09/06/2023
# കോൽക്കുന്ന് ക്വാറി യാഥാർത്ഥ്യവും ... വസ്തുതകളും....
ക്വാറി തുടങ്ങാൻ വന്ന മുതലാളിക്ക് എല്ലാ സൗകര്യങ്ങളും ചെയത് കൊടുത്ത്, ഇപ്പോഴും ചെയ്തു കൊടുത്തു കൊണ്ടിരിക്കുന്ന അവരിൽ നിന്ന് നല്ല തുക വാങ്ങി പോക്കറ്റിലിട്ടവർക്ക്, കോറിക്കും മൊതലാളിക്കുമെതിരെ മുണ്ടാട്ടമില്ല, അവർക്ക് രോഷം കോറിക്കെതിരെ നിലപാട് സ്വീകരിച്ച MLA യോടും, ഇടതുപക്ഷത്തോടും മാത്രം.
അവർ പറയുന്നു, മുഹമ്മദ് മുഹസിൻ MLA പറയേണ്ടിയിരുന്നത് ഇങ്ങനെയല്ലത്രെ. കാരക്കുത്തെ വർഗ്ഗീയ തീവ്രവാദ പാർട്ടിക്കാരുടെ അഭിപ്രായം, കോറി മുതലാളിമാർക്ക് എല്ലാ സൗകര്യവും ചെയ്യാമെന്നും ആവശ്യപ്പെട്ട പ്രകാരമുള്ള തുക തന്നാൽ മതിയെന്ന ഞങ്ങളുടെ അതേ പോലത്തെ നിലപാട് സ്വീകരിക്കണമെന്നു മാണ്.
കോൽക്കുന്ന് കോറി വരുമെന്നറിഞ്ഞ് സ്വന്തം സ്ഥലം കൊടുത്തവർ, മറ്റുള്ളവരുടെ സ്ഥലം വാങ്ങിക്കൊടുത്തവർ, ഇപ്പോഴും സ്ഥലം കൊടുക്കുന്നവരും, സൗകര്യം ചെയ്തു കൊടുക്കുന്നവർ ഇവരൊക്കെ ഏത് രാഷ്ട്രീയവുമായി ബന്ധപ്പെട്ടവരാണെന്നത് എല്ലാവർക്കുമറിയുന്ന കാര്യമാണല്ലോ? ഇവരിൽ ഇടതുപക്ഷ പാർട്ടികളിൽ പെട്ടവരാരുമില്ല., SDPI യുടെയും മറ്റു വർഗീയ പാർട്ടികളുടെയും പ്രവർത്തകരും, നേതാക്കളുമാണ് കോറി മുതലാളിമാർക്ക് എല്ലാവിധ ഒത്താശകളും ചെയ്തു കൊടുത്തിട്ടുള്ളത്. 2018 ലുണ്ടായത് ഉരുൾപൊട്ടലല്ല, മണ്ണൊലിപ്പാണെന്ന് പറഞ്ഞ് പ്രചരിപ്പിച്ചതും ഇക്കൂട്ടർ തന്നെയാണ് എന്ന വസ്തുത ഇവരുടെ പൊള്ളത്തരം തുറന്നു കാട്ടപ്പെടുകയാണ്.
ക്വാറിക്കെതിരായി കേരളത്തിലെ കോടതികളിൽ നടക്കുന്ന അനേകം കേസുകളിൽ എത്ര കേസുകൾ ഈ പറയുന്ന SDPI ക്കാർ കക്ഷി ചേർന്നിട്ടുണ്ട്, ക്വാറി സംബന്ധമായി എത്ര പോലീസ് കേസുകളിൽ SDPI ക്കാർ പ്രതിയായിട്ടുണ്ട് ഒന്നു വിശദീകരിച്ചാൽ കൊള്ളാം😀😀😀
നിങ്ങൾ പ്രതിയായ കേസുകൾ രാജ്യ ദ്രോഹ കേസുകളിലും അധ്യാപകന്റെ കൈ വെട്ടു കേസുകളിലുമാണെന്ന് നാട്ടുകാർക്കറിയാം😀😀