികള്‍ വെട്ടി തെളിയിക്കുകയും നിരവധി സമര്‍ത്ഥരായ ശിക്ഷ്യ ഗണങ്ങളെ വാര്‍ത്ത് എടുക്കുകയും ചെയ്ത, ഞാന്‍ സമസ്തക്കാരന്‍ ആണെന്ന് പരസ്യമായി പറയാന്‍ യാതൊരു മടിയും ഇല്ലാത്ത ആദൃശ്ശേരി ഫൈസി വഹാബിസത്തിന്റെ കൂട്ടി കൊടുപ്പുകാരന്‍ ആണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്ന തക്കം നോക്കി മുജാഹിദ് ബാലുശ്ശേരി വെടി പൊട്ടിച്ചത് ഇത്തരം ഗൂഢ ശ്രമങ്ങളുടെ ഭാഗമാണ് .
എട്ടായി പൊട്ടിയ വഹാബിസത്തില്‍ നിന്ന് ബുദ്ധിയുള്ളവര്‍ ഓടി രക്ഷപ്പെടുമ്പോള്‍ ബാലുശ്ശേരി സിദ്ധീഖ് ഫൈസിയെ വഹാബി മാമൂദിസ മുക്കാന്‍ നോക്കുന്നത് അദ്ദേഹത്തിന്റെ ആയിര കണക്കിന് ശിക്ഷ്യ ഗണങ്ങള്‍ക്ക് വല വിരിക്കാനാണ്.
ആദൃശ്ശേരി ഫൈസിയെ വഹാബി ആവാന്‍ കിട്ടില്ലന്ന് ബാലുശ്ശേരിക്ക് നല്ല വണ്ണം അറിയാം . ഇമാം ശാഫി (റ) വിന്റെ മഖ്ബറയില്‍ ഒഴിവ് വേളകള്‍ ചിലവഴിക്കുന്ന , ഞാന്‍ ഒരു ഖുബൂരി ആയതില്‍ അഭിമാനിക്കുന്നു എന്ന് പൊതു ഇടങ്ങളില്‍ പോലും പരസൃമായി പറയുന്ന ആദൃശ്ശേരിയെ Bahir Abdu Raheem എനിക്ക് വരച്ചു കാണിച്ചിട്ടുണ്ട്. ഇത്തരം ഒരാള്‍ വഹാബി ആണെന്ന് പറയാനുള്ള തൊലിക്കട്ടി മുജാഹിദ് ബാലുശ്ശേരിക്ക് ഉണ്ട്.
ബാലുശ്ശേരിയുടെ വീഡിയോ ക്ളിപ്പുകള്‍ തലയില്‍ ഏറ്റിയ ചില സുന്നി സിംങ്കങ്ങളായ ചില ആവേശ കമ്മറ്റിക്കാര്‍ വഹാബിസത്തിലേക്ക് ആളെ കൂട്ടാനുള്ള നെട്ടോട്ടത്തിലാണ്.
കാന്തപുരം ഉസ്താദിന് എതിരെ നട്ടാല്‍ മുളക്കാത്ത നിരവധി കളവുകള്‍ മൊത്തമായും ചില്ലറയായും വിതരണം ചെയ്ത മൈലാഞ്ചി ഫാന്‍സുകാരെ വിശ്വാസിച്ച് ആദൃശ്ശേരിയേയും വാഫി സമൂഹത്തെയും വഹാബി ചാപ്പ കുത്തുന്നവര്‍ വഹാബികളുടെ കെണി വലകളില്‍ അറിയാതെ പെട്ടു പോയിട്ടുണ്ട്.
കഴിഞ്ഞ ദിവസം SSF സംസ്ഥാന കമ്മറ്റി ഒരു കുറിപ്പ് ഇറക്കിയിട്ടുണ്ട്. മറുപക്ഷത്തെ സംഘടന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അവിടെ ആളുണ്ട്. അദൃശ്ശേരിക്കും വാഫികള്‍ക്കും തെറ്റു പറ്റിയങ്കില്‍ അത് തിരുത്താന്‍ അവര്‍ക്ക് നേതൃത്വമുണ്ട്.
അത് അവര്‍ തമ്മില്‍ പരിഹരിക്കട്ടെ.
ബാലുശ്ശേരിയുടെ പകല്‍ കിനാവുകള്‍ മലര്‍ പൊടിക്കാരന്റെ ദിവാ സ്വപ്നമായി സമാപിക്കട്ടെ.
സുന്നി ആശയങ്ങള്‍ക്ക് കാവല്‍ ഇരിക്കാന്‍ ഇരു സമസ്തയും ഇവിടെ തന്നെ ഉണ്ടാവണം .
ഉമര്‍ ചെരിപ്പൂര്‍.
18.3.2022